Search
  • Follow NativePlanet
Share
» »ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണം മഹാരാഷ്ട്രയിലെ ഈ ബീച്ചുകളിൽ

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണം മഹാരാഷ്ട്രയിലെ ഈ ബീച്ചുകളിൽ

മഹാരാഷ്ട്ര എന്ന പേരു കേൾക്കുമ്പോൾ ആദ്യം എന്താണ് മനസ്സിലെത്തുക? അത് തീർച്ചയായും ബോളിവുഡ് തന്നെയായിരിക്കും. അതുകഴിഞ്ഞ് ഒന്നുകൂടി ആലോചിച്ചാൽ അത് തീർച്ചയായും ബീച്ചുകൾ തന്നെയായിരിക്കും. 720 കിലോമീറ്റർ നീളത്തിൽ അറബിക്കടലിന്റെ തീരം പരന്നു കിടക്കുന്ന ഇവിടെ അല്ലെങ്കിൽ പിന്നെ എവിടെ പോയാലാണ് കടൽ ഇത്രയും മനോഹരമായി കാണുവാൻ സാധിക്കുക! രുചികരമായ കടൽ വിഭവങ്ങൾ മുതൽ സാഹസിക കടൽ വിനോദങ്ങളും പക്ഷി നിരീക്ഷണവും സീ സർഫിങ്ങും ഒക്കെയായി സഞ്ചാരികളെ രസിപ്പിക്കുവാൻ വേണ്ടതെല്ലാം ഒരുക്കിയിട്ടുള്ള ബീച്ചുകളാണ് മഹാരാഷ്ട്രയുടെ പ്രത്യേകത. ചരിത്രത്തോട് ചേർന്നു കിടക്കുന്ന പുരാതനമായ കോട്ടകളും ഇവിടുത്തെ ബീച്ചുകളുടെ പ്രത്യേകതയാണ്. പേരെടുത്തു പറയുവാനാണെങ്കിൽ ഇവിടുത്തെ ബീച്ചുകളുടെ കഥ ഒരിക്കലും തീരില്ല. ഒരു സഞ്ചാരി എന്ന നിലയിൽ മുംബൈയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ബീച്ചുകൾ പരിചയപ്പെടാം

ഗണപതിപുലേ ബീച്ച്

ഗണപതിപുലേ ബീച്ച്

മഹാരാഷ്ട്രയിലെ മറ്റു ബീച്ചുകൾ പോലെ തിരക്കേറിയതും വൃത്തിഹീനമുമായ ഒരിടമല്ല ഗണപതിപുലേ ബീച്ച്. മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്ന് എന്നു വിശേഷിപ്പിക്കപ്പെടുവാൻ യോഗ്യമായ വിധത്തിൽ മനോഹരമായ കാഴ്ചകൾ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ചുറ്റപ്പെട്ടിരിക്കുന്ന ബീച്ചാണ് ഗണപതിപുലേ ബീച്ച്.

നീലനിറത്തിലുള്ള കടലും ചില്ലു പോലെ തിളങ്ങുന്ന മണലും ശുദ്ധമായ അന്തരീക്ഷവും തെങ്ങും കണ്ടൽക്കാടുകളും നിറഞ്ഞ പരിസരവും ഒക്കെയായി നിൽക്കുന്ന ഇവിടം സാന്തമായ അന്തരീക്ഷത്തിൽ സമയം ചിലവഴിക്കുവാൻ ഇഷ്ടപ്പെടുന്നവരെത്തുന്ന സ്ഥലമാണ്.

ഗണപതിപുലേയിലെ കാഴ്ചകൾ

ഗണപതിപുലേയിലെ കാഴ്ചകൾ

സ്വയംഭൂ ഗണപതി വിഗ്രഹമാണ് ഗണപതിപുലേയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. കൂടാതെ ഇവിടുത്തെ തനത് വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളും ഇവിടുത്തെ ആകർഷണമാണ്. ‌

ധനു-ബോർഡി ബീച്ച്

ധനു-ബോർഡി ബീച്ച്

മുംബൈയിൽ നിന്നും 145 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന ധനു ബോർഡി ബീച്ചാണ് മഹാരാഷ്ട്രയിലെ മറ്റൊരു പ്രധാന ബീച്ച്. താനെയിൽ നിന്നുള്ള ബീത്തിനു സമാന്തരമായി പോകുന്ന ഈ ബീച്ചിലേക്കുള്ള യാത്ര തന്നെയാണ് പ്രധാനം. സഹ്യാദ്രി മലനിരകൾക്കു സമീപത്തു കൂടി കടന്നു പോകുന്ന ഇവിടേക്കുള്ള യാത്ര മനോഹരമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിക്കൂ മരങ്ങൾക്കു പേരു കേട്ടിരിക്കുന്ന പ്രദേശം കൂടിയാണിത്. ധനു ബീച്ചിൽ നിന്നും അരമണിക്കൂർ അകലെയാണ് ബോർഡി ബീച്ചുള്ളത്.

