Search
  • Follow NativePlanet
Share
» »ബാലി തപസ്സുചെയ്ത്, വേട്ടക്കൊരുമകന്‍ കാക്കുന്ന ബാലുശ്ശേരി

ബാലി തപസ്സുചെയ്ത്, വേട്ടക്കൊരുമകന്‍ കാക്കുന്ന ബാലുശ്ശേരി

വേട്ടക്കൊരുമകൻ കാക്കുന്ന നാട് എന്ന് വിശ്വസിക്കപ്പെടുന്ന ബാലുശ്ശേരി എന്ന നാടിന്റെ വിശേഷങ്ങളിലേക്ക്!!!!

ബാലുശ്ശേരി...കോഴിക്കോടിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട് നിലനിൽക്കുന്ന ഒരു ഗ്രാമം... സഞ്ചാരികൾക്ക് ബാലുശ്ശേരി അത്ര പരിചയമില്ലെങ്കിലും ഇവിടുത്തെ ചില സ്ഥലങ്ങള്‍ കൈരേഖ പോലെ സുപരിചിതമാണ്.
വയലട ഹിൽ സ്റ്റേഷനും ബാലുശ്ശേരി കോട്ടയും മഞ്ഞപ്പുഴ നദിയും കക്കയവും ഒക്കെ ചേരുന്ന ഇവിടം കോഴിക്കോടിന്റെ കാണാ ഇടങ്ങൾ തേടി എത്തുന്നവരുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. വേട്ടക്കൊരുമകൻ കാക്കുന്ന നാട് എന്ന് വിശ്വസിക്കപ്പെടുന്ന ബാലുശ്ശേരി എന്ന നാടിന്റെ വിശേഷങ്ങളിലേക്ക്!!!!

ബാലുശ്ശേരി

ബാലുശ്ശേരി

കോഴിക്കോടിന്റെ നന്മയുമായി ജീവിക്കുന്ന മറ്റൊരു നാടാണ് ബാലുശ്ശേരി. ബാലിശ്ശേരി എന്നും ബാലുശ്ശേരി എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം കോഴിക്കോടു നിന്നും 26 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്കും താമരശ്ശേരിക്കും ഇടയിലുള്ള പ്രധാന സ്ഥലം കൂടിയാണിത്.

PC:Habeebu Rahman

പേരുവന്ന വഴി

പേരുവന്ന വഴി

ബാലുശ്ശേരിക്ക് എങ്ങനെയാണ് ഈ പേരു വന്നത് എന്ന ചോദ്യത്തിന് ഇവിടെയുള്ളവർക്ക് ഒരുത്തരമുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബാലി തപസ്സു ചെയ്യുവാൻ തിരഞ്ഞെടുത്ത സ്ഥലം ഇതാണത്രെ. അങ്ങനെ ബാലി തപസ്സുചെയ്ത ഇടം എന്ന നിലയിൽ ഇവിടം ബാലുശ്ശേരിയായി മാറുകയായിരുന്നു.

PC: wikipedia

ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം

ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം

ബാലുശ്ശേരിയെക്കുറിച്ച് പറയുമ്പോൾ ആദ്യം എടുത്തു പറയേണ്ട ഇടമാണ് ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകൻ ക്ഷേത്രമാണ് ഇത്. എല്ലാ വർഷവും ധനുമാസത്തിൽ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ നടത്തുന്ന പാട്ട് മഹോത്സവമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ബാലുശ്ശേരി നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോട്ടനട പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്താണ് വയലട ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

PC:Vinayaraj

അത്തോളി

അത്തോളി

ബാലുശ്ശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് അത്തോളി. മത്സ്യബന്ധനവും കൃഷിയുമാണ് ഇവിടുത്തെ ആളുകളുടെ ജീവിത മാർഗ്ഗം. കയർ നിർമ്മാണത്തിന് പേരുകേട്ട ഇടം കൂടിയാണിത്. കോരപ്പുഴയാണ് ഈ നാടിന്റെ ജീവ സ്രോതസ്സ്.

