Search
  • Follow NativePlanet
Share
» »കാടുകളിൽ നിന്നും കാടുകളിലേക്ക്

കാടുകളിൽ നിന്നും കാടുകളിലേക്ക്

ഇതാ ഇന്ത്യയിലെ കാടുകളിലൂടെ നടത്തുവാൻ പറ്റിയ യാത്രകൾ പരിചയപ്പെടാം

കാടുകളിൽ നിന്നും കാടുകളിലേക്കുള്ള യാത്രകൾ ആസ്വദിക്കാത്തവർ കാണില്ല. കാടിന്‍റെ വന്യതയിലൂടെ കാണാത്ത കാഴ്ചകളും തേടിയുള്ള യാത്രകൾ നല്കുക മറ്റൊരിടത്തു നിന്നും ലഭിക്കാത്ത അനുഭവങ്ങളാണ്. ട്രക്കിങ്ങും ക്യാംപിങ്ങും കാടിനുള്ളിലെ കുളിയും കളികളും ഒക്കെയായി ആസ്വദിക്കുവാൻ പറ്റിയവയാണ് ആ യാത്രകൾ. ഇതാ ഇന്ത്യയിലെ കാടുകളിലൂടെ നടത്തുവാൻ പറ്റിയ യാത്രകൾ പരിചയപ്പെടാം...

ഖാനാ ദേശീയോദ്യാനം, മധ്യ പ്രദേശ്

ഖാനാ ദേശീയോദ്യാനം, മധ്യ പ്രദേശ്

മധ്യ പ്രദേശിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് ഖാനാ ദേശീയോദ്യാനം. വന്യ മൃഗങ്ങളും അപൂർവ്വങ്ങളായ ജീവജാലങ്ങളുമുള്ള ഇവിടം കാടുകയറുന്നവരുടെ പ്രിയ കേന്ദ്രമാണ്. ഇവിടെ നടത്തുന്ന ട്രക്കിങ്ങിന്റെ പ്രത്യേകത എന്നു പറയുന്നത് റുഡ്യാർഡ് കിപ്ലിങ് തന്റെ ജംഗിൾ ബുക്ക് എന്ന കൃതിയിൽ പരമാർശിച്ചിരിക്കുന്ന കാടാണ് ഇതെന്നതാണ്.
രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് ഇവിടെ ട്രക്കിങ്ങിനു വേണ്ടത്.
ഒക്ടോബർ പകുതി മുതൽ ജൂൺ അവസാനം വരെയാണ് ഇവിടെ ട്രക്കിങ്ങിനു യോജിച്ച സമയം.

P.C: Shuvang

ചെമ്പ്ര പീക്ക്, വയനാട്

ചെമ്പ്ര പീക്ക്, വയനാട്

കേരളത്തിലെ ട്രക്കിങ്ങ് എന്നു കേട്ടാൽ ഒരുപാട് സ്ഥലങ്ങൾ ഓർമ്മയിൽ വരുമെങ്കിലും അതിൽ ഏറ്റവും പ്രശസ്തമായ ഇടം ചെമ്പ്ര പീക്കാണ്. പശ്ചിമഘട്ടത്തിലെ ഉയരമേറിയ ട്രക്കിങ്ങ് പോയിന്റുകളിൽ ഒന്നായ ഇത് വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ തേയിലത്തോട്ടങ്ങൾക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ഹൃദയാകൃതിയിലുള്ള തടാകമാണ് കാഴ്ച. നാലു മുതൽ അഞ്ച് മണിക്കൂർ വരെ സമയമാണ് ഇതിനായി വേണ്ടി വരിക.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇതിന് യോജിച്ചത്.

