Search
  • Follow NativePlanet
Share
» »തടാകത്തില്‍ മുങ്ങിയ ക്ഷേത്രം, പുറത്തുകാണാം എട്ടുമാസം മാത്രം

തടാകത്തില്‍ മുങ്ങിയ ക്ഷേത്രം, പുറത്തുകാണാം എട്ടുമാസം മാത്രം

മിക്കവര്‍ക്കും അത്ര പരിചയമൊന്നുമില്ലാത്ത ബാത്തു കി ലഡി ക്ഷേത്രം ഒട്ടേറെ പ്രത്യേകതകളാല്‍ സമ്പന്നമാണ്.

ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ് നമ്മു‌ടെ രാജ്യം. അതില്‍ തന്നെ വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും അത്ഭുതങ്ങളും അതിശയങ്ങളും പകരുന്ന നിരവധി ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. എണ്ണിയാല്‍ തീരാത്തത്രയും അതിശയങ്ങളാണ് ഭാരതീയ ക്ഷേത്രങ്ങളുടെ പ്രത്യേകത തന്നെ. അത്തരത്തിലൊന്നാണ് ഹിമാചല്‍ പ്രദേശിലെ കാംഗ്രാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാത്തു കി ലഡി ക്ഷേത്രം. മിക്കവര്‍ക്കും അത്ര പരിചയമൊന്നുമില്ലാത്ത ബാത്തു കി ലഡി ക്ഷേത്രം ഒട്ടേറെ പ്രത്യേകതകളാല്‍ സമ്പന്നമാണ്.

ബാത്തു കി ലഡി ക്ഷേത്രം

ബാത്തു കി ലഡി ക്ഷേത്രം

മഹാഭാരതമായി പല തരത്തിലും ബന്ധപ്പെട്ടു കിടക്കുന്ന ബാത്തു കി ലഡി ക്ഷേത്രം യഥാര്‍ഥത്തില്‍ ആറു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. തീര്‍ത്തും അ‍ജ്ഞാതമായി കിടക്കുന്ന ഈ ക്ഷേത്രം ഇന്നും ഹിമാചലിനു പുറത്ത അത്രയൊന്നും അറിയപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

PC:Avantika Dogra

ബാത്തു കി ലഡി എന്നാല്‍

ബാത്തു കി ലഡി എന്നാല്‍

ബാത്തു എന്നാല്‍ ഈ പ്രദേശത്ത് മാത്രം കാണപ്പെടുന്ന പ്രത്യേക തരത്തിലുള്ളഒരു കല്ലാണ് ഇതുപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാഡി എന്ന വാക്കിനര്‍ഥം ക്ഷേത്രങ്ങളുടെ കൂട്ടം എന്നാണ്. ഒരുമിച്ച് വായിച്ചാല്‍ ബാത്തു കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ കൂട്ടം എന്നയര്‍ഥം ലഭിക്കും.

PC:Avantika Dogra

വെള്ളത്തിലെ ക്ഷേത്രം

വെള്ളത്തിലെ ക്ഷേത്രം

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും ബാത്തു കി ലഡി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കഥകളും മിത്തുകളും മാത്രമല്ല, ക്ഷേത്രത്തിന്‍റെ സാന്നിധ്യം കൂടിയാണ്. വര്‍ഷത്തില്‍ എട്ടു മാസവും വെള്ളത്തില്‍ കിടക്കുന്ന ഈ ക്ഷേത്രം വെറും നാലു മാസം മാത്രമേ പുറത്തു കാണുവാന്‍ സാധിക്കൂ. അതായത് ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ വെള്ളത്തിനടിയിലും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വെള്ളത്തിനു വെളിയിലുമായിരിക്കും ക്ഷേത്രം.
കാംഗ്രയിലെ പോങ് ഡാം തടാകത്തിലെ ജലനിരപ്പ് ഉയരുന്നതിനുസരിച്ചാണ് ക്ഷേത്രം ജലത്തിന്‍റെ ഭാഗമാകുന്നത്.

ആറില്‍ അഞ്ചും

ആറില്‍ അഞ്ചും

ഇവിടെയുള്ള ആറു ക്ഷേത്രങ്ങളില്‍ അഞ്ച് എണ്ണവും വിഷ്ണുവിനാണ് സമര്‍പ്പിച്ചിരിക്കുന്നതില്‍ അവസാന ക്ഷേത്രം ശിവ ക്ഷേത്രമാണ്. ഇവിടുത്തെ പ്രധാന ക്ഷേത്രവും ഇത് തന്നെയാണ്.

PC:Kdgtm

വെള്ളത്തില്‍ കിടന്നിട്ടും

വെള്ളത്തില്‍ കിടന്നിട്ടും

ദീര്‍ഘനാള്‍ വെള്ളത്തില്‍ കിടന്നി‌ട്ടും ക്ഷേത്രത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അത്രയും ശക്തമാണ് ഈ കല്ലുകള്‍ എന്നതാണ് കാര്യം. കട്ടിയുള്ളതും അത്രത്തോളം തന്നെ മിനുസമുള്ളതുമാണ് ഈ കല്ല്.

വിശ്വാസങ്ങളിങ്ങനെ

വിശ്വാസങ്ങളിങ്ങനെ

ക്ഷേത്രത്തിന്‍റ ഉത്ഭവത്തെ സംബന്ധിച്ച് നിരവധി നാടോടി കഥകള്‍ ഇവി‌ടെ പ്രചാരത്തിലുണ്ട്. ചിലര്‍ പറയുന്നത് ഇവിടുത്തെ ഒരു രാജാവ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് മറ്റു ചിലര്‍ പറയുന്നത് മഹാഭാരത കാലത്ത് ഇവിടെയെത്തിയ പാണ്ഡവരാണ് ഈ ക്ഷേത്രനിര്‍മ്മാണത്തിനു പിന്നില്‍ എന്നാണ്.

ബോട്ട് വഴി മാത്രം

ബോട്ട് വഴി മാത്രം

വെള്ളത്തിനടിയിലെ ക്ഷേത്രത്തിലേക്ക് ബോട്ട് വഴി മാത്രമേ എത്തിപ്പെടുവാന്‍ സാധിക്കുകയുള്ളൂ. ക്ഷേത്രത്തിനോട് ചേര്‍ന്ന് മനോഹരമായ ഒരു ചെറിയ ദ്വീപും സ്ഥിതി ചെയ്യുന്നുണ്ട്. റെന്‍സാര്‍ എന്നാണ് ഈ ദ്വീപിന്‍റെ പേര്. വളരം ശാന്തമായി കിടക്കുന്ന ഇവിടെ ദേശാടന പക്ഷികളും എത്തിച്ചേരാറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഇവിടുത്തെ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഗഗ്ഗാല്‍ ആണ്. ധര്‍മ്മശാലയിലാണ് ഇതുള്ളത്. ഇവിടെ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ ദൂരമുണ്ട് ക്ഷേത്രം സ്ഥിതി ചെയ്യുന് ജവാലി ഗ്രാമത്തിലേക്ക്.

വിഗ്രഹമില്ല, പ്രതിഷ്ഠയില്ല..എല്ലാവര്‍ക്കും വരാം..ഇതും ക്ഷേത്രമാണ്!!വിഗ്രഹമില്ല, പ്രതിഷ്ഠയില്ല..എല്ലാവര്‍ക്കും വരാം..ഇതും ക്ഷേത്രമാണ്!!

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

Read more about: temple himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X