Search
  • Follow NativePlanet
Share
» »കൊങ്കൺ തീരത്തെ സുന്ദരമായ ബീച്ചുകൾ

കൊങ്കൺ തീരത്തെ സുന്ദരമായ ബീച്ചുകൾ

By Maneesh

മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശമാണ് കൊങ്കൺ തീരമെന്ന് അറിയപ്പെടുന്നത്. നിരവധി സുന്ദരമായ ബീച്ചുകൾക്ക് പേരുകേട്ടതാണ് ഈ തീരപ്രദേശം. ഏകദേശം 530 കിലോമീറ്റർ ആണ് കൊങ്കൺ തീരത്തിന്റെ നീളം. കൊങ്കൺ തീരത്തിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങ‌ൾ മൊത്തത്തിൽ അറിയപ്പെടുന്നത് കൊങ്കൺ റീജ്യൺ എന്നാണ്.

ഇന്ത്യയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കൊങ്കൺ റീജ്യൺ. കൊങ്കൺ റീജ്യണിന്റെ പ്രത്യേകതകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കൊങ്കൺ റീജ്യണിൽപ്പെട്ട കൊങ്കൺ തീരം രാജ്യത്തെ മികച്ച ബീച്ചുകൾക്ക് പേരുകേട്ടതാണ്. കൊങ്കൺ തീരത്തെ ബീച്ചുകൾ നമുക്ക് പരിചയപ്പെടാം. കേരളത്തിലേയും ഗോവയിലേയും ബീച്ചുകൾ പോലെ സുന്ദരവും പ്രകൃതി രമണീയവുമാണ് കൊങ്കണിലെ ബീച്ചുകൾ.

കാശിദ് ബീച്ച്

കാശിദ് ബീച്ച്

മുംബൈ നഗരത്തിൽ നിന്ന് 135 കിലോമീറ്റർ അകലെയായി കൊങ്കൺ തീരത്തിന്റെ വടക്കായി രണ്ട് ചെറിയ കുന്നുകൾക്കിടയിലായാണ് കാശിദ് ബീച്ച് സ്ഥിതി ചെയ്യുന്നത്. അവധിദിവസങ്ങളിൽ മാത്രമേ ഈ ബീച്ച് ജനനിബിഢമാകുകയുള്ളു അല്ലാത്ത ദിവസങ്ങളിൽ ബീച്ച് വിജനമായിരിക്കും.
Photo: Geuchien

തർക്കാർളി ബീച്ച്

തർക്കാർളി ബീച്ച്

നീണ്ട്നിവർന്ന് കിടക്കുന്ന വീതികുറഞ്ഞ ബീച്ചാണ് തർക്കാളി ബീച്ച്. മുംബൈയിൽ നിന്ന് 546 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മൾവാനിന് അടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് യാത്ര ഇങ്ങനെ, >പൻവേൽ >പെൻ >രത്നഗിരി >കങ്കാവാലി >മൾവാൻ. മൾവാനിൽ നിന്ന് ആറു കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിന്റെ പ്രത്യേകതകൾ അറിയാം

Photo: Sballal

ദിവ്യഗർ ബീച്ച്

ദിവ്യഗർ ബീച്ച്

മുംബയിൽ നിന്ന് ഏകദേശം 200 കിലോമീറ്ററും പൂനയിൽ നിന്ന് ഏകദേശം 150 കിലോമീറ്ററുമാണ് ഈ ബീച്ചിലേക്കുള്ള ദൂരം. മുംബൈ ഗോവ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ മാ‌‌ൻഗാവോണിൽ നിന്ന് വലത്തോട്ട് തിരിയുക. ഇവിടെ നിന്ന് ഒരു മണിക്കൂർ മുന്നോട്ട് യാത്ര ചെയ്താൽ ദിവ്യഗറിൽ എത്താം.
Photo: Ankur P

മുറുദ് - ഹർനെ ബീച്ച്

മുറുദ് - ഹർനെ ബീച്ച്

ഭാഗ്യമുണ്ടെങ്കിൽ ഈ ബീച്ചിൽ എത്തിയാൽ ഡോൾഫിനുകളെ കാണാം. നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. മഹരാഷ്ട്രയിലെ ദപോലി എന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് 250 കിലോമീറ്ററും പൂനെയിൽ നിന്ന് 200 കിലോമീറ്ററും അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo: Tervlugt

ഗണപതിഫൂലെ

ഗണപതിഫൂലെ

കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് വാണിജ്യവല്‍ക്കരണം തൊട്ടുതീണ്ടിയിട്ടില്ലാത്തതും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ ഗണപതിപുലെ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കാം
Photo: Rsmn

ഹരിഹരേശ്വർ

ഹരിഹരേശ്വർ

വെളുത്ത മണല്‍ നിറഞ്ഞ മൃദുവായതും വൃത്തിയുളളതുമായ തീരമാണ് ഹരിഹരേശ്വര്‍ ബീച്ചിന്റെ പ്രത്യേകത. അറബിക്കടലിന്റെ മനോഹരിത ആസ്വദിക്കാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഹരിഹരേശ്വര്‍ ബീച്ച്. സമീപത്തായുള്ള ഹരിഹര്‍ കുന്നുകളാണ് ബീച്ചിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. കൂടുതൽ വായിക്കാം
Photo: Salil Sahu

കുൻകേശ്വർ ബീച്ച്

കുൻകേശ്വർ ബീച്ച്

കൊങ്കൺ തീരത്തെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് കുൻകേശ്വർ ബീച്ച്. ഈ ബീച്ചിൽ സ്ഥിതി ചെയ്യുന്ന കു‌ൻകേശ്വർ ക്ഷേത്രത്തിൽ നിന്നാണ് ബീച്ചിന് ആ പേര് ലഭിച്ചത്. സിന്ധുദുർഗ് ജില്ലയിലെ ദെയോഗട്ടിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

Photo: Siddheshp

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X