Search
  • Follow NativePlanet
Share
» »മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!

മഹാമാരിക്കാലത്തെ റോഡ് യാത്രകള്‍, കരുതലുകള്‍ അവസാനിക്കുന്നില്ല!!

ഇതാ ഒരു റോഡ് ട്രിപ്പിനു പോകുന്നതിനു മുന്‍പേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

യാത്രകളും കറക്കങ്ങളും പഴയപടി ആയെങ്കിലും ഭീതിയോടു കൂടിത്തന്നെയാണ് മിക്കവരും യാത്ര പോകുന്നത്. യാത്രകളില്‍ കൊറോണയുടെ പിടിയില്‍ നിന്നും രക്ഷപെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ തന്നെ യാത്രകളിലെ മുന്‍കരുതലുകള്‍ അത്യാവശ്യം വേണ്ടുന്ന സംഗതിയാണ്. ഇതാ ഒരു റോഡ് ട്രിപ്പിനു പോകുന്നതിനു മുന്‍പേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

മുറികളുടെ ലഭ്യത

മുറികളുടെ ലഭ്യത

യാത്രയ്ക്കു പുറപ്പെടുന്നതിനു മുന്‍പ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് യാത്രയ്ക്കിടയില് താമസിക്കുന്ന മുറികളുടെ ലഭ്യതയെക്കുറിച്ചാണ്. ഓണ്‍ലൈനില്‍ ആദ്യം തന്നെ മുറികള്‍ ലഭ്യമാണോ എന്നു നോക്കാം. തുടര്‍ന്ന്ത കൊവിഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നുറപ്പിച്ച് വേണം ബുക്കിങ് നടത്തുവാന്‍. റെസ്റ്റ് റൂമ ഉള്‍പ്പെടെയുള്ല മുറികള്‍ സാനിറ്റൈസ് ചെയ്യുന്നുവെന്നും ഉറപ്പുവരുത്തണം.

അതിര്‍ത്തി കടക്കുന്നതിനു മുന്‍പ്

അതിര്‍ത്തി കടക്കുന്നതിനു മുന്‍പ്

സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ അതിര്‍ത്തികള്‍ കടക്കുന്നതിനു മുന്‍പ് അവിടെ പ്രവേശിക്കുന്നതിനു വേണ്ട നിയമങ്ങളും മറ്റു കാര്യങ്ങളും വായിച്ചു മനസ്സിലാക്കുവാന്‍ ശ്രമിക്കുക. വളരെ ചെറിയ സമയത്തില്‍ തന്നെ യാത്രാ നിയമങ്ങളിലും മറ്റുംമാറ്റങ്ങള്‍ വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുക.

മാസ്ക് മാത്രമല്ല

മാസ്ക് മാത്രമല്ല


യാത്രകളില്‍ മാസ്കിനോടൊപ്പം കുറഞ്ഞത് 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാന്നിറ്റൈസറും കൂടി കരുതുക, വണ്ടിയു‌‌ടെയും ലഗേജിന്റെയും പുറംഭാഗം എപ്പോഴും ഡിസ്ഇന്‍ഫെക്റ്റന്റ് ആയിരിക്കുവാന്‍ ശ്രദ്ധിക്കുക. ഗ്ലൗസ് പരമാവധി ഉപയോഗിക്കുക,

സ്വന്തം വണ്ടിയില്‍

സ്വന്തം വണ്ടിയില്‍


യാത്രകളില്‍ സ്വന്തം വണ്ടി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. യാത്ര തുടങ്ങുന്നതിനു മുന്‍പായി വണ്ടിയു‌ടെ ഡോര്‍, പിടി, സ്റ്റീറിങ്ങ്, ഡാഷ്ബോര്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ സാനിറ്റൈ,് ചെയ്യുക. യാത്രയ്ക്കിടയില്‍ വണ്ടിയുടെ ഡോര്‍ സാനിറ്റൈസ് ചെയ്യുന്ന കാര്യം മറക്കാതിരിക്കുക,

വാടകയ്ക്കെടുത്താല്‍

വാടകയ്ക്കെടുത്താല്‍

വണ്ടി വാടകയ്ക്ക് എടുക്കുമ്പോള്‍ അവരുടെ വെബ് സൈറ്റില്‍ കയറി പോളിസി വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രദ്ധിക്കുക. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെയും മറ്റും ഭാഗമായി വണ്ടിയില്‍ യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തില്‍ വ്യത്യാസമുള്ളതിനാലാണ്.

കാലാവസ്ഥ നോക്കാം

കാലാവസ്ഥ നോക്കാം


പോകുന്ന സ്ഥലത്തേ കാലാവസ്ഥ മുന്‍കൂട്ടി ശ്രദ്ധിക്കാം. മോശമായ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്കുന്നതെങ്കില്‍ ഒഴിവാക്കുവാന്‍ പറ്റുന്ന യാത്രകള്‍ ഒഴിവാക്കാം.

ഭക്ഷണം

ഭക്ഷണം


യാത്രയ്ക്കിടയില്‍ അത്യാവശ്യം വേണ്ടുന്ന ഭക്ഷണം കഴിവതും കരുതുവാന്‍ ശ്രമിക്കാം. പുറത്തു നിന്നും അപരിചിതമായ ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിവതും കുറയ്ക്കാം. അത്യാവശ്യ ഘട്ടങ്ങളില്‍ പാക്ക് ചെയ്ത ഭക്ഷണം കഴിക്കാം, പുറത്തുനിന്നും ഭക്ഷണം കഴിച്ചാലും റെസ്റ്റ് റൂമുകള്‍ ഉപയോഗിച്ചാലും കൈ പരമാവധി വൃത്തിയില്‍ കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക.

ഹോട്ടലിലെത്തിയാല്‍

ഹോട്ടലിലെത്തിയാല്‍

കഴിയുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലെ സീറ്റുകളില്‍ സൈനിറ്റൈസര്‍ സ്പ്രേ ചെയ്യുക. കൃത്യമായി അണുനശീകരണം നടത്തുന്നവരാണെങ്കില്‍ വേണ്ട. അപരിചിതമായ ഇടങ്ങളില്‍ കയറുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കുവാന്‍ ശ്രമിക്കാം.

ഡിജിറ്റല്‍ പണമിടപാടുകള്‍

ഡിജിറ്റല്‍ പണമിടപാടുകള്‍

കഴിയുന്നത്ര ഇടങ്ങളില്‍ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കി ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.

ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്ചുവന്ന സ്വര്‍ണ്ണ നഗരം, കൂണുകളുടെ തലസ്ഥാനം...പോകാം സോളന്‍ എന്ന സ്വര്‍ഗ്ഗത്തിലേക്ക്

ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍

സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X