Search
  • Follow NativePlanet
Share
» »കാത്തിരിപ്പിനവസാനം, മലയാളികളുടെ പ്രിയപ്പെട്ട ഇടം തുറക്കുന്നു

കാത്തിരിപ്പിനവസാനം, മലയാളികളുടെ പ്രിയപ്പെട്ട ഇടം തുറക്കുന്നു

ബാലി ഉള്‍പ്പെടെ ഇന്തോനേഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുകയാണ്. കൂടുതലറിയുവാനായി വായിക്കാം

മലയാളികളുടെ അന്താരാഷ്ട്ര ഹണിമൂണ്‍ യാത്രകള്‍ ചെന്നു നില്‍ക്കുന്ന ഏറ്റവും പ്രസിദ്ധ ഇടമാണ് ബാലി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടം പ്രധാനമായും ബാച്ചിലേഴ്സിന്‍റെയും പിന്നെ ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെയും യാത്രാ ലിസ്റ്റില്‍ ആദ്യം കാണുന്ന സ്ഥലം കൂടിയാണ്. സാധാരണ സഞ്ചാരികളും സെലിബ്രിറ്റികളും എല്ലാം ചേര്‍ന്ന് എന്നും ലൈംലൈറ്റില്‍ നിര്‍ത്തിയിരിക്കുന്ന ബാലിയും നാളുകളായി അനക്കമില്ലാതെയിരിക്കുകയായിരുന്നു. കോവിഡ് ഭീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകം മുഴുവനും ലോക്ഡൗണില്‍ പോയപ്പോള്‍ ബാലിയും ഒറ്റപ്പെടുകയായിരുന്നു. എന്നാല്‍ തിരിച്ചു വരവിന്റെ ഭാഗമായി ബാലി ഉള്‍പ്പെടെ ഇന്തോനേഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുകയാണ്. കൂടുതലറിയുവാനായി വായിക്കാം

ബാലി തുറക്കുന്നു

ബാലി തുറക്കുന്നു

കോവിഡ് ഭീതി മൂലം മാന്ദ്യത്തിലായ വിനോദ സഞ്ചാര രംഗത്തെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തികളിലാണ് ഇന്തോനേഷ്യ. അതിന്റെ ഭാഗമായാണ് ഇവിടെ ബാലി ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുവാനുള്ള ഇന്തോനേഷ്യന്‍ ഗവണ്‍മെന്‍റിന്റെ നീക്കം.

എന്നു മുതല്‍

എന്നു മുതല്‍

എന്നു മുതലാണ് ബാലി പൂര്‍ണ്ണമായും സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുക എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും ഇങ്ങനെയ‍ൊരു വാര്‍ത്ത പുറത്തുവന്നതു തന്നെ ഏറെ പ്രതീക്ഷയോടുകൂടിയാണ് സഞ്ചാരികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് വരുന്ന ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്തായിരിക്കും ബാലി സഞ്ചാരികള്‍ക്കായി തുറക്കുക.

പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

ബാലിയിലെ പ്രധാന ഇടങ്ങളെല്ലാം തുറന്നു കൊടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ടൂറിസം പ്രമോഷന്‍ പ്രവര്‍ത്തനങ്ങളും മിക്കയിടങ്ങളും ആരംഭിച്ചിട്ടുണ്ട്.

ആദ്യം ബാലി

ആദ്യം ബാലി

ഇന്തോനേഷ്യയില്‍ സഞ്ചാരികള്‍ക്കായി ആദ്യം തുറന്നു കൊടുക്കുക ബാലി ആയിരിക്കും എന്നാണ് കരുതുന്നത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണ് ഇതിനു പ്രധാന കാരണം.
ഏതു സ്ഥലം തുറന്നു കൊടുത്താലും കൃത്യമായ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഉറപ്പു വരുത്തും.
സഞ്ചാരികളുടെ സുരക്ഷയ്ക്കൊപ്പം തന്നെ പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്ന തരത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുക. ക്ലീന്‍ലിനസ്, ഹെല്‍ത്ത്, സേഫ്റ്റി എന്നീ മൂന്നു കാര്യങ്ങളിലധിഷ്ഠിതമായ പദ്ധതിയാണ് ഇനി രാജ്യത്ത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ രാജ്യത്തുള്ള സഞ്ചാരികള്‍ക്കായി ബാലി ദ്വീപ് തുറന്നു കൊടുത്തിട്ടുണ്ട്. എന്നാല്‍ കോവിഡ് 19 ടെസ്റ്റ് നടത്തി അതില്‍ നെഗറ്റീവ് ആകുന്നവര്‍ക്കു മാത്രമേ നിലവില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

നുസ ദുവ ദ്വീപ്

നുസ ദുവ ദ്വീപ്

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാലിയിലെ ആഡംബര ദ്വീപുകളിലൊന്നായ നുസ ദുവ ദ്വീപാണ് ആദ്യം തുറക്കുക. തുറക്കുന്ന ഇടങ്ങളിലെല്ലാം കൃത്യമായ സുരക്ഷാ മുന്‍കരുതലുകളെടുക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലും ഓോ ഹെല്‍ത്ത് സോണുകളും സ്ഥാപിച്ചിട്ടുണ്ട്.

പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യംപകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X