Search
  • Follow NativePlanet
Share
» »ഇനി നോ പറയേണ്ട! ഗ്രൂപ്പ് യാത്രകളുടെ ഗുണം ഇതൊക്കെയാണ്!

ഇനി നോ പറയേണ്ട! ഗ്രൂപ്പ് യാത്രകളുടെ ഗുണം ഇതൊക്കെയാണ്!

സമാന ചിന്താഗതികളുമായി ഒരു ടീമിനൊപ്പം യാത്ര ചെയ്യുന്നതിന്റെ ഗുണങ്ങളാവട്ടെ ഇന്നത്തെ വായന

എവിടെ പോകുന്നു എന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒരു സംഗതിയാണ് ആരുടെ ഒപ്പം പോകുന്നു എന്നതും. ചിലർ യാത്രകൾ ഒറ്റയ്ക്കു
നടത്തുമ്പോൾ കുറേയാളുകൾക്ക് അങ്ങനെയൊന്ന് ആലോചിക്കാൻ പോലുമാവില്ല. ഇഷ്ടപ്പെട്ട ആളിനൊപ്പമോ അല്ലെങ്കിൽ ഒരുകൂട്ടം ആളുകൾക്കൊപ്പമോ ആയിരിക്കും അവർ യാത്രകൾ തിരഞ്ഞെടുക്കുക. എന്നാൽ സഞ്ചാരികൾ അധികം ഗ്രൂപ്പ് ആയിട്ടുള്ള യാത്രകൾക്ക് അത്ര പ്രാധാന്യം നല്കാറില്ല. ഗ്രൂപ്പ് യാത്രകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തന്നെയാണ് ആളുകളെ ഇതിൽനിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ചിലവിന്റെ കാര്യത്തിസ്‍ തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ഓരോ ഗ്രൂപ്പ് യാത്രയ്ക്കുമുണ്ട്. മിക്കപ്പോളും വിദേശത്തേയ്ക്ക ടൂർ നടത്തുമ്പോഴായിരിക്കും ടീമിനൊപ്പം യാത്ര ചെയ്യേണ്ടി വരിക. സമാന ചിന്താഗതികളുമായി ഒരു ടീമിനൊപ്പം യാത്ര ചെയ്യുന്നതിന്റെ ഗുണങ്ങളാവട്ടെ ഇന്നത്തെ വായന

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല

ഗ്രൂപ്പായി യാത്ര ചെയ്യുന്നതിന്‍റെ ഏറ്റവും വലിയ ഗുണം എന്നത് നിങ്ങള്‍ ഒറ്റക്കല്ല എന്നതു തന്നെയാണ്. എന്തു തരത്തിലുള്ള പ്രശ്നങ്ങള്‍ വന്നാലും നിങ്ങൾക്കു ഒപ്പം നില്ക്കാൻ ആളുകളുണ്ട് എന്ന ചിന്ത നല്കുന്ന ആത്മവിശ്വാസം മാത്രം മതി ഒരു യാത്ര അടിപൊളിയായി പൂർത്തിയാക്കുവാൻ. വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ പുറമേ നിന്നുവരുന്നവരെ തുറിച്ചു നോക്കുന്നത് വലിയ പുതുമയുള്ള കാര്യമല്ല. എന്നാൽ നിങ്ങളെ കന്റ് അടിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും ഒക്കെ പിന്മാറുവാൻ നിങ്ങൾ ഒരു ഗ്രൂപ്പിന്‌റെ ഭാഗമാണ് എന്ന കാര്യം മാത്രം മതി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ചിലപ്പോൾ ആളുകളുടെ അതിക്രമങ്ങൾ നേരിടേണ്ടി വന്നേക്കാം.

സുഹൃത്തുക്കളാകാം

സുഹൃത്തുക്കളാകാം

വലിയ ഗ്രൂപ്പോ ചെറിയ ഗ്രൂപ്പോ ആകട്ടെ അതിൽ നമ്മൾ പരിചയപ്പെടുന്ന ആളുകളെല്ലാം നമുക്ക് പുതിയ മുഖങ്ങളാണ്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നു വരുന്നവരും ഒക്കെ ചേരുന്ന ഒരു ഗ്രൂപ്പ്. അവരോടൊപ്പം യാത്രയിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിഞ്ഞ് കഴിയുമ്പോൾ സുഹൃത്തുക്കളായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.

സുരക്ഷ

സുരക്ഷ

ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതത്വം തോന്നിപ്പിക്കുക ഗ്രൂപ്പിനൊത്തൊള്ള യാത്രകൾ തന്നെയാണ്. എന്തു പ്രശ്നമാണെങ്കിലും കൂടെ നിൽക്കുവാൻ ഒരുകൂട്ടം ആളുകൾ ഉള്ളതിനാൽ പ്രശ്നക്കാർ അടുക്കുകയുമില്ല.

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

ഒറ്റയ്ക്കുള്ള സമയം

ഒറ്റയ്ക്കുള്ള സമയം

ഗ്രൂപ്പ് ടൂറുകളുടെ ഏറ്റവും വലിയ പോരായ്മയായി പറയപ്പെടുന്നത് തനിച്ചു യാത്ര ആസ്വദിക്കുവാൻ സാധിക്കില്ല എന്നതാണ്. ഗൈഡിന‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് അതേപോലെ അദ്ദേഹം പറയുന്നിടത്ത് മാത്രം പോയി വളരെ വിരസമായതാണെന്നാണ് പൊതുവിൽ ഗ്രൂപ്പ് യാത്രകളെക്കുറിച്ച് പറയുന്നത്. എന്നാൽ ഗ്രൂപ്പ് യാത്രകളിൽ ഒറ്റയ്ക്ക് നടക്കുവാനും ഇഷ്ടം പോലെകറങ്ങുവാനും ഒക്കെ സൗകര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ മുൻകൂട്ടി യാത്ര കോർഡിനേറ്ററെ അറിയിക്കണമെന്നു മാത്രം .

