Search
  • Follow NativePlanet
Share
» »രാപ്പാർക്കാന്‍ മഹാരാഷ്ട്രയിലെ കടലോര ഗ്രാമങ്ങൾ

രാപ്പാർക്കാന്‍ മഹാരാഷ്ട്രയിലെ കടലോര ഗ്രാമങ്ങൾ

സഞ്ചാരികളെവരെയും വിസ്മയിപ്പിക്കുന്ന മഹാരാഷ്ട്രയിലെ ഇത്തരം കടലോരങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ കൂടുതലറിയാനായി തുടർന്ന് വായിക്കുക.

കാൽവെയ്ക്കുന്ന ഓരോ ചുവടുകളിലും അത്ഭുതങ്ങൾ കാത്തുവച്ചിരിക്കുന്ന ഒരു നാടാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ വന്നെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളെ മുഴുവനും ആശ്ചര്യഭരിതരാക്കി തീർക്കുന്നതിൽ ഈ സംസ്ഥാനം ഒട്ടും മടി കാട്ടാറില്ല. ഇവിടുത്തെ അതിശയം വിടർത്തുന്ന പ്രകൃതിദൃശ്യങ്ങളായാലും, മഹിമയേറിയ ചരിത്രവിസ്മയങ്ങളായാലും, അവയെല്ലാം ഒരുപോലെ സഞ്ചാരികളെ സന്തോഷിപ്പിക്കാറുണ്ട്. ഇന്ന് ഞങ്ങളിവിടെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും ആകർഷകമായ കടലോരങ്ങളെ പറ്റി പറഞ്ഞുതരുന്നു. ഈ കടൽ തീരങ്ങളിൽ വന്നെത്തുന്ന ഏതൊരാൾക്കും നിഷ്കളങ്കമായ അന്തരീക്ഷസ്ഥിതിയെ അക്ഷരാർഥത്തിൽ അനുഭവിച്ചറിയാനാകും. അറബിക്കടലിന്റെ മടിത്തട്ടിലായി നിലകൊള്ളുന്ന ഈ തീരദേശഗ്രാമങ്ങൾ എല്ലാം തന്നെ അതിൻറെ കളങ്കമറ്റ മാസ്മരികസൗന്ദര്യം കൊണ്ട് തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.. കടൽ തീരങ്ങളിൽ നിന്ന് തുടങ്ങി ക്ഷേത്രങ്ങളും മറ്റ് ചരിത്രസ്മാരകങ്ങളും ഒക്കെ നിങ്ങൾക്കിവിടുത്തെ പരിസരങ്ങളിൽ കണ്ടെത്താനാവും. ശാന്തമായൊരു അന്തരീക്ഷസ്ഥിതിയിൽ വന്നെത്തി എല്ലാം മറന്നുകൊണ്ട് ഉണർന്നെണീക്കാനും നിങ്ങളുടെ മനസ്സിനെ ഇവിടുത്തെ ആകർഷകമായ പരിസ്ഥിതിയിൽ സമർപ്പിക്കാനുമായി ഈ സീസണിൽ ഇവിടുത്തെ കടൽഗ്രാമങ്ങളിലേക്ക് ഒരു യാത്ര ചെയ്യാം

 ദിവേഗർ

ദിവേഗർ

നഗരജീവിതത്തിലെ തിരക്കുകളിലും ബഹളങ്ങളിൽ നിന്ന് എളുപ്പത്തിൽ ഓടിമറയാൻ നിങ്ങളെ സഹായിക്കുന്ന ഒരു സ്ഥലമാണ് മഹാരാഷ്ട്രയിലെ ദിവേഗർ കടലോരം. മുംബൈയിൽ നിന്നും 190 കിലോമീറ്റർ ദൂരത്തിലും പൂനെയിൽ നിന്ന് 160 കിലോമീറ്റർ ദൂരത്തിലുമായി സ്ഥിതിചെയ്യുന്ന റായ്ഗഡ് ജില്ലയിലാണ് മനോഹരമായ ദിവേഗർ കടലോരം നിലകൊള്ളുന്നത്.. ഇവിടുത്തെ ദിവാഗർ ഗണപതി ക്ഷേത്രത്തിന്റെ പേരിൽ സംസ്ഥാനത്തെമ്പാടും ആദരിക്കപ്പെടുന്ന ഒരു സ്ഥലമാണിത്. അടുത്തുള്ള പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽനിന്നുമൊക്കെ നിരവധിയാളുകൾ പ്രാർത്ഥന അർപ്പിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്. നിർമ്മലമായൊരു പരിസ്ഥിതി കൈമുതലായുള്ളതിനാൽ ഈ കടലോരപ്രദേശം സഞ്ചാരികളേവരെയും വളരെയധികം അത്ഭുതപ്പെടുത്തുന്നു. മനോഹരമായ കാറ്റാടി വൃക്ഷങ്ങൾ കൊണ്ട് ചുറ്റപ്പെട്ടു കിടക്കയാണ് ദിവേഗർ കടലോരം. മണൽപരപ്പിലൂടെ ഓടി നടന്നുകൊണ്ട് മണ്ണുരുളകൾ ഉണ്ടാക്കി കളിക്കുന്ന കടൽ-ഞണ്ടുകളെ നിങ്ങൾക്കിവിടെ കാണാനാവും

