Search
  • Follow NativePlanet
Share
» »ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

കല്ലുകളിൽ നിന്നു കല്ലുകളിലേക്കും അവിടെ നിന്ന് മണ്ണിലേക്കും ചെളിയിലേക്കും ഒക്കെ മാറി മാറി പതിച്ചു, ടയറുകളൊക്കെ വായുവിലൂടെ പറക്കുന്ന ഒരവസ്ഥയുണ്ടല്ലോ...അതാണ് യഥാർഥ ഓഫ് റോഡിങ്ങ്.

By Elizabath Joseph

ചെറിയ ഒരു കുലുക്കത്തോടെ തുടങ്ങുന്ന യാത്രകൾ...ആദ്യമൊന്നും ഒന്നും തോന്നില്ല...പെട്ടന്നായിരിക്കും എല്ലാം മാറി മറിയുന്നത്... കല്ലുകളിൽ നിന്നു കല്ലുകളിലേക്കും അവിടെ നിന്ന് മണ്ണിലേക്കും ചെളിയിലേക്കും ഒക്കെ മാറി മാറി പതിച്ചു, ടയറുകളൊക്കെ വായുവിലൂടെ പറക്കുന്ന ഒരവസ്ഥയുണ്ടല്ലോ...അതാണ് യഥാർഥ ഓഫ് റോഡിങ്ങ്. മുന്നിലോട്ട് അധികദൂരം കാണുവാൻ സാധിക്കാത്ത വളവുകളും ചെളിയിൽ പുതഞ്ഞു കിടക്കുന്ന, വഴിയാണോ ഇതെന്ന് സംശയം തോന്നിപ്പിക്കുന്ന വഴികളും ഒക്കെ ഒരുമിച്ച് വരുമ്പോൾ മാത്രമേ ശരിക്കും അതിന്റെ ഒരു രസം കിട്ടുകയുളളൂ. ചേട്ടൻ സൂപ്പറാ എന്ന് വണ്ടി ഓടിക്കുന്ന ആളെ നോക്കി പറയേണ്ടി വരുന്ന ചില സൂപ്പർ ഓഫ് റോഡിങ്ങ് റൂട്ടുകൾ പരിചയപ്പെടാം....

 ഉളുപ്പുണി

ഉളുപ്പുണി

കേരളത്തിലെ ഏറ്റവും മികച്ച ഓഫ് റോഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഇടുക്കി ജില്ലയിടെ ഉളുപ്പുണി. മഴയും കോടയും മാറിമാറി കടന്നു വരുന്ന ഇവിടം ചങ്കിനുറപ്പുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള ഇടമാണ്. വണ്ടിയുടെ മുകളിൽ അസാമാന്യ കൈവഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്ന ആർക്കും ഇവിടേക്ക് പോരാം. പക്ഷെ, അങ്ങനെ ഏതു വണ്ടിയും ഇവിടെ കയറ്റിക്കൊണ്ടുവരാം എന്നു വിചാരിക്കേണ്ട. അതിനു നമ്മുടെ ജീവ്വ് തന്നെ വേണം... 4X4 ജീപ്പിൽ അഭ്യാസങ്ങള്‍ കാണിക്കുവാൻ പറ്റിയ ഇടമാണിത്.

PC:mahindrathar

വളഞ്ഞും പുളഞ്ഞും താഴേക്ക്

വളഞ്ഞും പുളഞ്ഞും താഴേക്ക്

പിടിച്ചാൽ പിടികിട്ടുന്ന പോലെ വണ്ടിയുടെ മുകളിൽ കരുത്തുള്ളവർക്കു മാത്രമേ ഇവിടം ചേരുകയുള്ളൂ. ഫ്രണ്ട് ഗിയറും ഹൈ ഗിയറും ഒക്കെ ഇട്ടാലും ഇവിടെ പിടിച്ചു നിൽക്കുവാൻ പറ്റണമെന്നില്ല.

