» »വഴി ചോദിച്ചു പോകാന്‍ ഈ ഹിമാലയന്‍ റൂട്ടുകള്‍

വഴി ചോദിച്ചു പോകാന്‍ ഈ ഹിമാലയന്‍ റൂട്ടുകള്‍

Written By: Elizabath

എല്ലാക്കാലത്തും യാത്രാപ്രേമികളെ ആകര്‍ഷിക്കുന്ന അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഹിമാലയവും അതിന്റെ കിഴക്കന്‍ ഭാഗങ്ങളും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങള്‍ ഭൂരിഭാഗം സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റില്‍ കാണും എന്നതില്‍ സംശയമൊന്നുമില്ല. സാംസ്‌കാരികമായും പൈകൃകപരമായും ചരിത്രത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ നാടുകള്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതുതന്നെയാണ്.

കിഴക്കന്‍ ഹിമാലയത്തിലെ പ്രധാനപ്പെട്ട കുറച്ചു റൂട്ടുകള്‍ പരിചയപ്പെടാം

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!

തേയിലത്തോട്ടങ്ങളില്‍ നിന്നു തുടങ്ങി സുന്ദരവനങ്ങള്‍ വഴി...

തേയിലത്തോട്ടങ്ങളില്‍ നിന്നു തുടങ്ങി സുന്ദരവനങ്ങള്‍ വഴി...

മഞ്ഞു പുതച്ചു നില്‍ക്കുന്ന ഹിമാലയന്‍ താഴ്‌വരകള്‍ മാത്രമല്ല ഹിമാലയത്തിന്റെ മുഖചിത്രം. ഡാര്‍ജലിങ്ങിലെത്തുമ്പോള്‍ തേയിലത്തോട്ടങ്ങളും ഹിമാലയത്തിന്റെ ഭാഗമാകും.
ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നായ ഡാര്‍ജലിങിലേക്ക് ബാഗ്‌ദോഗ്രയില്‍ നിന്നുള്ള യാത്ര ഹിമാലയത്തെപ്പറ്റിയുള്ള അറിവുകള്‍ സമ്പാദിക്കാന്‍ പറ്റിയ സ്ഥലമാണ്. ഹിമാലയത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും സൂവോളജിക്കല്‍ പാര്‍ക്കുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC: Bhaskar Roy Palimpsest

ഗൂം മൊണാസ്ട്രി

ഗൂം മൊണാസ്ട്രി

ഡാര്‍ജലിങ്ങില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള ഗൂം എന്ന താരതമ്യേന നിശബ്ദമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന യിഗാ ചോലിങ് അഥവാ ഗൂം മൊണാസ്ട്രി ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. 1850 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ബുദ്ധാശ്രമത്തില്‍ 15 അടി ഉയരമുള്ള മൈത്രയ ബുദ്ധന്റെ പ്രതിമ കാണുവാന്‍ സാധിക്കും.
തിരക്കുകളില്‍ നിന്നും നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റിയ ഒരിടം കൂടിയാണിത്.

PC:Soumyasch

ഓര്‍ക്കിഡുകളുടെ നാട്ടിലൂടെ

ഓര്‍ക്കിഡുകളുടെ നാട്ടിലൂടെ

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ പ്രശസ്തമാണ് പശ്ചിമ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന കലിംപോങ് എന്ന സ്ഥലം.
വ്യത്യസ്ത സംസ്‌കാരങ്ങള്‍ കൂടിച്ചേര്‍ന്നിട്ടുള്ള ഇവിടം ഓര്‍ക്കിഡുകളിടെ നാട് എന്നും അറിയപ്പെടുന്നു. ലോകപ്രശസ്തമായ പല ഓര്‍ക്കിഡുകളും ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.
കൂടാതെ ടിബറ്റന്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട അപൂര്‍വ്വങ്ങളായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിച്ചിരിക്കുന്ന പുരാതന ബുദ്ധാശ്രമവും ഇവിടെയുണ്ട്.

PC: Anuj Kumar Pradhan

 താഷി ദെലേക്ക്, ഗാങ്‌ടോക്

താഷി ദെലേക്ക്, ഗാങ്‌ടോക്

സിക്കിമിന്റെ പ്രവേശനകവാടമായ ഗാങ്‌ടോക് നിഗൂഢതകളും സൗന്ദര്യവും നിറഞ്ഞ ഒരിടമാണ്. മഞ്ഞുവീണ ഹിമാലയം അതിരുതീര്‍ക്കുന്ന ഗാങ്‌ടോകിന് നല്കാനുള്ളത് മനംമയക്കുന്ന കാഴ്ചകളും ആത്മീയമായ ശാന്തതയുമാണ്. റുംടെക് ആശ്രമവും ഇവിടേക്കുള്ള ട്രക്ക് യാത്രയുമൊക്കെ അവിസ്മരണീയമായ അനുഭവങ്ങളായിരിക്കും.

നാഥുലാ പാസ്

നാഥുലാ പാസ്

ഗാങ്‌ടോകില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ മലയിടുക്കാണ് നാഥുലാപാസ്. 14500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയെയും ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. പര്‍വ്വതങ്ങള്‍ക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെയുള്‌ല യാത്രയും വഴിയിലെ ചാങു ലേക്കിന്‍രെ കാഴ്ചയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC: ParthVaghela19

കാഞ്ചന്‍ജംഗ ദേശീയോദ്യാനം

കാഞ്ചന്‍ജംഗ ദേശീയോദ്യാനം

ഹിമാലയന്‍ പര്‍വ്വതനിരകളിലെ ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗ സ്ഥിതി ചെയ്യുന്നയിടമാണ് കാഞ്ചന്‍ജംഗ ദേശീയോദ്യാനം. ഇതിനു തൊട്ടടുത്തുള്ള പട്ടണമായ പെല്ലിങ്ങില്‍ നിന്നുള്ള കാഞ്ചന്‍ജംഗയുടെ കാഴ്ച അതിമനോഹരമാണ്. സമീപത്തുള്ള താഴ്‌വരകളിലേക്കും കാടുകളിലേക്കും ഇവിടെനിന്ന് ട്രക്കിങ്ങിന് സൗകര്യമുണ്ട്.

PC: Spattadar

Read more about: himalaya, north east, sikkim