Search
  • Follow NativePlanet
Share
» »നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!!

നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!!

ഗംഗാ നദിയുടെ കിഴക്കേ തീരത്തായി, ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ബീറ്റിൽസ് ആശ്രമം.

പടർന്നു കിടക്കുന്ന കാട്ടുവള്ളികളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടവും....പകൽ വെളിച്ചത്തിൽ പോലും ആളുകൾ കയറുവാൻ പേടിക്കുന്ന ഇടം... 'പ്രവേശനം നിഷേധിച്ചിരിക്കുന്നു' എന്ന ബോർഡിനെ മൈൻഡ് ചെയ്യാതെ, വള്ളികളെ വകഞ്ഞുമാറ്റി ഒരുവിധത്തിൽ എത്തിയാൽ പിന്നെയും പേടിപ്പിക്കുന്ന കെട്ടിടത്തിന്റെ രൂപം...ഉള്ളിൽ കയറിയാൽ അർഥം എന്താണെന്നു പോലും തിരിയാത്ത കുറേ വരകൾ... പറഞ്ഞു വരുന്നത് ബീറ്റിൽസ് ആശ്രമത്തെക്കുറിച്ചാണ്. ഗംഗാ നദിയുടെ കിഴക്കേ തീരത്തായി, ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ബീറ്റിൽസ് ആശ്രമം. ഒരു കാലത്ത് റോക്ക് സംഗീതാരാധകരെ ആസ്വാദനത്തിന്റെ അങ്ങേ തലയ്ക്കൽ എത്തിച്ചിരുന്ന ദി ബീറ്റിൽസ് റോക്ക് ബാന്‍ഡിന്റെ പേരിലുള്ള ആശ്രമം. പോപ് സംഗീതത്തെ ജനപ്രിയമാക്കിയ, ലിവർപൂളിൽ രൂപീകരിച്ച ഈ ഗായക സംഘത്തിന് ഋഷികേശിൽ എന്താണ് കാര്യമെന്നല്ലേ...പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ കെട്ടിടത്തിൽ ആളുകൾ എന്തിനെത്തുന്നു എന്നല്ലേ... ഇതിനെല്ലാം ഒരുത്തരമേയുള്ളൂ...ദി ബീറ്റിൽസ്....

ദി ബീറ്റിൽസ്

ദി ബീറ്റിൽസ്

പതിറ്റാണ്ടുകളോളം സംഗീത പ്രേമികളെ കൊതിപ്പിക്കുന്ന സംഗീതവുമായി വന്ന മ്യൂസിക് ബാന്‍ഡാണ് ദി ബീറ്റിൽസ്. 1969 കളിൽ ലിവർപൂളിൽ ആരംഭിച്ച ഈ ഗായകസംഘം അക്കാലഘട്ടത്തിന്റെ ആവേശമായിരുന്നു. റോക്ക് ആൻഡ് റോൾ, പോപ് ബല്ലാഡ്സ് തുടങ്ങി വിവിധ സംഗീത രൂപങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ചിരുന്ന ഇവർക്ക് ലോകം മുഴുവനും ആരാധകരുണ്ടായിരുന്നു. ജോൺ ലെനൻ,പോൾ മക്കാർട്ട്നി,ജോർജ്ജ് ഹാരിസൺ,റിംഗോ സ്റ്റാർ തുടങ്ങിയവരായിരുന്നു ഇതിലെ അംഗങ്ങള്‍

ബീറ്റിൽസ് ഇന്ത്യയില്‍

ബീറ്റിൽസ് ഇന്ത്യയില്‍

ബാന്‍ഡിനെ മുഴുവനായി ബാധിച്ച നിരാശയിൽ നിന്നും രക്ഷപെടുക എന്ന ഉദ്ദേശത്തിൽ ദി ബീറ്റിൽസ് ഒരിക്കൽ ഇന്ത്യയിൽ എത്തിയിരുന്നു. തങ്ങളുടെ ആത്മീയ ആചാര്യനും ഉപദേശകനുമായി മഹർഷി മഹേഷ് യോഗിയെ കണ്ടെത്തിയ ശേഷമായിരുന്നു ഇവർ ഇന്ത്യയിലേക്ക് വന്നത്. ബീറ്റിൽസിന്റെ മാനോജരായിരുന്ന ബ്രയാൻ എപസ്റ്റൈന്റെ അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത മരണത്തിൻറെ ആഘാതത്തിൽ നിന്നും കരകയറുക എന്നതായിരുന്നു ബീറ്റിൽസിന്റെഉദ്ദേശം. ധ്യാനത്തിലൂടെ മാറി കഴിഞ്ഞപോയ നല്ല നാളുകളെ തിരികെ പിടിക്കുവാനായി ഇവർ ഇവിടെ എത്തി. ട്രാൻസെൻഡെന്റർ മെഡിറ്റേഷൻ എന്ന പരിശീലനത്തിന് മൂന്നുമാസം പങ്കെടുക്കുക എന്നതായിരുന്നു ഇവരുടെ പരിപാടി. എന്നാൽ ഭക്ഷണം, കാലാവസ്ഥ, ആശ്രമത്തിന്റെ അന്തരീക്ഷം തുടങ്ങിയ കാര്യങ്ങളില്‍ മടുപ്പ് അനുഭവപ്പെട്ട ഇവർ പെട്ടന്നുതന്നെ തിരികെ മടങ്ങുകയായിരുന്നു.

