Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍

ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍

വലിയ ചിലവില്ലാതെ ബാംഗ്ലൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് എങ്ങനെ പോകാമെന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ എങ്ങനെ യാത്ര പ്ലാന്‍ ചെയ്യാമെന്നും നോക്കാം

ബാംഗ്ലൂരിലെ വീക്കെന്‍ഡുകള്‍ ആഘോഷമാക്കാന്‍ പല കാര്യങ്ങളുണ്ട്. സൂര്യോദയം കാണുവാന്‍ നന്ദി ഹില്‍സിനു പോകുന്നതു മുതല്‍ ലാല്‍ ബാഗില്‍ പോയിരിക്കുന്നതും എംജി റോഡില്‍ പോയി രാത്രികള്‍ ആഘോഷമാക്കുന്നതുമെല്ലാം ഇതിലുള്‍പ്പെടുത്താം. എന്നാല്‍ ഇനിയൊരു യാത്ര പോണ്ടിച്ചേരിയിലേക്ക് ആയാലോ... ശനിയും ഞായറും പോണ്ടിച്ചേരിയില്‍ ആഘോഷിക്കുന്ന ഒരു വാരാന്ത്യം... വലിയ ചിലവില്ലാതെ ബാംഗ്ലൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് എങ്ങനെ പോകാമെന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ എങ്ങനെ യാത്ര പ്ലാന്‍ ചെയ്യാമെന്നും നോക്കാം

ബാംഗ്ലൂര്‍-പോണ്ടിച്ചേരി

ബാംഗ്ലൂര്‍-പോണ്ടിച്ചേരി

ബാംഗ്ലൂരില്‍ നിന്നുള്ള യാത്രകളില്‍ അധികം കടന്നുവരാത്ത ഇടമാണ് പോണ്ടിച്ചേരി. ദൂരക്കൂടുതലോ ബജറ്റില്‍ ഒതുങ്ങിയേക്കില്ലെന്ന സംശയമോ ഒക്കെ പോണ്ടിച്ചേരിയെ പലപ്പോഴും മാറ്റിനിര്‍ത്തുവാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ പോണ്ടിച്ചേരി യാത്ര ചിലവ് കൂടിയ ഒരു യാത്രയാണോ?? അല്ലയേല്ല എന്നതാണ് ഉത്തരം. ബാംഗ്ലൂരില്‍ നിന്നും 3000 രൂപ ചിലവില്‍ ഒരു പോണ്ടിച്ചേരി യാത്ര എങ്ങനെ പ്ലാന്‍ ചെയ്യാം എന്നു നോക്കാം

PC:Vivek Sharma

യാത്ര ട്രെയിനില്‍

യാത്ര ട്രെയിനില്‍

ബാംഗ്ലൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗം ട്രെയിന്‍ യാത്രയാണ്. ബാംഗ്ലൂരിലെ യശ്വന്ത്പൂര്‍ ജംങ്ഷനില്‍ നിന്നും പുതുച്ചേരി എക്സ്പ്രസ്(11005) (PUDUCHERRY EXP) ന് കയറാം. രാത്രി 9.40ന് യശ്വന്ത്പൂരില്‍ നിന്നും എടുക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.15ന് പുതുച്ചേരിയില്‍ എത്തും. തിങ്കള്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വ്വീസുള്ളത്. സെക്കന്‍ഡ് സിറ്റിങ് 165 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 265 രൂപയുമാണ് ചാര്‍ജ്. ത്രി-ടയര്‍ എസിക്ക് 720 രൂപയും ടൂ ടയര്‍ എസിക്ക് 1020 രൂപയും ആണ് നിരക്ക്.

PC:Kishore V

ഒന്നാമത്തെ ദിവസം

ഒന്നാമത്തെ ദിവസം

രാവിലെ ഏഴുമണി കഴിയുമ്പോഴേയ്ക്കും പോണ്ടിച്ചേരിയില്‍ എത്തും. താമസത്തിന് ഹോട്ടലുകള്‍. ഹോസ്റ്റളുകള്‍, ഡോര്‍മിറ്ററികള്‍ എന്നിങ്ങനെ വ്യത്യസ്തമായ സൗകര്യങ്ങള്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തേയ്ക്ക് 300 രൂപ ചിലവാക്കേണ്ടി വരും താമസസൗകര്യത്തിന്. കൂ‌ടുതല്‍ ആളുകളണ്ടെങ്കില്‍ ഡോര്‍മിറ്ററി തിരഞ്ഞെടുക്കുന്നതായിരിക്കും ലാഭം. ആഢംബര ഹോട്ടലുകള്‍ നിരവധിയുണ്ട് ഇവിടെ. രാത്രി വാടക 3000 രൂപയില്‍ ആരംഭിക്കുന്നതു മുതല്‍ 10,000 രൂപ വരെ ഇതിന് ചിലവാകും.

