Search
  • Follow NativePlanet
Share
» »ബല്ലേ ബല്ലേ പഞ്ചാബ്!!

ബല്ലേ ബല്ലേ പഞ്ചാബ്!!

അഞ്ച് നദികളുടെ നാടായ പഞ്ചാബ് അറിയപ്പെടുന്നത് അതിന്‍റെ സാംസ്കാരിക വൈവിധ്യം കൊണ്ടാണ്

By Elizabath Joseph

നിറയെ കതിരണിഞ്ഞു കിടക്കുന്ന ഗോതമ്പു പാടങ്ങൾ...അതിനിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ട്രക്കുകളും സിക്കുകാരും....പഞ്ചാബ് എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രങ്ങളിലൊന്നാണിത്. എന്നാൽ ഈ രണ്ടു ചിത്രങ്ങളിൽ മാത്രം ഒതുക്കി നിർത്തുവാൻ സാധിക്കുന്ന ഒരിടമല്ല പഞ്ചാബ് . ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ഇവിടം അഞ്ചു നദികളുടെ നാടു കൂടിയാണ്.സൗന്ദര്യത്തിന്റെ കാര്യത്തിലും കൃഷിയുടെയും വിളവെടുപ്പിന്റെയും കാര്യത്തിലും ഇവരെ തോൽപ്പിക്കാനാവില്ല എന്നതാണ് സത്യം. ഈ അടുത്ത കാലത്തായി പഞ്ചാബ് തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. പഞ്ചാബിൽ കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം

ചരിത്രവും സംസ്കാരവും ഒന്നു ചേരുന്ന നാട്

ചരിത്രവും സംസ്കാരവും ഒന്നു ചേരുന്ന നാട്

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് പാക്കിസ്ഥാനോട് ചേർന്നു കിടക്കുന്ന പഞ്ചാബ് അധികമൊന്നും സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാത്ത ഇടമാണ്. ഇനി അഥവാ പോയാൽ തന്നെ അമൃത്സറും സുവർണ്ണ ക്ഷേത്രവും സന്ദർശിച്ച് തിരികെ വരുന്നവരാണ് മിക്കവരും. സാംസ്കാരികമായും ചരിത്രപരമായും ഒക്കെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വിഭിന്നമായി കിടക്കുന്ന നാടാണിത്. ഇന്ത്യയുടിൽ മതത്തിനായി നടന്ന പല കാര്യങ്ങളും തുടങ്ങിയ നാടു കൂടിയാണിത്.

PC:Wasif Malik

 അമൃത്സർ

അമൃത്സർ

പഞ്ചാബിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് അമൃത്സർ. അമൃത്സറെന്നു കേട്ടാൽ തന്നെ ആദ്യം ഓർമ്മ വരിക ഇവിടുത്തെ സുവർണ്ണ ക്ഷേത്രം തന്നെയായിരിക്കും. ചരിത്രപരമായും അല്ലാതെയുമുള്ള ഒട്ടേറെ സ്മാരകങ്ങൾക്കു പേരുകേട്ട ഇടം കൂടിയാണിത്. സിക്കുമത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ലോകത്തിലെ ഏറ്റവും പുണ്യ നഗരങ്ങളിലൊന്നു കൂടിയാണിത്. സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ സുവർണ്ണ നഗരമെന്നും ഇതറിയപ്പെടുന്നു.

PC:Vinish K Saini

ചണ്ഡിഗഡ്

ചണ്ഡിഗഡ്

പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്താനമായ ഇടനമാണ് ചണ്ഡിഗഡ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ആധുനികതയും വികസനങ്ങളും എത്രയധികം കടന്നു വന്നിട്ടും പ്രകൃതിയെ അതേപടി നിലനിർത്തുന്നതിൽ ഇവരുടെ മാതൃക അറിയപ്പെടുന്നതാണ്
റോക്ക് ഗാർഡൻ, സുഖന്ന തടാകം, ലെയ്ഷർ വാലി, ശാന്തി കുഞ്ച്, മോർനി ഹിൽസ്, റോസ് ഗാർഡൻ, ഗവൺമെന്റ് മ്യൂസിയം ആൻഡ് ആർട് ഗാലറി, അന്താരാഷ്ട്ര പാവ മ്യൂസിയം, എന്നിവയാണ് ഇവിടെ കാണേണ്ട ഇടങ്ങൾ

PC:Ravjot Singh

ജലന്ധർ

ജലന്ധർ

ലോകത്തിലെ തന്നെ ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന സ്ഥലമാണ് ജലന്ധർ. സമ്പന്നമായ ചരിത്രമാണ് ഈ നാടിന്റെ പ്രത്യേകത. മഹാഭാരതത്തിലും രാമായണത്തിലും ഒരുപോലെ പരാമർശിക്കപ്പെട്ടിരിക്കുന്ന ഇവിടെ നിന്നും പാതാന സംസ്കാരമായ ഹാരപ്പയുടെയും മോഹൻജദാരോയുടെയും അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഇമാം നസീർ മസ്ജിദ്, തുൾസി മന്ദിർ, വണ്ടർലാൻഡ് തീം പാർക്ക്, ദേവി തലാബ് മന്ദിർ, ശിവ് മന്ദിർ, തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങൾ.

