Search
  • Follow NativePlanet
Share
» »ആദ്യമായി ബാംഗ്ലൂരിൽ പോകുന്നവർ അറിയാൻ

ആദ്യമായി ബാംഗ്ലൂരിൽ പോകുന്നവർ അറിയാൻ

By Maneesh

ഒരു ദിവസം കൊണ്ട് ബാംഗ്ലൂർ മുഴുവൻ ചുറ്റിയടിക്കാം എന്ന് കരുതുന്നതിൽപ്പരം മണ്ടത്തരം വേറെ ഉണ്ടാകില്ല. കാരണം വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ നഗരമാണ് ബാംഗ്ലൂർ. ഉദ്യാനങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ബാംഗ്ലൂർ സഞ്ചാരികളുടെ ഇഷ്ട നഗരമാണ്. ബാംഗ്ലൂരിലെ സുന്ദരമായ കാഴ്ചകൾ തന്നെയാണ് ഇതിന് പ്രധാന കാരണവും.

പണ്ട് ബാംഗ്ലൂര്‍ ഇങ്ങനെയായിരുന്നു!പണ്ട് ബാംഗ്ലൂര്‍ ഇങ്ങനെയായിരുന്നു!

ലാല്‍ബാഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ലാല്‍ബാഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബീച്ചുകളുടെ കുറവുണ്ടെങ്കിലും സുന്ദരമായ തടാകങ്ങളും ഉദ്യാനങ്ങളും ആ കുറവ് ഒരു പരിധിവരെ നികത്തും. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ബാംഗ്ലൂർ ഐ ടി നഗരമെന്ന ഖ്യാതി നേടുന്നത്. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അതിനാൽ തന്നെ ഇന്ത്യയുടെ ഐ ടി തലസ്ഥാനമെന്നും സിലിക്കൺ വലിയെന്നുമൊക്കെ ബാംഗ്ലൂർ അറിയപ്പെട്ടു.

കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ‌രിലെ 10 സ്ഥലങ്ങള്‍കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ബാംഗ്ലൂ‌രിലെ 10 സ്ഥലങ്ങള്‍

ബാംഗ്ലൂര്‍ മെട്രോയേക്കുറിച്ച് കൗ‌തുകകരമായ കാര്യങ്ങള്‍ ബാംഗ്ലൂര്‍ മെട്രോയേക്കുറിച്ച് കൗ‌തുകകരമായ കാര്യങ്ങള്‍

ഒരുനാൾ കൊണ്ട് കണ്ടു തീർക്കാനാവത്തവിധം നിരവധി കാഴ്ചകളാണ് ബാംഗ്ലൂരിൽ ഉള്ളത്. ഉദ്യാനങ്ങ‌ൾ, മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ, തടാകങ്ങൾ ലിസ്റ്റ് അങ്ങനെ നീണ്ട് കിടക്കുകയാണ്. പക്ഷെ ബാംഗ്ലൂർ സന്ദർശിക്കാൻ ഒരുനാളെ നിങ്ങൾക്കുള്ളതെങ്കിൽ വിഷമിക്കേണ്ട. ഒറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന ബാംഗ്ലൂരിലെ ചില കാഴ്ചകളാണ് ഇവിടെ. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് നമുക്ക് യാത്ര തുടങ്ങാം.

ബന്നേര്‍ഗട്ടയില്‍ ഒന്നുമില്ലെന്ന് പറയുന്നവരോട്ബന്നേര്‍ഗട്ടയില്‍ ഒന്നുമില്ലെന്ന് പറയുന്നവരോട്

മജസ്റ്റിക് ബസ് സ്റ്റാൻഡ്

മജസ്റ്റിക് ബസ് സ്റ്റാൻഡ്

ബാംഗ്ലൂർ ചുറ്റിയടിക്കാൻ ആദ്യം എത്തേണ്ടത് ബാംഗ്ലൂരിലെ ‌കേംപഗൗഡ ബി എം ടി സി ബസ് സ്റ്റാൻഡിലേക്കാണ്. ഇവിടെ നിന്നാണ് ബാംഗ്ലൂരിന്റെ ഉൾനഗരങ്ങളിലേക്ക് ബസുകൾ പോകുന്നത്. ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷന് വളരെ അടുത്താണ് ഈ ബസ് സ്റ്റാൻഡ്. മജസ്റ്റിക് ബസ് സ്റ്റാൻഡ് എന്നാണ് ഈ ബസ് സ്റ്റാൻഡ് പൊതുവെ അറിയപ്പെടുന്നത്.

