Search
  • Follow NativePlanet
Share
» »ഹണിമൂണിന് പോകാൻ ഈ മലമേടുകൾ

ഹണിമൂണിന് പോകാൻ ഈ മലമേടുകൾ

ഹണിമൂൺ എവിടെ ആഘോഷിക്കണം.. അടുത്ത സമയത്ത് വിവാഹം കഴിഞ്ഞവരും ഉടനെ വിവാഹിതരാകുവാന്‍ പോകുന്നവരും ഒക്കെ തലപുകഞ്ഞ് ആലോചിക്കുന്ന കാര്യങ്ങളിലൊന്നാണിത്. കയ്യിലെ പൈസയും ലീവും ഒക്കെ നോക്കിയാണ് ഹണിമൂൺ പ്ലാൻ ചെയ്യുന്നതെങ്കിലും എവിടെ പോകണം എന്ന കാര്യത്തിൽ കൺഫ്യൂഷൻ അവിടെ തന്നെ കാണും. ആദ്യം തീരുമാനത്തിലെത്തേണ്ടത് ഇന്ത്യയിലാണോ വിദേശത്താണോ യാത്ര പോകേണ്ടത് എന്നാണ്. ഇന്ത്യയിലാണെങ്കിൽ ബീച്ചിൽ തുടങ്ങി കടലിൽ വരെ പോകുവാനുള്ള ഓപ്ഷനുകളുണ്ട്. എന്നാൽ ഹിൽ സ്റ്റേഷനുകള്‍ ഹണിമൂൺ ഡെസ്റ്റിനേഷനുകളായി തിരഞ്ഞെടുക്കുന്നവരും ഒരുപാടുണ്ട്. ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂൺ ഹിൽ സ്റ്റേഷൻ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം...

ഷിംല

ഷിംല

ഹണിമൂണിനായി ഒരു ഹിൽസ്റ്റേഷന്‌ തിരഞ്ഞെടുത്താൽ അതിൽ ഒന്നാമത് നിൽക്കുവാൻ യോഗ്യതയുള്ള നാട് ഷിംലയാണ്. നഗരക്കാഴ്ചകള‍്‍ ഈ നാടിനെ ഏറെ മാറ്റിയെങ്കിലും ഭൂപ്രകൃതിക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ കോട്ടേജുകൾ ബുക്ക് ചെയ്യുമ്പോൾ നഗരത്തിൽ നിന്നും മാറി തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ചൈൽ, കുഫ്രി, ഫാഗു,നർക്കണ്ട തുടങ്ങിയ ഇടങ്ങളിലെ താമസം വ്യത്യസ്തമായ ഒരനുഭവമായിരിക്കും. ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നായ ഷിംല ഏറ്റവും മികച്ച ഒരു ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്. ഷോപ്പിങ്ങ്, ഭക്ഷണം, ടോയ് ട്രെയിൻ യാത്ര, ട്രക്കിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

മണാലി

മണാലി

ഒരായിരംവട്ടം കേട്ടിട്ടുള്ള മണാലി സാഹസികരുടെ മാത്രമല്ല, ഹണിമൂണേഴ്സിന്റെയും പ്രിയപ്പെട്ട കേന്ദ്രമാണ്. വര്‍ഷം മുഴുവനും ആളുകൾ എത്തിച്ചേരുന്ന ഇവിടം ഹമിമൂണിന് തിരഞ്ഞെടുക്കുമ്പോൾ സീസൺ കൂടി ശ്രദ്ധിക്കണം. മാത്രമല്ല, എപ്പോഴും ഇവിടം ഹണിമൂണിനായി തിരഞ്ഞെടുക്കുമ്പോൾ റൂമുകളുടെ ലഭ്യത കൂടി കണക്കിലെടുക്കുക. ഓഫ് സീസൺ സമയമാണെങ്കിൽ വാടക കുറച്ചു മുറികൾ ലഭിക്കും.
പതിനയ്യായിരം രൂപ മുതലാണ് ഇവിടുത്തെ ഹണിമൂൺ പാക്കേജ് തുടങ്ങുന്നത്.

