Search
  • Follow NativePlanet
Share
» »കാശുകുറച്ചൊരു ഹണിമൂൺ യാത്ര...ജീവിതം ഇവിടെ ആരംഭിക്കാം!!

കാശുകുറച്ചൊരു ഹണിമൂൺ യാത്ര...ജീവിതം ഇവിടെ ആരംഭിക്കാം!!

നമ്മുടെ രാജ്യത്ത് കുറഞ്ഞ ചിലവിൽ പോകുവാൻ സാധിക്കുന്ന ഇടങ്ങൾ ഒരുപാടുള്ളപ്പോൾ എന്തിനാണ് വീണ്ടും വീണ്ടും ഊട്ടിയും മൂന്നാറും കറങ്ങുന്നത്.

ഇപ്പോൾ വിവാഹങ്ങളിൽ താലികെട്ടിനോളം തന്നെ പ്രാധാന്യമുണ്ട് ഹണിമൂണ്‍ യാത്രകൾക്കും. വിവാഹത്തിന്റെ തിരക്കുകളിൽ നിന്നു മാറി നിന്ന് പരസ്പരം കുറച്ചുകൂടി അറിയുവാനും ജീവിക്കുവാനും തുടങ്ങുവാൻ ഹണിമൂണിനോളം മികച്ച മറ്റൊന്നില്ല. എന്നാൽ നമ്മുടെ നാട്ടിലെ ഹണിമൂൺ പ്ലാനുകളാണെങ്കിൽ മൂന്നാറും വയനാടും...കൂടിപ്പോയാൽ അത് ചെന്നു നിൽക്കുക ഊട്ടിയോ കൊടൈക്കനാലോ ആയിരിക്കും. എന്നാൽ നമ്മുടെ രാജ്യത്ത് കുറഞ്ഞ ചിലവിൽ പോകുവാൻ സാധിക്കുന്ന ഇടങ്ങൾ ഒരുപാടുള്ളപ്പോൾ എന്തിനാണ് വീണ്ടും വീണ്ടും ഊട്ടിയും മൂന്നാറും കറങ്ങുന്നത്. ഇതാ ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ കുറച്ച് ഹണിമൂൺ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം....

 കൊൽക്കത്ത

കൊൽക്കത്ത

ഹണിമൂണ്‍ യാത്രകൾക്കായി അധികമാരും തിരഞ്ഞെടുക്കാത്ത ഒരിടമാണ് കൊൽക്കത്ത. സന്തോഷത്തിന്‍റെ നഗരമായ ഇവിടെ ഒന്നുച്ചു കറങ്ങുവാനും ഒന്നിച്ചു കാണുവാനും പറ്റിയ കാഴ്ചകൾ ഒരുപാടുണ്ട്. ഈ നഗരം നല്കുന്ന സന്തോഷം തന്നെയാണ് മിക്കവരെയും ഇവിടെയെത്തിക്കുന്നത്. അധികച്ചിലവുകളില്ലാതെ ജീവിക്കുവാൻ സാധിക്കുന്ന നഗരമായതിനാൽ ബജറ്റ് ഹണിമൂൺ യാത്രകൾക്ക് ഇവിടം ഏറെ യോജിക്കും. ആഘോഷങ്ങളും സംസ്കാരവും കൊണ്ട് ഹൃദയത്തിൽ കയറുന്ന ഈ നഗരം ജീവിതകാലം മുഴുവനും ഓർമ്മിക്കുവാനുള്ള ഓർമ്മകള്‍ സമ്മാനിക്കും എന്നതിൽ സംശയം വേണ്ട.

ജയ്സാല്‍മീർ

ജയ്സാല്‍മീർ

സ്വർണ്ണ നഗരം എന്നറിയപ്പെടുന്ന ജയ്സാൽമീർ ചിലവ് കുറഞ്ഞ ഹണിമൂൺ യാത്ര ഇടങ്ങളിൽ മറ്റൊന്നാണ്. താർ മരുഭൂമിയുടെ നടുവിൽ കോട്ടകളോടും കൊട്ടാരങ്ങളോടും ചേർന്നു തലയുയർത്തി നിൽക്കുന്ന ഈ നാട് കാഴ്ചകൾ കൊണ്ടു മാത്രമല്ല, രുചികൾ കൊണ്ടും ഹൃദയത്തിൽ ഇടം കണ്ടെത്തും. യാത്രാ പ്രേമിയാണ് പങ്കാളിയെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ ജയ്സാൽമീർ തിരഞ്ഞെടുക്കാം. താർ മരുഭൂമിയിലെ മരുപ്പച്ച എന്നു വിളിക്കപ്പെടുന്ന ഇവിടം ഒരുമിച്ചുള്ള സ്വപ്നങ്ങൾ കണ്ടു തുടങ്ങുവാൻ പറ്റിയ ഇടവും കൂടിയാണ്. രാജസ്ഥാന്റെ തനതായ കാഴ്ചകളുടെയും തനിനാടൻ ഭക്ഷണങ്ങളുടെയും ഒരു സമ്മേളന കേന്ദ്രംകൂടിയായിരിക്കും ഇത്.

