Search
  • Follow NativePlanet
Share
» »ലഡാക്കിൽ നടത്താൻ പറ്റിയ കിടിലൻ ട്രക്കിങ്ങുകൾ

ലഡാക്കിൽ നടത്താൻ പറ്റിയ കിടിലൻ ട്രക്കിങ്ങുകൾ

By Elizabath Joseph

യാത്രകൾ നമ്മെ എന്നും സന്തോഷിപ്പിക്കുന്നവയാണ്. കാടും മേടും നഗരങ്ങളും ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും ഒക്കെ കണ്ടും കേട്ടും അറിഞ്ഞും ഉള്ള യാത്രകൾ കൊതിക്കാത്തവരയി ആരും കാണില്ല. എന്നാൽ ഇത്തരം യാത്രകളേക്കാളധികമായി ഒരു ഹിമാലയൻ യാത്രയും ലഡാക്കിൽ നിന്നും ലേയിൽ നിന്നുമൊക്കെ ഒരു ട്രക്കിങ്ങും ആഗ്രഹിക്കുന്നവരാണ് കൂടുതലും. ടെന്റു കെട്ടി, അപരിചിതരായി വന്ന് കൂട്ടുാരായി മാറുന്ന സഹയാത്രകരോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ചുകൊണ്ടുള്ള യാത്രകളുടെ രസം ഒന്നു വേറെതന്നെയാണ്. ലഡാക്കിന്റെ ഗ്രാമീണ സൗന്ദര്യവും അറിയപ്പെടാത്ത കാഴ്ചകളും അറിയാനുള്ള കിടിലൻ ട്രക്കിങ്ങ് റൂട്ടുകൾ പരിചയപ്പെടാം...

മർകാ വാലി ട്രക്ക്

മർകാ വാലി ട്രക്ക്

അത്ര പെട്ടന്ന് ചാടിക്കേറി ബുക്ക് ചെയ്ത് പോകാൻ പറ്റിയ ഒന്നല്ല മർകാ വാലി ട്രക്ക്. ഏറെ സാഹസികമായ ഈ ട്രക്കിങ്ങ് ലഡാക്കിൽ നിന്നും നടത്തുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിങ്ങുകളിൽ ഒന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 16,000 അടി മുതൽ 17,000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് മൂന്ന് മലമ്പാതകൾ പിന്നിട്ടുകൊണ്ടുള്ള യാത്ര പലപ്പോളും ജിവൻ വരെ പരീക്ഷിച്ചേക്കാം. ഇത്രയും ഉയരത്തിൽ രാത്രി സമയം ചിലവഴിക്കുന്നത് അപകടമാണെന്നിരിക്കേ ഈ യാത്രയിൽ മൂന്ന് രാത്രികളാണ് ഇങ്ങനെ ചിലവഴിക്കേണ്ടി വരിക.

ലഡാക്കിന്റെ സംസ്കാരവും ജീവിത രീതികളും പ്രകൃതി ദൃശ്യങ്ങളിൽ നിന്നും തുടങ്ങി റോക്ക് ഫോർമേഷനുകളും ചെങ്കുത്തായ പാറകളും ഒക്കെ കാണുന്ന ഈ യാത്ര നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരനുഭവമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ലേയിൽ നിന്നും 30 മിനിറ്റ് ദൂരത്തിലുള്ള സ്പിതികിൽ നിന്നും ആരംഭിക്കുന്ന ഈ ട്രക്കിങ് ഹെമിസ് ദേശീയോദ്യാനം-സിങ്ചെൻ-കാണ്ടല ബേസ് ക്യാംപ്-നൈമാലിങ്-ഷാങ് സുംഡോ വഴി ഹെമിസിലെത്തുന്നതാണ് യാത്രാ മാർഗ്ഗം.

ആറു മുതൽ എട്ടു ദിവസം വരെയാണ് ഈ യാത്രയ്ക്കെടുക്കുക. ഫുൾ ട്രക്കിങ്ങിന് 10 ദിവസം വേണ്ടിവരും.