ഗ്ലൈഡിങ്ങ്, ട്രക്കിങ്ങ്, പട്ടംപറത്തിൽ തുടങ്ങിയ കാര്യങ്ങൾക്ക് ഇവിടം സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്.

ജുഹു ബീച്ച്

ജുഹു ബീച്ച്

ഇന്ത്യയുടെ സ്വപ്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മനോബരമായ ബീച്ചുകളിൽ ഒന്നാണ് ജുഹു ബീച്ച്. മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ ബീച്ചായ ഇതിന്റെ തീരത്താണ് ബോളിവുഡിലെ നിരവധി താരങ്ങള്‍ വസിക്കുന്നത്.

ബീച്ചിന്റെ മനോഹരമായ കാഴ്ചകൾക്കൊപ്പം വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ഇവിടുത്തെ മറ്റൊരു രസം.

 ശ്രീവര്‍ധൻ ഹരിഹരേശ്വർ

ശ്രീവര്‍ധൻ ഹരിഹരേശ്വർ

കൊങ്കണിൻറെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരു ബീച്ചാണ് ശ്രീവര്‍ധൻ ഹരിഹരേശ്വർ ബീച്ച്. സമാധാനമായി ഒഴിവു ദിനങ്ങൾ ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കുവാൻ സാധിക്കുന്ന സ്ഥലമാണിത്. യോഗ, ധ്യാനം, സൺ ബാത്ത്, തുടങ്ങിയ കാര്യങ്ങൾക്കായി ഇവിടം തിരഞ്ഞെടുക്കുവാൻ അനുയോജ്യമാണ്.

കൊങ്കിണി-മഹാരാഷ്ട്രാ ശൈലിയിൽ ലഭിക്കുന്ന ഭക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

മാണ്ഡ്വ ആൻഡ് കിഹിം ബീച്ച്

മാണ്ഡ്വ ആൻഡ് കിഹിം ബീച്ച്

നഗരത്തിന്റെ എല്ലാ തിരക്കുകളിലും നിന്നു മാറി തീർത്തും ശാന്തമായി, ഒന്ന് ഒറ്റപ്പെട്ടു നിൽക്കുവാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ് മാണ്ഡ്വയും കിഹിം ബീച്ചും. മുംബൈയിൽ നിന്നും വെറും 10 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്നതിനാൽ ആഴ്ചാവസാനങ്ങളിൽ കറങ്ങാനിറങ്ങുന്നവരുടെ പ്രിയ ലൊക്കേഷൻ ആണിത്. മാലിന്യമില്ലാത്തതും ശുദ്ധമായ അന്തരീക്ഷവും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

മാധ് ഐലൻഡ് ബീച്ച്

മാധ് ഐലൻഡ് ബീച്ച്

മുംബൈ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മാധ് ഐലൻഡ് ബീച്ച്. നഗരത്തിന്റെ മോടിയിൽ നിന്നും മാറി തീർത്തും ഒരുള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാധ് ബീച്ച് കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപു കൂടിയാണ്. മുംബൈയിലെ മറ്റു പല ബീച്ചുകളെയും പോലെ വൃത്തിയുടെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന സ്ഥലം കൂടിയാണിത്.

 തർകർലി ബീച്ച്

തർകർലി ബീച്ച്

മഹാരാഷ്ട്രയിലെ മാത്രമല്ല, കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ തേടിയെത്തുന്ന ബീച്ചുകളിൽ ഒന്നാണ് തർകർലി ബീച്ച്.മാൽവനിൽ നിന്നും ആറു കിലോമീറ്ററും മുംബൈയിൽ നിന്നും 546 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും മനോഹര ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന ഇത് എല്ലാത്തരം സഞ്ചാരികൾക്കും പറ്റിയ സ്ഥലം കൂടിയാണ്.

Read more about: mumbai maharashtra beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X