Search
  • Follow NativePlanet
Share
» »കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട ബാണാസുര ഹില്‍സ് ട്രക്കിങ്!!

ട്രക്കിങ്ങിനു പോകുവാന്‍ താല്പര്യമില്ലാത്തവരായി ആരുമുണ്ടാവില്ല... കാടും മലയും കയറിയിറങ്ങി പുതിയ വഴികളിലൂടെ കാടിന്‍റെ സ്വരങ്ങള്‍ കേട്ട് പോകുന്ന യാത്രകള്‍... എന്നാല്‍ എവിടെ പോകണമെ‌ന്ന കാര്യത്തിലാണ് സംശയം മുഴുവനും.. കാസര്‍കോഡ് ജില്ലയിലെ റാണിപുരം മുതല്‍ തിരുവനന്തപുരത്തെ പൊന്മുടി വരെ ഇഷ്ടംപോലെ ഇടങ്ങള്‍ കേരളത്തില്‍ ട്രക്കിങ്ങിനായിയുണ്ട്. ഇതൊക്കെ അല്പം ആരോഗ്യമുള്ളവര്‍ക്കു പോകുവാന്‍ സാധിക്കുന്നതാണെങ്കില്‍ മണിക്കൂറുകള്‍ കൊടുംകാടിനുള്ളിലൂടെ നടന്നുപോകേണ്ട, അതിസാഹസികമായ യാത്രകള്‍ക്കുള്ള സ്പോട്ടും ഇവിടെയുണ്ട്. എന്നാല്‍ ഒറ്റദിവസത്തെ യാത്രയില്‍ പൂര്‍ത്തിയാക്കി, മനസ്സില്‍ എന്നും ഓര്‍ത്തിരിക്കുവാന്‍തക്ക കാഴ്ചകളും യാത്രാനുഭവങ്ങളും കൊണ്ടുവരുന്ന മറ്റൊരു കിടിലന്‍ ട്രക്കിങ് പരിചയപ്പെട്ടാലോ... ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട ബാണാസുര ഹില്‍സ് ട്രക്കിങ്!!

ബാണാസുര ഹില്‍സ്

ബാണാസുര ഹില്‍സ്

വയനാടിന്‍റെ കാഴ്ചകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബാണാസുര ഹില്‍സ് വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ്. ഇതിഹാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കഥകളും അതിനു തെളവായെന്ന പോലുള്ള വിശ്വാസങ്ങളും ചേരുന്ന ബാണാസുര ഹില്‍സ് വയനാട് യാത്രയില്‍ ഒഴിവാക്കരുതാത്ത ഇടമാണ്. . മഹാബലിയുടെ മകനായ ബാണന്‍റെ കോട്ടയായിരുന്നു ഈ മലയെന്നാണ് കഥ. ആകാശംമുട്ടെ നിരന്നു നില്‍ക്കുന്ന മലകള്‍ കണ്ടാല്‍ കോട്ടയാണെന്നു പോലും തോന്നിപ്പോകും. പഴമക്കാര്‍ ബാണാസുരന്‍ കോട്ട എന്നും ബാണാസുര മലയെ വിളിക്കാറുണ്ട്.
മഴ പെയ്താല്‍ പച്ചപുതച്ചു നില്‍ക്കുന്ന ബാണാസുര ഹില്‍സ് കയറിക്കാണേണ്ട കാഴ്ച തന്നെയാണ്. ആ പച്ചപ്പിനു നടുവിലൂടെ, കോടമഞ്ഞിനെ വകഞ്ഞുമാറ്റി വിശാലമായ കാഴ്ചകള്‍ കണ്ട് പോയാലോ എന്നു തോന്നുന്നില്ലേ... എങ്കിലിതാ നിങ്ങള്‍ക്കുള്ളതാണ് ബാണാസുരമലയുടെ കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ഈ ട്രക്കിങ്.

PC:Dhruvaraj S

മീന്‍മുട്ടിയില്‍ നിന്നു തുടക്കം

മീന്‍മുട്ടിയില്‍ നിന്നു തുടക്കം

ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്നുമാണ് ഈ ട്രക്കിങ് ആരംഭിക്കുന്നത്. ബാണാസുര ഡാമില്‍ നിന്നും കുറച്ചു മാറിയാണ് മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള എന്‍ട്രസ് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നുമാണ് ബാണാസുര ഹില്‍സിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ബാണാസുര മലയിലെ മീൻമുട്ടി- കാറ്റുകുന്ന്- ആനച്ചോല എന്നീ ഭാഗങ്ങള്‍ കണ്ടു വരുന്ന യാത്രയെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. സമയം കുറവുള്ളവര്‍ക്കുമ വലിയ യാത്രകള്‍ താലപര്യമില്ലാത്തവര്‍ക്കുമായി വേറെയും രണ്ടു ചെറു ട്രക്കിങ്ങുകളും ഇവിടെ ലഭ്യമാണ്.

