Search
  • Follow NativePlanet
Share
» »പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!

പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!

ബാന്‍ലേഖിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

വഴി പറഞ്ഞുതരുന്നവരിലെ കേമനായ ഗൂഗിളിനു പോലും തെറ്റിപ്പോകുന്ന നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ എങ്ങനെ എത്തിച്ചേരാം എന്ന ചോദ്യത്തിനു കണ്ണുംപൂട്ടി വിശ്വസിക്കുന്ന ഗൂഗിളിനെ പോലും കണ്‍ഫ്യൂഷനിലാക്കുന്ന നാടാണ് ബാൻ‌ലേഖി. ഉത്തരാഖണ്ഡിലെ അറിയപ്പെടാത്ത ഇടങ്ങളിലൊന്നായ ഇവിടം പൊതുവേ സാധാരണക്കാരായ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ഒരു പ്രദേശമല്ല. എന്നാല്‍ കാടും കുന്നും കയറിചെല്ലുവാന്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ പതിവായി ഇവിടേക്ക് വരാറുമുണ്ട്. ബാന്‍ലേഖിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഒറ്റപ്പെട്ട ബാൻ‌ലേഖി

ഒറ്റപ്പെട്ട ബാൻ‌ലേഖി

മിക്കവാറും ആളുകള്‍ സാധാരണ സഞ്ചാരികള്‍ പോകുന്ന ഇടങ്ങളാണ് യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പുറംലോകത്തു നിന്നും തീര്‍ത്തും ഒറ്റയ്ക്കു സ്ഥിതി ചെയ്യുന്ന ഇടങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഇവിടേക്ക് വരാം. ഫോണിന്‍റെ ശബ്ദവും നഗരത്തിന്റെ തിരക്കുമെല്ലാം വളരെ അവിചാരിതമായി മാത്രം കടന്നു വരുന്ന ഇവിടം പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ സങ്കേതങ്ങളില്‍ ഒരിടമാണ്

വഴി തെറ്റും തീര്‍ച്ച

വഴി തെറ്റും തീര്‍ച്ച

വഴി ചോദിക്കാതെ ഇവിടേ വരെ എത്താമെന്നു വിചാരിച്ചാല്‍ അത് ഒരിക്കലും നടന്നു എന്നു വരില്ല. സാര്‍വ്വത്രിക വഴികാട്ടിയായ ഗൂഗിളിനു പോലും വഴിതെറ്റിക്കുന്ന നാടാണ് ഇതെന്നാണ് പറയപ്പെടുന്നത്. പകരം പ്രധാന ടൗണിലെത്തി അവിടെ നിന്നും വഴി ചോദിച്ചു ചോദിച്ചു മാത്രമേ ഇവിടെ എത്തിപ്പെടുവാന്‍ സാധിക്കൂ

ഗൂഗിളിനോട് ചോദിച്ചാല്‍

ഗൂഗിളിനോട് ചോദിച്ചാല്‍

ഏതു കാട്ടിലേക്കുള്ള വഴിയും നിസംശയം പറഞ്ഞു തരുന്ന ഗൂഗിള്‍ പക്ഷേ, ബാന്‍ലേഖിയിലേക്കുള്ള വഴി ചോദിച്ചാല്‍ ഒന്നു പകയ്ക്കും. ഉത്തരാഖണ്ഡിലാണ് ബാന്‍ലേഖി ഉള്ളതെന്നു പറയുമെങ്കിലും കൃത്യം വഴി ഗൂഗിളിന്‍റെ പക്കലില്ല. ബാന്‍ലേഖിയ്ക്ക് അടുത്തുള്ള പ്രധാന പട്ടണണമായ മുക്തേശ്വര്‍ വഴി ഗൂഗിള്‍ കൃത്യമായ വഴി പറഞ്ഞുതരും. മുക്തേശ്വറിലെത്തിയാല്‍ പിന്നെ ഇവിടുത്തെ ആളുകളോട് ചോദിച്ചും പറഞ്ഞും ബാക്കി യാത്ര പോകാം.

