Search
  • Follow NativePlanet
Share
» »ന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾ

ന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾ

പച്ചപ്പു കൊണ്ട് പേരുകേട്ട കേരളത്തെയും ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കാശ്മീരിനെയും ഒക്കെ കടത്തിവെട്ടി ലിസ്റ്റിൽ ഇടം നേടിയ ആ നഗരങ്ങൾ അറിയേണ്ടെ?

ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമേതായിരിക്കും? അങ്ങ് സ്വിറ്റ്സലർലൻഡ് മുതൽ ഇങ്ങ് കേരളം വരെ നമ്മുടെ ലിസ്റ്റിലൂടെ കയറിയിറങ്ങുമെങ്കിലും ശരിക്കും ഏതായിരിക്കും ആ നാട്? ഭക്ഷണവും സംസ്കാരവും രാത്രി ജീവിതവും അവിടുത്തെ സന്തോഷം തരുന്ന കാര്യങ്ങളും ഒക്കെ കണക്കിലെടുത്തു നോക്കുമ്പോൾ അല്പം പാടാണ് ഈ ലിസ്റ്റിൽ കയറിപ്പെടുവാൻ. എന്നാൽ ടൈം ഔട്ട് നടത്തിയ സർവ്വേയിൽ മികച്ച സ്ഥാനങ്ങളിലെത്തിയ രണ്ട് ഇന്ത്യൻ നഗരങ്ങളുണ്ട്. പച്ചപ്പു കൊണ്ട് പേരുകേട്ട കേരളത്തെയും ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കാശ്മീരിനെയും ഒക്കെ കടത്തിവെട്ടി ലിസ്റ്റിൽ ഇടം നേടിയ ആ നഗരങ്ങൾ അറിയേണ്ടെ?

ലോകത്തിലെ മികച്ച നഗരങ്ങൾ

ലോകത്തിലെ മികച്ച നഗരങ്ങൾ

കണ്ടു പിടിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഉത്തരങ്ങളിലൊന്നാണ് ലോകത്തിലെ മികച്ച നഗരം. ചോദിക്കുന്ന പത്തു പേർക്കും പത്തു തരത്തിലുള്ള ഉത്തരങ്ങൾ വരുമ്പോൾ കൺഫ്യൂഷനുണ്ടാവുക സ്വാഭാവീകം. എന്നാൽ ഇതിനൊരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ടൈം ഔട്ട് ഇൻഡെക്സ് സർവ്വേ.

ഭക്ഷണം മുതൽ സന്തോഷം വരെ

ഭക്ഷണം മുതൽ സന്തോഷം വരെ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 340000 ഓളം നഗരവാസികളോട് ചോദ്യങ്ങൾ ചോദിച്ചാണ് ടൈം ഔട്ട് ഇൻഡെക്സ് സർവ്വേ ഫലം പുറത്ത് വിട്ടിരിക്കുന്നത്. ഭക്ഖണം , സംസ്കാരം, രാത്രി ജീവിതം, സന്തോഷം തരുന്ന കാര്യങ്ങൾ, സാമൂഹീക ബന്ധങ്ങൾ ഒക്കെയും കണക്കിലെടുത്താണ് സർവ്വേ നടത്തിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് ന്യൂയോർക്ക്

ലോകത്തിന്റെ തന്നെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമായ ന്യൂയോർക്ക് തന്നെയാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ. ഈ നഗരം തരുന്ന വ്യത്യസ്തത തന്നെയാണ് ന്യൂ യോർക്കിനെ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്. സംസ്കാരവും ഭക്ഷണങ്ങളിലെ വ്യത്യസ്ഥതയും ന്യൂ യോർക്കിന്റെ മാറ്റ് കൂട്ടുന്നു.

