Search
  • Follow NativePlanet
Share
» »അടിച്ചു പൊളിക്കാം റൊമാന്‍റിക് ആകാം ഈ ബീച്ചുകളിൽ

അടിച്ചു പൊളിക്കാം റൊമാന്‍റിക് ആകാം ഈ ബീച്ചുകളിൽ

വിവാഹം കഴിഞ്ഞാൽ ഒരു ഹണിമൂൺ യാത്ര ഇല്ലെങ്കിൽ കല്യാണം കഴിച്ചതു തന്നെ ബോറായി എന്നു ചിന്തിക്കുന്നവരുടെ സമയമാണിത്... കല്യാണത്തിന്റെ ബഹളങ്ങൾ അടങ്ങുന്നതിനു മുൻപേ ഹണിമൂണിന്റെ തിരക്ക് ആരംഭിക്കുന്നത് ഇന്നൊരു പുതുമയേ അല്ല. എന്നാൽ മറ്റേതു യാത്രയെയും പോലെ തന്നെ ഹണിമൂണും എവിടെ പോകണമെന്ന് കൺഫ്യൂഷനടിക്കാത്തവർ കാണില്ല. മിക്കവരുടെയും ലിസ്റ്റിൽ മൂന്നാറും കൂനുരും ഗോവയും ഒക്കെയായിരിക്കും കാണുക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ബീച്ച് ഹണിമൂൺ യാത്ര പ്ലാൻ ചെയ്താലോ?

ബീച്ചിലേക്ക് ഒരു ഹണിമൂൺ

ബീച്ചിലേക്ക് ഒരു ഹണിമൂൺ

ബീച്ച് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക ഗോവ തന്നെയായിരിക്കും. പാർട്ടിയും ബഹളങ്ങളും ഒക്കെയായി നിൽക്കുന്ന ഗോവയാണ് മികച്ച ഇടം എന്നു തോന്നിയാലും തെറ്റില്ല. എന്നാൽ ഗോവയിലും മനോഹരമായ കുറച്ച് ബീച്ച് ഹണിമൂൺ ഡെസ്റ്റിനേഷനുകളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

 ലക്ഷദ്വീപ്

ലക്ഷദ്വീപ്

യാത്രകളെ ജീവനോളം പ്രണയിക്കുന്നവർക്ക് ഹണിമൂണിനു പോകുവാൻ ലക്ഷദ്വീപിലും മികച്ച ഒരിടം പറയുവാനില്ല. ലക്ഷദ്വീപിലേക്കുള്ള യാത്രയിൽ തന്നെയാണ് ഇതിന്‍റെ കൗതുകങ്ങളുള്ലത്. കപ്പലിൽ കയറി മണിക്കൂറുകൾ നീളുന്ന യാത്രയ്ക്കൊടുവിൽ സ്വർഗ്ഗ സമാനമായ ഒരിടത്ത് എത്തിച്ചേരുന്നതും അവിടുത്തെ അതിലും മനോഹരമായ കാഴ്ചകളും പവിഴപ്പുറ്റുകളും വെള്ളത്തിലെ സാഹസിക വിനോദങ്ങളും ഒക്കെ ചേരുമ്പോൾ ഇവിടെ നിന്നും തിരികെ പോരാൻ തോന്നിയില്ലെങ്കിലും അതിൽ അത്ഭുതമില്ല.

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

ഹാവ്ലോക്ക് ദ്വീപ്, ആന്‍ഡമാൻ

ഹാവ്ലോക്ക് ദ്വീപ്, ആന്‍ഡമാൻ

കടലിലെ അത്ഭുതങ്ങളും കൗതുകങ്ങളും തേടി പങ്കാളിയോടൊപ്പം യാത്ര പ്ലാൻ ചെയ്യുവാണെങ്കിൽ ആൻഡമാനിലേക്ക് പോകാം. ഇവിടുത്തെ പ്രശസ്തമായ ഹാവ്ലോക്ക് ദ്വീപാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആഴം കുറഞ്ഞ കടലും പവിഴപ്പുറ്റുകളും കരയിലെ നിറഞ്ഞുകിടക്കുന്ന കാടുകളും ഒക്കെയായി കിടക്കുന്ന ഈ കൊച്ചു ദ്വീപ് നല്കുക വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ആന്‍ഡമാൻ നിക്കോഹാർ ദ്വീപസമൂഹങ്ങൾ കാണാൻ പുറപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഹാവ്ലോക്ക്.
ആറു ഗ്രാമങ്ങളിലായി ആറായിരത്തിലധികമാണ് ഹാവ്ലോക്ക് ഐലൻഡിൻറെ ആകെയുള്ള ജനസംഖ്യ. ഗോവിന്ദ നഗർ, വിജോയ് നഗർ, ശ്യാം നഗർ, കൃഷ്ണ നഗർ, രാധാ നഗർ, ശ്യാം നഗറിനും കൃഷ്ണ നഗറിനും ഇടയിലുള്ള റോഡ് എന്നിങ്ങനെ ആറു ഗ്രാമങ്ങളാണ് ഇവിടുത്തേത്. ഇവ തീർച്ചയായും സന്ദർശിക്കണം.