ജൂൺ പകുതി മുതൽ സെപ്റ്റംബർ അവസാനം വരെയാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്.

PC: Sam Hawley

ഷാം ട്രക്ക്

ഷാം ട്രക്ക്

ഹിമാലയത്തിലൂടെയുള്ള ട്രക്കിങ്ങിൽ ഹരിശ്രീ കുറിക്കുവാൻ പറ്റിയ യാത്രകളിലൊന്നാണ് ഷാം ട്രക്ക്. ലഡാക്കിൽ നിന്നും ഏറ്റവും എളുപ്പത്തിൽ ചെയ്യുവാൻ പറ്റിയ ട്രക്കിങ്ങുകളിൽ ഒന്നാണിത്. ലികിർ എന്ന സ്ഥലത്തു നിന്നുമാണ് ഈ യാത്ര ആരംഭിക്കുക. ലേയിൽ നിന്നും ഒന്നര മണിക്കൂർ ദൂരം സഞ്ചരിച്ചു വേണം ലികിറിലെത്താൻ. ലഡാക്കിൽ നിന്നും ആരംഭിക്കുന്ന ട്രക്കിങ്ങുകളിൽ ഏറ്റവും ചെറുത് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കാരണം മറ്റു ട്രക്കിങ്ങുകളെ അപേക്ഷിച്ച് കുറഞ്ഞ ഉയരത്തിലൂടെയാണ് ഇത് കടന്നു പോകുന്നത്. ഇതിൽ എല്ലാ സ്ഥലങ്ങളും സമുദ്ര നിരപ്പിൽ നിന്നും 13,000 അടി താഴെയായിരിക്കും ഉള്ളത്. അധികെ സാഹസങ്ങളൊന്നും ഇല്ലാത്തതിലാൻ ബേബി ട്രക്ക് എന്നും ഇതറിയപ്പെടുന്നു.

നാലു ദിവസമാണ് ഷാം ട്രക്കിങ്ങിനായി വേണ്ടത്.

മേയ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയമാണ് ഷാം ട്രക്കിങ്ങിനു യോജിച്ചത്.

മുന്നോട്ട് നടക്കേണ്ട വഴികൾ നേരത്തേ തന്നെ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ ആകർഷകമല്ലാത്ത കാര്യം.

PC:Simon Matzinger

ഗോംപാ ട്രക്ക്

ഗോംപാ ട്രക്ക്

മാർകാ വാലി ട്രക്കിങ്ങിനേക്കൾ അധികം ബുദ്ധിമുട്ടേറിയ ഒരു ട്രക്കിങ്ങായാണ് ഗോംപാ ട്രക്ക് അറിയപ്പെടുന്നത്. പുരാതന കാലത്ത് നിർമ്മിക്കപ്പെട്ട്, ഇന്ന് സ്മാരകങ്ങളായി നിലകൊള്ളുന്ന നാല് ബുദ്ധ വിഹാരങ്ങളുടെ കാഴ്ചയാണ് ഈ യാത്രയിലെ ഏറ്റവും വലിയ ആകർഷമം. ലഡാക്കിന്റെ സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ യാത്രയിൽ സഞ്ചാരികൾക്ക് ലഭിക്കുക. ശ്രീനഗർ-ലേ ഹൈവേയിൽ നിന്നും മൂന്നു മണിക്കൂർ യാത്രയുടെ അപ്പുറം സ്ഥിതി ചെയ്യുന്ന ലാമയാരുവിൽ നിന്നുമാണ് ഈ യാത്ര ആരിഭിക്കുക. ഷാം വാലി വഴിയാണ് ഈ യാത്ര കടന്നു പോകുന്നത്. കഠിനമായ വഴികൾ പലതവണ പിന്നിടേണ്ടി വന്നാലും ശുദ്ധജലം നിറച്ചൊഴുകുന്ന അരുവികളും മനോഹരമായ കാഴ്ചകളും യാത്രാ ക്ഷീണം മറന്ന് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നവയാണ്.