വിധാൻ സൗധ

വിധാൻ സൗധ

മജസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് വിധാൻ സൗധ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബസ് കയറിയാൻ പതിനഞ്ച് മിനിറ്റിനുള്ളിൽ വിധാൻ സൗധയിൽ എത്താം. കർണാടക സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ കെട്ടിടം. കൂടുതൽ വായിക്കാം. മജസ്റ്റിക്കിൽ നിന്നുള്ള ബസ് നമ്പർ: 54-E,56,57-A58,138-A,138-E,,223-P,238-T,238-Z,240-A,243-H,244-G,244-L,245-N,246-A,290-B,290-D,290-J,290-M,290-P,291-H,291-M Read more

Photo Courtesy: Kalakki

ബാംഗ്ലൂർ പാലസ്

ബാംഗ്ലൂർ പാലസ്

വിധാൻ സൗദയിൽ നിന്ന് ഏകദേശം 20 മിനിറ്റ് യാത്രയേയുള്ളു ബാംഗ്ലൂർ പാലസിലേക്ക്. പാലസ് റോഡ് എന്നാണ് ഇവിടേക്കുള്ള റോഡ് അറിയപ്പെടുന്നത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഈ കെട്ടിടം 1884ല്‍ വോഡയാര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന ചാമരാജ വോഡയാര്‍ വാങ്ങുകയായിരുന്നു. കൂടുതൽ വായിക്കാം.

ബസ് നമ്പർ: 30-C,110 111,111-A,113-E,114,114-C,122,124,126, കൂടാതെ 290 മുതൽ 296 വരെയുള്ള സീരിസുകൾ. Read more

Photo Courtesy: Sankalp Varshney

അൾസൂർ തടാകം

അൾസൂർ തടാകം

ബാംഗ്ലൂർ പാലസിൽ നിന്ന് നാൽ കിലോമീറ്റർ യാത്ര ചെയ്താൽ അൾസൂർ തടാകത്തിൽ എത്താം. തടാകങ്ങളുടെ നാടായ ബാംഗ്ലൂരിലെ സുന്ദരമായ ഒരു തടാകമാണ് അൾസൂർ തടാകം. ബാംഗ്ലൂര്‍ നഗരത്തിന്റെ പിതാവായ കെംപെഗൗഡയാണ് അള്‍സൂര്‍ തടാകം നിര്‍മ്മിച്ചത്. 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് തടാകത്തിന്. ഗണേശോത്സവത്തിന്റെ സമയത്ത് വിശ്വാസികള്‍ ഇവിടെയാണ് ഗണേശ പ്രതിമകള്‍ നിമഞ്ജനം ചെയ്യുന്നത്. കൂടുതൽ വായിക്കാം

ബസ് നമ്പർ: 112-E, 144-G,144-H,144-K,252-N,270-H,278-B,404,G-8,G-9,MBS-3,MBS-6, 329-D,329-G,329-J,330-A,330-B,330-C,330-D,330-E,330-G,330-H,330-M,330-P,331-E Read More

