Search
  • Follow NativePlanet
Share
» »ജോസ്ഗിരി മുതൽ പാലോട് വരെ...വേനലിൽ പോകുവാൻ പറ്റിയ അടിപൊളി യാത്രകൾ

ജോസ്ഗിരി മുതൽ പാലോട് വരെ...വേനലിൽ പോകുവാൻ പറ്റിയ അടിപൊളി യാത്രകൾ

ഓരോ ദിവസവും കൂടിവരുന്ന ചൂട്... അതിൽ നിന്നൊന്നു ഒരു ദിവസത്തേക്കെങ്കിലും രക്ഷപെടണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്തുചെയ്തിട്ടാമെങ്കിലും ചൂടിൽ നിന്നും രക്ഷപെടണമെന്നുള്ളവർക്ക് ഒരൊറ്റ വഴിയേയുള്ളൂ... അത് യാത്രകളാണ്. കേരളത്തിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങളിലൂടെ ഈ വേനൽക്കാലത്ത് നടത്തുവാൻ പറ്റുന്ന അടിപൊളി യാത്രകൾ!!

മൂന്നാർ

മൂന്നാർ

കേരളത്തിൽ തണുപ്പ് എന്ന വാക്കിനൊപ്പം തന്നെ പറയേണ്ട ഇടം മൂന്നാറാണ്. നാടെല്ലാം ചൂടിൽ വെട്ടിവിയർക്കുമ്പോൾ ഇതൊന്നും അറിയാതെ മ‍ഞ്ഞ് പൊഴിയുന്ന മൂന്നാറിലേക്ക് അല്ലെങ്കില്‍പ്പിന്നെ എവിടേക്കാണ് സഞ്ചാരികൾ പോവുക. വേനലിനെ തണുപ്പിക്കുവാനായി യാത്രകളെ കൂട്ടുപിടിക്കുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് മൂന്നാർ. അതുകൊണ്ടു തന്നെ കേരളത്തിൽ ഏറ്റവും തിരക്കുള്ള സമ്മർ ഡെസ്റ്റിനേഷനും മൂന്നാർ തന്നെയാണ്. ഇവിടെ എത്തിയാൽ മിക്കപ്പോഴും ആളുകൾക്ക് റിസോർട്ടുകളിൽ താമസിക്കുന്നതിനായിരിക്കും താല്പര്യം.

PC:Kerala Tourism

വയനാട്

വയനാട്

മൂന്നാർ കഴിഞ്ഞാൽ പിന്നെ അടുത്തയിടം വയനാടാണ്. കേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ തേടിയെത്തുന്ന ഇടങ്ങളിലൊന്ന്. വയനാട്ടിൽ തന്നെ ഇഷ്ടംപോലെ സ്ഥലങ്ങൾ പോകുവാനുണ്ട്. എത്ര കൊലകൊമ്പൻ വേനലിലും ചൂടാകാതെ പിടിച്ചു നിൽക്കുന്ന ഇടങ്ങൾ. നഗരവത്ക്കരിക്കപ്പെട്ട വയനാട്ടിൽ നിന്നും മാറി ഇവിടുത്തെ ഗ്രാമങ്ങളിലേക്കും അവിടുത്തെ ഹോം സ്റ്റേകളിലേക്കും ശ്രദ്ധ കൊടുത്താൽ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ വയനാട്ടിലെ ദിവസങ്ങൾ ആഘോഷിക്കാം.

PC:Vinayaraj

കയറിച്ചെല്ലാം ജോസ്ഗിരിയിലേക്ക്

കയറിച്ചെല്ലാം ജോസ്ഗിരിയിലേക്ക്

കണ്ണൂരിൽ സഞ്ചാരികൾ അധികമൊന്നും തിരഞ്ഞെടുക്കാത്ത ഇടമാണ് ജോസ്ഗിരി. കണ്ണൂരിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഇടമായതിനാൽ വർഷത്തിലെപ്പോൾ എത്തിയാലും തണുപ്പിവിടെ ഉറപ്പാണ്. കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന തിനാൽ മാർച്ചിലെത്തിയാലും ഇനി കനത്ത മഴ പെയ്യുന്ന ജൂലൈയിൽ വന്നാലും ജാക്കറ്റെടുക്കുവാൻ മറക്കരുത്. വഴിയൊക്കെ അല്പം മോശമായ ഇടമായതിനാൽ ഒരു ഓഫ് റോഡ് ട്രിപ്പ് തന്നെ മനസ്സിലിട്ടുവേണം വരുവാൻ. പയ്യന്നൂരിൽ നിന്നും 50 കിലോമീറ്ററും കണ്ണൂരിൽ നിന്നും 66 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