PC:Mtxchevy

എലിമ്പില്ലേരി

എലിമ്പില്ലേരി

വളരെ കുറഞ്ഞ നാളുകൊണ്ട് സഞ്ചാരികളുടെ ഇടയില്‍ വലിയ ഹിറ്റായി മാറിയ സ്ഥലമാണ് വയനാട് ജില്ലയിലെ എലിമ്പില്ലേരി. ഗൂഗിൾ മാപ്പിൽ അരിച്ചുപെറുക്കിയാൽ പോലും കാണില്ല എന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇടം നേടിയ സ്ഥലമാണ് എലിമ്പില്ലേരി. മൺസൂൺ ഡെസ്റ്റിനേഷൻ എന്ന പേരിലാണ് യാത്രക്കാർക്കിടയിലേക്ക് ഈ സ്ഥലം കയറി വന്നതെങ്കിലും ഓഫ് റോഡ് ഡെസ്റ്റിനേഷനായി മാറുവാൻ അധികകാലം വേണ്ടി വന്നില്ല. ഫോർ വീൽ വാഹനങ്ങൾക്കു മാത്രം കടന്നു പോകുവാൻ സാധിക്കുന്ന വഴികളാണ് ഇവിടുത്തെ പ്രത്യേകത. വഴി എന്നു വിശേഷിപ്പിക്കാൻ പറ്റുന്ന ഒന്ന് ഇവിടെ അധികം കാണുവാൻ സാധിക്കില്ല. എന്തുതന്നെയായയാലും സാഹസികത രക്തത്തിൽ അലിഞ്ഞവർക്ക് പോയിവരുവാൻ പറ്റിയ ഇടമാണിത്.

PC:mahindrathar

പാലക്കയം തട്ട്

പാലക്കയം തട്ട്

സാഹസിക ടൂറിസം രംഗത്ത് ഈ അടുത്ത കാലത്തായി ഉയർന്നു വന്ന ഒരു സ്ഥലമാണ് പാലക്കടം തട്ട്. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് സാഹസികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. കണ്ണൂരിൽ പ്രകൃതി അണിയിച്ചൊരുക്കിയ ഇടം എന്നറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കുന്നുകൾ ചുറ്റിത്തിരിഞ്ഞു കയറിയുള്ള യാത്രകളാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. അടിവാരത്തു നിന്നും ഒരു പോയന്റു വരെ എല്ലാ വാഹനങ്ങളും എത്തുമെങ്കിലും പിന്നെ മുന്നോട്ട് പോകണമെങ്കിൽ ജീപ്പ് തന്നെ ശരണം. അതും കയ്യൂക്കുള്ളവർക്കു മാത്രമേ മുകളിലെത്തുവാൻ സാധിക്കുകയൂള്ളൂ. ഏകദേശം 40 കിലോമീറ്റർ അകലെ വരെയുള്ള കാഴ്ചകൾ ഇവിടെ നിന്നും കാണാൻ കഴിയും...

PC:mahindrathar

റാണിപുരം

റാണിപുരം

കാസർകോഡിനെ അന്വേഷിച്ച് മറ്റു ജില്ലക്കാർ വരുമ്പോൾ അതിനു കുറച്ചു കാരണങ്ങൾ മാത്രമേ ഉണ്ടാവാറുള്ളൂ...അതിലൊന്നാണ് റാണിുപുരം. കേരളത്തിലെ തന്ന ഏറ്റവും മികച്ച ട്രക്കിങ്ങ് റൂട്ടുകളിലൊന്നായ ഇവിടം പ്രശസ്തമായ ഓഫ് റോഡ് ഡെസ്റ്റിനേഷൻ കൂടിയാണ്. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടം പനത്തടി എന്ന സ്ഥലത്തു നിന്നും തിരഞ്ഞാണ് പോകേണ്ടത്. ഇതുവഴി ജീപ്പിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാനാത്ത ഒന്നായിരിക്കും!!

