Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്നും പോണ്ടിച്ചേരിക്ക് ഒരു കിടിലൻ ബജറ്റ് യാത്ര.. മഹാബലിപുരവും കാണാം

ബാംഗ്ലൂരിൽ നിന്നും പോണ്ടിച്ചേരിക്ക് ഒരു കിടിലൻ ബജറ്റ് യാത്ര.. മഹാബലിപുരവും കാണാം

കെഎസ്ടിഡിസി ബാംഗ്ലൂർ-പോണ്ടിച്ചേരി പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

ബാംഗ്ലൂരിലെ വാരാന്ത്യയാത്രകളിൽ മിക്കപ്പോഴും ഇടംപിടിക്കുന്നത് നന്ദി ഹിൽസാണ്. കൂടിപ്പോയാൽ ചിക്കബെല്ലാപൂരും അന്തർഗംഗെയും കൂടി പോയെന്നു വരും. മടിച്ചിരിക്കുന്ന വാരാന്ത്യങ്ങളിൽ ബാംഗ്ലൂരിന്‍റെ തിരക്കിൽ നിന്നും നേരെ ബീച്ചുകളുടെ ലോകത്തേയ്ക്ക് ഒന്നു പോയാലോ... ഇതൊക്കെ പ്ലാൻ ചെയ്തു പോകുവാൻ മടിയുള്ളവർക്ക് നല്ല പാക്കേജുകളുമായി കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേൻ ലിമിറ്റഡ് (KSTDC) വന്നിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് മഹാബലിപുരവും പോണ്ടിച്ചേരിയും കണ്ടുള്ള മൂന്നു ദിവസത്തെ യാത്ര നിങ്ങൾക്ക് സ്വയം സമ്മാനിക്കുവാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നായിരിക്കും. കെഎസ്ടിഡിസി ബാംഗ്ലൂർ-പോണ്ടിച്ചേരി പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ബാംഗ്ലൂർ-പോണ്ടിച്ചേരി

ബാംഗ്ലൂർ-പോണ്ടിച്ചേരി

ബാംഗ്ലൂരിൽ നിന്നും ബജറ്റ് ഫ്രണ്ട്ലി ആയി, പോകുവാൻ സാധിക്കുന്ന ഏറ്റവും മികച്ചതും അടുത്തുള്ളതുമായ ലക്ഷ്യസ്ഥാനമാണ് പോണ്ടിച്ചേരി. ബീച്ചുകളും ഫ്രഞ്ച് ഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന കെട്ടിടങ്ങളും വ്യത്യസ്ത രുചികൾ വിളമ്പുന്ന കഫേകളും നൈറ്റ്-ലൈഫും ഒക്കെയായി ജീവിതം അടിച്ചുപൊളിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നും ദേശീയപാത 77 വഴി ആറരമണിക്കൂർ സമയം മാത്രം മതി പോണ്ടിച്ചേരിയിൽ ബസില്‍ എത്തിച്ചേരുവാൻ. ഇതു കൂടാതെ മഹാബലിപുരം കൂടി കാണുന്ന വിധത്തിലാണ് കെഎസ്ടിഡിസി പാക്കേജ് ഒരുക്കിയിരിക്കുന്നത്.

PC:Krishnaja/Unsplash

മൂന്നു രാത്രിയും മൂന്ന് പകലും

മൂന്നു രാത്രിയും മൂന്ന് പകലും

മൂന്നു രാത്രിയും മൂന്ന് പകലും ഉൾപ്പെടുന്ന പാക്കേജ് യശ്വന്തപുര ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ആരംഭിക്കുന്നത്. രാത്രി 10 മണിക്ക് പുറപ്പെടുന്ന ബസ് പുലർച്ചെ പോണ്ടിച്ചേരിയിലെത്തും. എസി ഡീലക്സ് കോച്ചിലുള്ള യാത്രയും ഗൈഡഡ് സൗകര്യവുമടക്കം മികച്ച സൗകര്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.