ചിത്രത്തിന് കടപ്പാട് : Shovon76

കൊമേഴ്സിയൽ സ്ട്രീറ്റ്

കൊമേഴ്സിയൽ സ്ട്രീറ്റ്

ഷോപ്പിംഗിന്റെ പറുദീസയാണ് കമേഴ്‌സ്യല്‍ സ്ട്രീറ്റ്. ചുരുങ്ങിയ ചെലവിലുള്ള ഷോപ്പിംഗ് ഉദ്ദേശിയ്ക്കുന്നവര്‍ക്കും ബ്രാന്റഡ് ഷോപ്പിംഗ് വേണ്ടവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. നീണ്ട തെരുവുകളില്‍നിന്നും വിവിധതരം വസ്തുക്കള്‍ കാണാനും വാങ്ങാനും കഴിയും. കൂടുതൽ വായിക്കാം. ഉസ്‌ലൂർ ലേക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 22-A, 127, 128, 301-E, തുടങ്ങിയ ബസുകളിൽ കയറിയാൻ കൊമേഴ്സ്യൽ സ്ട്രീറ്റിൽ എത്താം. Read more

ചിത്രത്തിന് കടപ്പാട് : GatesPlusPlus

ചിന്ന സ്വാമി സ്റ്റേഡിയം

ചിന്ന സ്വാമി സ്റ്റേഡിയം

കൊമേഴ്സ്യൽ സ്ട്രീറ്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായാണ് ചിന്ന സ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഉൾസൂരിൽ നിന്ന് ട്രിനിറ്റി സർക്കിളിൽ വന്ന് അവിടെ നിന്ന് എം ജി റോഡിലൂടെ യാത്ര ചെയ്താൽ ഈ സ്റ്റേഡിയത്തിൽ എത്താം. കൂടുതൽ വായിക്കാം.

ബസ് നമ്പർ: 15-K154155155-A201-K241-PG-10TR-1TR-4

കബ്ബൺ പാർക്ക്

കബ്ബൺ പാർക്ക്

ചിന്ന സ്വാമി സ്റ്റേഡിയത്തിന് സമീപത്തായാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. ചിന്ന സ്വാമി സ്റ്റേഡിയം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അഞ്ച് മിനിറ്റ് യാത്ര ചെയ്താൽ കബ്ബർ പാർക്കിൽ എത്തിച്ചേരാം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Nvvchar

ലാൽ ബാഗ്

ലാൽ ബാഗ്

കബ്ബൺ പാർക്കിൽ നിന്ന് നാലു കിലോമീറ്റർ അകലെയായാണ് ലാൾ ബാഗ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ ഏറ്റവും വലിയ ഉദ്യാനമാണ് ഇത്. ഈ ഉദ്യാനത്തിന് നടുവിലാണ് ലാൽ ബാഗ് തടാകം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

കബ്ബൺ പാർക്കിൽ നിന്ന് ലാൽ ബാഗിലേക്കുള്ള ബസ് നമ്പർ : 54-E, 565, 859-D, 150, 155, 155-A, G-10. TR-4. TR-4A, TR-5

ചിത്രത്തിന് കടപ്പാട് : Ashishsharma04

ബിഗ് ബുൾ ടെമ്പിൾ

ബിഗ് ബുൾ ടെമ്പിൾ

ലാൽ ബാഗിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് ബിഗ് ബുൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് 343, 737-A, 37-B, 37-E, 37-F, TR-7 തുടങ്ങിയ ബസുകളിൽ കയറിയാൽ ഇവിടെ എത്താം. ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാം. ഈ ക്ഷേത്രത്തിന് അടുത്ത് ബ്യൂഗിൾ റോക്ക് പാർക്ക് എന്ന ഒരു ഗാർഡനും ഉണ്ട്. വേണമെങ്കിൽ അവിടെയും ഒന്ന് സന്ദർശിക്കാം.

ചിത്രത്തിന് കടപ്പാട് : Sarvagnya
മാപ്പ്

മാപ്പ്

ഇവിടെ നിന്ന് അരമണിക്കൂർ ബസി സഞ്ചരിച്ചാൽ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ തിരികെയെത്താം. 36, 36-A, 36-G, TR-8V, 45-G എന്നീ ബസുകളിൽ കയറി മജസ്റ്റിക്കിൽ എത്താം. യാത്രയുടെ മാപ്പ് ആണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X