ഇവയെല്ലാം തന്നെ നിങ്ങളുടെ വാരാന്ത്യ യാത്രയെ സന്തോഷപൂർണമാക്കിത്തീർക്കാൻ സഹായിക്കുന്ന കാര്യങ്ങളല്ലേ...? എന്തൊക്കെയായാലും നഗര ജീവിതത്തിൻറെ ബഹളങ്ങൾ നിറഞ്ഞ ചുറ്റുപാടുകളിൽനിന്ന് കുറച്ചൊന്നു മാറിനിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് മുംബൈ നഗരത്തിനടുത്തുള്ള ഈ കടലോരത്തിലേക്ക് എത്തിച്ചേരാം

PC:Pankaj Dhande

കുങ്കേശ്വർ

കുങ്കേശ്വർ

മഹാരാഷ്ട്ര സംസ്ഥാനത്തിൽ മതപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു കടൽത്തീര ദേശമാണ് കുങ്കേശ്വർ. ഇവിടുത്തെ കുങ്കേശ്വർ ക്ഷേത്രം ശിവഭഗവാന് സമർപ്പിച്ചിരിക്കുന്ന ഒന്നാണ്. ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥാനമാണ് കുങ്കേശ്വർ ക്ഷേത്രപരിസരം എന്ന് കണക്കാക്കിയിരിക്കുന്നു. മുസ്ലീമായ ഒരു നാവികനാണ് ഈ കടൽക്കരയിൽ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. കൊങ്കണിലെ കാശി എന്നപേരിലും ഈ പുണ്യക്ഷേത്രം അറിയപ്പെടുന്നു. ആൾത്തിരക്ക് കുറഞ്ഞതും നിർമലമായ പരിസ്ഥിതി കാഴ്ച്ചവയ്ക്കുന്നതുമായ ഒരു കടൽത്തീര മേഖലയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ കുങ്കേശ്വറിനേക്കാൾ മികച്ച മറ്റൊരു സ്ഥലം നിങ്ങൾക്ക് മഹാരാഷ്ട്രയ്ക്കുള്ളിൽ കണ്ടെത്താനാവില്ല. രത്നഗിരിയിൽ നിന്ന് 100 കിലോമീറ്റർ അകലെയായി സിന്ധുദുർഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഗുഹാഗർ

ഗുഹാഗർ

ക്ഷേത്രങ്ങളും കടൽത്തീരങ്ങളും കൃഷിയിടങ്ങളുമെല്ലാം ഒത്തിണങ്ങി ചേർന്ന് നിൽക്കുന്ന ഒരു ഭൂപ്രകൃതിയാണ് ഗുഹാഗർ പരിസരാന്തരീക്ഷം സഞ്ചാരികൾക്കായി കാഴ്ചവെച്ചിരിക്കുന്നത്. പ്രശാന്തതയുടേയും ദിവ്യത്വത്തിന്റെയും ആത്മാവ് ഈ പ്രദേശത്തിൻറെ പരിസരങ്ങളിൽ കുടികൊള്ളുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാനാകും.

