ഓൺ റോഡ് യാത്രയും ഓഫ് റോഡ് യാത്രയും ഒക്കെ നിരവധി കണ്ടിട്ടും പോയിട്ടും ഒക്കെ ഉള്ളവരാണ് നമ്മൾ. ട്രക്കിങ്ങും ഹൈക്കിങ്ങും മലകയറ്റവും കാട്ടിലൂടെയുള്ള സാഹസിക യാത്രകളും ഒക്കെ പരിചയമുണ്ടെങ്കിലും തീരെ പരിചയമില്ലാത്ത ഒന്നാണ് കായലിലൂടെയുള്ള യാത്രകൾ.
കാസർകോഡ് ജില്ലയിലെ ഉപ്പള കായലു മുതൽ അങ്ങ് തിരുവനന്തപുരത്തെ പാർവ്വതി പുത്തനാറു വരെ സഞ്ചാരികൾക്ക് കാഴ്ചയുടെയും സഞ്ചാരത്തിന്റെയും വ്യത്യസ്തമായ അനുഭവം ഒരുക്കുന്ന കായൽ യാത്രകൾ യാത്രകളെ പ്രണയിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.
ഇത്തവണ നേറ്റീവ് പ്ലാനറ്റ് സഞ്ചാരികൾക്കായി പരിചയപ്പെടുത്തുന്നത് കായൽ യാത്രയുടെ സുഖം അറിയാനുള്ള വഴിയാണ്. കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്നും കേരളത്തിന്റെ ബിസിനസ് തലസ്ഥാനമായ കൊച്ചി വരെയുള്ള വളരെ വ്യത്യസ്തമായ ഒരു കായൽയാത്ര.
കുമ്പളങ്ങിയുടെ കാഴ്ചകൾ കണ്ടില്ലേ..യാത്രയുടെ അവസാന ഘട്ടങ്ങളിലേക്കാണ് നമ്മൽ കടക്കുന്നത്. ഇനി പോകുന്നത് ഫോർട്ട് കൊച്ചിയിലേക്കാണ്. പൗരാണിക കൊച്ചിയുടെ ചരിത്രങ്ങൾ എഴുതപ്പെട്ട ഇവിടെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് കൂടുതലായും കാണുവാനുള്ളത്. പക്ഷേ, കെട്ടുവള്ളത്തിലിരുന്ന് കണ്ടാൽ തീരുന്ന കാഴ്ചകളല്ല ഇവിടെയുള്ളതിനാൽ നടന്നു തന്നെ വേണം ഫോർട്ട് കൊച്ചിയെ കണ്ടറിയുവാൻ. ഇനി ഇവിടെ നിന്നും യാത്ര അവസാന ലക്ഷ്യത്തിലേക്കാണ്.
കൊച്ചിയുടെ ചരിത്രമുറങ്ങുന്ന ബോൾഗാട്ടി പാലസാണ് നമ്മുടെ യാത്രയുടെ അവസാന ലക്ഷ്യം. കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ KTDC പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോൽഗാട്ടി പാലസ്
കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.
ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്.
കായൽകാഴ്ചകൾക്ക് ഇത്രയും ഭംഗിയുണ്ടോ എന്ന് ആരെയും തോന്നിപ്പിക്കുന്ന സ്ഥലമാണ് ഇത്.