Search
  • Follow NativePlanet
Share
» »ഒഡീഷയിലെ ഹില്‍ സ്‌റ്റേഷനുകള്‍

ഒഡീഷയിലെ ഹില്‍ സ്‌റ്റേഷനുകള്‍

ഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ഒഴിവു ദിവസങ്ങള്‍ ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒഡീയിലെ ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

By Elizabath

ഒഡീഷയെന്ന പേരു കേള്‍ക്കുമ്പോല്‍ ആദ്യം ഓര്‍മ്മ വരിക നീണ്ടു നിവര്‍ന്നു കിടക്കുന്ന കടല്‍ത്തീരങ്ങളും നിര്‍മ്മാണത്തിലെ വിസ്മയങ്ങളായ കുറേ കെട്ടിടങ്ങളുമാണ്. എന്നാല്‍ ഇതിലൊന്നും ഒതുങ്ങാത്ത കുറേ വിശേഷണങ്ങളും ഒഡീഷയ്ക്കുണ്ട്. അതിലൊന്നാണ് ഇവിടുത്തെ ഹില്‍ സ്റ്റേഷനുകള്‍. എന്നാല്‍ ഇതിനെപ്പറ്റി പുറംലോകത്തിന് അറിവുകള്‍ ഏറെയില്ല. അതിനാല്‍ത്തന്നെ ഒഡീഷയിലെത്തുന്ന സഞ്ചാരികള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കാറുമില്ല. എല്ലാവരും ഇവിടുത്തെ കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിച്ച്‌
സര്‍ഫിങ്ങിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെട്ട് സമയം കളയാറാണ് പതിവ്.
അതിനാല്‍ത്തന്നെ ഇവിടുത്തെ ഹില്‍ സ്റ്റേഷനുകളില്‍ തിരക്ക് അനുഭവപ്പെടാറേയില്ല. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ഒഴിവു ദിവസങ്ങള്‍ ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒഡീയിലെ ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

ടെന്‍സാ ഹില്‍

ടെന്‍സാ ഹില്‍

പച്ച പുതച്ച മലനിരകളാലും കാടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ടെന്‍സാ ഹില്‍ സമുദ്രനിരപ്പില്‍ നിന്നും 3700 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
താരതമ്യേന ചെറിയ ഹില്‍ സ്റ്റേഷനാണെങ്കിലും ഇവിടെ നിന്നുള്ള കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. ശാന്തി സ്തൂപ, കന്ദാദാര്‍ വെള്ളച്ചാട്ടം, മറ്റു ചെറിയ വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Debashis Pradhan

 ചന്ദ്രഗിരി

ചന്ദ്രഗിരി

ജിരംഗാ എന്ന പേരിലറിയപ്പെടുന്ന ചന്ദ്രഗിരി മലനിരകള്‍ ഇന്ത്യയിലെ ടിബറ്റന്‍ സെറ്റില്‍മെന്റുകളിലൊന്നാണ്. ടെന്‍സാ ഹില്ലുപോലെ ഇവിടവും കാടുകളാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലമാണ്. പ്രകൃതി സ്‌നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടം കൂടിയാണിത്.
പദ്മസംഭവ മഹാവിഹാര മോണസ്ട്രി എന്ന പേരിലറിയപ്പെടുന്ന ഇവിടുത്തെ ബുദ്ധാശ്രമം സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നാണ്. 2010 ല്‍ ദലൈ ലാമയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

PC: Desiakoraput

ഡെയുലി

ഡെയുലി

കല്ലില്‍ കൊത്തിയ ഗുഹകള്‍ കാണപ്പെടുന്ന ഏറ്റവും വലിയ സ്ഥലമാണ് ഒഡീഷയിലെ ഡെയൂലി. ഗ്രാന്‍ഡ് സ്തൂപത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്ന ഇവിടെ മറ്റനേകം ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അശോക ചക്രവര്‍ത്തിയുടെ ഭരണകാലമായ മൂന്നാം നൂറ്റാണ്ടിലെയാണ് സ്തൂപത്തിന്റെ അവശിഷ്ടങ്ങള്‍ എന്നാണ് വിശ്വാസം.
ചൈനീസ് സഞ്ചാരികളുടെ വിവരണങ്ങളനുസരിച്ച് അശോക ചക്രവര്‍ത്തി ബുദ്ധമത പ്രചരണത്തിനായി നേരിട്ട് സ്ഥാപിച്ചതാണത്രെ ഈ സ്തൂപം.

PC: Desiakoraput

തപ്താപാനി

തപ്താപാനി

സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തപ്താപാനി അറിയപ്പെടുന്നത് ഇവിടുത്തെ ചൂട് നീറുറവയുടെ പേരിലാണ്. ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചൂടു നീരുറവയില്‍ നിന്നാണ് ഈ സ്ഥലത്തിന് പേരു ലഭിക്കുന്നതും.
കൂടാതെ ഈ വെള്ള്തതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സള്‍ഫര്‍റിന് മുറിവുണക്കാനും കഴിവുണ്ട്. പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ഈ ചൂടുനീരുറവയ്ക്ക് 300 വര്‍ഷത്തെ പഴക്കമുണ്ട്.

PC: Ilya Mauter

ഡാരിങ്ബാഡി

ഡാരിങ്ബാഡി

ഒഡീഷയുടെ കാശ്മീര്‍ എന്നറിയപ്പെടുന്ന ഡാരിങ്ബാഡി കാപ്പിത്തോട്ടങ്ങളാലും പൈന്‍ മരങ്ങളാലും ചുറ്റപ്പെട്ട് കിടക്കുന്ന ഒരിടമാണ്. ഡെറിങ്ങ് എന്നു പേരായ ഒരു ബ്രിട്ടീഷ് ഓഫീസറാണ് ഈ സ്ഥലം കണ്ടെത്തുന്നതും ഡെരിങ്ബാഡി എന്ന പേരിടുന്നതും. ബാഡി എന്നാല്‍ ഗ്രാമം എന്നാണ് അര്‍ഥം. കാലക്രമത്തില്‍ ഈ സ്ഥലം ഡാരിങ്ബാഡി എന്നറിയപ്പെടുകയായിരുന്നു.
ഒട്ടേറെ ഗോത്രവിഭാഗങ്ങല്‍ താമസിക്കുന്ന ഇവിടം ബെല്‍ഗാര്‍ വന്യജീവി കേന്ദ്രത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC: Sakar Tiwari

Read more about: odisha hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X