PC: nullvoid/Unsplash

ഒന്നാം ദിവസവും രണ്ടാം ദിവസവും

ഒന്നാം ദിവസവും രണ്ടാം ദിവസവും

രാത്രി 10 മണിക്ക് യശ്വന്തപുര ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിക്കും. പിറ്റേന്ന് പുലർച്ചെ അഞ്ച് മണിയോടെ പോണ്ടിച്ചേരിയിലെത്തും. അവിടുന്ന് ആദ്യം ഹോട്ടലിലേക്ക് പോകും. പ്രഭാതഭക്ഷണത്തിനു ശേഷം 7.30ന് പ്രസിദ്ധമായ മനുകുല വിനായക ക്ഷേത്രംവും ഒറബിന്ദോ ആശ്രമവും സന്ദർശിക്കും. തുടർന്ന് പ്രോമനേഡ് ബീച്ച് വാക്ക്, ഭാരതി പാർക്ക്, ഓറോവില്ലെ, പോണ്ടിച്ചേരി മ്യൂസിയം, പാരഡൈസ് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണും. രാത്രി താമസം പോണ്ടിച്ചേരിയിലെ ഹോട്ടലില്‍ തന്നെയായിരിക്കും.

PC:Abhishek Koli/Unsplash

മനകുള വിനായക ക്ഷേത്രം

മനകുള വിനായക ക്ഷേത്രം

പോണ്ടിച്ചേരിയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മനകുള വിനായക ക്ഷേത്രം. കടലിനോട് ചേർന്നുള്ള കുളത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പോണ്ടിച്ചേരിയുടെ ചരിത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നു. 1666 ലാണത്രെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ചുഭരണകാലത്ത് പോണ്ടിച്ചേരിയിലെ എല്ലാ ഹിന്ദു ആരാധനാലയങ്ങളും തകര്‍ക്കുവാന്‍ തീരുമാനിച്ചപ്പോൾ നാട്ടുകാർ ഇവിടുത്തെ വിഗ്രഹം ഒളിപ്പിച്ചുവെച്ചുവെന്നും പലതവണ ശ്രമിച്ചിട്ടും ഫ്രഞ്ചുകാർക്കിത് ലഭിച്ചില്ലെന്നും ഒടുവിൽ അവർ പിന്മാറി എന്നുമാണ് ചരിത്രം പറയുന്നത്.
പലതവണ ഫ്രഞ്ച്കാര്‍ ഈ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തെ മാറ്റിയെങ്കിലും ഓരോ തവണയും ഗണപതി വിഗ്രഹം യഥാസ്ഥാനത്ത് തിരികെ എത്തിയത്രെ. ഒടുവില്‍ ഫ്രഞ്ചുകാര്‍ തോറ്റുപിന്‍വാങ്ങുകയായിരുന്നുവെന്നും ഒരു ചരിത്രമുണ്ട്.

PC: Prabhupuducherry

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയിലെ മൂന്നാമത്തെ ദിവസം രാവിലെ 7.30ന് പോണ്ടിച്ചേരിയിൽ നിന്ന് മഹാബലിപുരത്തേയ്ക്ക് പോകും. ഇവിടുത്തെ പ്രധാന കാഴ്ചകളെല്ലാം കാണുവാൻ സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. പഞ്ചരഥം, മഹാഷാസുര മർദ്ദിനി ഗുഹ, കൃഷ്ണ മണ്ഡപം, കൃഷ്ണാ ബട്ടർ ബോൾ, എന്നിവയും ഷോർ ക്ഷേത്രങ്ങളും സന്ദർശിക്കും. അഞ്ച് മണിയോടെ അവിടുന്ന് തിരിച്ച് ഏകാംബരേശ്വര ക്ഷേത്രം, കാമകാശി ക്ഷേത്രം എന്നിവ സന്ദർശിച്ച് തിരികെ ബാംഗ്ലൂരിലേക്ക് പുറപ്പെടുക. പിറ്റേന്ന് പുലർച്ചെ ആറ് മണിക്ക് ബാംഗ്ലൂരിൽ എത്തിച്ചേരും..