അധികമാരും വന്നെത്തി പര്യവേഷണം ചെയ്തിട്ടില്ലാത്ത ഗുഹാഗർ കടൽത്തീരത്തിന്റെ ചുറ്റുപാടുകളിൽ നിരവധി നാളികേര വൃക്ഷങ്ങളും തെങ്ങിൻതോപ്പും ഒക്കെ നിലകൊള്ളുന്നുണ്ട്. ദുർഗ്ഗാദേവി ക്ഷേത്രം, വ്യാദേശ്വർ ക്ഷേത്രം എന്നീ പുണ്യക്ഷേത്രങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വെറ്റില കായയും ആല്ഫോണ്സോ മാമ്പഴവും ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഗുഹാഗർ. ഇവിടുത്തെ ബീച്ച് റിസോർട്ടുകളിൽ വന്നെത്തി നിങ്ങളുടെ വാരാന്ത്യ നാളുകൾ ആകർഷകമായി ചെലവഴിക്കുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ..? രത്നഗിരിയിൽ നിന്ന് 90 കിലോമീറ്റർ അകലത്തിലാണ് ഈ കടൽത്തീരം സ്ഥിതി ചെയ്യുന്നത്.

കൊൽത്താരെ

കൊൽത്താരെ

ഇന്ത്യയിലെ അശുദ്ധമായതും ആൾതിരക്കേറിയതുമായ കടലോര പ്രദേശങ്ങൾ സന്ദർശിച്ച് നിങ്ങൾക്ക് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെങ്കിൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ കൈക്കുമ്പിളിൽ നിലകൊള്ളുന്നത് കൊൽത്താരെ പോലുള്ള കടൽതീരങ്ങൾ പരിഗണിക്കേണ്ട സമയമായി.. രത്നഗിരി ജില്ലയിലെ ചെറു ഗ്രാമമായ കൊൽത്താരെയിൽ വെറും 1000 പേർ മാത്രമാണ് വാസമുറപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ പരിസരങ്ങളിൽ നിങ്ങൾക്ക് ഏതാനും ചില ക്ഷേത്രങ്ങളെ കണ്ടെത്താനാവും

പരിശുദ്ധവും സുന്ദരവുമായ ബീച്ചുകളുടെ പട്ടിക കണക്കിലെടുത്താൽ അതിലെ ഏറ്റവും മുന്നിൽ തന്നെ ഇടംപിടിക്കുന്ന നഗരങ്ങളിൽ ഒന്നാണ് കൊൽത്താരെ കടൽതീരം. രത്നഗിരി പട്ടണത്തിൽ നിന്ന് ഏതാണ്ട് 110 കിലോമീറ്റർ ദൂരത്തിലാണ് കൊൽത്താരെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഹരിഹരേശ്വർ

ഹരിഹരേശ്വർ

കടലോര സഞ്ചാരികൾക്കിടയിലും ഹിന്ദു ഭക്തജനങ്ങൾക്കിടയിലും ഏറെ പ്രസിദ്ധി നേടിയ മറ്റൊരു കടലോര ഗ്രാമമാണ് ഹരിഹരേശ്വർ. റായ്ഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തെ ഹരിഹരേശ്വർ ക്ഷേത്രം വളരെയധികം പ്രസിദ്ധിയാർജിച്ച ഒന്നാണ്. ശിവ ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അറേബ്യൻ കടലിന്റെ മടിത്തട്ടിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ കടൽ തീരദേശത്തിന്റെ ചുറ്റുപാടുമുള്ള മൂന്നു ഭാഗങ്ങളിലും കുന്നുകൾ ചിറകു വിരിച്ചു നിൽക്കുന്നു. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനായി ഈ ലക്ഷ്യസ്ഥാനം അത്യുത്തമമാണെന്ന് ഉറപ്പിക്കാം. ഇവിടത്തെ തീരങ്ങളിൽ നിന്നുകൊണ്ട് നിങ്ങൾക്ക് കടൽത്തിരകൾക്കിടയിലൂടെ ചാടിമറിയുന്ന ഡോൾഫിനുകളെ കാണാൻ കഴിയും എന്ന കാര്യം അറിയാമോ ? അപ്പോൾ പിന്നെ ഈ വാരാന്ത്യ നാളുകൾ ഹരിഹരേശ്വർ കടലോരത്തിൻറെ പരിസ്ഥിതിയിൽ ചെലവഴിക്കുന്നതിനെ കുറിച്ച് നിങ്ങളെന്തു പറയുന്നു...?

PC:Siddhesh Mangela

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X