കുന്നിനു നടുവില്‍

കുന്നിനു നടുവില്‍

തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന നാടാണിത്. എന്നാലോ ആവോളം പ്രകൃതിഭംഗിയും ഇവിടെ ആസ്വദിക്കാം. പാറക്കൂട്ടങ്ങളും കുന്നുമെല്ലാം ഈ പ്രദേശത്തിന്റെ ഭംഗി വീണ്ടും വീണ്ടും വര്‍ധിപ്പിക്കുന്നു, കുന്നുകള്‍ക്കും പാറക്കെട്ടുകള്‍ക്കും നടുവിലായാണ് ഇവിടമുള്ളത്. ഗ്രാമത്തിനു ചുറ്റിലുമായി വെള്ളച്ചാട്ടങ്ങളും കാണാം.തീര്‍ത്തും ലാളിത്യം നിറഞ്ഞ കാഴ്ചകളാണ് ഇവിടെയുള്ളത്.

ആതിഥ്യ മര്യാദ

ആതിഥ്യ മര്യാദ

സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പ്രകൃതിയുടെ കാഴ്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ അടുത്ത പ്രധാന കാരണം ഇവിടുത്തെ ആളുകള്‍ തന്നെയാണ്. വളരെ മികച്ച രീതിയിലാണിവര്‍ സഞ്ചാരികളോട് ഇടപഴകുന്നത്. അവര്‍ക്ക് ഏറ്റവും മികച്ചതെല്ലാം നല്കുവാന്‍ ഇവര്‍ ശ്രദ്ധിക്കും. തങ്ങളിലൊരുവനായി തന്നെയാണ് നാട്ടുകാര്‍ പുറത്തുനിന്നു വരുന്നവരെയും കാണുന്നത്. ഈ നാട്ടുകാരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും രീതികളെക്കുറിച്ചുമെല്ലാം ഇവിടെ നിന്നും മനസ്സിലാക്കാം.

മികച്ച താമസസൗകര്യങ്ങള്‍

മികച്ച താമസസൗകര്യങ്ങള്‍

കുന്നുകള്‍ക്കിടയിലാണെങ്കിലും ഇവിടുത്തെ താമസ സൗകര്യം മികച്ച നിലവാരമുള്ളതാണ്. മെയിന്‍ റോഡില്‍ നിന്നും മാറി ഇത്രയും ഉള്ളിലായി സ്ഥിതി ചെയ്യുന്നതിന്‍റെ ഒരു കുറവും ഇവിടുത്തെ താമസക്കാര്യത്തില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. എന്നാല്‍ മറ്റൊന്ന്, ഇവിടെ നടന്നു മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കു എന്നതാണ്. ഇവിടേക്കുള്ള ട്രക്കിങ്ങിന്റെ ഭംഗി അതേപടി നിലനിര്‍ത്തുന്നതിനാണ് വഴി പഴയപടി തന്നെ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നത്.

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

മറ്റേതു ഉത്തരാഖണ്ഡ് ഗ്രാമത്തെയും പോലെ ഇവിടെയും നിരവധി ക്ഷേത്രങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും. മുക്തേശ്വർ ക്ഷേത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ കൂടുതലും അറിയപ്പെടുന്നത്. ശിവക്ഷേത്രം, രാജറാണി ക്ഷേത്രം, ബ്രഹ്മേശ്വര ക്ഷേത്രം എന്നിങ്ങനെ വേറെയും നിരവധി ക്ഷേത്രങ്ങള്‍ പ്രദേശത്തു കാണാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തീർത്ഥാടന കേന്ദ്രമായ മുക്തേശ്വറിനു സമീപമാണ് ബാന്‍ലഖി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാത്‌ഗോഡാമിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിക്കണം

ഗ്രാമത്തിലെത്തണമെങ്കില്‍.റംബാന്‍...കാശ്മീരിന്‍റെ അഴക് കാണുവാന്‍ എത്തേണ്ടയിടംഗ്രാമത്തിലെത്തണമെങ്കില്‍.റംബാന്‍...കാശ്മീരിന്‍റെ അഴക് കാണുവാന്‍ എത്തേണ്ടയിടം

ശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രംശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രം

Read more about: uttarakhand village trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X