Search
  • Follow NativePlanet
Share
» »ക്രിസ്മസിനും ന്യൂ ഇയറിനും ബാലി യാത്ര പ്ലാന്‍ ചെയ്യേണ്ട! കാരണം ഇതാണ്

ക്രിസ്മസിനും ന്യൂ ഇയറിനും ബാലി യാത്ര പ്ലാന്‍ ചെയ്യേണ്ട! കാരണം ഇതാണ്

എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് ബാലിയിലേക്ക് ഈ വര്‍ഷം അന്താരാഷ്ട്ര സഞ്ചാരികള്‍ക്കു പ്രവേശനുണ്ടാകില്ല.

യാത്രകളെയും സാഹസികതയെയും സ്നേഹിക്കുന്ന സഞ്ചാരികളുടെ ലിസ്റ്റില്‍ എന്നും ഇടംനേടുന്ന ബാലി അന്താരാഷ്‌ട്ര യാത്രകള്‍ക്ക് ഏറ്റവും യോജിച്ച ഇടം കൂടിയാണ്. എന്നാല്‍ കൊവിഡ് വന്നതോടെ ടൂറിസത്തെ പ്രധാനവരുമാന മാര്‍ഗ്ഗമായി ആശ്രയിച്ചു ജീവിക്കുന്ന രാജ്യത്തിനു കനത്ത തിരിച്ചടി നേരിട്ടു. മിക്ക രാജ്യങ്ങളും എയര്‍ ബബിളുകളും മറ്റുമായി അന്താരാഷ്ട്ര വിനോദ സഞ്ചാരത്തിനു തുടക്കം കുറിച്ചതോടെ ബാലിയും ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു സഞ്ചാരികള്‍. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച് ബാലിയിലേക്ക് ഈ വര്‍ഷം അന്താരാഷ്ട്ര സഞ്ചാരികള്‍ക്കു പ്രവേശനുണ്ടാകില്ല.

ഡിസംബര്‍ 1 മുതല്‍

ഡിസംബര്‍ 1 മുതല്‍

അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ബാലി ഡിസംബര്‍ 1 മുതല്‍ തുറക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളമുസരിച്ച് ഈ വര്‍ഷം അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കുവാനായി ബാലി ഒരുങ്ങിയിട്ടില്ല. ബാലി ഡെപ്യൂട്ടി ഗവർണർ ബാലി ജോക്കോർഡ ഓക്ക അർത്ഥ അർദാന സുകാവതിയാണ് ഈ കാര്യം സൂചിപ്പിച്ചത്. ഡിസംബർ 1 മുതല്‍ വിദേശ വിനോദ സഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കാൻ തങ്ങള്‍ പദ്ധതിയിട്ടിട്ടില്ലെന്ന് ജോക്കോർഡ ഓക്ക അർത്ഥ അർദാന സുകാവതി അഭിപ്രായപ്പെട്ടു. മിക്കവാറും ഇത് അടുത്ത വർഷം ആദ്യം ആയിരിക്കും വിദേശ സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഇതാദ്യമായല്ല ബാലി വിനോദ സഞ്ചാപം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

 ആഭ്യന്തര സഞ്ചാരികള്‍ക്കായി

ആഭ്യന്തര സഞ്ചാരികള്‍ക്കായി

നിലവില്‍ രാജ്യത്തെ ആഭ്യന്തര സഞ്ചാരികള്‍ക്കായാണ് ബാലിയില്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുന്നത്. രാജ്യത്തിനുള്ളില്‍ സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. രാജ്യത്തെ തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

പ്രാദേശിക വിനോദ സഞ്ചാരം‌

പ്രാദേശിക വിനോദ സഞ്ചാരം‌

അന്താരാഷ്ട്ര യാത്രകള്‍ക്കായി രാജ്യം തുറന്നു കൊടുക്കുന്നതു വരെ പ്രാദേശിക വിനോദ സഞ്ചാരത്തിനെ ആശ്രയിക്കുകയാണ് നിലവില്‍ രാജ്യം.

നിരക്ക് കുറച്ച് ഹോട്ടലുകള്‍

നിരക്ക് കുറച്ച് ഹോട്ടലുകള്‍

സഞ്ചാരികളെ പരമാവധി ആകര്‍ഷിക്കുവാനായാണ് ആഭ്യന്തര സഞ്ചാരികള്‍ക്കായി ബാലി ഹോട്ടല്‍ നിരക്കുകളില്‍ വന്‍ കിഴിവുകള്‍ വരുത്തിയിരിക്കുന്നത്. സാധാരണ ഗതിയില്‍ താമസസൗകര്യങ്ങള്‍ക്കായിവലിയ തുക മുടക്കേണ്ടി വരുന്നത് സഞ്ചാരികളെ പിന്നോട്ട് വലിക്കുന്നതിനാലാണ് ഹോട്ടല്‍ നിരക്കുകളില്‍ കിഴിവ് നല്കുന്നത്.

88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

മഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാംമഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാം

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X