Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവിൽ സ്കൂൾ ടൂർ പോകാം... സ്ഥലങ്ങളിതാ...

കുറഞ്ഞ ചിലവിൽ സ്കൂൾ ടൂർ പോകാം... സ്ഥലങ്ങളിതാ...

യാത്ര പോകുവാൻ ഏതു പ്രായത്തിലും പറ്റുമെങ്കിലും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഓർമ്മകൾ മിക്കപ്പോഴും സ്കൂൾ കോളേജ് കാലഘട്ടങ്ങളിലെയായിരിക്കും. വീട്ടുകാരിൽ നിന്നും അനുവാദം വാങ്ങുന്നതു മുതൽ സ്ഥലം തീരുമാനിക്കുന്നതും അവിടുത്തെ രഹസ്യ പ്ലാനുകളും യാത്രയും ആഘോഷങ്ങളും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയായിരിക്കും. കുറച്ചു പ്രായവും പക്വതയും വന്നതിനു ശേഷം കോളേജിൽ നിന്നും പോകുന്ന യാത്രകൾ കുറച്ചുകൂടി രസമുള്ളവയായിരിക്കും. യാത്രയ്ക്കിടയിലെ അലമ്പുകളും കുരുത്തക്കേടുകളുമായിരിക്കും എന്നും ഓർമ്മയിലുണ്ടായിരിക്കുക. കാര്യമെത്ര അടിപൊളിയാണെങ്കിലും യാത്ര പോകുന്ന സ്ഥലം തീരുമാനിക്കുമ്പോളാണ് ഏറ്റവും അധികം കണ്‍ഫ്യൂഷനാവുക. കുറഞ്ഞ ചിലവിൽ പരമാവധി അടിച്ചുപൊളിച്ചു വരാൻ സാധിക്കുന്ന ഇടങ്ങളാണല്ലോ വിദ്യാർഥികളുടെ യാത്രയില്‍ വേണ്ടത്... ഇതാ നമ്മുടെ രാജ്യത്ത് വിദ്യാർഥികൾക്കു കുറഞ്‍ ചിലവിൽ യാത്ര പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം....

മൈസൂർ

മൈസൂർ

സ്കൂൾ കോളേജ് യാത്രകൾ തുടങ്ങിയ കാലം മുതലുള്ല സ്ഥലങ്ങൾ തന്നെയാണോ പിന്നെയും എന്നായിരിക്കും മൈസൂർ എന്നു കാണുമ്പോള്‍ ആദ്യം തോന്നുക. കേരളത്തിൽ നിന്നും വലിയ ദൂരത്തിലല്ലാതെ, കുറഞ്ഞ ചിലവിൽ പരമാവധി അടിച്ചുപൊളിയാണ് വേണ്ടതെങ്കിൽ മൈസൂർ തന്നെ തിരഞ്ഞെടുക്കാം. ഗുണ്ടൽപേട്ട് വഴിയോ വയനാട് വഴിയോ ആണ് ഇങ്ങോട്ടുള്ള യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ ആ സ്ഥലങ്ങൾ കൂടി കാണുകയും ചെയ്യാം.

മൈസൂർ കൊട്ടാരം, മൃഗശാല,ചാമുണ്ഡി ഹിൽസ്, തനിനാടൻ കർണ്ണാടക ഭക്ഷണങ്ങൾ, റെയിൽ മ്യൂസിയം, ദേവാലയങ്ങൾ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകൾ.

ഹംപി

ഹംപി

ആനന്ദം സിനിമയിലൂടെ വിദ്യാർഥികളുടെ പ്രിയപ്പെട്ട യാത്രാ ലൊക്കേഷനായി മാറിയ ഇടമാണ് ഹംപി. പുരാതന വിജയ നഗര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ വളർന്നു വന്ന, കല്ലുകളിൽ കഥയെഴുതിയ ഈ നഗരം കർണ്ണാടകയിലെ ചരിത്ര ശേഷിപ്പുകളിലൊന്നു കൂടിയാണ്. ബാംഗ്ലൂരിൽ നിന്നും ഒരു രാത്രിയാത്ര ചെയ്യുവാനുള്ല അകലത്തിലാണ് ഹംപിയുള്ളത്. മൈസൂരിൽ നിന്നും നേരിട്ട് ട്രെയിൻ ലഭിക്കുന്നതിനാൽ അങ്ങനെ എത്തുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം. കുറഞ്ഞത് രണ്ടു പകൽ എങ്കിലും ഇവിടെ ചിലവിടുവാൻ കഴിയുന്ന രീതിയിൽ വേണം യാത്ര പ്ലാന്‍ ചെയ്യുവാൻ. നേരത്തെ തന്നെ റൂമും മറ്റും ബുക്ക് ചെയ്യുകയാണെങ്കിൽ സാധാരണയിലും കുറച്ച് പണം ചിലവഴിച്ചാൽ മതിയാകും. ആഴ്ചാവസാനങ്ങളിലേക്ക് യാത്ര മാറ്റിവയ്ക്കാതെ ഇടദിവസങ്ങളിൽ ഇവിടം സന്ദർശിക്കുക.

തിരുവനന്തപുരം

തിരുവനന്തപുരം

കൊച്ചുകുട്ടികളെയും കൊണ്ടുള്ള ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് തിരുവനന്തപുരം. തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പത്മനാഭ സ്വാമി ക്ഷേത്രവും ഒക്കെ കണ്ടിറങ്ങുമ്പോൾ കുട്ടികളും ഹാപ്പി.