ലാമയാരു-വാൻല-ഹിൻജു-സുംഘ ചെൻമോ-സ്റ്റക്പ്സി-ആൽച്ചി എന്നിങ്ങനെയാണ് ഈ ട്രക്കിങ്ങ് റൂട്ട് പോകുന്നത്.

അ‍ഞ്ച് മുതൽ ആറു ദിവസങ്ങൾ വരെയാണ് ഈ യാത്രയ്ക്കായി വേണ്ടത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ അവസാനം വരെയാണ് ഈ യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം.

PC: Sam Litvin

സ്പിതുക്-സ്റ്റോക് ട്രക്ക്

സ്പിതുക്-സ്റ്റോക് ട്രക്ക്

സമുദ്ര നിരപ്പിൽ നിന്നും 16,000 അടി മുകളിലൂടെ കടന്നു പോകുന്ന ലഡാക്കിലെ ഏക ട്രക്കിങ്ങാണ് സ്പിതുക്-സ്റ്റോക് ട്രക്ക്. മർകാ വാലി ട്രക്കിനേക്കാൾ ദൂരം കുറഞ്ഞതും എളുപ്പത്തിൽ എത്താൻ സാധിക്കുന്നതുമായ ഈ യാത്ര സ്പിതുക്കിൽ നിന്നുമാണ് തുടങ്ങുന്നത്. പ്രകൃതി സ്നേഹികളാണ് കൂടുതലായും ഈ ട്രക്കിങ്ങിൽ പങ്കെടുക്കുക. ഇവർക്ക് താല്പര്യമുണ്ടെങ്കിൽ യാത്രയ്ക്കിടയിൽ മനോഹരമായ റുംബാക് ഗ്രാമത്തിൽ രണ്ടു ദിവസം താമസിച്ച് ഇവിടം അറിയാനുള്ള അവസരങ്ങളും ഉണ്ടായിരിക്കും. ലോക്കൽ ഗൈഡുകളുടെ സഹായത്തോടെ സമീപത്തുള്ള ഹെമിസ് നാഷണൽ പാർക്കും ഈ അവസരത്തിൽ സന്ദർശിക്കാം. ജൂലൈ മാസത്തിന്റെ അവസാനമാണ് ഈ പ്രദേശം കൂടുതൽ മനോഹരമാകുന്നത്. ആ സമയങ്ങളിൽ പൂത്തു നിൽക്കുന്ന മരങ്ങളും ചെടികളും ഈ പ്രദേശത്തിന് മറ്റൊരു സൗന്ദര്യം നല്കുന്നു. മുഴുവൻ ട്രക്കിങ്ങും താല്പര്യമില്ലാത്തവർക്ക് സിങ്ചെൻ മുതൽ റുംബാക്കവരെ യാത്ര നടത്തി അവസാനിപ്പിക്കുവാനും സാധിക്കും.

സാധാരണയായി നാലു മുതൽ അ‍ഞ്ച് ദിവസം വരെ നീണ്ടു നിൽക്കുന്നതാണ് ഈ ട്രക്കിങ്.

സ്പിതുക്-സിങ്ചെന്‍-റുംബാക്-സ്റ്റോക് ലാ ക്യാംപ്സൈറ്റ്-സ്റ്റോക്ക് എന്നിങ്ങനെയാണ് ഈ യാത്രയുടെ റൂട്ട്.

