Search
  • Follow NativePlanet
Share
» »ദിനോസറുകളുടെ 'പ്ലേ ഏരിയ' അഥവാ ബാലസിനോര്‍ ഡിനോസർ പാർക്ക്

ദിനോസറുകളുടെ 'പ്ലേ ഏരിയ' അഥവാ ബാലസിനോര്‍ ഡിനോസർ പാർക്ക്

ദിനോസറുകളുടെ 'പ്ലേ ഏരിയ' ആയിരുന്ന റായ്യോലിയിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യ ദിനോസര്‍ മ്യൂസിയവും സ്ഥിതി ചെയ്യുന്നത്.

ജുറാസിക് പാർക്ക് സിനിമ കണ്ട് ആ ലോകത്തെക്കുറിച്ചും അവിടുത്തെ ദിനോസറുകളെക്കുറിച്ചും ഓർമ്മിക്കാത്തവരായി ആരും കാണില്ല. അഞ്ച് നില കെട്ടിടത്തിന്റെയത്രയും ഉയരമുള്ള ദിനോസറുകൾ മുതൽ കാഴ്ചയിൽ തന്നെ ജീവനെടുക്കുന്ന ദിനോസറുകൾ വരെ ഒരിക്കൽ ഇവിടെ ജീവിച്ചിരുന്നിരുന്നു. ഭൂമിയൊട്ടാകെ അവ അലഞ്ഞു തിരിഞ്ഞിരുന്നു എങ്കിലും അവയുടെ ശേഷിക്കുന്ന അടയാളങ്ങൾ അങ്ങനെ എല്ലായിടത്തും കണ്ടിരുന്നില്ല. എന്നാൽ നമ്മുടെ രാജ്യത്ത് അങ്ങനെയൊരിടമുണ്ട്. അതും ദിനോസറിന്‍റെ മുട്ടകൾ കണ്ടെത്തിയ ഇടം...ഗുജറാത്തിലെ റായ്യോലി ഗ്രാമമാണ് ദിനോസറുകളുടെ മുട്ടയുടെ പേരിൽ പ്രസിദ്ധമായിരിക്കുന്നത്. ദിനോസറുകളുടെ 'പ്ലേ ഏരിയ' ആയിരുന്ന റായ്യോലിയിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യ ദിനോസര്‍ മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. റയ്യേലിയുടെയും ഇവിടുത്തെ ദിനോസർ പാർക്കിന്റെയും വിശേഷങ്ങളിലേക്ക്...

 ബാലസിനോര്‍

ബാലസിനോര്‍

പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായി ഇന്നും പഴമയുടെ അടയാളങ്ങൾ സൂക്ഷിക്കുന്ന നാടാണ് ഗുജറാത്തിലെ ബാലസിനോര്‍. ക്ഷേത്രങ്ങളും സ്മാരകങ്ങളും കൊണ്ട് പുരാതന കാലത്തേയ്ക്ക് നയിക്കുന്ന ഈ നാട് ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഒരു വിനോദ സ‍ഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. ചരിത്ര പ്രേമികളും ഗവേഷകരും ഒക്കെ തേടിയെത്തുന്ന റായ്യോലി ഗ്രാമമാണ് ഇവിടുത്തെ ആകർഷണം...

ദിനോസറിന്‍റെ മുട്ടകൾ

ദിനോസറിന്‍റെ മുട്ടകൾ

ദിനോസറിന്‍റെ മുട്ടകൾ ഏറ്റവും അധികം കണ്ടെത്തിയ ഇടമാണ് റായ്യോലി ഗ്രാമം. ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഇടം എന്ന വിശേഷണം ഈ പ്രദേശത്തിന് ലഭിച്ചപ്പോൾ ഇവിടെ നിന്നും കണ്ടെടുത്തത് പതിനായിരത്തോളം ദിനോസർ മുട്ടകളായിരുന്നു.

പോകാം ദിനോസറിന്‍റെ ആ കാലത്തിലേക്ക്

പോകാം ദിനോസറിന്‍റെ ആ കാലത്തിലേക്ക്

ഗുജറാത്തിലെ ഖേദ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാലസിനോര്‍ പ്രസിദ്ധമായിരിക്കുന്നത് ഇന്ത്യയിലെ ആദ്യ ദിനോസര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ്. ദിനോസറിന്റെ കാലത്തിലേക്ക് ഒന്നു പെട്ടന്നു പോയി വരുവാൻ താല്പര്യമുള്ളവർക്ക് കൂടുതലൊന്നും ആലോചിക്കാതെ സന്ദർശിക്കുവാൻ പറ്റിയ ഇടമാണിത്.
ദിനോസർ കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. 40 തരത്തിലുള്ള ദിനോസറുകളുടെ പ്രതിമകൾ, ഫോസിലുകൾ , ദിനോസറുകൾ ജീവിച്ചിരുന്ന ആവാസ വ്യവസ്ഥയുടെ പതിപ്പ് തുടങ്ങിയവ ഇവിടെ കാണാം. മ്യൂസിയം കാണാനെത്തുന്ന കുട്ടികളെ ആകര്‍ഷിക്കുവാനായി ഡിനോ ഫൺ ഫോർ കിഡ്സ് എന്നൊരിടവും ഒരുക്കിയിട്ടുണ്ട്.

 അറിയാം

അറിയാം

ദിനോസറുകൾ ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കും.
റായ്യോലി ഗ്രാമം മാത്രമല്ല, അതിനടുത്ത കുറേയേറെ പ്രദേശങ്ങളിൽ നിന്നും ഇവിടെ ദിനോസറുകൾ ജീവിച്ചിരുന്നതിന്റെ പല അടയാളങ്ങളും ലഭിച്ചിട്ടുണ്ട്. അവയെല്ലാം വ്യക്തമായി മനസ്സിലാക്കുവാൻ ടൈം മെഷീൻ, 5-ഡി തിയേറ്റർ, 3-ഡി ഫിലിം, മെസോസോയിക് യുഗത്തിന്‍റെ വിവരങ്ങളുടെ പ്രദര്‍ശനം, സുവനീർ ഷോപ്പ് തുടങ്ങിയവയെല്ലാം ഇവിടം സന്ദർശിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു. പത്ത് ഗ്യാലറികൾ ഇവിടെയുണ്ട്.

പ്രവേശനം

പ്രവേശനം


തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് ഇവിടെ പ്രവേശനമുള്ളത്. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെയാണ് മ്യൂസിയത്തിന്‍റെ പ്രവർത്തന സമയം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഗുജറാത്തിലെ ഖേദ ജില്ലയിലാണ് ബാലാനിസോർ സ്ഥിതി ചെയ്യുന്നത്. 79 കിലോമീറ്റർ അകലെ വഡോദരയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആനന്ദിലാണ് ബാലാനിസോറിന് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അഹമ്മദാബാദിൽ നിന്നും ഇവിടേക്ക് 103 കിലോമീറ്റർ ദൂരമുണ്ട്.

2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

ഭീഷ്മാചാര്യരുടെ ശരശയ്യയും കുരുക്ഷേത്ര യുദ്ധവും അരക്കില്ലവും കഥകളല്ല..സത്യം മാത്രമാണ്...ഭീഷ്മാചാര്യരുടെ ശരശയ്യയും കുരുക്ഷേത്ര യുദ്ധവും അരക്കില്ലവും കഥകളല്ല..സത്യം മാത്രമാണ്...

താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X