തിരുവമ്പാടി

തിരുവമ്പാടി

കോഴിക്കോട്ടെ പ്രധാന കുടിയേറ്റ മലയോര പ്രദേശങ്ങളിലൊന്നാണ് തിരുവമ്പാടി. ഇരുവഞ്ഞിപ്പുഴയൊഴുകുന്ന ഈ പ്രദേശം കാര്യമായി ചൂട് ബാധിക്കാത്ത ഇടം കൂടിയാണ്. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഇവിടെ ധാരാളം കൃഷിഭൂമികളും കാടുമുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ ട്രക്കിങ്ങായ വെള്ളരിമല ട്രക്കിങ്ങ് തിരുവമ്പാടിയോട് ചേർന്നാണ് കിടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1500 അടി വരെ ഉയരമുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും തിരുവമ്പാടിയുടെ പ്രത്യേകതയാണ്.

PC:Dvellakat

കൊടികുത്തിമല

കൊടികുത്തിമല

വേനലെത്ര കടുത്താലും മലപ്പുറംകാരെ അത് ബാധിക്കാറില്ല. മിനി ഊട്ടിയാണല്ലോ തൊട്ടടുത്തുള്ളത്. കൊടികുത്തിമലയുള്ളടത്തോളം കാലം മലപ്പുറംകാർ കനത്ത ചൂടിൽ നാടുവിട്ടൊരു യാത്ര ആലോചിക്കുക പോലുമില്ല. പെരിന്തൽമണ്ണയിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നും 522 മീറ്റർ ഉയരത്തിലാണുള്ളത്. നിമിഷനേരം കൊണ്ട് മാറിമറിയുന്ന കാലാവസ്ഥയും ആളുയരത്തിൽ വളർന്നു പൊങ്ങിയിരിക്കുന്ന പുല്ലും ഒക്കെ പ്രതീക്ഷിച്ചു വേണം ഇവിടെ എത്തുവാൻ. ഇവിടെ മലയുടെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഏറ്റവും വലിയ ആകർഷണം. ഓഫ് റോഡിന് താല്പര്യമുള്ളവർക്കും ഇവിടേക്ക് യാത്ര പോകാം.

PC:Quraishie

മലക്കപ്പാറ

മലക്കപ്പാറ

കാടിന്റെ കാഴ്ചകൾ കണ്ട് കാടിറങ്ങി വരുന്ന കോടമഞ്ഞിലൂടെ ഏതു കടുത്ത വേനലിലും യാത്ര ചെയ്യുവാൻ പറ്റിയിരുന്നുവെങ്കിൽ എന്നാലോചിച്ചിട്ടില്ലേ? എങ്കിൽ അതിനു പറ്റിയ ഇടമാണ് മലക്കപ്പാറ. ചാലക്കുടിയിൽ നിന്നും തുടങ്ങി അതിരപ്പിള്ളി കാഴ്ചകൾ കണ്ട് വാൽപ്പാറയിലേക്ക് പോകുന്ന വഴിയുള്ള ഇടമാണ് മലക്കപ്പാറ. കാടിന്‍റെ കാഴ്ചകൾ തന്നെയാണ് ഇവിടുത്തെയും പ്രത്യേകത. അണക്കെട്ട്, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ തുടങ്ങിയവ ഈ യാത്രയിൽ കാണാം.

PC:Augustus Binu

പൊന്മുടി

പൊന്മുടി

പൊന്മുടിയെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക തിരുവനന്തപുരത്തെ പൊന്മുടിയാണ്. എന്നാൽ അതല്ലാതെ മറ്റൊരു പൊന്മുടി കൂടിയുണ്ട്. അണക്കെട്ടും അടിപൊളി മലയോര കാഴ്ചകളും ഒക്കെയുള്ള ഇടുക്കിയിലെ പൊന്മുടി. അടിമാലിയിൽ നിന്നും രാജാക്കാട് പോകുന്ന വഴി സ്ഥിതി ചെയ്യുന്ന പൊന്മുടി ഇടുക്കിയിൽ ചൂടുകാലത്ത് പോകുവാൻ പറ്റിയ ഇടമാണ്. ദൂരെ മലയിൽ നിന്നും ഒലിച്ചിറങ്ങി വരുന്ന വെള്ളച്ചാട്ടങ്ങളും അണക്കെട്ടും ഏലത്തോട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:KSEB

