Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകൾ ഇതാണ്

ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകൾ ഇതാണ്

ഭംഗിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ പരിചയപ്പെടാം...

ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ എത്തിപ്പെടുവാൻ നമ്മൾ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ദൂരം എത്രയധികമുണ്ടെങ്കിലും ക്ഷീണമറിയാതെ എത്താം എന്നതാണ് ട്രെയിൻ യാത്രയുടെ പ്രധാന ആകർഷണം. ട്രെയിൻ യാത്രയുടെ സൗകര്യങ്ങളുടെ കാര്യം പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നണ് ഇവിടങ്ങളിലെ വൃത്തി. വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ് ഇവിടുത്തെ ട്രെയിനുകളും സ്റ്റേഷനുകളും. എന്നാൽ നമ്മളെ അത്ഭുതപ്പെടുത്തി വൃത്തിയുടെയും മനോഹാരിതയുടെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്ന കുറച്ച് സ്റ്റേഷനുകൾ നമ്മുടെ നാട്ടിലുണ്ട്. ഭംഗിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ പരിചയപ്പെടാം...

ഡെൽഹി ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ

ഡെൽഹി ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ

ഓൾഡ് ഡെൽഹി റെയിൽവേ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഡൽഹി ജംങ്ഷൻ റെയിൽവേ സ്റ്റേഷനാണ് ഇന്ത്യയിലെ മനോഹരമായ റെയിൽവേ സ്റ്റേഷനുകളുടെ ലിസ്റ്റിൽ ആദ്യമുള്ളത്. തിരക്കിന്റെ കാര്യത്തിലും ഈ റെയിൽവേ സ്റ്റേഷൻ മുന്നിൽ തന്നെയാണ്. ഡെൽഹിയിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. 1864 ലാണ് ഡെൽഹി ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. ചുവന്ന നിറത്തിലുള്ള കെട്ടിടങ്ങളാണ് ഇതിന്റെ പ്രത്യേകത. ബ്രിട്ടീഷുകാരാണ് ഇതിനു പിന്നിലുള്ളത്.

PC:Johannes Bader

ഛത്രപതി ശിവജി ടെർമിനസ്

ഛത്രപതി ശിവജി ടെർമിനസ്

ഇന്ത്യയിടെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായിരിക്കുമ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത റെയിൽവേ സ്റ്റേഷനാണ് മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്. 1878 ൽ നിർമ്മാണം ആരംഭിച്ച് 1888 ൽ പൂർത്തീകരിച്ച് ഇതിന്റെ ആദ്യ പേര് വിക്ടോറിയ ടെർമിനസ് എന്നായിരുന്നു. പിന്നീടാണ് ശിവജിയോടുള്ള ബഹുമാന സൂചകമായി ഛത്രപതി ശിവജി ടെർമിനസ് എന്ന പേരു നല്കുന്നത്.
ചരിത്രത്തിൽ ഏറെ സ്ഥാനമുള്ള ഈ സ്റ്റേഷൻ യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണ്. ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എന്നാണ് ഇതിന്റെ ഏറ്റവും പുതിയ പേര്.

PC:Ramnath Bhat

 ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

മദ്രാസ് സെൻട്രൽ എന്നറിയപ്പെട്ടിരുന്ന റെയിൽവേ സ്റ്റേഷനാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ. സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ കൂടിയാണിത്.

PC:jamal haider

ഹൗറാ ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ

ഹൗറാ ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ

തിരക്കിന്റെയും വലുപ്പത്തിന്റെയും ഭംഗിയുടെയും ഒക്കെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് കൊൽക്കത്തയിലെ ഹൗറാ ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ. 23 പ്ലാറ്റ്ഫോമുകളിലായി 617 ട്രെയിനുകളാണ് ഒരുദിവസം ഇതുവഴി കടന്നു പോകുന്നത്. എന്നാൽ ആ തിരക്കിനെയൊക്കെ മാറ്റി നിർത്തുന്ന രീതിയിലാണ് ഇതിൻരെ ഭംഗി അനുഭവപ്പെടുക .