PC:Mohan K

കന്യാകുമാരി

കന്യാകുമാരി

സ്കൂൾ കോളേജ് ടൂറുകളിൽ അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്ന ഇടമാണ് കന്യാകുമാരി. കന്യാകുമാരി ക്ഷേത്രവും ബീച്ചും സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ കണ്ടും കാലാവസ്ഥ അനുവദിച്ചാൽ വിവേകാനന്ദപ്പാറയിലേക്കും ഒക്കെ പോയി യാത്ര അവിസ്മരണീയമാക്കാം.

കൂർഗ്

കൂർഗ്

ഹൈസ്കൂൾ, പ്സസ് ടൂ, കോളേജ് യാത്രകളാണെങ്കിൽ കുറച്ച് ദൂരത്തിലുള്ള നല്ല സ്ഥലങ്ങൾ തന്നെ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. അതിൽ മികച്ച ഒരിടമായിരിക്കും കർണ്ണാടകയിലെ കൂർഗ്. വയനാടിനോടും കാസർകോഡിനോടും ചേർന്നു കിടക്കുന്ന ഇടമായതിനാൽ ഈ സ്ഥലങ്ങള്‍ കൂടി ഉൾപ്പെടുത്തിയുള്ള യാത്രയാണെങ്കിൽ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. വ്യൂ പോയിന്‍റുകൾ, വെള്ളച്ചാട്ടങ്ങൾ, ക്യാംപിങ്ങിനു പറ്റിയ സ്ഥലങ്ങൾ അങ്ങനെ എല്ലാം ചേർന്ന വളരെ മികച്ച ഒരിടമായിരിക്കും കൂർഗ് എന്നതിൽ ഒരു സംശയവുമില്ല.

ചിക്കമഗളൂർ

ചിക്കമഗളൂർ

ഈ അടുത്ത കാലത്തെ പ്ലസ് ടൂ ടൂറുകളുടെ സ്ഥിരം ഡെസ്റ്റിനേഷനായി മാറിയ സ്ഥലമാണ് ചിക്കമഗളൂരൂ. വിശാലമായ യാത്രയ്ക്കൊടുവിൽ കുന്നും മലകളും കയറിച്ചെല്ലുന്ന ചിക്കമഗളൂർ കർണ്ണാടകയിലെ പ്രസിദ്ധമായ ഹിൽ സ്റ്റേഷൻ കൂടിയാണ്. എന്നാൽ സമതലങ്ങളും കുന്നുകളും എല്ലാം കൂടിയുള്ള ഒരു ഭൂപ്രദേശമാണിത്. മഹാത്മാഗാന്ധി പാര്‍ക്കാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. നവരാത്രി ഉത്സവക്കാലത്താണ് നിരവധി ആളുകള്‍ കൂട്ടമായി ഇവിടെയത്തിച്ചേരുന്നത്. സാഹസികരായ യാത്രികര്‍ ചിക്കമഗളൂര്‍ കാണാനിറങ്ങുന്ന സമയത്ത് കൂട്ടത്തിലുള്ള ഷോപ്പിംഗ് ഭ്രമക്കാര്‍ക്ക് എം ജി ബസാറിലൂടെയുമാവാം ഒരു സായാഹ്നസവാരി. ന്ത്യയിലാദ്യമായി കാപ്പികൃഷി തുടങ്ങിയ സ്ഥലം എന്ന പ്രത്യേകത കൂടിയുണ്ട് ചിക്കമഗളൂരുവിന്. ക്ഷേത്രനഗരങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെ സുലഭമായി കാണാം. കൃഷ്ണരാജ വോഡയാര്‍ നാലാമന്റെ ഒഴിവുകാല വിശ്രമകേന്ദ്രമായിരുന്ന കെമ്മാങ്കുടിയില്‍ റോസ് ഗാര്‍നും വെള്ളച്ചാട്ടവും പോലുള്ള സവിശേഷമായ കാഴ്ചകളുണ്ട്.

ഹൈദരാബാദ്

ഹൈദരാബാദ്

സ്കൂൾ-കോളേജ് യാത്രകളിൽ ഇപ്പോൾ കൂടുതലും പറഞ്ഞു കേൾക്കുന്ന പേരുകളിലൊന്നാണ് ഹൈദരാബാദ്. പാക്കേജ് എടുത്തു പോയാൽ കുറഞ്ഞ ചിലവിൽ ഇവിടെ കറങ്ങിയിട്ടു വരാം. ചാർമിനാറും ഗോൽകോണ്ട കോട്ടയും രാമോജി റാവു ഫിലിം സിറ്റിയും ഒക്കെയായി രണ്ടു മൂന്നു ദിവസമെടുത്തു കാണുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.

മണാലി

മണാലി

കുറച്ചധികം ദൂരത്തിൽ അടിച്ചു പൊളിച്ചു യാത്ര പോകണമെങ്കിൽ മണാലി തിരഞ്ഞെടുക്കാം. മുൻകൂട്ടി ട്രെയിനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പോയാൽ വലിയ ചിലവുകളില്ലാതെ പോയി വരാം. എന്നാൽ കൃത്യമായി പ്ലാൻ ചെയ്ത ശേഷം മാത്രം വേണം തീരുമാനിക്കുവാൻ. ഇഷ്ടംപോലെ കാഴ്ചകളും അടിച്ചു പൊളിക്കുവാൻ പറ്റിയ അന്തരീക്ഷവും ആയതിനാൽ പരമാവധി ആഘോഷിക്കുവാൻ പറ്റുന്ന ഒരു യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല.

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more