PC:Haarry007

കൂരാച്ചുണ്ട്

കൂരാച്ചുണ്ട്

ബാലുശ്ശേരിയോട് ചേർന്നു കിടക്കുന്ന പ്രശസ്തമായ ഇടമാണ് കൂരാച്ചുണ്ട്. ട്രക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമായ ഇവിടം ബാലുശ്ശേരിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
കൂരാത്തി എന്നു പേരുള്ള മീൻ വസിക്കുന്ന കുണ്ട് എന്ന അർഥത്തിൽ കൂരാത്തിക്കുണ്ട്, കൂരാച്ചിക്കുണ്ട് എന്നായിരുന്നു ഇവിടം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ലോപിച്ചാണ് കൂരാത്തിച്ചുണ്ട് ആവുന്നത്.

ദൈവത്തിന്റെ നാട്ടിലെ സ്വർഗ്ഗം ഇത് കൂരാച്ചുണ്ട് ദൈവത്തിന്റെ നാട്ടിലെ സ്വർഗ്ഗം ഇത് കൂരാച്ചുണ്ട്

PC: Jain

കക്കയം

കക്കയം

ബാലുശ്ശേരിയിൽ നിന്നും എളുപ്പത്തിൽ പോകാൻ പറ്റിയ വേറൊരു സ്ഥലമാണ് കക്കയം.
പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ടതാണ് കക്കയം. പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളെത്തുന്നു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ ഒരു പ്രധാന കാഴ്ച.

PC:Dhruvaraj S

പെരുവണ്ണാമൂഴി അണക്കെട്ട്

പെരുവണ്ണാമൂഴി അണക്കെട്ട്

കുറ്റ്യാടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന പെരുവണ്ണാമൂഴി അണക്കെട്ട് കൂരാച്ചുണ്ടിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ്. കോഴിക്കോട് നിന്നും 55 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടിന്റെ ജലസംഭരണിയിൽ ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി മുതലവളർത്തു കേന്ദ്രം, സ്മാരക തോട്ടം എന്ന പൂന്തോട്ടം, പക്ഷിത്തുരുത്ത് പക്ഷി സങ്കേതം എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC: Sajetpa
https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%AE%E0%B5%81%E0%B4%B4%E0%B4%BF_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D#/media/File:Peruvannamuzhi_(1).jpg

സന്ദർശിക്കുവാൻ പറ്റിയ സമയം

കേരളത്തിലെ മറ്റേത് സ്ഥലങ്ങളെയും പോലെ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണിത്. എങ്കിലും കടുത്ത വേനൽക്കാലത്തുള്ള യാത്ര ഒഴിവാക്കാം. ബാലുശ്ശേരിയിലെത്തിയാൽ കാണേണ്ട കക്കയവും വയലടയും ഒക്കെ കാണുവാൻ പറ്റിയ സമയം തണുപ്പു കാലമാണ്. അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോഴിക്കോട് നിന്നും 26 കിലോമീറ്ററും വടകരയിൽ നിന്നും 40.6 കിലോമീറ്ററും കൊയിലാണ്ടിയിൽ നിന്നും 25 കിലോമീറ്ററും താമരശ്ശേരിയിൽ നിന്നും 55.8 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

കോഴിക്കോടു നിന്നും വരുമ്പോൾ

കോഴിക്കോടു നിന്നും വരുമ്പോൾ

കോഴിക്കോട് നിന്നും ഇവിടേക്ക് വരുമ്പോൾ ബസിനെ ആശ്രയിക്കുന്നതാണ് നല്ലത്. കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭിക്കും. താമരശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്‌, കല്ലാനോട്‌ എന്നിവിടിങ്ങളിലേക്കുള്ള ബസുകളും ബാലുശ്ശേരി വഴിയാണ് പോകുന്നത്.
ട്രെയിനിൽ വരുമ്പോൾ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കൊയിലാണ്ടിയാണ്.

പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!

കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം! കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X