Search
  • Follow NativePlanet
Share
» »സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്

സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്

പശ്ചിമ കര്‍ണ്ണാടകയുടെ ഭാഗമായി, പശ്ചിഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന കന്നഡ ബല്‍ഗാം എന്ന ബെലഗാവി. ക്ഷേത്രങ്ങളും കോട്ടയും ചരിത്ര ഇടങ്ങളും കണ്ണെടുക്കുവാന്‍ തോന്നിക്കാത്ത പ്രകൃതിഭംഗിയുമായി നിറഞ്ഞു നില്‍ക്കുന്ന ഇവിടം എന്നും സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. കര്‍ണ്ണാടകയില്‍ നിന്നു മാത്രമല്ല, മഹാരാഷ്ട്രയില്‍ നിന്നും ഇവി‌ടേക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്നു. വര്‍ഷം മുഴുവനും ഒരുപോലെ പ്രസന്നമായ കാലാവസ്ഥയാണ് ബല്‍ഗാമിന്‍റേത്.പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബെല്‍ഗാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കായി മഹാരാഷ്ട്ര ഇന്നും അവകാശം ഉന്നയിക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ പ്രദേശം ഇന്നും സന്ദര്‍ശകെ ആകര്‍ഷിക്കുന്നു.

കോട്ട മുതല്‍ വെള്ളച്ചാട്ടം വരെ

കോട്ട മുതല്‍ വെള്ളച്ചാട്ടം വരെ

ചരിത്രസ്ഥാനങ്ങള്‍, ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, മുസ്ലീം ദേവാലയങ്ങള്‍, കോട്ട, ജൈന ക്ഷേത്രങ്ങള്‍ എന്നിങ്ങനെ കണ്ടുതീര്‍ക്കുവാന്‍ അല്പം സമയമെ‌ടുക്കുന്ന കാഴ്ചകളാണ് ബെല്‍ഗാമിലുള്ളത്. പ്രകൃതി ഭംഗി തേടിയാണ് എത്തുന്നതെങ്കില്‍ അവരെയും ബെല്‍ഗാം നിരാശപ്പെടുത്തില്ല.

PC:Mallikarjunasj

പേരുവന്ന വഴി

പേരുവന്ന വഴി

കന്നഡയിലെ ബെല്ല എന്ന വാക്കും ഗവി എന്ന വാക്കും ചേര്‍ന്നാണ് ബെല്‍ഗാം ആയതെന്നാണ് ചിലര്‍ പറയുന്നത്. ബെല്ല എന്നാല്‍ ശര്‍ക്കരം അഥവാ വെല്ലം എന്നും ഗവി എന്നാല്‍ ഗ്രാമം എന്നുമാണ് അര്‍ഥം. ശര്‍ക്കരയുടെ ഗ്രാമം എന്നിതിനെ വിളിക്കുന്നു. ഒരു കാലത്ത് കരിമ്പിന്‍റെ പ്രധാന ഉത്പാദകരായിരുന്നു ഈ പ്രദേശം.
വേണുഗ്രാമ എന്നും ബെല്‍ഗാമിനു പേരുണ്ട്. ബാംബൂ വില്ലേജ് അഥവാ മുളഗ്രാമം എന്നാണിതിന്‍റെ അര്‍ഥം.

PC:Manjunath Doddamani Gajendragad

ഷിരൂര്‍ ഡാം

ഷിരൂര്‍ ഡാം

പല കാഴ്ചകളും ബെല്‍ഗാമിലുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഷിരൂര്‍ ഡാം. മാര്‍ക്കണ്ഡേയ നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കു്നന ഈ അണക്കെട്ട് ജലസേചനാവശ്യങ്ങള്‍ക്കാടാണ് നിര്‍മ്മിച്ചത്. ഇന്ന് ബല്‍ഗാമില്‍ കുടുംബവുമായി എത്തുന്നവര്‍ പോകുവാന്‍ താല്പര്യപ്പെടുന്ന ഇടങ്ങളിലൊന്നും ഇതാണ്. 432 ചതുരശ്ര കിലോമീറ്ററാണ് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ.

സൗന്‍ദാട്ടി

സൗന്‍ദാട്ടി

ബെല്‍ഗാമിലെ ക്ഷേത്രനഗരം എന്നു വിളിക്കപ്പെടുവാന്‍ യോഗ്യമായ നഗരമാണ് സൗന്‍ദാട്ടി. ബെല്‍ഗാമില്‍ നിന്നും 78 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അതിലേറ്റവും പ്രസിദ്ധമായത് രേണുക അഥവാ യെല്ലാമ്മ ക്ഷേത്രമാണ്.

കിട്ടൂര്‍ കോട്ടയും കൊട്ടാരവും

കിട്ടൂര്‍ കോട്ടയും കൊട്ടാരവും

കര്‍ണ്ണാടകയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകമാണ് ബെല്‍ഗാമിലെ കിട്ടൂര്‍ കോട്ടയും കൊട്ടാരവും. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുന്‍പു തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ റാണി ചെന്നമ്മയുമായി ബന്ധപ്പെട്ടാണ് കോട്ടയു‌ടെ ചരിത്രമുള്ളത്.
PC:Burgess, James

ഗോദചിന്നമല്‍ക്കി വെള്ളച്ചാട്ടം

ഗോദചിന്നമല്‍ക്കി വെള്ളച്ചാട്ടം

കര്‍ണ്ണാടകയിലെ തന്നെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ബെല്‍ഗാമിലെ ഗോദചിന്നമല്‍ക്കി വെള്ളച്ചാട്ടം. കാടിനുള്ളിലൂടെ ഒരു ചെറിയ ട്രക്കിങ് ഒക്കെ കഴിഞ്ഞു മാത്രമേ ഇവിടെ എത്തുവാന്‍ സാധിക്കു.

സുവര്‍ണ വിധാന്‍ സൗധ, ബെല്‍ഗാം

സുവര്‍ണ വിധാന്‍ സൗധ, ബെല്‍ഗാം

കർണാടക സംസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി സ്മാരകമാക്കുന്നതിനായി നാമകരണം ചെയ്യപ്പെട്ട സുവർണ്ണ വിദ്യാ ബല്‍ഗാമിലാണ് സ്ഥിതി ചെയ്യുന്നത്. കർണാടക സർക്കാരിന്റെ രണ്ടാമത്തെ നിയമനിർമ്മാണ കെട്ടിടമായ ഇത്2012 ഒക്ടോബർ 11 ന് ഉദ്ഘാടനം ചെയ്തു.

PC:Mohsinkhadri

മാലപ്രഭ ഡാം. ബെല്‍ഗാവി

മാലപ്രഭ ഡാം. ബെല്‍ഗാവി

കർണാടകയിലെ ഏറ്റവും ചെറിയ ഡാമാണ് മലപ്രഭ അണക്കെട്ട്. ബെല്‍ഗാമിലെ മനോഹരമായ കാഴ്ചകളിലൊന്നുകൂടിയാണിത്.

മ‍ഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!മ‍ഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!

ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ‌ടൂറിസവുമായി രാജസ്ഥാന്‍ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ‌ടൂറിസവുമായി രാജസ്ഥാന്‍

യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

Read more about: karnataka travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X