Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്നും വിജയവാഡയിലേക്കുള്ള യാത്രാ സമയം കുറയുന്നത് 5 മണിക്കൂർ..വരുന്നത് ഗ്രീൻഫീൽഡ് ഹൈവേ

ബാംഗ്ലൂരിൽ നിന്നും വിജയവാഡയിലേക്കുള്ള യാത്രാ സമയം കുറയുന്നത് 5 മണിക്കൂർ..വരുന്നത് ഗ്രീൻഫീൽഡ് ഹൈവേ

ഇപ്പോഴിതാ ഏറ്റവും പുതിയതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ബെംഗളുരു വിജയവാഡ ഗ്രീൻഫീൽഡ് ഹൈവേ.

എക്സ്പ്രസ് പാതകളാണ് രാജ്യത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ടത്. നഗരങ്ങൾ തമ്മിലുള്ള യാത്രാ ദൂരവും സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ നിർമ്മിക്കപ്പെടുന്ന പാതകളിൽ പലതും നിർമ്മാണത്തിന്റെ പല ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും പുതിയതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ബെംഗളുരു വിജയവാഡ ഗ്രീൻഫീൽഡ് ഹൈവേ.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതുസംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തത്.

ബെംഗളുരു വിജയവാഡ ഗ്രീൻഫീൽഡ് ഹൈവേ

ബെംഗളുരു വിജയവാഡ ഗ്രീൻഫീൽഡ് ഹൈവേ

വിജയവാഡയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുവാൻ ലക്ഷ്യം വെച്ചുള്ള നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ വലിയ മാറ്റങ്ങളാണ് യാത്രാ രംഗത്ത് വരുത്തുന്നത്. പദ്ധതി 2026-ഓടെ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഗഡ്കരി ട്വീറ്റിൽ വിശദമാക്കിയിരിക്കുന്നത്. ഫീഡർ റോഡുകൾ നിയുക്ത സ്ഥലങ്ങളിൽ ബന്ധിപ്പിക്കുന്ന നാല് മുതൽ ആറ് വരി വരെയുള്ള ഹൈവേ ആക്സസ്-നിയന്ത്രണമുള്ളതായിരിക്കും.

342 കിലോമീറ്റർ ഹൈവേ

342 കിലോമീറ്റർ ഹൈവേ

342 കിലോമീറ്റർ ഹൈവേ ആന്ധ്രയിലെ കടപ്പ വഴിയാണ് കടന്നുപോകുന്നത്. 13,600 കോടി രൂപാ ചിലവാണ് നിലവിൽ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. പാത പൂർത്തിയാകുന്നതോടു കൂടി ഇത് വിജയവാഡയും ബെംഗളൂരുവും തമ്മിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂർ കുറയ്ക്കാൻ ലക്ഷ്യമിടുന്നു. യാത്രാ ദൂരത്തിൽ 75 കിലോമീറ്ററിന്റെ വ്യത്യാസവും ഉണ്ടായിരിക്കും. ഗുണ്ടൂർ, കടപ്പ, കോപാർത്തി തുടങ്ങിയ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്കുള്ള എത്തിച്ചേരൽ ഈ ഇടനാഴി മെച്ചപ്പെടുത്തും.

നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ


നിലവിൽ വിജയവാഡയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ ബെംഗളൂരുവിലേക്ക് എത്തുക എന്നത് ഏറ്റവും കുറഞ്ഞത് 13 മണിക്കൂർ നീളുന്ന യാത്രയാണ്. ദേശീയപാത 16 വഴിയാണ് 13 മണിക്കൂർ യാത്രാസമയം.
ദേശീയപാത 167B കടപ്പ വഴി 14 മണിക്കൂർ എടുക്കും; അല്ലെങ്കിൽദേശീയപാത 16 ഉം NH 44 ഉം ഏകദേശം 15 മണിക്കൂർ എടുക്കും. ദേശീയപാത 167B, ദേശീയപാത 44 എന്നിവയ്ക്ക് പ്രവേശന നിയന്ത്രണം ഇല്ലാത്തതിനാൽ, ഗതാഗതക്കുരുക്ക് പലപ്പോഴും യാത്രാ സമയം വർദ്ധിപ്പിക്കുന്നു. ഉത്സവ സീസണോ മറ്റു തിരക്കേറിയ സമയങ്ങളോ ആണെങ്കിൽ യാത്രാ സമയം പിന്നെയും വർധിക്കുന്നത് വളരെ സാധാരണ സംഭവമാണ്.

ഉപകാരപ്പെടുന്നത്

ഉപകാരപ്പെടുന്നത്


നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതോടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ ഈ പാത കൊണ്ടുവരും.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആന്ധ്രയിൽ നിന്നുള്ള ധാരാളം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കും മറ്റ് പ്രൊഫഷണലുകൾക്കും ഇത് വലിയ ആശ്വാസമാകും

ബാംഗ്ലൂർ-ചെന്നൈ ബാംഗ്ലൂർ-ചെന്നൈ

ബാംഗ്ലൂർ-ചെന്നൈ ബാംഗ്ലൂർ-ചെന്നൈ

യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ ഒരുങ്ങുന്ന ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് വേ 2025 ഡിസംബർ മാസത്തോടു കൂടി പൂർത്തിയാകും എന്നാണ് കരുതുന്നത്. നിലവിൽ റോഡ് മാര്‍ഗ്ഗം അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര എക്സ്പ്രസ് വേ വരുന്നതോടെ വെറും രണ്ട് മണിക്കൂറായി ചുരുങ്ങും.
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട് കര്‍ണ്ണാടകയിലെ ഹോസ്കോട്ടെ ടൗണില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംബുധൂറില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമ്മാണം. കര്‍ണ്ണാടകയിലൂടെ 75 കിലോമീറ്ററും ആന്ധ്രാ പ്രദേശിലൂടെ 88 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 98 കിലോമീറ്ററും കടന്നു പോകുന്ന പാതയ്ക്ക് ആകെ 62.27 കിലോമീറ്റർ ദൂരമുണ്ടായിരിക്കും. 18,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.

മൂന്നു മണിക്കൂർ 33 മിനിട്ടിൽ സേലം-ബാംഗ്ലൂർ യാത്ര...ഇത് വേറെ ലെവൽ!മൂന്നു മണിക്കൂർ 33 മിനിട്ടിൽ സേലം-ബാംഗ്ലൂർ യാത്ര...ഇത് വേറെ ലെവൽ!

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ

ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആകുവാനൊരുങ്ങുന്ന ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാമം പുരോഗതിയിലാണ്. 2023 മാര്‍ച്ച് മാസത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാത ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാ ദൈർഘ്യം 24 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറയ്ക്കും.

ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് ആരംഭിക്കുന്ന പാത രാജസ്ഥാനിലെ ജയ്പൂർ, സവായ് മധോപൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. . പിന്നീട്, പാത മധ്യപ്രദേശിലെ രത്‌ലം, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിലൂടെ കടന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ അവസാനിക്കുന്നു.

503 കിലോമീറ്റര്‍ വെറും 150 മിനിറ്റില്‍.. ബാംഗ്ലൂര്‍-ഹൈദരാബാദ് യാത്രകള്‍ക്കായി സെമി ഹൈസ്പീഡ് ട്രെയിന്‍ ഉടന്‍503 കിലോമീറ്റര്‍ വെറും 150 മിനിറ്റില്‍.. ബാംഗ്ലൂര്‍-ഹൈദരാബാദ് യാത്രകള്‍ക്കായി സെമി ഹൈസ്പീഡ് ട്രെയിന്‍ ഉടന്‍

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

Read more about: travel road travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X