Search
  • Follow NativePlanet
Share
» »വനത്തിനു നടുവിലെ കോട്ടേജ്..കാവലിന് മാനും ആനയും...ഇത് പൊളിക്കും

വനത്തിനു നടുവിലെ കോട്ടേജ്..കാവലിന് മാനും ആനയും...ഇത് പൊളിക്കും

ഇതാ ബന്ദിപ്പൂർ ദേശീയോദ്യാനത്തിലെ വനത്തിനുള്ളിൽ ഒരു ദിവസം എങ്ങനെ താമസിക്കാം എന്നു നോക്കാം...

കാടിനു നടുവിൽ മാനി‍റെയും പുലിയുടെയും ആനയുടെയും വിഹാര കേന്ദ്രങ്ങൾക്കു നടുവിൽ, ജീവനോടെ ഒരിക്കലെങ്കിലും കഴിയണം എന്നാഗ്രഹിച്ചിട്ടില്ലേ?! കാടിന്റെ പച്ചപ്പിനു മാത്രം നല്കുവാൻ കഴിയുന്ന ഒരു കൂട്ടം കാഴ്ചകൾക്കു നടുവിലെ ആ താമസം എങ്ങനെയുണ്ടായിരിക്കും?! എങ്കിൽ കേട്ടോ..വെറും 1600 രൂപ കയ്യിലുണ്ടെങ്കിൽ ഒരു രാത്രി കാടിനുള്ളിലെ കോട്ടേജിൽ കഴിയാം...എങ്ങനെയന്നല്ലേ...ഇതാ ബന്ദിപ്പൂർ ദേശീയോദ്യാനത്തിലെ വനത്തിനുള്ളിൽ ഒരു ദിവസം എങ്ങനെ താമസിക്കാം എന്നു നോക്കാം...

ഒരു രാത്രി ബന്ദിപ്പൂരിൽ

ഒരു രാത്രി ബന്ദിപ്പൂരിൽ

കാടിന്റെ കാഴ്ചകൾ കടന്ന് ഒരിക്കലെങ്കിലും ബന്ദിപ്പൂരിലുടെ കടന്നു പോയിട്ടുണ്ടെങ്കിൽ ഒരു ദിവസം അതിനുള്ളിൽ കഴിയണം എന്ന് ആഗ്രഹിക്കാത്തവർ കാണില്ല എന്നു തീർച്ച. അങ്ങനെ കാടിനുള്ളിലെ താമസം കൊതിക്കുന്നവർ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് ഇവിടുത്തെ ഒറ്റ രാത്രി താമസം. വനത്തിനുള്ളിൽ ഫോറസ്റ്റ് കോട്ടേജിൽ ഒരു രാത്രി ചിലവഴിക്കുവാനുള്ള പാക്കേജാണിത്

PC:Manoj K

1600 മുടക്കിയാൽ

1600 മുടക്കിയാൽ

ഈ പാക്കേജിന്റെ ഭാഗമായി രണ്ടു പേർക്ക് ബന്ദിപ്പൂർ വനത്തിനുള്ളിൽ ഒരു ദിവസം കഴിയാം. നാഷണൽ പാർക്കിനുള്ളിലെ കോട്ടേജിൽ വെറും 1600 രൂപയ്ക്ക് രണ്ടു പേർക്ക് ഒരു രാത്രി ചിവഴിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ കോട്ടേജിനടുത്ത് മാനുകളും ആനകളും ഒക്കെ വന്നു നിൽക്കുന്നത് ആലോചിച്ചാൽ മാത്രം മതി ഇവിടേക്കൊരു യാത്ര പോകുവാൻ

PC:Manoj K

ബുക്ക് ചെയ്യുവാൻ

ബുക്ക് ചെയ്യുവാൻ

ഓൺലൈനായാണ് ഇവിടെ കോട്ടേജുകൾ ബുക്ക് ചെയ്യേണ്ടത്. http://bandipurtigerreserve.in/ എന്ന വെബ് സൈറ്റിൽ വിശദാംശങ്ങൾ നല്കി ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത് ഇവിടേക്ക് വരുമ്പോൾ ബുക്കിങ് ഡീറ്റെയിൽസ് ഉള്ള പ്രിന്‍റ് ഔട്ടും കയ്യിൽ കരുതണമ. ആവശ്യമായ തിരിച്ചറിയൽ രേഖകൾ എടുക്കുവാൻ മറക്കരുത്.

PC:Aditya945

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത് ബന്ദിപ്പൂർ എത്തിയാൽ നേരേ ഓഫീസിലേക്ക് പോകാം. സ്വന്തമായി വാഹനത്തില്ഡ വരുന്നവർ്ക്ക് ഓഫീസിനടുത്ത് ഇറങ്ങാം. കോട്ടേജിനടുത്ത് വണ്ടി പാർക്കു ചെയ്യുവാനുള്ള സൗകര്യമുണ്ട്. ബസിനു വരുന്നവര‍്ക്ക് ഓഫീസിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങാം. ബന്ദിപ്പൂർ ടൈഗര്‍ റിസർവ്വിനുള്ളിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സഫാരി ടിക്കറ്റുകൾ കൊടുക്കുന്ന ഓഫീസിൽ പോയി പ്രിന്‌‍റ് ചെയ്ത ടിക്കറ്റ് കാണിച്ച് കയറാം.