P.C: MuthaiyaMahalingam

പാലി വാട്ടർഫാൾ ട്രക്ക്, ഗോവ

പാലി വാട്ടർഫാൾ ട്രക്ക്, ഗോവ

ബീച്ചുകളുടെ നാടായ ഗോവയിൽ ട്രക്കിങ്ങിനെന്താണ് കാര്യമെന്നല്ലേ... ഗോവയിലെ വ്യത്യസ്തമായ കാഴ്ചകൾ തേടിയെത്തുവർക്ക് ഇവിടെ അവസരങ്ങൾ ഒരുപാടുണ്ട്. ദൂത്സാഗർ ട്രക്കിങ്ങും ഗുഹകളിലേക്കുള്ള യാത്രകളും അവയിൽ ചിലത് മാത്രമാണ്. അത്തരത്തിലൊന്നാണ് ശിവ്ലിംഗ് വെള്ളച്ചാട്ടം അഥവാ പാലി വെള്ളച്ചാട്ടം ട്രക്കിങ്ങ് എന്നറിയപ്പെടുന്ന യാത്ര. ഏറ്റവും ഓഫ്ബീറ്റ് ട്രക്കിങ്ങുകളിലൊന്നാണിത്. ഗോവയിലെ തന്നെ ഏറ്റവും കട്ടിയുള്ള കാടിനുള്ളിലൂടെ നടന്ന് പോകേണ്ട ഈ യാത്ര സാഹസികർക്ക് മാത്രം പറ്റിയതാണ്.
രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് ഈ ട്രക്കിങ്ങിനു വേണ്ടത്.
ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയമാണ്

P.C: Andrew and Annemarie

ടല്ലേ വാലി അരുണാചൽ പ്രദേശ്

ടല്ലേ വാലി അരുണാചൽ പ്രദേശ്

പ്രകൃതി സൗന്ദര്യം കണ്ടാസ്വദിച്ച് യാത്ര ചെയ്യുവാൻ പറ്റിയ അരുണാചൽ പ്രദേശിലെ ടല്ലേ വാലിയാണ് ട്രക്കിങ്ങിനു പറ്റിയ മറ്റൊരിടം. ഇന്ത്യയിലെ തന്നെ ഏറ്റവുമധികം കാടുകൾ നിറഞ്ഞ ഇവിടെ തന്നെയാണ് ഏറ്റവും മികച്ച ട്രക്കിങ്ങ് കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നതും. കാടുകൾക്കും മുളങ്കൂട്ടങ്ങൾക്കും നടുവിലൂടെ നടത്തുന്ന യാത്ര നഗര തിരക്കുകളിൽ നിന്നും മാറിയുള്ള വ്യത്യസ്ത അനുഭവമായിരിക്കും. കൂടാതെ ക്യാംപിങ്ങിനും ഇവിടെ അവസരമുണ്ട്.
രണ്ട് മുതൽ മൂന്ന് ദിവസം വരെയാണ് ഈ യാത്രയ്ക്ക് വേണ്ടത്.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയം യാത്രയ്ക്ക് തിരഞ്ഞെടുക്കാം.

P.C: Austin Ban

 ബിൻസാർ സീറോ പോയന്റ് , ഉത്തരാഖണ്ഡ്

ബിൻസാർ സീറോ പോയന്റ് , ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ അധികം പ്രശസ്തമല്ലാത്ത ഇടമാണ് ബിൻസാർ. മങ്ങലേൽക്കാത്ത പ്രകൃതി ഭംഗിയാണ് ഇവിടുത്തെ ആകർഷണം. ബിൻസാർ വന്യജീവി സങ്കേതത്തിനു നടുവിലൂടെയാണ് ഇവിടേക്കുള്ള യാത്ര എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് യാത്രയ്ക്ക് വേണ്ടത്.
ഒക്ടോബർ മുതൽ നവംബർ വരെയുള്ള സമയവും ഫെബ്രുവരി-മാർച്ച് വരെയുള്ള സമയവുമാണ് യാത്രയ്ക്ക് വേണ്ടത്.

P.C: anurag agnihotri

Read more about: trekking adventure national park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X