തൊട്ടു പുറകിൽ മെൽബണും ചിക്കാഗോയും

തൊട്ടു പുറകിൽ മെൽബണും ചിക്കാഗോയും

ക്രിയേറ്റീവായിരിക്കുന്ന നഗരം,സംഗീതത്തിൽ അലിഞ്ഞ നാട് തുടങ്ങിയ കാരണങ്ങൾ കൊണ്ട് രണ്ടാം സ്ഥാനം നേടിയ ഇടമാണ് മെൽബൺ. എപ്പോളും സന്തോഷം നല്കുന്ന ഇടം, അത്യുഗ്രന്‍ ഭക്ഷണം, സന്തുലിതമായ ജീവിത ശൈലി തുടങ്ങിയ കാരണങ്ങളുമായി ചിക്കാഗോ മൂന്നാം സ്ഥാനത്തുണ്ട്.
ലണ്ടൻ, ലോസ് ആഞ്ചൽസ്, മോൺട്രിയോൾ, ബെർലിൻ, ഗ്ലാസ്ഗോ, പാരീസ്, ടോക്കിയോ, മാഡ്രിഡ്, കേപ് ടൗൺ, ലാസ് വേഗസ്, മെക്സിക്കോ തുടങ്ങിയ നഗരങ്ങളാണ് ലിസ്റ്റിലുള്ളത്.

ഇന്ത്യയിൽ നിന്നും

ഇന്ത്യയിൽ നിന്നും

ലോകത്തിലെ ഏറ്റവും നല്ല 48 നഗരങ്ങളിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയിരിക്കുന്നത് രണ്ട് സിറ്റികൾ മാത്രമാണ്. മുംബൈയും ഡെൽഹിയും
22-ാം സ്ഥാനത്ത് മുംബൈ നിൽക്കുമ്പോൾ ഡെല്‍ഹി 37-ാം സ്ഥാനത്താണ്.

ബോളിവുഡിന്റ നാട്

ബോളിവുഡിന്റ നാട്

തിയേറ്ററിന്റെയും സിനിമയുടെയും കേന്ദ്രമായ മുംബൈയെ ബോളിവുഡിന്റെ നാട് എന്ന പേരിലാണ് സർവ്വേയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മറ്റെന്തിനേക്കാളും സിനിമയെയും നാടകത്തെയും ഒക്കെ സ്നേഹിക്കുന്നവരാണ് ഇവിടെ എത്തുന്നവരിൽ അധികവും. ഓൺലൈനിൽ ഏറ്റവും അധികം ഫൂഡ് ഡെലിവറി നടക്കുന്ന ഇടം കൂടിയാണ് മുംബൈ.

ഡെൽഹി

ഡെൽഹി

പട്ടികയിൽ കുറച്ച് പുറകിലായെങ്കിലും ഡ‍െൽഹിയും എത്തിയിട്ടുണ്ട്. 48 നഗരങ്ങളിൽ 37-ാം സ്ഥാനത്താണ് ഡെൽഹിയുള്ളത്. കുടുംബം, ഭക്ഷണം എന്നീ രണ്ടു കാര്യങ്ങളാണ് ഡെൽഹിയുടെ പ്രത്യേകതകളായി പറയുന്നത്. കുടുംബ ബന്ധങ്ങൾക്ക് മറ്റെന്തെനേക്കാളും പ്രാധാന്യം കൊടുക്കുന്ന ഇടമാണത്രെ ഇവിടം. ബന്ധങ്ങൾക്കു ഇത്രയും മതിപ്പു കല്പിക്കുന്ന ഇടങ്ങൾ കുറവാണത്രെ. കൂടാതെ പുലരുവോളം വരെ ആളുകൾ സംസാരിച്ചിരിക്കുവാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഒന്നാം സ്ഥാനവും ഡെൽഹിക്കാണ്.

തർക്കം അവസാനിപ്പിക്കാം

തർക്കം അവസാനിപ്പിക്കാം

മുംബൈയെ സ്നേഹിക്കുന്നവർക്കും ഡെൽഹിയെ സ്നേഹിക്കുന്നവർക്കും തമ്മിൽ എപ്പോഴുമുണ്ടാകുന്ന തർക്കങ്ങളിൽ ഒന്നാണ് ഏതാണ് മികച്ച നഗരമെന്നത്. കാര്യം രണ്ടു നഗരങ്ങളും തമ്മിൽ ആടിന്റെയും ആനയുടെയും വ്യത്യാസമുണ്ടെങ്കിലും ആ തർക്കത്തിന് ഒരു ഉത്തരമായിരിക്കും ഈ സർവ്വേ.

ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X