 മൂന്നാർ

മൂന്നാർ

എത്ര യാത്രകൾ ചെയ്താലും സ്വന്തം നാടിനെ സ്നേഹിക്കുന്നവർക്ക് മൂന്നാറിനെ വിട്ടുകളയുവാൻ സാധിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹണിമൂൺ ഡ‍െസ്റ്റിനേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൂന്നാറിന് റൊമാന്‍റിക് ഡെസ്റ്റിനേഷൻ എന്നും പേരുണ്ട്. കേരളത്തിൽ തന്നെയുള്ള ഇടമായതിനാൽ കുറഞ്ഞ ചിലവിൽ ഹണിമൂൺ ആഘോഷിക്കാൻ ഇവിടം തിരഞ്ഞെടുക്കാം. സ്ഥിരം മൂന്നാർ കാഴ്ചകൾ വിട്ട് ഹണിമൂണിന് മികച്ച ഒരു റിസോർട്ട് തിരഞ്ഞെടുക്കാം. കാടിനു നടുവിൽ, അല്ലെങ്കില്‍ തേയിലത്തോട്ടങ്ങൾക്കു നടുവിൽ സ്റ്റേ ഒരുക്കുന്ന ഒരുപാട് ഇടങ്ങൾ ഇവിടെയുണ്ട്. അത്തരത്തിലൊരിടം വേണം ഹണിമൂൺ യാത്രയിൽ തിരഞ്ഞെടുക്കുവാൻ.

ദൽഹൗസി

ദൽഹൗസി

ഹണിമൂൺ ട്രിപ്പാണെങ്കിലും കുറച്ച് സാഹസികതയും അടിച്ചുപൊളിയും ഒക്കെ ആഗ്രഹിക്കുന്നവർക്ക് ദൽഹൗസിയിലേക്ക് ടിക്കറ്റ് എടുക്കാം. ബ്രിട്ടീഷ് ഭരണത്തിന്റെ അടയാളങ്ങൾ ഇന്നും മായാതെ സൂക്ഷിച്ചിരിക്കുന്ന ഈ നഗരം മഞ്ഞിൽ കുത്തിമറിയുവാൻ പറ്റിയ ഇടം കൂടിയാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കുവാൻ സാധിക്കുമെങ്കിലും ഡിസംബർ മാസമാണ് ഡൽഹൗസി സന്ദര്‍ശിക്കുവാൻ പറ്റിയ സമയം.

ആഗ്ര

ആഗ്ര

ഏറ്റവും കുറഞ്ഞ ചിലവിൽ ഒരുപാട് സമയം ഒരുമിച്ച് സഞ്ചരിച്ച് കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണ് ആഗ്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. സ്നേഹത്തിന്റെ പ്രതീകമായ താജ്മഹൽ മാത്രം മതി ആഗ്രയെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനാക്കി മാറ്റുവാൻ. ഏകദേശം രണ്ടു മൂന്നു ദിവസം കറങ്ങിനടക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ആഗ്രയോടൊപ്പം ഡെൽഹി കാഴ്ചകളും ഈ കൂടെ ആഘോഷിക്കാം,

ഊട്ടി

ഊട്ടി

മലയാളികൾക്ക് ഹണിമൂൺ ഡെസ്റ്റിനേഷനെന്നാൽ മൂന്നാറും അത് കഴിഞ്ഞ് ഊട്ടിയുമാണ്. നീലഗിരി തോട്ടങ്ങളും തേയിലക്കാടുകളും അറ്റമില്ലാത്ത വഴികളും ഒക്കെ കണ്ട് പ്രിയപ്പെട്ട ആളുടെ കൈപിടിച്ച് പോകുന്ന യാത്രകളിൽ എങ്ങനെയാണ് ഊട്ടിയെ വേണ്ടെന്ന് വയ്ക്കുക. തേയിലത്തോട്ടങ്ങള്‍ക്കിടയിലെ താമസത്തിനായി ഇവിടെ ധാരാളം ഹണിമൂണ്‍ കോട്ടേജുകൾ ഒരുക്കിയിട്ടുണ്ട്. ടോയ് ട്രെയിൻ യാത്ര, മേട്ടുപ്പാളയം, അങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ ആസ്വദിക്കുവാനുണ്ട്.

