Search
  • Follow NativePlanet
Share
» »രുചി തേടിപ്പോകാം...കാത്തിരിക്കുന്നു ഈ നഗരങ്ങള്‍

രുചി തേടിപ്പോകാം...കാത്തിരിക്കുന്നു ഈ നഗരങ്ങള്‍

ഓരോ ഭക്ഷണ പ്രേമിയും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട നഗരങ്ങള്‍ പരിചയപ്പെടാം...

ഒരു ഗ്ലാസ് ചായ കുടിക്കുവാന്‍ വേണ്ടി കൊച്ചിയില്‍ നിന്നും കൊടൈക്കനാലിന് വണ്ടിയുമെടുത്തു പോയ ചങ്കുകള്‍ കാണാത്തവരോ അല്ലെങ്കില്‍ അങ്ങനെയൊരു കഥ കേള്‍ക്കാത്തവരോ കുറവായിരിക്കും. ഭക്ഷണം ഒരു വികാരമായി കൊണ്ടുനടക്കുന്നവര്‍ക്ക് അതുതേടിയുള്ള യാത്രകള്‍ ഒരിക്കലും ഒരു ക്ഷീണമായി തോന്നാറില്ല. ഒരു പക്ഷേ, അവര്‍ ഏറ്റവുമധികം ആസ്വദിച്ചു ചെയ്യുന്ന യാത്രകള്‍ ഈ രുചികള്‍ തേടിയുള്ള യാത്രകളായിരിക്കും. യാത്രകളുടെ പ്രധാന ആകര്‍ഷണം പോകുന്ന നാടുകളിലെ രുചിവൈവിധ്യങ്ങള്‍ തന്നെയാണ്.കൂടെയുള്ള എല്ലാവര്‍ക്കുമത് ആസ്വദിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഫൂഡി ഫ്രണ്ട് അവസരം മുതലാക്കിയിരിക്കുമെന്നതില്‍ സംശയം വേണ്ട. നാവിലെ രുചി മുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന രുചികളാല്‍ സമ്പന്നമാണ് നമ്മുടെ ഓരോ നാടുകളും. ഇതാ ഓരോ ഭക്ഷണ പ്രേമിയും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട നഗരങ്ങള്‍ പരിചയപ്പെടാം...

ഡെല്‍ഹി

ഡെല്‍ഹി

ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വസിക്കുന്ന ഡല്‍ഹി വ്യത്യസ്ത രുചികള്‍ക്ക് പേരുകേട്ട നാടാണ്. കബാബുകളും ബിരിയാണികളും പ്രാദേശിക രുചികളും ചാട്ടും സമോസയും എല്ലാം ഇവിടെ സുലഭമാണ്. വിവിധ നാടുകളുടെ ചായയുടെ രുചികള്‍ അറിയണമെങ്കിലും ഡല്‍ഹി മതി. ഓരോ നാടുകളുടെയും രുചി അതിലും മികച്ച രീതിയില്‍ സത്ക്കാരം നടത്തി മനസ്സും വയറും ഒരുപോലെ നിറയ്ക്കുവാന്‍ പറ്റിയ നഗരം ഡെല്‍ഹി തന്നെയാണ്. വിസ്തൃതമായ ഒരു നഗരമായതിനാല്‍ തന്നെ മികച്ച ഭക്ഷണം എവിടെ കിട്ടുമെന്ന് മുന്‍കൂട്ടി കണ്ടുപിടിക്കേണ്ട‌ി വരുമെന്ന് മാത്രം.

കൊല്‍ക്കത്ത

കൊല്‍ക്കത്ത

മസാലയും മധുരവും... കൊല്‍ക്കത്ത രുചികളെ ഈ രണ്ടു വാക്കുകളില്‍ സംഗ്രഹിക്കാം.
ബംഗാളി രുചികള്‍ക്ക് പേരുകേട്ട നഗരമാണ് കൊല്‍ക്കത്ത. മത്സ്യവിഭവങ്ങള്‍ രുചികരമായ മസാലയില്‍ പൊതിഞ്ഞ് കിട്ടുന്ന ഇവിടുത്തെ രുചി ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്. സോന്ദേഷും രസഗുളയുമെല്ലാം വായില്‍ കപ്പലോടിക്കുന്ന ഇവിടുത്തെ രുചിവൈവിധ്യങ്ങളാണ്. ‌‌

PC:Marajozkee

ഗോവ

ഗോവ

ലോകത്തിന്‍റെ ഏതുഭാഗത്തെയും രുചികള്‍ ആസ്വദിക്കുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ഗോവ. കാര്യം ഇങ്ങനെയാണെങ്കിലും തനത് ഗോവന്‍ വിഭവങ്ങള്‍ തന്നെയാണ് എന്നും ഗോവയുടെ പ്രത്യേകത. കടല്‍ മത്സ്യങ്ങള്‍ രസകരമായ രുചിക്കൂട്ടുകളില്‍ ഇവിടെ ലഭിക്കും. തദ്ദേശീയ പാചകങ്ങളില്‍ നിന്നും ലഭിച്ച വ്യത്യസ്ത രൂചി ആരെയും ആകര്‍ഷിക്കുന്നതാണ്. ഫിഷ് മീലാണ് ഇവിടുത്തെ മറ്റൊരു വ്യത്യസ്ത രുചി.