PC:Dilshad Roshan

അതിരാവിലെ പോകാം

അതിരാവിലെ പോകാം

ഏകദേശം ഒരു ദിവസം മുഴുവന്‍ ൻമുട്ടി- കാറ്റുകുന്ന്- ആനച്ചോല ഭാഗങ്ങൾ ചുറ്റിക്കറങ്ങി വരുന്നകിനു എടുത്തേക്കാം. ഗൈഡിന്‍റെ സഹായത്തോടെയാണ് യാത്ര. അതിരാവിലെ തന്നെ ട്രക്കിങ് ആരംഭിക്കാം. പരമാവധി അഞ്ച് പേര്‍ക്കുള്ളതാണ് പാക്കേജ്. രാവിലെ തന്നെയെത്തി എട്ടുമണിയോടു കൂടി ട്രക്കിങ് ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. 9 മണിക്കു ശേഷം വരുന്നവര്‍ക്ക് സാധാരണ ഇവിടെ ട്രക്കിങ് അനുവദിക്കാറില്ല. യാത്രയ്ക്കെടുക്കുന്ന സമയം കണക്കാക്കിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 2030 മീറ്റര്‍ ഉയരത്തിലാണ് ബാണാസുര ഹില്‍സ് ഉള്ളത്.

PC:Dilshad Roshan...

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് നടന്ന്....

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് നടന്ന്....

കാറ്റുകുന്ന് എന്ന മലയിലേക്കുള്ള കയറ്റമാണ് യാത്രയുടെ ആദ്യം. കാറ്റുകുന്ന് കയറി താഴെയിറങ്ങണമെങ്കില്‍ ഏകദേശം നാലു മണിക്കൂര്‍ സമയമെടുക്കും. കാറ്റുകുന്നില്‍ നിലയ്ക്കാത്ത കാറ്റാണ്. കാടിന്റെ ഭംഗിയും കാറ്റും അകലങ്ങളിലെ വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും പച്ചപ്പും ചേരുമ്പോള്‍ ഒരു ട്രക്കിങ്ങിന്റെ സന്തോഷം നില്‍ക്കും കിട്ടും. ഇത് കഴിഞ്ഞാല്‍ പിന്നെ ഈ കുന്നിനു മറുവശത്തുള്ള സായിപ്പുകുന്നിലേക്കുള്ള യാത്രയാണ്. കാറ്റുകുന്നിനെ അപേക്ഷിച്ച് ഇത് കുറച്ച് ബുദ്ധിമുട്ടായേക്കും. എന്തായാലും യാത്ര പൂര്‍ത്തിയാക്കുവാന്‍ എട്ടുമണിക്കൂര്‍ സമയം വേണ്ടിവരുമെന്നത് തീര്‍ച്ച. 1300 മീറ്റര്‍ ഉയരത്തിലാണ് കാറ്റുമലയുള്ളത്. വ്യത്യസ്തമായ ഭൂപ്രകൃതിയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ആദ്യത്തെ വഴി കുറച്ചു വീതിയുണ്ടെങ്കിലും മുന്നോട്ടുപോകുമ്പോള്‍ കാഴ്ചകളൊക്കെ മാറുവാന്‍ തുടങ്ങും. കാടും പാറയും പുല്‍മേടുമെല്ലാം യാത്രയില്‍ മാറിമാറി വരും. യാത്രയ്ക്ക് ആറു കിലോമീറ്റര്‍ ദൂരമേയുള്ളുവെങ്കിലും അറുപത് കിലോമീറ്റര്‍ നടന്നപോലെ തോന്നിയേക്കാം!!

PC:Dilshad Roshan

ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

ബാണാസുര ഹില്‍സ് ട്രക്കിങ്ങില്‍ ഭക്ഷണം കരുതണം. കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ ഭക്ഷണത്തിനു ആശ്രയിക്കുവാന്‍ കഴിയുന്ന ഒന്നും വഴിയിലില്ല. മഴക്കാലത്താണ് പോകുന്നതെങ്കില്‍ വെള്ളം എടുക്കേണ്ട ആവശ്യമില്ല. മറ്റു സമയത്ത് വെള്ളവും കരുതണം. മഴക്കാലത്തുള്ള കാടുകയറ്റം ആയതിനാല്‍ കാടിനുള്ളില്‍ അട്ടകളെ പ്രതീക്ഷിക്കാം. ഉപ്പു കരുതിയാല്‍ ഇതിനെ പ്രതിരോധിക്കാം. യാത്രയിലുടനീളം ഗൈഡിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. അതിനനുസരിച്ച് മാത്രം യാത്ര ചെയ്യുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാടിനുള്ളില്‍ ഉപേക്ഷിക്കരുത്.

PC:Seena Vinay

കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...

ഫീസ് നിരക്കുകള്‍

ഫീസ് നിരക്കുകള്‍

ഗൈഡ് ഫീസ് അടക്കം 2860 രൂപയാണ് ഇതിന്‍റെ ചാര്‍ജ്. ഇനി ടീമില്‍ വെറും രണ്ടോ മൂന്നോ പേര്‍ മാത്രമേയുള്ളുവെങ്കിലും ഈ മിനിമം ചാര്‍ജ് നല്കേണ്ടി വരും. അധികമായി വരുന്ന ഓരോരുത്തരും 425 രൂപ വീതം ആണ് നല്കേണ്ടത്.
ഇതു കൂടാതെ വേറെയും രണ്ട് തരം ട്രക്കിങ്ങുകള്‍ ഇവിടെയുണ്ട്. മൂന്ന് മണിക്കൂര്‍ ട്രക്കിങ്ങും 5 മണിക്കൂര്‍ ട്രക്കിങ്ങും. രണ്ടു ട്രക്കിങ്ങിലും ഒരു ടീമില്‍ പരമാവധി പത്ത് പേര്‍ക്കാണ് അനുമതി. ഗൈഡും യാത്രയില്‍ ഉണ്ടാവും.

PC:Nabirdsnabin


പറമ്പിക്കുളം തുറന്നു...കാ‌ടു കയറിക്കാണുവാന്‍ ‌ട്രക്കിങ് പാക്കേജുകള്

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X