ധർമ്മശാല

ധർമ്മശാല

ഹണിമൂൺ ഡെസ്റ്റിനേഷനുകള്‍ എടുത്താൽ ആദ്യ സ്ഥാനങ്ങളിൽ തന്നെയാണ് ധർമ്മശാലയുടെയും സ്ഥാനം. ധർമ്മശാലയോടൊപ്പം തന്നെ മക്ലിയോഡ്ഗഞ്ചും ചേർക്കാം. കുറഞ്ഞ ദൂരപരിധിയിൽ സ്ഥിതി ചെയ്യുന്ന രണ്ടിടങ്ങളും ഹിമാലയക്കാഴ്ചകൾ കാണുവാൻ താല്പര്യമുണ്ടെങ്കിൽ അടിച്ചുപൊളിക്കുവാൻ പറ്റിയ ഇടമായിരിക്കും.

ഡൽഹൗസി

ഡൽഹൗസി

പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത ഒരിടമാണ് ഡൽഹൗസി. ബ്രിട്ടീഷ് സൈന്യത്തിന്റെ വിശ്രമതാവളമായി നിർമ്മിച്ച ഇവിടം മനോഹരമായ കാഴ്ചകളുള്ള ഒരു കുന്നിന് പ്രദേശമാണ്. വർഷത്തിൽ എല്ലായ്പ്പോഴും ഇവിടെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതിനു തൊട്ടടുത്തു തന്നെയുള്ള ഖാജ്ജിയാർ ഇവിടെ നിന്നും പോകുവാൻ പറ്റിയ ഇടമാണ്. ഇന്ത്യയിലെ മിനിസ്വിറ്റ്സർലൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. പതിനയ്യായിരം രൂപ മുതലാണ് ഇവിടുത്തെ ഹണിമൂൺ പാക്കേജ് തുടങ്ങുന്നത്.

തീർഥൻ വാലി

തീർഥൻ വാലി

ഹിൽസ്റ്റേഷനുകളിലെ ഹണിമൂൺ ഡെസ്റ്റിനേഷനുകൾ നോക്കിയാൽ അതിൽ മുഴുവനും ഹിമാചൽ പ്രദേശത്തിലെ ഇടങ്ങളായിരിക്കും. അതിൽ ഒരിടമാണ് തീർഥൻ വാലി. വളരെക്കുറിച്ച് ആളുകൾ മാത്രം എത്തിച്ചേരുന്ന ഇവിടെ ഹണിമൂൺ ആഘോഷിക്കുവാൻ എത്തുന്നവർ വളരെ കുറവാണ്. കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഓഫ്ബീറ്റ് ഇടം കൂടിയാണ്.

ഗുൽമാർഗ്

ഗുൽമാർഗ്

കാശ്മീരും ഹണിമൂൺ ട്രിപ്പിനു പോകുന്നവരുടെ പ്രിയ കേന്ദ്രമാണ്. ഇവിടുത്തെ ഗുൽമാർഗ്, പഹൽഗാം,സോനാമാർഗ്ഗ് തുടങ്ങിയ ഇടങ്ങളാണ് ഹണിമൂൺ ഹിൽസ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇടങ്ങൾ. ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഇടമായിരിക്കും ഇതെന്നതിൽ ഒരു തർക്കവുമില്ല.

ഊട്ടി കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത അവലാഞ്ചെ

ഇനി നോ പറയേണ്ട! ഗ്രൂപ്പ് യാത്രകളുടെ ഗുണം ഇതൊക്കെയാണ്!

ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ബ്രൗസിങ് ഹിസ്റ്ററി ക്ലിയർ ചെയ്യണം..കാരണമിതാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X