» »ഹണിമൂണിന് പോയി പാര്‍ക്കാന്‍ ബീച്ചുകള്‍

ഹണിമൂണിന് പോയി പാര്‍ക്കാന്‍ ബീച്ചുകള്‍

Written By: Elizabath

ബീച്ച് ഹണിമൂണ്‍ പ്ലാനുകള്‍ ഏറെ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ എവിടെയാണ് പോകേണ്ടത് എന്ന കാര്യത്തില്‍ ആശങ്കകള്‍ക്ക് ഒരു കുറവുമില്ല.

ബീച്ച് ഹണീമൂണിനു പോകാന്‍ താല്പര്യമുള്ളവര്‍ക്ക് പോകുവാന്‍ കഴിയുന്ന കുറച്ച് റൊമാന്റിക് ബീച്ച് ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.

 കോവളം

കോവളം

കേരളത്തിലെ ബീച്ചുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കോവളം തന്നെയാണ് ഹണിമൂണ്‍ ബീച്ച് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ പേരെടുത്തിരിക്കുന്നത്.
കടലിനെ വേര്‍തിരിക്കുന്ന വലിയ പാറക്കെട്ടുകളും നീല വെള്ളവും സൂര്യനെ കയ്യെത്തിപ്പിടിക്കാന്‍ പാകത്തിലുള്ള കടലും സ്വര്‍ണ്ണ നിറമുള്ള മണലുകളുമെല്ലാം ചേര്‍ന്ന് കോവളത്തെ ആരെയും കൊതിപ്പിക്കുന്ന ഇടമാക്കി മാറ്റി എന്നതില്‍ സംശയമില്ല.

PC: Girish

ലക്ഷദ്വീപ്

ലക്ഷദ്വീപ്

സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് 36 കുഞ്ഞല്‍ ദ്വീപുകള്‍ ചേര്‍ന്നുള്ള ലക്ഷദ്വീപ്. വെറും പത്തു ദ്വീപുകളില്‍ മാത്രം ആള്‍ത്താമസമുള്ള ഇവിടം ഇപ്പോള്‍ തിരക്കേറിക്കൊണ്ടിരിക്കുന്ന ഒരു ബീച്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം കടലിനോട് ഏറെ ചേര്‍ന്നാണ് കിടക്കുന്നത്. തെളിഞ്ഞു കിടക്കുന്ന നീലജലത്തിന്റെ മനോഹാരിത ആരെയും ഇവിടെ റൊമാന്റിക് ആക്കും എന്ന് നിസംശയം പറയാം.

PC: Sankara Subramanian

 ഗോവ

ഗോവ

എന്ത് ആഘോഷങ്ങള്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് ഗോവന്‍ ബീച്ചുകള്‍. ഇവിടുത്തെ ബീച്ചുകള്‍ തേടി മാത്രമാണ് സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുന്നത്. ബാഗാ, അന്‍ജുന തുടങ്ങിയ ബീച്ചുകളാണ് ഇവിടുത്തെ ഹണിമൂണ്‍ ബീച്ചുകള്‍ എന്ന പേരില്‍ പ്രശസ്തമായിരിക്കുന്നത്.
അധികമാരും എത്താത്ത, ശാന്തമായ ബീച്ചുകളാണ് താല്പര്യമെങ്കില്‍ അരംബോല്‍, കോല, കാകോലം തുടങ്ങിയ ബീച്ചുകള്‍ തിരഞ്ഞെടുക്കാം.

PC: Damian Gadal

തര്‍ക്കാര്‍ലി

തര്‍ക്കാര്‍ലി

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ തര്‍ക്കാര്‍ലി ബീച്ച് ഇവിടുത്തെ ബീച്ചുകളില്‍ ഏറെ പ്രശസ്തമാണ്. വെള്ള മണലും ചുറ്റുമുള്ള പച്ചപ്പും ചേര്‍ന്ന് ഇതിനെ ഹണിമൂണിനെത്തുന്നവരുടെ പ്രിയകേന്ദ്രമാക്കി ഇതിനെ മാറ്റുന്നു.
സ്‌കൂബാ ഡൈവിങ് ഉള്‍പ്പെടെയുള്ള രസകരമായ വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

PC: Ankur P

 ആലപ്പുഴ

ആലപ്പുഴ

കേരളത്തിലെ ബീച്ചുകളില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ആലപ്പുഴ ബീച്ച്. സൂര്യാസ്തമയം കാണാന്‍ ഇതിലും നല്ലൊരു സ്ഥലം കേരളത്തില്‍ കാണുമോ എന്നു സംശയമാണ്. അത്ര ഭംഗിയാണ് ഇവിടുത്തെ സൂര്യാസ്തമയത്തിന്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വഞ്ചി വീടുകള്‍ക്കും ഭക്ഷണത്തിനും പേരുകേട്ടയിടമാണ്.

PC: Ponraj Krishna Pandi

ആന്‍ഡമാന്‍ നിക്കോബാര്‍

ആന്‍ഡമാന്‍ നിക്കോബാര്‍

കടലിനടിയിലെ അത്ഭുതങ്ങളെ അറിയണമെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍.
സ്‌കൂബാ ഡൈവിങ്ങും സാഹസിക വിനോദങ്ങളും ചേര്‍ന്ന് ഇവിടുത്തെ ഹണിമൂണ്‍ അടിപൊളിയാക്കും എന്നതില്‍ സംശയമില്ല.
റോസ് ഐലന്‍ഡ്, സെല്ലുലാര്‍ ജയില്‍, ഹാവ്‌ലോക്ക് ഐലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

pc: Louise Ireland

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി ഇന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ്. ഇപ്പോഴും ആധിപത്യച്ചിന്റെ അടയാളങ്ങള്‍ പേറുന്ന ഇവിടുത്തെ ബീച്ച് ഏറെ പേരുകേട്ടതാണ്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് സ്മരണകള്‍ ഒന്ന് അറിയണെമങ്കില്‍ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് പാരഡൈസ് ബീച്ച്.

PC: Sarath Kuchi