PC:Giridhar Appaji Nag Y

 ലുധിയാന

ലുധിയാന

സത്ലജ് നദിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലുധിയാന പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ്. സ്വാതന്ത്ര്യ സമരത്തിന് ഒട്ടേറെ സംഭാവനകൾ നല്കിയിട്ടുള്ള ഇവിടം ഒട്ടേറെ ചരിത്ര സ്മാരകങ്ങളുടെ സ്ഥാനം കൂടിയാണ്. എന്നാൽ സഞ്ചാരികൾക്കായി ഒത്തിരിയധികം ഇടങ്ങളൊന്നും ഇവിടെയില്ലെങ്കിലും ഉള്ള കുറച്ച് കാഴ്ചകൾ ഒരിക്കലും മിസ് ചെയ്യരുതാത്തവയാണ്.
ലോധി ഫോർട്ട്, റൂറൽ ഹെറിറ്റേജ് മ്യൂസിയം, ടൈഗർ സൂ, ഗുരുദ്വാരാ ചരൺ കമാൽ, മഹാരാജാ രഞ്ജിത് സിംഗ് വാർ മ്യൂസിയം, നെഹ്റു റോസ് ഗാർഡൻ തുടങ്ങിയവയാണ് ഇവിടെ കാണ്ടിരിക്കേണ്ട സ്ഥലങ്ങൾ.

PC:sanjeev kar

പട്യാല

പട്യാല

ഒരുകാലത്ത് ഭാരതത്തിലെ പ്രധാനപ്പെടട് നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന പാട്യാല ഇന്ന് പഞ്ചാബിലെ അറിയപ്പെടുന്ന ഒരു ജിലല്യാണ്. പത്രങ്ങളുടെ നഗരം എന്നാണ് പട്യാല അറിയപ്പെടുന്നത്. കഴിഞ്ഞ കാലത്തിന്റെ സമ്പന്നമായ അടയാളങ്ങളെ തുറന്നു കാണിക്കുന്ന ധാരാളം വാസ്തുവിദ്യാ നിർമ്മാണ വിസ്മയങ്ങൾ ഈ നഗരത്തിനു ചുറ്റുമായി കാണുവാൻ സാധിക്കും. രജ്പുത്, പഞ്ചാബി, മുഗൾ സംസ്കാരങ്ങളുടെ ഒരു സമന്വയം കൂടിയാണ് ഈ നഗരം.
ക്വിലാ മുബാറക് കോംപ്ലക്സ്, മോട്ടി ബാഗ് പാലസ്, ശീഷ് മഹൽ, കാളി ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ വിനോദ സഞ്ചാര ആകർഷണങ്ങള്‍.

PC:Markande

ബഠിംഡാ

ബഠിംഡാ

കടന്നു കയറ്റക്കാരുടെ നഗരമെന്നറിയപ്പെടുന്ന സ്ഥലമാണ് ബഠിംഡാ. അതിർത്തികളിൽ നിന്നും കടന്നു കയറിയവർക്കിടയിൽ ബഠിംഡാ അറിയപ്പെടുന്നത് ഇന്ത്യയിലേക്കുള്ള കവാടം എന്നാണ്. ചണ്ഡിഗഡിൽ നിന്നും 227 കിലോമീറ്റർ‌ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ റാണിയായ സുൽത്താന റസിയയെ തടവിൽ പാർപ്പിച്ച ക്വിലാ മുബാറക്കാണ് ഇവിടുത്തെ പ്രധാന നിർമ്മിതി. പഞ്ചാബിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര സ്മാരകം കൂടിയാണിത്.
റോസ് ഗാർഡൻ, ബതിംന്താ ലേക്ക്സ ബിർ തലാബ് സൂ, ചേതക് പാർക്ക് തുടങ്ങിയവയാണ് മറ്റ് പ്രധാന സ്ഥലങ്ങൾ.

PC:Guneeta

പത്താൻകോട്ട്

പത്താൻകോട്ട്

പഞ്ചാബ്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങൾ തമ്മിൽ ചേരുന്ന ഇടമാണ് പത്താൻകോട്ട്. അതുകൊണ്ടുതന്നെ മൂന്നു സംസ്ഥാനങ്ങൾക്കും എന്തുകൊണ്ടും പ്രധാനപ്പെട്ട സ്ഥാനം കൂടിയാണിത്. പ്രകൃതിഭംഗി കൊണ്ടും സമ്പന്നമായ ചരിത്രകഥകൾ കൊണ്ടും പ്രസിദ്ധമായ പത്താൻകോട്ട് സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്.
മുക്തേശ്വർ ക്ഷേത്രം, ആശാപൂർനി മന്ദിർ, നുർപർ കോട്ട, കാളിമാതാ ക്ഷേത്രം തുടങ്ങിയവയും ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങളാണ്.

PC:shayonpal

കപൂർത്തല

കപൂർത്തല

പഞ്ചാബിന്റെ പാരീസ് എന്നറിയപ്പെടുന്ന ഇടമാണ് കപൂർത്തല. മനോഹരമായ കെട്ടിടങ്ങളും പൂന്തോട്ടങ്ങളും ഒക്കെയുള്ള ഇവിടം സിക്കു മത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഇടം കൂടിയാണ്. ഇവിടെവെച്ചാണ് ഗുരു നാനാക്കിന് ബോധോധയം ഉണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചരിത്ര പ്രാധാന്യം, പ്രകൃതി ഭംഗി, സ്മാരകങ്ങള്‍ എന്നിവയാണ് ഈ നഗരത്തെ വ്യത്യസ്തമാക്കുന്നത്.
ജഗത്ജിത് പാലസ്, ജഗത്ജിത് ക്ലബ്, പഞ്ച് മന്ദിർ, മൂറിഷ് മോസ്ക് തുടങ്ങിയവയും ഇവിടെ സന്ദർശിക്കുവാൻ പറ്റിയ സ്ഥലങ്ങളാണ്.

PC:MSharma

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X