ജൂൺ പകുതി മുതൽ സെപ്റ്റംബർ അവസാനം വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Partha Chowdhury

 സൻസാർ-ചാദാർ ട്രക്ക്

സൻസാർ-ചാദാർ ട്രക്ക്

മഞ്ഞുകാല ട്രക്കിങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് പോകുവാൻ പറ്റിയ ട്രക്കിങ്ങാണ് സൻസാർ-ചാദാർ ട്രക്ക്. സൻസ്കാർ വാലിയെ ഒൻപതു മാസത്തോളം സമയം പുറംലോകത്തു നിന്നും മാറ്റി നിർത്തുന്ന തരത്തിലുള്ള മ‍ഞ്ഞു വീഴ്ചയാണ് സ്പെറ്റംബർ മാസത്തിന്റെ അവസാനം ഇവിടെ ഉണ്ടാവുക. ഇവിടെ നിന്നും അപ്പോളേക്കും പ്രദേശവാസികൾ ഉയരങ്ങളിലേക്ക് താമസം മാറ്റുകയും ആകെയുണ്ടായിരുന്ന റോഡ് സഞ്ചാരയോഗ്യം അല്ലാതെ മാറുകയും ചെയ്യും.നദിയുടെ മുകളിൽ ഈ സമയത്ത് വെള്ളം ഐസായി രൂപപ്പെടുകയും ചെയ്യും. ഇതിനെയാണ് ചാദാർ എന്നു പറയുന്നത്.

മനസ്സിൽ സാഹസിക സൂക്ഷിക്കുന്നവർക്ക് പോകുവാൻ പറ്റിയ സ്ഥലമായ ഇവിടെ പോകുന്നവർ ഫിറ്റ്നസ് ഉള്ളവരായിരിക്കണം എന്ന കാര്യത്തിൽ സംശയമില്ല.

പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ ട്രക്കിങ്ങ്|Pete ZhE

} . ഇന്ത്യയിലെ ഏറ്റവും കഠുപ്പേമറിയ ട്രക്കിങ്ങുകളിൽ ഒന്നുകൂടിയാണിത്.

ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Great Himalaya Trails

പടും-ദർച്ച ട്രക്കിങ്ങ്

പടും-ദർച്ച ട്രക്കിങ്ങ്

ലഡാക്കിലെ സൻസ്കാറിൽ നിന്നും ഹിമാചൽ പ്രദേശിലെ ലാഹുലിലേക്കുള്ള പടും-ദർച്ച ട്രക്കിങ്ങ് നീളമേറിയ ട്രക്കിങ് റൂട്ടുകളിലൊന്നാണ്. ട്രാൻസ്-ഹിമാലയൻ ട്രക്കിങ്ങിനു പോകുവാൻ താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട ഒരു യാത്ര കൂടിയാണ് ഇതെന്ന് പറയാം. ഈ യാത്രയിൽ സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിലുള്ള ഒറ്റ മലയിടുക്ക് മാത്രമേ കടന്നു പോകുന്നുള്ളൂ. ഈ യാത്രയിൽ യഥാർഥ ഹിമാലയൻ ജീവിതത്തെ കാണിക്കുന്ന ഗ്രാമങ്ങളും ഭവനങ്ങളും ഒക്കെ കാണുവാൻ സാധിക്കും. ലേയിൽ നിന്നും രണ്ടു ദിവസത്തെ യാത്രാ ദൂരം അകലെയുള്ള പാഡും എന്ന സ്ഥലത്തു നിന്നുമാണ് ഈ യാത്ര ആരംഭിക്കുന്നത്. കാർഗിലിൽ രാത്രി താമസിച്ച് ലുഗനാക് വാലിയിലേക്കാണ് പിന്നീടുള്ള യാത്ര. ഇതിൽ കൂടുതൽ സാഹസികത വേണ്ടവർക്കായി പാഡുമിൽ നിന്നും ലാമയാരുവിലേക്കും സഞ്ചരിക്കാനുള്ള സൗകര്യങ്ങളുണ്ട്.

ഒൻപതു ദിവസമാണ് ഈ യാത്രയുടെ ദൈർഘ്യം. പാഡുമിൽ നിന്നും ലാനമയാകുവിലേക്ക് പോകുന്നുണ്ടെങ്കിൽ മുഴുവൻ ട്രക്കിങ്ങ് ദിവസങ്ങള്‌‍ ഇരുപതാകും.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഈ യാത്രയ്ക്ക് യോജിച്ചത്.

PC:Pete ZhEs

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more