PC:Sukanya Basu

പോണ്ടിച്ചേരിയിലെ ഭക്ഷണം

പോണ്ടിച്ചേരിയിലെ ഭക്ഷണം

വ്യത്യസ്തതരം രുചികള്‍ക്ക് പേരുകേട്ട ഇടമാണ് പോണ്ടിച്ചേരി. അതിനാല്‍ യാത്രയില്‍ അവിടുത്തെ രുചികള്‍ പരീക്ഷിക്കുവാന്‍ മറക്കരുത്. സാധാരണ ഭക്ഷണം ലഭിക്കുന്ന നിരവധി ഹോട്ടലുകളും ‌ടീ സ്റ്റാളുകളും ഇവിടെയുണ്ട്. അത്തരം ഇടങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം 100 രൂപയ്ക്കുള്ളില്‍ ലഭിക്കും. പോണ്ടി ആംബിയന്സും രുചികളും വേണമെങ്കില്‍ ഇവിടുത്തെ കഫേകളെ ആശ്രയിക്കാം. അത് അല്പം ചിലവേറിയതാണ്. 800 രൂപ മുതല്‍ 1500 രൂപ വരെയെങ്കിലും ഒരു ദിവസം ചിലവാകും.

PC:Jay Wennington

ബീച്ചുകളിലേക്ക് പോകാം

ബീച്ചുകളിലേക്ക് പോകാം

താമസസൗകര്യം കണ്ടെത്തി ഒന്നു വിശ്രമിച്ച ശേഷം മെല്ലെ പോണ്ടിച്ചേരി 'എക്സ്പ്ലോര്‍' ചെയ്യുവാന്‍ ആരംഭിക്കാം. ആദ്യത്തെ ദിവസം സമീപത്തെ ബീച്ചുകള്‍ ആണ് നമ്മള്‍ സന്ദര്‍ശിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് പാരഡൈസ് ബീച്ചും ഈഡന്‍ ബീച്ചും ആണ്. ടൗണില്‍ നിന്നു ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് എ‌ടുക്കാം. റെയില്‍വേ സ്റ്റേഷനു സമീപം ഇതിന്റെ കടകള്‍ നിങ്ങള്‍ക്കു കണ്ടെത്താം. 300 രൂപ മുതല്‍ ഒരു ദിവസത്തെ വാടകയ്ക്ക് വാഹനം ലഭിക്കും. 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ മതിയാവും ഒരു ദിവസത്തെ യാത്രയ്ക്ക്.

PC:Sarang Pande

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാം ദിവസത്തെ കാഴ്ചകളില്‍ കുറച്ച് അധികം സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓറോവില്ലെ മാത്രി മന്ദിര്‍, സെറീനിറ്റി ബീച്ച്, ഫ്രഞ്ച് കഫെ, തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. 2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. അൻപതിന് അടുത്തുള്ള രാജ്യങ്ങളിൽ നിന്നാണ് 120 സെറ്റിൽമെന്റുകളിലായി 2100 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ നിങ്ങളുടെ സൗകര്യവും താല്പര്യവും അനുസരിച്ച് ഇവിടെ ചിലവഴിക്കാം. വൈകുന്നേരങ്ങള്‍ ബീച്ചില്‍ പോയും ഇവിടുത്തെ രാത്രി ജീവിതം ആസ്വദിച്ചും ചിലവഴിക്കുവാന്‍ ശ്രമിക്കുക.

PC:aboodi vesakaran

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍

മൂന്നാം ദിവസം

മൂന്നാം ദിവസം

പ്ലാന്‍ ചെയ്ത യാത്രയിലെ അവസാന ദിവസമാണിത്. വിട്ടുപോയ കാഴ്ചകളെല്ലാം ഈ ദിവസം കണ്ടുതീര്‍ക്കണം. മ്യൂസിയം, ഫ്രഞ്ച് കോളനി, അരബിന്ദോ ആശ്രമം, ഗാന്ധി സ്റ്റാച്യൂ, റോക്ക് ഗാര്‍ഡന്‍ എന്നിവി‌ടങ്ങള്‍ ഈ ദിവസം സന്ദര്‍ശിക്കാം. ഇനിയും ഇവിടുത്തെ ഫ്രഞ്ച് രുചികള്‍ വിളമ്പുന്ന കഫേകള്‍ കണ്ടിട്ടില്ലെങ്കില്‍ അവിടെ പോകുവാനുള്ള സമയം കൂടി കണ്ടെത്താം.

PC:Mrinal Rai

വൈകുന്നേരം

വൈകുന്നേരം

വൈകുന്നേരത്തോടു കൂടി താമസസ്ഥലത്തു നിന്നും വെക്കേറ്റ് ചെയ്ത് പോകുന്ന വഴി വണ്ടി തിരികെ ക‌ൊടുക്കാം. പോണ്ടിച്ചേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വൈകിട്ട് 1-.15 നാണ് തിരികെ ബാംഗ്ലൂരിനുള്ള ട്രെയിന്‍. പിറ്റേന്ന് രാവിലെ എട്ടുമണിയോടു കൂടി ട്രെയിന്‍ ബാംഗ്ലൂരിലെത്തും.

PC:Abhishek Koli

ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍

കൊച്ചിയില്‍ നിന്നും കാശ്മീരിന് ഐആര്‍സിടിസിയുടെ പാക്കേജ്, പ്ലാന്‍ ചെയ്യാം ജൂലൈയിലെ യാത്രകൊച്ചിയില്‍ നിന്നും കാശ്മീരിന് ഐആര്‍സിടിസിയുടെ പാക്കേജ്, പ്ലാന്‍ ചെയ്യാം ജൂലൈയിലെ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X