Search
  • Follow NativePlanet
Share
» »ആഭ്യന്തര യാത്രകള്‍ ഇടയ്ക്കിടെ നടത്താം!! ഗുണങ്ങള്‍ ഇതൊക്കെയാണ്

ആഭ്യന്തര യാത്രകള്‍ ഇടയ്ക്കിടെ നടത്താം!! ഗുണങ്ങള്‍ ഇതൊക്കെയാണ്

ഇതാ ആഭ്യന്തര യാത്രകളും ഗുണങ്ങളും പ്രത്യേകതകളും എന്തൊക്കെയാണ് എന്നു നോക്കാം.

ലോകത്തെ കൊറോണ പി‌ടിച്ചു കുലുക്കിയതോടെ യാത്രകള്‍ പലതും പാതിവഴിയിലായിരിക്കുകയാണ്. എല്ലാം പഴയപടിയായിവരുന്ന വരെയെങ്കിലും യാത്രകള്‍ നീ‌ട്ടിവയ്ക്കുകയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗങ്ങളിലൊന്ന്. അതോടൊപ്പം കുറച്ചു കാലത്തേയ്ക്കെങ്കിലും അന്താരാഷ്ട്ര യാത്രകള്‍ വേണ്ടെന്നുവെച്ചേ പറ്റൂ. സ‍ഞ്ചാരികളെ കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യമാണിതെങ്കിലും രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം എന്നു മനസ്സിലാക്കി വേണം യാത്രകളെക്കുറിച്ച് ആലോചിക്കുവാന്‍.
എന്തുതന്നെയായായും ഇനി നാളുകളോളം ആഭ്യന്തര യാത്രകള്‍ മാത്രമായിരിക്കും സഞ്ചാരികള്‍ക്ക് ആശ്രയം. ഇതാ ആഭ്യന്തര യാത്രകളും ഗുണങ്ങളും പ്രത്യേകതകളും എന്തൊക്കെയാണ് എന്നു നോക്കാം.

കൊക്കിലൊതുങ്ങുന്നത്

കൊക്കിലൊതുങ്ങുന്നത്

എത്ര പറഞ്ഞാലും ആഭ്യന്തര യാത്രകളും ഏറ്റവും വലിയ പ്രത്യേകത എന്നത് അവയുടെ താങ്ങാനാവുന്ന ചിലവാണ്. കുറഞ്ഞ നിരക്കില്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങളും താമസ സൗകര്യങ്ങളുമെല്ലാം ലഭിക്കുമെന്നതിനാല്‍ ചിലവ് വിചാരിക്കുന്നതിലും കുറവായിരിക്കും. നമ്മുടെ രാജ്യത്തെ മനോഹരങ്ങളായ മിക്കയിടങ്ങളും ഇന്നും സഞ്ചാരികളുടെ കണ്ണില്‍പെട്ടിട്ടില്ലാത്തവയാണ്. വളരെ കുറഞ്ഞ ചിലവില്‍ നമ്മുടെ നാട്ടിലെ സഞ്ചാരം സാധ്യമാണ്. ഒരിക്കലും കാണാത്ത അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കാഴ്ചകളായിരിക്കും ഇവിടെ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത്.

കുറഞ്ഞ സമയം

കുറഞ്ഞ സമയം

സമയം ലാഭിക്കാം എന്നത് തന്നെയാണ് ആഭ്യന്തര യാത്രകളുടെ മറ്റൊരു സവിശേഷത. വിമാനങ്ങള്‍ക്കായോ വിമാനത്താവളത്തിലെ മറ്റു നടപടിക്രമങ്ങള്‍ക്കായോ സമയം ഇവിടെ ചിലവഴിക്കേണ്ടതില്ല. പകരം, ആ സമയം കൂടി പുതിയ പുതിയ സ്ഥലങ്ങള്‍ കാണുവാനും യാത്ര ചെയ്യുവാനുമായി മാറ്റി വയ്ക്കാം.

രേഖകളുടെ ആവശ്യമില്ല‌

രേഖകളുടെ ആവശ്യമില്ല‌

വിസ, പാസ്പോര്‍ട്ട്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി രേഖകളും ഡോക്യുമെന്‍റുകളും കയ്യിലുണ്ടെങ്കില്‍ മാത്രമേ വിദേശ യാത്രകള്‍ നടക്കുകയുള്ളൂ. എന്നാല്‍ ആഭ്യന്തര യാത്രയാണെങ്കില്‍ തിരിച്ചറിയല്‍ രേഖയായി എന്തെങ്കിലുമൊന്ന് മാത്രം മതിയാരും. വാഹനം ഉപയോഗിക്കുന്നവരാണെങ്കില്‍ ഡ്രൈവിങ് ലൈസന്‍സും കരുതാം. അല്ലാത്ത യാതൊരു വിധ രേഖകളും ആഭ്യന്തര യാത്രയില്‍ ആവശ്യം വരുന്നില്ല.