ഗവി

ഗവി

തണുപ്പു വേണമെങ്കിൽ കാട്ടിനുള്ളിലേക്ക് പോകണമെന്നാണല്ലോ. അങ്ങനെയാണെങ്കിൽ അതിനു പറ്റിയ ഒരിടമുണ്ട്. ഗവി. പത്തനംതിട്ടയിൽ സഞ്ചാരികൾ ഏറ്റവമുമധികം തേടിയെത്തുന്ന ഇടങ്ങളിലൊന്നാണ് ഗവി. ഓർഡിനറി എന്ന മലയാള സിനിമ സഞ്ചാരികൾക്കു നല്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഗവിയെന്ന ഇടം. ഗവിയിലെ കാഴ്ചകളേക്കാൾ ഇവിടേക്ക് കാട്ടിലൂടെയുള്ള ഓഫ് റോഡ് യാത്രയാണ് പ്രധാനം.

PC:Samson Joseph

പാലോട്

പാലോട്

തിരുവനന്തപുരത്ത് ആസ്വദിക്കുവാൻ പറ്റിയ കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും വേനലിൽ തണുപ്പ് തേടിയെക്കുവാൻ പറ്റിയ ഇടങ്ങൾ വളരെ കുറവാണ്. അതിലൊന്നാണ് പാലോട്. ഒരു കാലത്ത് നട്ടുച്ചയ്ക്ക് പോലും വെയില്‍ കടന്നുവരാത്ത ഇടമായാണ് പഴമക്കാർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. രണ്ട് നദികളുടെ ഇടയിലായാണ് പാലോട് സ്ഥിതി ചെയ്യുന്നത്. ഒരു വശത്തുകൂടി വാമനപുരം ആറും മറുവശത്തുകൂടി ചിറ്റാറും ഒഴുകുന്നു. അങ്ങനെ രണ്ട് നദികൾക്കിടയിലായാണ് പാലോട് കിടക്കുന്നത്.

PC:Dr.Harikrishna Sharma

നെല്ലിയാംപതി

നെല്ലിയാംപതി

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാംപതി. പ്രകൃതിയുടെ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് നെല്ലിയാംപതിയുടെ പ്രത്യേകത. മഞ്ഞിൽ പുതച്ചു കിടക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. തേയിലത്തോട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്. കൂടാതെ അണക്കെട്ടുകൾ, എസ്റ്റേറ്റുകൾ, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും ഇവിടെ കാണാം. നിത്യഹരിത വനമേഖല കൂടിയാണ് ഇവിടം.

PC:Baburajpm

വേനൽയാത്രകൾ

വേനൽയാത്രകൾ

ഞണ്ടിന്‍റെ രൂപത്തിലുള്ള ഗുഹാ ക്ഷേത്രം...ഉള്ളിലെ ഉറവയിലെ സ്വർണ്ണ ഞണ്ട്.... മഴ പെയ്യുവാൻ ഇവിടെയെത്തി പൊങ്കാലയിടാം... അറിയാം ഞണ്ടുപാറ ക്ഷേത്രത്തിന്‍റെ വിശേഷങ്ങൾഞണ്ടിന്‍റെ രൂപത്തിലുള്ള ഗുഹാ ക്ഷേത്രം...ഉള്ളിലെ ഉറവയിലെ സ്വർണ്ണ ഞണ്ട്.... മഴ പെയ്യുവാൻ ഇവിടെയെത്തി പൊങ്കാലയിടാം... അറിയാം ഞണ്ടുപാറ ക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ

ചൂടുകൂടിയാലും പേടിക്കേണ്ട! വേനലിൽ പോകുവാൻ ഈ ബീച്ചുകൾചൂടുകൂടിയാലും പേടിക്കേണ്ട! വേനലിൽ പോകുവാൻ ഈ ബീച്ചുകൾ

ജഡായുപ്പാറ മുതൽ തേക്കടി വരെ...മാർച്ചിലെ യാത്രകൾക്കു റെഡിയാവാം!ജഡായുപ്പാറ മുതൽ തേക്കടി വരെ...മാർച്ചിലെ യാത്രകൾക്കു റെഡിയാവാം!

Read more about: summer idukki palakkad kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X