PC:Lovedimpy

ലക്നൗ ചാർബാഗ് റെയിൽവേ സ്റ്റേഷൻ

ലക്നൗ ചാർബാഗ് റെയിൽവേ സ്റ്റേഷൻ

ഒരു ചെസ് ബോർഡിനെ ആകാശക്കാഴ്ചയിൽ എങ്ങനെ കാണുന്നോ അതുപോലൊരു നിർമ്മിതിയാണ് ലക്നൗ ചാർബാഗ് റെയിൽവേ സ്റ്റേഷൻ. ഒരു കൃഷിത്തോട്ടം നിലനിന്നിരുന്ന ഇടത്താണ് ഇന്നു കാണുന്ന രീതിയിൽ ഈ റെയിൽ വേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. മുഗൾ വാസ്കതുവിദ്യയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രീതിയാണ് ഇതിന്റേത്. ഇതുകൂടാതെ നാലു പൂന്തോട്ടങ്ങളും ഇതിൻരെ ഭാഗമായുണ്ട്.

PC:Mohit

ഘൂം റെയിൽവേ സ്റ്റേഷൻ

ഘൂം റെയിൽവേ സ്റ്റേഷൻ

പശ്ചിമ ബംഗാളിൽ ഡാർജലിംങ് ഹിമാലയൻ ങിൽ റീജിയണിൽ ഉൾപ്പെടുന്ന ഘൂമിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ റെയിൽവേ സ്റ്റേഷനാണ് ഘൂം റെയിൽവേ സ്റ്റേഷൻ. ഡാർജലിങ് ഹിമാലയൻ റെയിൽവേയിൽ വരുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. 2,258 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Vikramjit Kakati

ദൂത്സാഗർ റെയിൽവേ സ്റ്റേഷൻ, ഗോവ

ദൂത്സാഗർ റെയിൽവേ സ്റ്റേഷൻ, ഗോവ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായാണ് കർണ്ണാടകയ്ക്കും ഗോവയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ദൂത്സാഗർ റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്. പ്രകൃതിയുമായി ഇത്രയധികം ചേർന്നു നിൽക്കുന്ന മറ്റൊരു റെയിൽവേ സ്റ്റേഷനും ഇന്ത്യയിൽ കാണില്ല. അത്രയധികം ഭംഗിയാണ് ഇതിനുള്ളത്. ഇതിനു തൊട്ടടുത്തായാണ് പ്രശസ്ത വെള്ളച്ചാട്ടമായ ദൂത്സാഗർ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ കാണാം.

PC:wikimedia

കട്ടക് റെയിൽവേ സ്റ്റേഷൻ

കട്ടക് റെയിൽവേ സ്റ്റേഷൻ

ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ റെയിൽവേ സ്റ്റേഷൻ നിർമ്മിതികളിലൊന്നാണ് കട്ടക് റെയിൽവേ സ്റ്റേഷൻ. ബരാഭതി കോട്ടയുടെ രൂപത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഒറീസ്സയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ കൂടിയാണിത്.

PC: Aruni Nayak

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ

കേരളത്തിലെ ഏറ്റവും മനോഹരമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. 1931 ൽ നിർമ്മിക്കപ്പെട്ട ഇത് ഇന്ത്യയിലെ തന്നെ പഴക്കമേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. എന്നാൽ ഈ പഴക്കം അറിയാത്ത വിധത്തിൽ മനോഹരമായി സംരക്ഷിക്കപ്പെടുന്നതുകൂടിയാണിത്.

PC:Dikkoos

ദ്വാരക റെയിൽവേ സ്റ്റേഷൻ

ദ്വാരക റെയിൽവേ സ്റ്റേഷൻ

രൂപത്തിൽ ഒരു ക്ഷേത്രത്തിനോട് സാമ്യമുള്ള റെയിൽവേ സ്റ്റേഷനാണ് ഗുജറാത്തിലെ ദ്വാരക റെയിൽവേ സ്റ്റേഷൻ. സ്റ്റേഷന്റെ ഭംഗിയെക്കാൾ ഉപരിയായി ഇതിന്റ രൂപമാണ് ആളുകളെ ആകർഷിക്കുന്നത്.

യേശു പുനരവതരിക്കുന്ന മിസോറാമിലെ സോളമൻറെ ക്ഷേത്രം!!യേശു പുനരവതരിക്കുന്ന മിസോറാമിലെ സോളമൻറെ ക്ഷേത്രം!!

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!! 43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?! കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!

Read more about: train travel travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X