നെയിൽ ഐലൻഡ്

നെയിൽ ഐലൻഡ്

ആൻഡമാനിൽ തന്നെയുള്ള മറ്റൊരു ദ്വീപാണ് നെയൽ ദ്വീപ്. ഹണിമൂണിനായി ആൻഡമാൻ തിരഞ്ഞെടുക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം. ആൻഡമാനിലെത്തി ഇവിടെ പോയില്ലെങ്കിൽ നഷ്ടമാക്കുക ജീവിതത്തിലെ തന്നെ മനോഹരമായ ഒരു അവസരമായിരിക്കും. തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന ഒരിടമാണെങ്കിലും അവിടം തിരഞ്ഞെത്തുന്നവർ ഒട്ടും കുറവല്ല.

ദിവാർ ദ്വീപ് ഗോവ

ദിവാർ ദ്വീപ് ഗോവ

അടിച്ചു പൊളിച്ചൊരു ഹണിമൂണാണ് പ്ലാനെങ്കില്‍ ഒന്നും നോക്കാതെ ഗോവ തിരഞ്ഞെടുക്കാം. പാർട്ടും പബ്ബും ക്യാംപ് ഫയറും ഷോപ്പിങ്ങും ഒക്കെയായി വേണ്ടെതല്ലാം ഗോവയിലുണ്ട്. ഗോവയിലെ ഹണിമൂണിൽ മിസ് ചെയ്യരുകാത്ത ഒരിടമുണ്ട്. അതാണ് ദിവാർ ദ്വീപ്. മാണ്ഡോവി നദിയിലെ ഒട്ടും അറിയപ്പെടാത്ത ഒരിടമായാണ് ദിവാർ ദ്വീപിനെ ഇവിടെയുള്ളവർ വിശേഷിപ്പിക്കുന്നത്. മൂന്നു വലിയ ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ കാഴ്ചകൾ ഞെട്ടിക്കും. ക്ഷേത്രങ്ങളും ദേവാലയങ്ങളും പോർച്ചുഗീസ് ചരിത്രം വിളമ്പുന്ന കെട്ടിടങ്ങളും ഒക്കെയായി വ്യത്യസ്തത സമ്മാനിക്കുന്ന ഇടമാണ് ദിവാർ.

സെന്‍റ് മേരീസ് ഐലൻഡ്, കർണ്ണാടക

സെന്‍റ് മേരീസ് ഐലൻഡ്, കർണ്ണാടക

വെസ്റ്റ് ഇൻഡീസലോ കരീബിയൻ രാജ്യങ്ങളിലോ പോയി വേണം ഹണിമൂണ് ആഘോഷിക്കുവാൻ എന്നായിരുന്നു താല്പര്യമെങ്കിലും അത് നടക്കാത്തവർക്ക് പോകുവാൻ പറ്റിയ ഇടമാണ് കർണ്ണാടരയിലെ സെന്റ് മേരീസ് ഐലൻഡ്. കരീബിയിന്‍ തീരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നീലകടലുകളും നീണ്ടുപരന്നു കിടക്കുന്ന തീരവും ഒക്കെ നമ്മളെ ശരിക്കും ഒരു അത്ഭുത ലോകത്തേക്കാണ് കൊണ്ടുപോകുന്നത്.
ചില സമയത്ത് നമ്മുടെ കേരളം തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന ഭൂപ്രകൃതിയും ഈ ദ്വീപിനു സ്വന്തമാണ്.