ഡാർജലിങ്

ഡാർജലിങ്

ഹിമാലയത്തിന്റെ മടിത്തട്ടിൽ കാറ്റും കുളിരും മഞ്ഞുമേറ്റാണ് ഹണിമൂൺ ആഘോഷിക്കേണ്ടതെങ്കിൽ ഡാർജലിങ് തിരഞ്ഞെടുക്കാം. അറിയാത്ത കാട്ടുവഴികളിലൂടെ വഴി കണ്ടുപിടിച്ച് പോയും മഞ്ഞിൽ ഒരുമിച്ച് കളിച്ചും സ്വപ്നങ്ങൾ പങ്കുവെച്ചുമെല്ലാം ഒരു ഹണിമൂൺ ഇവിടെ ആഘോഷിക്കാം. ഇന്ത്യയിൽ ഏറ്റവുമധികം കപ്പിൾസ് ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണ് ഡാര്‍ജലിംങ്. ആശ്രമങ്ങൾ, ട്രക്കിങ്, ടെന്റ് സ്റ്റേ, സുവോളജിക്കസ്‌ പാർക്ക് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഹാവ്ലോക്ക് ഐലൻഡ്

ഹാവ്ലോക്ക് ഐലൻഡ്

ബീച്ചാണ് ഹണിമൂൺ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്നതെങ്കിൽ അതിന് ഏറ്റവും യോജിച്ചത് ആൻഡമാൻ ദ്വീപസമൂഹത്തിലെ ഹാവ്ലോക്ക് ഐലൻഡാണ്. ആഴം കുറഞ്ഞ കടലും പവിഴപ്പുറ്റുകളും കരയിലെ നിറഞ്ഞുകിടക്കുന്ന കാടുകളും ഒക്കെയായി കിടക്കുന്ന ഈ കൊച്ചു ദ്വീപ് നല്കുക വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ കാണാൻ പുറപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഹാവ്ലോക്ക്. ആറു ഗ്രാമങ്ങളിലായി ആറായിരത്തിലധികമാണ് ഹാവ്ലോക്ക് ഐലൻഡിൻറെ ആകെയുള്ള ജനസംഖ്യ. ഗോവിന്ദ നഗർ, വിജോയ് നഗർ, ശ്യാം നഗർ, കൃഷ്ണ നഗർ, രാധാ നഗർ, ശ്യാം നഗറിനും കൃഷ്ണ നഗറിനും ഇടയിലുള്ള റോഡ് എന്നിങ്ങനെ ആറു ഗ്രാമങ്ങളാണ് ഇവിടുത്തേത്. ഇവ തീർച്ചയായും സന്ദർശിക്കണം.

സെന്‍റ് മേരീസ് ഐലൻഡ്

സെന്‍റ് മേരീസ് ഐലൻഡ്

കരീബിയൻ ദ്വീപുകളോടുള്ള സാമ്യം കൊണ്ട് പ്രസിദ്ധമായ സെന്റ് മേരീസ് ഐലൻഡ് പങ്കാളിയോടൊപ്പം പോകുവാൻ പറ്റിയ ഇടമാണ്. കരീബിയിന്‍ തീരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നീലകടലുകളും നീണ്ടുപരന്നു കിടക്കുന്ന തീരവും ഒക്കെ ശരിക്കും ഒരു അത്ഭുത ലോകത്തേക്കു കൊണ്ടുപോകും. മാൽപേയിലേക്കൊരു യാത്ര പ്ലാൻ ചെയ്ത് അവിടുന്ന് സെന്റ് മേരീസ് ഐലൻഡിലേക്ക് പോകുന്ന പോലെ യാത്ര ചെയ്യാം. ഇവിടേക്ക് മാത്രമായാൽ അത് വളരെ ചെറിയ ഒരു യാത്രയായി മാറും. ബോട്ടുവഴി മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ.

PC:Manojz Kumar

ആലപ്പുഴ

ആലപ്പുഴ

ഹണിമൂൺ കെട്ടുവള്ളത്തിലാണ് ആഘോഷിക്കേണ്ടതെങ്കിൽ നമ്മുടെ സ്വന്തം ആലപ്പുഴ തിരഞ്ഞെടുക്കാം. കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും രാത്രി കെട്ടുവള്ളത്തിലെ താമസവും മറ്റേതു ഹണിമൂൺ ഡെസ്റ്റിനേഷനേക്കാളും വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികൾക്കു നല്കുക. നമ്മുടെ നാട്ടിൽ നമ്മുടെ സ്വന്തം കാഴ്ചകൾ കണ്ട് നാടൻ ഭക്ഷണവും കഴിച്ച വള്ളത്തിൽ സുഖമായി സമയം ചിലവഴിക്കുവാൻ സാധിക്കും എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഹണിമൂണിന് പോകാൻ ഈ മലമേടുകൾഹണിമൂണിന് പോകാൻ ഈ മലമേടുകൾ

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളുംലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

ഹിമാലയത്തിലെ അടിപൊളി ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ഹിമാലയത്തിലെ അടിപൊളി ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍

Read more about: honeymoon rajasthan darjeeling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X