ഉത്തരവാദിത്വം പേടിക്കേണ്ട!

ഉത്തരവാദിത്വം പേടിക്കേണ്ട!

സാധാരണ യാത്രകളിൽ പുറപ്പെടുന്നതു മുതൽ തിരിച്ചെത്തുന്നതുവരെ ഉത്തരവാദിത്വങ്ങൾ ഒരുപാടുണ്ട്. താമസം, ഭക്ഷണം, സുരക്ഷിതത്വം,പണം തുടങ്ങി കൈകാര്യം ചെയ്യേണ്ടി വിഷയങ്ങൾ ഒരുപാടുണ്ട്. എന്നാൽ ഗ്രൂപ്പ് യാത്രയാണെങ്കില്‍ ഗൈഡ് മാത്രം ഇക്കാര്യത്തിൽ ടെൻഷനടിച്ചാൽ മതി. ബാക്കിയുള്ള സഞ്ചാരികൾക്ക് ഒന്നുമറിയാതെ സുഖമായി പോയിവരാം. അദ്ദേഹത്തിന്റെ കഴിവും പരിചയങ്ങളും യാത്ര സുഖമായി നടത്തിക്കൊണ്ടുപോകുവാൻ സഹായിക്കാം.

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

ചിലവ് കുറവ്

ചിലവ് കുറവ്

തനിയെ യാത്ര നടത്തുന്നതിലും ഏറെ ചിലവ് കുറവുണ്ട് ഗ്രൂപ്പായി നടത്തുന്ന യാത്രകൾക്ക്. ചിലവുകൾ എല്ലാവർക്കും കൂടി ഭാഗിച്ചു വരുന്നതിനാൽ വളരയേറെ വ്യത്യാസം കാണും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതൽ ഭക്ഷണ കാര്യത്തിൽ വരെ പ്രകടമായ ഇളവ് ലഭിക്കുകയും ചെയ്യും. ചില സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ് ഗ്രൂപ്പായി എത്തുന്നവര്‍ക്ക് ഒറ്റയ്ക്കുള്ള ടിക്കറ്റിനേക്കാൾ കുറവുമാണ്.

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതിരാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

അറിയാത്ത ഇടങ്ങളിലേക്കും പോകാം

അറിയാത്ത ഇടങ്ങളിലേക്കും പോകാം

വലിയ പേരുകേട്ടിട്ടില്ലാത്ത ഇടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ലഭിക്കുന്ന ഉപദേശങ്ങളിലൊന്ന് 'അയ്യോ! ഒറ്റയ്ക്ക് പോകല്ലേ 'എന്നായിരിക്കും. എന്നാൽ കേട്ടറിഞ്ഞ സ്ഥലങ്ങളേക്കാൾ അടിപൊളി ഇത്തരത്തിൽ വളരെയൊന്നും അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ തന്നെയായിരിക്കും. ഗ്രൂപ്പായിട്ടാണ് പോകുന്നതെങ്കിൽ സുരക്ഷയുടെയും യാത്രയുടെയും കാര്യത്തിൽ ഒരു പ്രശ്നവുമില്ലാതെ പോയി വരാം.

എളുപ്പത്തിൽ ഫോട്ടോകിട്ടാൻ!!

എളുപ്പത്തിൽ ഫോട്ടോകിട്ടാൻ!!

തനിയെ യാത്ര പോകുമ്പോൾ മിക്കവരും നേരിടുന്ന വലിയ പ്രശ്നമാണ് ഫോട്ടോ എടുത്തുതരാൻ ആളില്ലാത്തത്. സോളോ ട്രിപ്പുകൾ സെൽഫിയിൽ മുങ്ങിപ്പോകുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാൽ ഗ്രൂപ്പായി പോകുമ്പോൾ ഫോട്ടോ എടുത്തു തരാൻ ഇഷ്ടം പോലെ ആളുകള്‍ കൂടെയുള്ളതിനാൽ അങ്ങനെയൊരു കാര്യത്തിൽ പേടിക്കുകയേ വേണ്ട.

പുതിയ സംസ്കാരങ്ങൾ പഠിക്കാം

പുതിയ സംസ്കാരങ്ങൾ പഠിക്കാം

എല്ലാം കൊണ്ടും വ്യത്യസ്തരായ ഒരുകൂട്ടം ആളുകളെ കൂടെ പോകുന്നതിനാൽ പുതിയ പുതിയ സംസ്കാരങ്ങളെ പരിചയപ്പെടുവാൻ സാധിക്കും. അവരുടെ ജീവിത രീതികളും സംസ്കാരവും ശീലങ്ങളും പുതിയൊരു അനുഭവമായി മാറുകയും ചെയ്യും.

ലഡാക്കിലെത്തി പണികിട്ടാതിരിക്കാൻലഡാക്കിലെത്തി പണികിട്ടാതിരിക്കാൻ

ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ബ്രൗസിങ് ഹിസ്റ്ററി ക്ലിയർ ചെയ്യണം..കാരണമിതാണ്!ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ബ്രൗസിങ് ഹിസ്റ്ററി ക്ലിയർ ചെയ്യണം..കാരണമിതാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X