സെക്സി ഡാഡി

സെക്സി ഡാഡി

രചനകളുടെയും സംഗീതത്തിന്‍റെയും കാര്യത്തിൽ ബീറ്റിൽസിനെ സംബന്ധിച്ച് ഗുണകരമായ സമയമായിരുന്നു ഇന്ത്യയിൽ കഴിഞ്ഞ സമയം എന്നാണ് ആരാധകരുടെ അഭിപ്രായം. ആബെ റോഡ്, വൈറ്റ് ആൽബം തുടങ്ങിയവയിലെ മിക്ക പാട്ടുകളും ഇവിടെയുണ്ടായിരുന്ന സമയത്ത് രൂപപ്പെടുത്തിയവയാണ്. എന്നാൽ മഹർഷിയുമായി തെറ്റിപ്പിരിഞ്ഞാണ് ബീറ്റിൽസ് ഇവിടെ നിന്നും മടങ്ങുന്നത്. ആ ദേഷ്യത്തിൽ മഹർഷിക്കെതിരെ ഒരു പാട്ട് എഴുതുകയും ചെയ്തു. മാഹാഋഷി എന്നായിരുന്നു അതിന് ആദ്യം പേരിട്ടതെങ്കിലും പിന്നീട് അത് സെക്സി ഡാഡി എന്ന പേരിലേക്ക് മാറ്റി

ആരാധകർ ഏറ്റെടുക്കുന്നു

ആരാധകർ ഏറ്റെടുക്കുന്നു

ട്രാന്‍സന്‍ഡന്റല്‍ മെഡിറ്റേഷന്‍ മൂവ്‌മെന്‍റിനായി ഇവിടെ എത്തിയ ബാൻഡ് തിരികെ മടങ്ങിയെങ്കിലും ആരാധകർ ഈ സ്ഥലത്തെ ഏറ്റെടുത്തു. പിന്നീട് ഇവിടം ബീറ്റിൽസ് ആശ്രമം എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.ൽ മഹേഷ് യോഗിയുടെ ഈ ആശ്രമത്തിന്റെ ശരിക്കും പേര് 'ചൗരസ്യ കുടിയ' എന്നാണ്.

യഥാർഥത്തിൽ

യഥാർഥത്തിൽ

ഗംഗാ നദിയുടെ കിഴക്കേ തീരത്തായി സ്ഥിതി ചെയ്യുന്ന കാടുപിടിച്ചു കിടക്കുന്ന ഇടമാണ് ഇന്നു കാണുന്ന ബീറ്റിൽസ് ആശ്രമം. രാം ജൂലയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം നടന്നു വേണം ഇവിടെ എത്തുവാൻ. കുറേയേറെ ഭാഗങ്ങളും ആരും നോക്കി നടത്തുവാനില്ലാത്ത അവസ്ഥയിലാണ് കിടക്കുന്നത്. 1970 കളിൽ ഇതൊക്കെ ഉപേക്ഷിച്ച് മഹർഷി മഹേഷ് യോഗി ഇവിട വിട്ടുപോയപ്പോൾ മുതൽ ഇത് നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും ബീറ്റിൽസ് ബാൻഡ് ഒരിക്കൽ കഴിഞ്ഞയിടം എന്ന രീതിയിൽ ധാരാളം വിദേശികളും ആരാധകരും ഇവിടെ എത്തിയിരുന്നു. പിന്നീട് കാലങ്ങളോളം ആരും നോക്കാനില്ലാത്ത അവസ്ഥയിൽ പൊട്ടിപ്പൊളിഞ്ഞ് കാടുകയറിയ അവസ്ഥയിലായിരുന്നു ഇവിടം..