PC:Manoj K

കാടിനോട് ചേർന്ന കോട്ടേജുകൾ

കാടിനോട് ചേർന്ന കോട്ടേജുകൾ

1600 രൂപ മുതൽ 3200 രൂപ വരെ ഈടാക്കുന്ന താമസ സൗകര്യങ്ങളുള്ള കോട്ടേജുകളാണ് ഇവിടെയുള്ളത്.
മയൂര, കോകില, പപീഹ, ചിതൽ, വനസുമ, വനശ്രീ എന്നിങ്ങനെയാണ് കോട്ടേജുകളുടെ പേര്.
ഇതിൽ മിക്കവയും ഈ അടുത്ത കാലവത്ത് നവീകരിച്ചതായതിനാൽ പേടിക്കേണ്ട ഒരാവശ്യവും ഇല്ല. മിക്ക കോട്ടേജുകളുടെയും അടുത്ത് രാത്രിയായാൽ മാനുകളും ആനകളും ഒക്കെ വരുന്നത് കാണാം.
നാല് സ്യൂട്ടുകളുള്ള ഒരു വിഐപി ഗസ്റ്റ് ഹൗസ്, 19 സ്യൂട്ടുകളുള്ള 9 കോട്ടേജുകൾ, 45 ബെഡ്ഡുള്ള 4 ഡോർമിറ്ററികൾ എന്നിങ്ങനെയാണ് ഇവിടുത്തെ താമസ സൗകര്യം.

താമസിക്കുവാൻ

താമസിക്കുവാൻ

ഇവിടെ താമസിക്കുവാനായി വരുന്നവരുടെ ചെക്ക് ഇൻ സമയം ഉച്ചയ്ക്ക് 12 മണിയാണ്. താമസം ഒരു ദിവസത്തേയ്ക്ക് മാത്രമാണ് താമസം ബുക്ക് ചെയ്തിരിക്കുന്നതെങ്കിൽ പിറ്റേന്ന് രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യണം. വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുന്ന ഒരു റെസ്റ്റോറന്‍റ് തൊട്ടടുത്തുണ്ട്.

ഫോറസ്റ്റ് സഫാരി ഒഴിവാക്കരുത്

ഫോറസ്റ്റ് സഫാരി ഒഴിവാക്കരുത്

ഇവിടെ എത്തിയാൽ ഒരിക്കലും ഒരു കാരണവശാലും ഒഴിവാക്കുവാൻ പാടില്ലാത്ത ഒന്നാണ് ഫോറസ്റ്റ് സഫാരി. ഫോറസ്റ്റ് ബസിലും താല്പര്യമുള്ളവർ്കക് ജീപ്പിലും സഫാരി നടത്താം. രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് സഫാരിക്കുള്ള സമയം. വനം വകുപ്പിന്റെ മിനി ബസിൽ നടത്തുന്ന സഫാരിക്ക് ഒരാൾക്ക് 350 രൂപയും ആറു പേരടങ്ങുന്ന സംഘത്തിന് ജീപ്പ് യാത്രയ്ക്ക് 3000 രൂപയുമാണ് ചാർജ്. റൂം ബുക്ക് ചെയ്യുന്നതിനോടൊപ്പം സഫാരിയും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. ആന, മയിൽ, മാൻ, തുടങ്ങിയ മൃഗങ്ങളെ ഒക്കെ തൊട്ടടുത്തു നിന്നു കാണാം സഫാരിയിൽ. എന്നാൽ കടുവകൾ പുറത്തിറങ്ങുന്ന സമയം വൈകിട്ടായതിനാൽ ആ സമയത്തെ സഫാരിക്കാണ് കൂടുതലും ആളുകൾ എത്തുന്നത്.

PC:Chinmayee Mishra

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ഒരു വനത്തിലേക്കാണ് പോകുന്നത് എന്ന തിരിച്ചറിവിൽ വേണം ഇവിടേക്ക് വരുവാൻ. മദ്യപാനം, പുകവലി എന്നിവ ഇവിടെ നിരോധിച്ചിട്ടുണ്ട്. രാത്രിയിൽ കോട്ടേജിനു വെളിയിൽ വന്യമൃഗങ്ങളെ കാണുന്നതിനാൽ രാത്രി ഇറങ്ങിയുള്ള നടപ്പൊക്കെ വേണ്ടന്ന് വയ്ക്കാം, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയെ മിക്കസമയവും ഇവിടെ കണ്ടേക്കാം. അവയ്ക്ക് ഭക്ഷണം കൊടുക്കാതിരിക്കുവാൻ ഓർമ്മിക്കുക, കഴിവതും പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കുക.

കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!! ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

PC:Dineshkannambadi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X