അമൃത്സര്‍

അമൃത്സര്‍

നെയ്യിലും വെണ്ണയിലും മുക്കിപ്പൊരിച്ചും വറത്തുകോരിയും ലഭിക്കുന്ന ദേശി ഭക്ഷണങ്ങള്‍ക്ക് പ്രസിദ്ധമാണ് പഞ്ചാബിലെ അമൃത്സര്‍. സമൃദ്ധമായ ഭക്ഷണവും ഒപ്പമുള്ള പാലും മോരും നെയ്യും വെണ്ണയും തൈരും എല്ലാ രുചിമുകുളങ്ങളെയും ഒരേ സമയം കൊതിപ്പിക്കും. ധാബയിലെ ഭക്ഷണങ്ങളും അതിന്‍റെ ആധികാരികതയും ആകര്‍ഷിക്കുമെന്നതിലും പഞ്ചാബ് രുചിപ്രേമി ആക്കുമെന്നതിലും സംശയമില്ല.
PC:Hongkongfoodlover123

മുംബൈ

മുംബൈ

ചാട്ടുകള്‍ക്കും സ്ട്രീറ്റ് ഫൂഡിനും പേരുകേട്ട നഗരമാണ് മുംബൈ. വട പാവാണ് ഇവിടുത്തുകാരുടെ മുഖ്യാഹാരം എന്നുവരെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവിടെയുള്ള ചാട്ട് ഷോപ്പുകള്‍. വായില്‍ കൊതിയൂറിപ്പിക്കുന്ന വേറെയും രുചികള്‍ ഇവിടെയുണ്ട്.

PC:Deepeshmd

ഹൈദരാബാദ്

ഹൈദരാബാദ്


ബിരിയാണിക്കും കാബാബുകള്‍ക്കു നൈസാം വിഭവങ്ങള്‍ക്കും പേരുകേട്ട നാടാണ് ഹൈദരാബാദ്. മസാലയില്‍ മുക്കിയെടുത്ത ഈ ബിരിയാണി കഴിക്കാതെ ഹൈദരാബാദ് വിട്ടാല്‍ വലിയ നഷ്ടം എന്നുമാത്രമേ പറയുവാന്‍ കഴിയൂ. വ്യത്യസ്തങ്ങളായ മാംസ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. റംസാന്‍ പോലുള്ള ആഘോഷാവസരങ്ങളാണ് ഇവിടുത്തെ പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയം.

ഡാര്‍ജലിങ്

ഡാര്‍ജലിങ്

ചായ രുചികളാണ് ഡാര്‍ജലിങ്ങിന്‍റെ പ്രത്യേകത. ഏതു തരത്തിലുള്ള ചായകളും സുലഭമായി ലഭിക്കുന്ന ഡാര്‍ജലിങ് തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന ഒരു പ്രദേശമാണ്. ബ്രിട്ടീഷ് ശൈലിയിലുള്ള രുചികരമായ പ്രഭാത ഭക്ഷണങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

സിക്കിം

സിക്കിം

ആവിയില്‍ വേവിച്ചെടുത്ത മോമോസുകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. മോമസിന്റെ ജന്മദേശമായ സിക്കിം ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്ന ഇടങ്ങളിലൊന്നാണ്. വ്യത്യസ്ത രുചികളില്‍ വ്യത്യസ്ത ഫില്ലിങ്ങുകളാണ് ഇവിടുത്തെ മോമോസിന്‍റെ പ്രത്യേകത.

ലക്നൗ

ലക്നൗ

ആതിഥ്യമര്യാദയ്ക്കും ഭക്ഷണത്തിനും പേരുകേട്ട ഇടമാണ് ലക്നൗ. നോണ്‍ വെജിറ്റേറിയന്‍ ആയ ആളുകള്‍ക്ക് സ്വര്‍ഗ്ഗത്തിലെത്തിയാലുള്ള അനുഭൂതിയായിരിക്കും ഇവിടുത്തെ കബാബുകള്‍ നല്കുക. അത്ര രുചികരമാണ് ഇവിടുത്തെ വിഭവങ്ങള്‍.

ജയ്പൂര്‍

ജയ്പൂര്‍

രാജകീയതയും പ്രൗഢിയും ആഢംബരവും ഒരുപോലെ സമ്മേളിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ജയ്പൂര്‍. ഈ പ്രൗഢി ഇവിടുത്തെ ഭക്ഷണങ്ങളിലും കാണുവാന്‍ സാധിക്കും. വലിയ ഒരു താലി നിറയെ വിളമ്പിവെച്ചിരിക്കുന്ന ഇവിടുത്തെ വിഭവങ്ങള്‍ കണ്ടാല്‍ മാത്രം മതി വയറു നിറയുവാന്‍.

പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമംപ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!

Read more about: travel food delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X