 2003 ൽ

2003 ൽ

2003 ൽ ഫോറസ്റ്റ് ഡിപ്പാർഡ്മെന്റ് ഇവിടം ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. കേട്ടറിഞ്ഞ് ആളുകൾ ഇവിടെ എത്തുമായിരുന്നു . രാജാജി വന്യജീവി സങ്കേതത്തിന്റെ ഭാഗമായിരുന്നു ഇവിടം.

പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു

പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു

ഇവിടേക്ക് ആളുകൾ എത്തുവാൻ തുടങ്ങിയതോടെ 2015 ൽ ഇവിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അന്നുമുതലാണ് ഇവിടം ബീറ്റിൽസ് ആശ്രമം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്. പിന്നീട് 2018 ഫെബ്രുവരിയിൽ ബീറ്റിൽസ് ഇന്ത്യയിൽ എത്തിയതിന്റെ 50-ാം വാർഷികാഘോഷവും നടന്നിരുന്നു. 2019 ഫെബ്രുവരിയിൽ ഇവിടെ സഞ്ചാരികൾക്കു താമസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുവാനും ഉത്തരാഖണ്ഡ് സർക്കാരിനു പദ്ധതിയുണ്ട്.

PC:wikipedia

നാലുമണിക്കു ശേഷം

നാലുമണിക്കു ശേഷം

എല്ലാ ദിവസവും ഇവിടെ പ്രവേശനം അനുവദിക്കുമെങ്കിലും വൈകിട്ട് നാലു മണിക്ക് ശേഷം ഇവിടെ ചിലവഴിക്കുവാൻ അനുവാദമില്ല. ഈ സമയം കഴിഞ്ഞാൽ ആനകൾ ഇറങ്ങുന്ന കാടാണ് ചുറ്റുമുള്ളത് എന്നതാണ് കാരണം.

PC:Sumita Roy Dutta

നിറഞ്ഞു നിൽക്കുന്ന ഗ്രാഫിറ്റികൾ

നിറഞ്ഞു നിൽക്കുന്ന ഗ്രാഫിറ്റികൾ

ഇവിടുത്തെ ഓരോ മുറിയിലും ഓരോ കാഴ്ചകളാണുള്ളത്. മനോഹരമായ പെയിന്റിംഗുകളും പോർട്രെയിറ്റുകളും ഗ്രാഫിറ്റികളും ഒക്കെ ചേരുമ്പോൾ മറ്റെവിടെയോ എത്തിച്ചേർന്ന പ്രതീതിയാണുണ്ടാവുക. തകർന്നടിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും അവയ്ക്കുള്ളിലെ ഇന്നും കേടുവരാത്ത ചിത്രങ്ങളും അതിന്റെ കണ്ടെത്താനാവാത്ത അർഥവും ഒക്കെ തേടിയാണ് ഇവിടം ആളുകൾ എത്തുന്നത്.

PC:Sumita Roy Dutta

ബീറ്റിൽസ് കത്തീഡ്രൽ ഗാലെറി

ബീറ്റിൽസ് കത്തീഡ്രൽ ഗാലെറി

ബീറ്റിൽസ് ആശ്രമത്തിൽ തീർച്ചായയും കണ്ടിരിക്കേണ്ട ഇടമാണ് ബീറ്റിൽസ് കത്തീഡ്രൽ ഗാലെറി. ആരാധകരാണ് ഈ മുറിയ്ക്ക് ഇങ്ങനെയൊരു പേര് നല്കിയത്. മനോഹരമായ ഗ്രാഫിറ്റികളുടെ ഒരു ശേഖരം തന്നെയാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. മണിക്കൂറുകൾ നടന്നു കാണുവാനുള്ള കാഴ്ചകകൾ ഇവിടെയും കെട്ടിടങ്ങളിലും ധ്യാനകുടീരങ്ങളിലുമായി കിടക്കുന്നുണ്ട്.

PC:Guy P Atkinson

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഋഷികേശിലെ രാം ജൂലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ബീറ്റിൽസ് ആശ്രമം സ്ഥിതി ചെയ്യുന്നത്. നടന്നാണ് ആളുകൾ ഇവിടെ എത്തുക.

 ദി ബീറ്റിൽസ് ആശ്രമം

ദി ബീറ്റിൽസ് ആശ്രമം

ഋഷികേശിന്റെ ആത്മീയ കാഴ്ചകൾക്കിടയിൽ വിട്ടുപോകാതെ കണ്ടിരിക്കേണ്ട ഒന്നാണ് ദി ബീറ്റിൽസ് ആശ്രമം. കാടിന്‍റെ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെ എത്തിയാൽ വിട്ടുപോകാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ

ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ് ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്

മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്

PC:Sumita Roy Dutta

Read more about: uttrakhand adventure rishikesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X