Search
  • Follow NativePlanet
Share
» »കാണാൻ ഭംഗിയുള്ള ശവകുടീരങ്ങൾ

കാണാൻ ഭംഗിയുള്ള ശവകുടീരങ്ങൾ

By Maneesh

ഏതെങ്കിലും ശവകുടീരം കാണാൻ നമ്മൾ കിലോമീറ്ററുകൾ താണ്ടി യാത്ര പോകുമോ? ഒരിക്കലും ഇല്ല. ശവകുടീരങ്ങൾ കാണാൻ നമ്മൾ തീരെ താത്പര്യപ്പെടില്ല. എന്നാൽ താജ്‌മഹൽ കാണാൻ നമ്മൾ പോകും. താജ്‌മഹൽ ഒരു ശവകുടീരം ആണെന്ന് ഓർക്കാതെയാണ് ഈ യാത്ര. കാരണം പ്രണയത്തിന്റെ സ്മാരകം എന്നാണ് താജ്‌മഹലിനെക്കുറിച്ച് നമ്മുടെ മനസിൽ പതിഞ്ഞിട്ടുള്ളത്.

താജ്‌മഹൽ പോലെ കാണാൻ സുന്ദരമായ നിരവധി ശവകുടീരങ്ങൾ ഇന്ത്യയിൽ ഉണ്ട്. 16 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ മുഗൾ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഇവയിൽ അധികവും. അതിനാൽ തന്നെ മുഗൾ നിർമ്മാണ വൈദഗ്ധ്യത്തിന്റെ മാന്ത്രിക സ്പർശം നിങ്ങൾക്ക് ഇതിൽ കാണാനാവും.

അക്ബർ ചക്രവർത്തിയുടേയും ഷാജഹാൻ ചക്രവർത്തിയുടേയും ഭരണകാലത്താണ് വിസ്മയകരമായ പല നിർമ്മിതികളും ഉണ്ടായിട്ടുള്ളത്. ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട സുന്ദരമായ ചില ശവകുടീരങ്ങൾ നമുക്ക് കാണാം.

ഹുമയൂണിന്റെ ശവകുടീരം, ഡൽഹി

ഹുമയൂണിന്റെ ശവകുടീരം, ഡൽഹി

പുരാന ക്വില ഭാഗത്താണ് മുഗള്‍ രാജാവായിരുന്ന ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. എഡി 1562ല്‍ ഹുമയൂണിന്റെ ഭാര്യയായ ഹമീദ ബാനു ബീഗമാണ് ഈ കുടീരം പണികഴിപ്പിച്ചത്. പേര്‍ഷ്യയില്‍ നിന്നുള്ള മിറാക് മിര്‍സ ഖിയാത്ത് എന്ന ശില്‍പിയായിരുന്നുവേ്രത ഇത് ഡിസൈന്‍ ചെയ്തത്. കൂടുതൽ

Photos: KD7827

ഇതുമതുദ്ദൌലയുടെ ശവകുടീരം, ആഗ്ര

ഇതുമതുദ്ദൌലയുടെ ശവകുടീരം, ആഗ്ര

അക്ബര്‍ ചക്രവര്‍ത്തിയുടെ മകനായ ജഹാംഗീര്‍ തന്റെ ഭാര്യാപിതാവായ മിര്‍സഗിയാസ് ബെഗിന് നല്കിയ അപരനാമമാണ് ഇതുമതുദ്ദൌല എന്നത്. അദ്ദേഹത്തെയും പത്നി അസ്മത് ജഹാനെയും അടക്കംചെയ്തിട്ടുള്ള ഈ കല്ലറ പണിതത് അവരുടെ പുത്രിയും ജഹാംഗീറിന്റെ ഭാര്യയുമായ നൂര്‍ ജഹാനാണ്. 1622 നും '28 നും ഇടയിലായിരുന്നു ഇത്. കൂടുതൽ

Photos: Muhammad Mahdi Karim

ബീബീ കാ മഖ്ബാര, ഔറംഗാബാദ്

ബീബീ കാ മഖ്ബാര, ഔറംഗാബാദ്

ഔറംഗാബാദിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ബീബീ കാ മഖ്ബാര. ഔറംഗാബാദില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീബീ കാ മഖ്ബാര 1678 ലാണ് നിര്‍മിക്കപ്പെട്ടത്. ഔറംഗസീബിന്റെ മകനായ ആസം ഷാ അമ്മയായ ബീഗം റാബിയ ദര്‍ബാനിയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ബീബീ കാ മഖ്ബാര. കൂടുതൽ

Photos: Aur Rang Abad

സസരം, രോഹ്താസ്

സസരം, രോഹ്താസ്

പശ്ചിമ ഡല്‍ഹിയില്‍ നിന്നും 17 കിലോ മീറ്റര്‍ അകലെയാണ്‌ സസരം സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശവകുടീരം ഇവിടെയാണന്നത്‌ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ഷേര്‍ഷ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. മുഗള്‍ കാലഘട്ടത്തിലെ നിര്‍മ്മാണ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്‌ ഈ ശവകുടീരം. കൂടുതൽ

Photos: Nandanupadhyay

അക്ബർ ചക്രവർത്തിയുടെ ശവകുടീരം, ആഗ്ര

അക്ബർ ചക്രവർത്തിയുടെ ശവകുടീരം, ആഗ്ര

ആഗ്രയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായി നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായി പരന്ന് കിടക്കുന്ന സ്ഥലത്താണ് അക്ബർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1605 ല്‍ അക്ബര്‍ തന്നെയാണ് തന്റെ കുഴിമാടത്തിന്റെ പണി തുടങ്ങിവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ജഹാംഗീര്‍ ഇതില്‍ അവസാന ശിലയും വെച്ചു. കൂടുതൽ

Photos: Jitendra kr99

കുത്തബ്ദ്ദിന്‍ ഹാജിറ, വഡോദര

കുത്തബ്ദ്ദിന്‍ ഹാജിറ, വഡോദര

കുത്തബ്ദ്ദിന്‍ മുഹമ്മദ് ഖാന്‍റെ ശവകുടീരമാണ്‌ കുത്തബ്ദ്ദിന്‍ ഹാജിറ. അദ്ദേഹത്തിന്‍റെ മകന്‍ 1586ല്‍ ആണ്‌ ഇത് പണി കഴിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photos: Abhishekmechdutta

ചിനി കാ റൌള, ആഗ്ര

ചിനി കാ റൌള, ആഗ്ര

യമുനാനദിയുടെ തീരത്ത് ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ചിനി കാ റൌള. 1635 ലാണ് ഇത് പണിതത്. മിനുസമാര്‍ന്ന ചില്ലുകള്‍കൊണ്ടുള്ള ടൈലുകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ ആണ് ഇത് ചിനി കാ റൗള എന്ന് അറിയപ്പെടുന്നത്. ചിനി എന്ന വാക്കിന്റെ അർത്ഥം ടൈൽ എന്നാണ്. ഇത്തരത്തില്‍ ഒന്ന് ഇന്ത്യയില്‍ ആദ്യമാണ്. ഇന്ത്യയിലെ ഇന്തോ-പേര്‍ഷ്യന്‍ വാസ്തുകലയുടെ ലാന്‍ഡ് മാര്‍ക്കായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. കൂടുതൽ

Photos: PersianDutchNetwork

താജ്മഹലിനെക്കുറിച്ച് പ്രചരിക്കുന്ന 10 കാര്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X