»കോവളവും ഗോവയുമൊന്നുമല്ല..ബീച്ച് എന്നാൽ ഇതൊക്കെയാണ്!!
കോവളവും ഗോവയുമൊന്നുമല്ല..ബീച്ച് എന്നാൽ ഇതൊക്കെയാണ്!!
Travel Guide
oi-Elizabeth Joseph
മനോഹരമായ നിർമ്മിതികളും ചെട്ടിനാട്-ഫ്രഞ്ച് രീതിയിലുള്ള ഭക്ഷണങ്ങളും ഒക്കെ തേടി ഇവിടെയെത്തുന്ന സഞ്ചാരികൾ പോയിരിക്കേണ്ട ഇവിടുത്തെ കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...
അധിനിവേശ ചരിത്രത്തിന്റെ അടയാളങ്ങൾ ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പോണ്ടിച്ചേരി. ചെറുപ്പത്തിന്റെ ലഹരിയിൽ യുവാക്കൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന ഇടം. ഗോവയുമായി ഒരു ബന്ധം പോലും പറയുവാനില്ലെങ്കിലും ഗോവ കഴിഞ്ഞാൽ അടിച്ചുപൊളിക്കുവാൻ ആളുകളെത്തുന്ന ബീച്ചുകളുടെ നാട്....ഫ്രഞ്ച് അധിനിവേശത്തിന്റെ അടയാളങ്ങൾ മിക്കയിടങ്ങളിലും കാണുവാൻ സാധിക്കുന്ന ഇവിടുത്തെ ബീച്ചുകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മനോഹരമായ നിർമ്മിതികളും ചെട്ടിനാട്-ഫ്രഞ്ച് രീതിയിലുള്ള ഭക്ഷണങ്ങളും ഒക്കെ തേടി ഇവിടെയെത്തുന്ന സഞ്ചാരികൾ പോയിരിക്കേണ്ട ഇവിടുത്തെ കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...