മഹാബലിപുരം

മഹാബലിപുരം

കടലിനു തീരത്ത് ചക്രവാളങ്ങളെ സാക്ഷിയാക്കി നിർമ്മിക്കപ്പെട്ട നാടാണ് മഹാബലിപുരം. മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം കല്ലിൽ തീർത്ത നിർമ്മിതികൾക്ക് പ്രസിദ്ധമാണ്. പല്ലവ രാജവംശത്തിന്റെ കാലഘട്ടത്തിലാണ് മാമല്ലപുരം ഇന്നുകാണുന്ന രീതിയിലേക്ക് അവിടം മാറുന്നത്. തമിഴ്നാ‌ട്ടിലെ ഏറ്റവും പുരാതന തുറമുറഖമാണ് മാമല്ലപുരം. അക്കാലത്ത് ഒരു ശില്പകലാ വിദ്യാലയം ആയാണ് ഇവിടം വർത്തിച്ചതെന്നാണ് ചരിത്രം പറയുന്നത്. 7-9 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇന്നുകാണുന്ന രീതിയില്‍ മാമല്ലപുരം രൂപപ്പെട്ടത്. പഞ്ചരഥങ്ങള്‍,ഷോര്‍ ടെംപിള്‍,മ്യൂസിയം, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇവിടം ഇടം നേടിയിട്ടുണ്ട്.

മഹിഷാസുരമർധിനി മണ്ഡപമാണ് ഇവിടെ കാണേണ്ട മറ്റൊരു കാഴ്ച. മാമലപുരത്തെ മറ്റ് ഗുഹകൾക്കൊപ്പം ലൈറ്റ് ഹൗസിനടുത്തുള്ള കുന്നിന്‍ മുകളിലാണ് ഈ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രത്തിൽ ദുർഗാദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്ന മഹിഷാസുരമർധിനി ദേവിയെ ചിത്രീകരിക്കുന്നു. ദേവി സിംഹാസനത്തില്‍ കയറുന്നതും കൈകളില്‍ അമ്പും വില്ലും പിടിച്ചിരിക്കുന്നതും ഓടിപ്പോകുന്ന മഹിഷയെ അനുയായികളോട് ചേര്‍ന്ന് പിന്തുടരുന്നതും ഇവിടുത്തെ ശില്പങ്ങളില്‍ കാണാം.

ടിക്കറ്റ് നിരക്കും ബുക്കിങും

ടിക്കറ്റ് നിരക്കും ബുക്കിങും

യാത്രയിൽ സിംഗിൾ ഒക്യുപൻസിക്ക് 4950/- രൂപയും ഡബിൾ ഒക്യുപൻസിക്ക് 3625/- രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് 3250/- രൂപയുമാണ് നിരക്ക്. എല്ലാ വെള്ളിയാഴ്ചയുമാണ് യാത്ര പുറപ്പെടുന്നത്. ഒരു യാത്രയിൽ 35 സീറ്റ് ആണ് ലഭ്യമായിട്ടുള്ളത്.

https://www.kstdc.co/tour-packages/bangalore-pondicherry/ എന്ന സൈറ്റ് അഡ്രസ് വഴി യാത്രകളുടെ വിശദാംശവും ബുക്കിങും നടത്താം. 080-43344334 എന്ന നമ്പറിലും ബന്ധപ്പെടാം.

PC:boodi vesakaran/Unsplash

ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍

മാമല്ലപുരത്തെ അതിശയം... പാറക്കുമുകളിലെ അത്ഭുത നിര്‍മ്മിതി.. വഴികാട്ടിയായിരുന്ന ഒലകണ്ണേശ്വര ക്ഷേത്രംമാമല്ലപുരത്തെ അതിശയം... പാറക്കുമുകളിലെ അത്ഭുത നിര്‍മ്മിതി.. വഴികാട്ടിയായിരുന്ന ഒലകണ്ണേശ്വര ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X