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

കോട്ടയം ജില്ലയിലെ സാഹസികരെ തൃപ്ത്തിപ്പെടുത്തുവാനും ഓഫ് റോഡിങ്ങ് പരീക്ഷിക്കുവാനും പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഇലവീഴാപൂഞ്ചിറ. ലോകത്തിലെ ഏതു വിനോദ സഞ്ചാര സ്ഥലത്തോടും മുട്ടി നിൽക്കുവാൻ മാത്രം പ്രത്യേകതകളുള്ള ഇടമാണിത്. കോട്ടയത്തിന്റെയും ഇടുക്കിയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇവിടേക്കുളള ഓഫ് റോഡ് യാത്രയാണ് ഏറ്റവും വലിയ ആകർഷണം. പാറക്കെട്ടുകളിലൂടെ ഇപ്പോൾ താഴേക്ക് വീഴും എന്ന മട്ടിൽ പോകുന്ന ജീപ്പ് യാത്ര ആസ്വദിക്കുവാനായി മാത്രം ഇവിടെ ആളുകൾ എത്താറുണ്ട്

PC:mahindrathar

മാർമല വെള്ളച്ചാട്ടം

മാർമല വെള്ളച്ചാട്ടം

കോട്ടയത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് കോട്ടയം ഈരാറ്റുപേട്ട തീക്കോയിക്ക് സമീപം സ്ഥിതി ചെയ്യുന്ന മാർമല വെള്ളച്ചാട്ടം. എത്തിപ്പെടുവാൻ ഇത്തിരി പാടാണെങ്കിലും ഓഫ് റോഡിൽ താല്പര്യമുള്ളവർക്ക് ഇവിടം തീർച്ചയായും പരീക്ഷിക്കാം. 40 അടി ഉയരത്തിൽ നിന്നു താഴേക്ക് കുത്തിയൊഴുകുന്ന ഈ നദിയുടെ കാഴ്ച കാണുവാൻ ഇത്തിരി സാഹസികമായി തന്നെ പോയാലും തെറ്റൊന്നുമില്ല. ഈരാറ്റുപേട്ടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഇതുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 300 മീറ്റർ വരെ ഉയർന്നു നിൽക്കുന്ന മലകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

 വാഗമൺ

വാഗമൺ

കേരളത്തിൽ ഓഫ് റോഡിങ്ങിനായി ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഒരു സ്ഥലമാണ് വാഗമൺ.
ഇവിടേക്കുള്ള റൂട്ട് തന്നെ സാഹസികത നല്കുന്നതാണ്. പിന്നെ ഇവിടുത്തെ മൊട്ടക്കുന്നും കയറ്റങ്ങളും വഴി പോലുമില്ലാത്ത ഇടങ്ങളിലൂടെയുള്ള യാത്രകളും ഒക്കെ മികച്ച ഓഫ് റോഡിങ്ങിന്റെ അനുഭവമാണ് നല്കുക.

വയനാട്

വയനാട്

കേരളത്തിൽ ഓഫ് റോഡിങ്ങിന് സ്വീകാര്യത ലഭിച്ച ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് വയനാട്. കൽപ്പറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഓഫ് റോഡിങ്ങിന് കൂടുതൽ സൗകര്യങ്ങളുള്ളത്.

ഓഫ് റോഡിങ്ങ് നിരോധിച്ച ഇടങ്ങൾ

ഓഫ് റോഡിങ്ങ് നിരോധിച്ച ഇടങ്ങൾ

കേരളത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ അടുത്ത കാലത്തായി ഓഫ് റോഡിങ് നിരോധിച്ചിട്ടുണ്ട്. ഉളുപ്പുണി, രാമകക്ൽ മേട്, സത്രം തുടങ്ങിയ സ്ഥലങ്ങളിലാണിത്.

എന്‍റെ ഭഗവാനേ.. വായിക്കുമ്പോള്‍ തന്നെ കിടുങ്ങുന്നു.. എങ്ങനെ പോവാനാ ഇവിടേക്കൊക്കെ😨😨😨😱😱😱😱എന്‍റെ ഭഗവാനേ.. വായിക്കുമ്പോള്‍ തന്നെ കിടുങ്ങുന്നു.. എങ്ങനെ പോവാനാ ഇവിടേക്കൊക്കെ😨😨😨😱😱😱😱

എജ്ജാതി ട്രക്കിങ്ങ് പോയിന്റ് മാഷേ.. ഒരിക്കലെങ്കിലും പോയില്ലേ നഷ്ടാണെന്ന് ഉറപ്പ്എജ്ജാതി ട്രക്കിങ്ങ് പോയിന്റ് മാഷേ.. ഒരിക്കലെങ്കിലും പോയില്ലേ നഷ്ടാണെന്ന് ഉറപ്പ്

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

Read more about: travel weekend trip off roading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X