കരീബിയന്‍ ബീച്ചുകളെ ഓര്‍മ്മപ്പെടുത്തുന്ന സെന്റ് മേരീസ് ഐലന്‍ഡ് കരീബിയന്‍ ബീച്ചുകളെ ഓര്‍മ്മപ്പെടുത്തുന്ന സെന്റ് മേരീസ് ഐലന്‍ഡ്

PC:Manojz Kumar

കടമത്ത് ദ്വീപ്

കടമത്ത് ദ്വീപ്

ലക്ഷദ്വീപിലേക്കുള്ള ഹണിമൂൺ യാത്രയിൽ എന്തുസംഭവിച്ചാലും ഒഴിവാക്കരുതാത്ത ഇടമാണ് കടമത്ത് ദ്വീപ്, സൂര്യനെ മുത്തം വയ്ക്കുന്ന കടൽത്തീരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള പവിഴപ്പുറ്റുകളും കടലിനോട് ചേർന്ന കായലും സഹൃദയരായ ദ്വീപുവാസികളുമെല്ലാം ചേരുന്ന ഇവിടം എത്ര മനോഹരമാണെന്ന് പറയേണ്ടതില്ലല്ലോ...ഒരൊറ്റ നിമിഷം പോലും മടുപ്പിക്കാത്ത ഇവിടെ സമയം കളയുവാൻ ഒട്ടേറം വഴികളുണ്ട്. കടലിൽ കണ്ണെത്തുന്ന സ്ഥലങ്ങളിലെല്ലാം കാണുന്ന പവിഴപ്പുറ്റുകളും അവയ്ക്കിടയിലൂടെ നടത്തുന്ന സ്കൂബാ ഡൈവിങ്ങും സ്നോർക്കലിങ്ങും ഒക്കെയായി ഇവിടുത്തെ ഹണിമൂൺ ദിവസങ്ങൾ പൊളിക്കാം.

കോവളം

വളരെ റിലാക്സ് ചെയ്ത് അധികമൊന്നും യാത്ര ചെയ്യാതെ ഹണിമൂൺ ആഘോഷിക്കുവാനാണ് താല്പര്യമെങ്കിൽ ദാ കോവളം ഇവിടെയുണ്ട്. പ്രകൃതിയുടെ ഭംഗിയും ലോകോത്തര ആംബിയൻസും ഒക്കെയായുള്ള കോവളം കേരളത്തിലെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്.

ആലപ്പുഴ

ആലപ്പുഴ

കേരളത്തിൽ നിന്നും വിട്ട് ഒരു ഹണിമൂൺ ഇല്ലാ എന്നാണ് തീരുമാനമെങ്കിൽ ആലപ്പുഴയ്ക്ക് വണ്ടി പിടിക്കാം. നല്ല നാടൻ കാഴ്ചകളും നാടൻ രസങ്ങളും യാത്രകളും ഒക്കെയായി അർമ്മാദിക്കുവാൻ പറ്റിയ ഇടമാണിത്. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഹണിമൂണിനായി ആളുകൾ എത്തിച്ചേരുന്ന ഇടമാണിത്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഒരു ഫ്രഞ്ച് അധീന പ്രദേശത്ത് പോയി ഹണിമൂൺ ആഘോഷിക്കുവാൻ പോണ്ടിച്ചേരിയുണ്ട്. ഇന്ത്യയിടെ പ്രസിദ്ധമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നായ ഇവിടം റൊമാന്‍റിക് ആകുവാൻ പറ്റിയ ഇടം കൂടിയാണ്.

ദമാൻ ദിയു

ദമാൻ ദിയു

ഒരു കിടിലൻ യാത്രയിൽ ഹണിമൂണും ആഘോഷിക്കുവാനാണെങ്കിൽ ഗുജറാത്തിലേത്ത് പോകാം. ഇവിടെ കേന്ദ്ര ഭരണ പ്രദേശമായ ദമാൻ ദിയു സഞ്ചാരികളെ കാത്തിരിക്കുന്ന ഒരിടമാണ്. ബീച്ചുകളും കാഴ്ചകളും ഒക്കെയുള്ള ഇവിടം വൃത്തിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാവാത്ത ഇടം കൂടിയാണ്. സൈക്ക്ലിങ്ങും കഫേകളിലെ രുചി വൈവിധ്യങ്ങളും ക്ലിഫിലേക്കുള്ള യാത്രകളും ഒക്കെയായി അവിടെ അടിച്ചു പൊളിക്കുവാൻ കാര്യങ്ങൾ ഒരുപാടുണ്ട്.

നവ വധൂവരൻമാരെ, നിങ്ങൾക്കായി കേരളത്തിൽ മൂന്ന് സ്വർഗ്ഗങ്ങൾ നവ വധൂവരൻമാരെ, നിങ്ങൾക്കായി കേരളത്തിൽ മൂന്ന് സ്വർഗ്ഗങ്ങൾ

തമിഴ്നാട്ടിലെ ഹണിമൂൺ പറുദീസകൾതമിഴ്നാട്ടിലെ ഹണിമൂൺ പറുദീസകൾ

ചൂടിൽ നിന്നും രക്ഷപെടുവാൻ ഈ യാത്ര പോകാം ചൂടിൽ നിന്നും രക്ഷപെടുവാൻ ഈ യാത്ര പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X