ഗുണങ്ങള്‍ നിരവധി

ഗുണങ്ങള്‍ നിരവധി

കൂടെ കരുതുവാനുള്ള മരുന്നിന്റെ പ്രത്യേക കുറിപ്പടി വേണ്ട എന്നതു മുതല്‍ ആഭ്യന്തര യാത്രകളുടെ ഗുണഫലം ഒരുപാടുണ്ട്. ട്രാവല്‍ അഡാപ്റ്റര്‍ ഒഴിവാക്കാം, ഭാഷ ഒരു പ്രശ്നമാവില്ല, പണത്തിന്‍റെ ലഭ്യത, എവിടെ വേണമെങ്കിലും താമസിക്കുവാനും എന്തു വേണമെങ്കിലും കഴിക്കുവാനുമുള്ള ഭയമില്ലായ്മ തു‌ടങ്ങിയവയെല്ലാം ആഭ്യന്തര യാത്രകളെക്കുറിച്ച് അധികമാരും ചിന്തിക്കാത്ത കാര്യമാണ്.

കുറഞ്ഞ ചിലവിലുള്ള യാത്രകള്‍‌

കുറഞ്ഞ ചിലവിലുള്ള യാത്രകള്‍‌

ആഭ്യന്തര യാത്രയുടെ മറ്റൊരു പ്രത്യേകത ചിലവ് കുറഞ്ഞുള്ള യാത്രാ മാര്‍ഗ്ഗങ്ങളാണ്. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേ മാത്രം മതി യാത്രയിലെ ചിലവ് കുറയ്ക്കുവാന്‍. റോഡ് യാത്രയാണെങ്കിലും സ്വന്തം വാഹനത്തിലാണെങ്കിലും രാജ്യത്ത് തന്നെയായതിനാല്‍ ചിലവ് വളരെ കുറവായിരിക്കും. ചില വിദേശ യാത്രകള്‍ നടത്തുന്ന പണമുണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് തന്നെ അടിപൊളിയായി മൂന്നും നാലും ആഭ്യന്തര യാത്രകള്‍ നടത്തുവാന്‍ സാധിക്കും. ‌

എളുപ്പത്തിലുള്ള താമസ സൗകര്യം‌

എളുപ്പത്തിലുള്ള താമസ സൗകര്യം‌

അധികം ബുദ്ധിമുട്ടാതെ എളുപ്പത്തില്‍ ലഭിക്കുന്ന താമസ സൗകകര്യങ്ങളാണ് മറ്റൊരു ഗുണ ഫലം. ആഭ്യന്തര യാത്രകളില്‍ മിക്കവരും വലിയ സൗകര്യങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകളേക്കാളുപരിയായി ചെറിയ ചെറിയ ഹോം സ്റ്റേകളാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നത്. സൗകര്യത്തിനനുസരിച്ച് ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, അപ്പാര്‍ട്മെന്‍റ്, ക്യാംപിങ് സൈറ്റ്, ഷെയര്‍ റൂം ഇങ്ങനെ എന്തു വേണമെങ്കിലും താമസത്തിന് തിരഞ്ഞെടുക്കാം.

സംസ്കാരം മനസ്സിലാക്കാം

സംസ്കാരം മനസ്സിലാക്കാം

പുസ്തകങ്ങളില്‍ നിന്നു വായിച്ചും മറ്റുള്ളവരില്‍ നിന്നു കേട്ടും അറിയുന്നതിനേക്കാള്‍ ഒരു നാടിന്റെ സംസ്കാരം മനസ്സിലാക്കുവാന്‍ ഏറ്റവും യോജിച്ചത് യാത്രകളാണ്. നമ്മുടെ രാജ്യത്തിന്റെ വ്യത്യസ്തങ്ങളായ സംസ്കാരം യാത്രകളിലൂടെ വേണം പരിചയപ്പെടുവാനും അനുഭവിക്കുവാനും. 28 സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന രാജ്യത്തിന്റെ വ്യത്യസ്തതകളെ അറിയണമെങ്കില്‍ എന്തുകൊണ്ടും യാത്രകളാണ് ഏറ്റവും നല്ലത്. ഇതുവരെ അറിയാത്ത പുതിയ കാര്യങ്ങള്‍ അറിയുവാനും അനുഭവിക്കുവാനും യാത്രകള്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 രുചികള്‍ പരീക്ഷിക്കാം

രുചികള്‍ പരീക്ഷിക്കാം

ആഭ്യന്തര യാത്രകളുടെ മറ്റൊരു പ്രത്യേകതയാണ് വ്യത്യസ്തങ്ങളായ രുചികള്‍ പരീക്ഷിക്കാം എന്നുള്ളത് ഓരോ പ്രദേശത്തിനും ഓരോ രുചികളായിരിക്കാം എന്നുള്ളത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഓരോ ഇടത്തു ചെല്ലുമ്പോഴും അവിടുത്തെ രുചികള്‍ പരീക്ഷിക്കുവാന്‍ മറക്കരുത്.

പിതൃമോക്ഷത്തിനായി പോകാം ഈ ക്ഷേത്രങ്ങളില്‍പിതൃമോക്ഷത്തിനായി പോകാം ഈ ക്ഷേത്രങ്ങളില്‍

തിരക്കിട്ടുള്ള യാത്രയാണോ? ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാംതിരക്കിട്ടുള്ള യാത്രയാണോ? ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാം

ദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാംദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാം

വാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കുംവാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കും

Read more about: travel india travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X