Search
  • Follow NativePlanet
Share
» »മഹാനഗരത്തിലെ ഒഴിവുദിവസങ്ങള്‍ക്കായി

മഹാനഗരത്തിലെ ഒഴിവുദിവസങ്ങള്‍ക്കായി

വീക്കെന്‍ഡുകളിലും അവധി ദിവസങ്ങളിലും ഒറ്റദിവസം കൊണ്ട് പോയിവരാന്‍ സാധിക്കുന്ന ബാംഗ്ലൂരിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം..

By Elizabath

ബെംഗളുരുവിലെ യാത്രാ പ്രേമികള്‍ എന്തുകൊണ്ടും ഭാഗ്യമുള്ളവരാണ്. നഗരത്തിന്റെ വെറും നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഇഷ്ടംപോലെ സ്ഥലങ്ങളാണ് യാത്ര ചെയ്യാനായി കാത്തുകിടക്കുന്നത്. മലഞ്ചെരിവുകളും കുന്നും ട്രക്കിങ് പാതകളും കൊട്ടാരങ്ങളുമൊക്കെയായി ആരെയും വശീകരിക്കുന്ന സൗന്ദര്യമാണ് പൂന്തോട്ടങ്ങളുടെ ഈ നഗരത്തിനുള്ളത്. വീക്കെന്‍ഡുകളിലും അവധി ദിവസങ്ങളിലും ഒറ്റദിവസം കൊണ്ട് പോയിവരാന്‍ സാധിക്കുന്ന ബാംഗ്ലൂരിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം...

രാമനഗര

രാമനഗര

1970കളില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമയായ ഷോലെയിലെ ഗബ്ബാര്‍ സിംങ് ഇറങ്ങിയ സ്ഥലമാണ് രാമനഗര.
ബാഗ്ലൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിന്‍രെ തിരക്കുകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ പറ്റിയ ഇടമാണ്. ട്രക്കിംഗിനും സാഹസികതക്കും പേരുകേട്ട ഇവിടെ പാറക്കെട്ടുകളിലേക്ക് കയറിച്ചെല്ലുന്നത് അടിപൊളി അനുഭവമാണ്.

PC:Flickr

 മഥൂര്‍

മഥൂര്‍

ബാംഗ്ലൂരില്‍ നിന്ന് 86.9 കിലോമീറ്റര്‍ ദൂരം
ഒരു നീണ്ട ഡ്രൈവ് എടുക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് മഥൂര്‍. എന്‍ ഐ സി ഇ റോഡ് വഴി 87 കിലോമീറ്ററാണ് ബാംഗ്ലൂരില്‍ നിന്നും ഇവിടേക്കുള്ളത്.ഭക്ഷണപ്രിയരാമെങ്കില്‍ വളരെ പ്രസിദ്ധമായ മഥൂര്‍ വടയും ആസ്വദിക്കാം.

PC: Sudhi

മാലൂര്‍

മാലൂര്‍

പുഷ്പകൃഷി കൊണ്ട് പ്രശസ്തമാണ് ബാംഗ്ലൂരില്‍ നിന്ന് 5.3 കിലോമീറ്റര്‍ അകലെയുള്ള മാലൂര്‍. മുല്ല, റോസ് യൂക്കാലിപ്റ്റസ് തുടങ്ങിയവ കൊണ്ട് ഓരോ ശ്വാസത്തിലും നമ്മളെ അതിലേക്കാകര്‍ഷിക്കുന്ന പട്ടണമാണ് മാലൂര്‍. മാത്രമല്ല നല്ല ഫ്രഷ് ആയ പച്ചക്കറികള്‍ ധാരാളം ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണിവിടം. മാലൂര്‍. ചിക്ക തിരുപ്പതി ക്ഷേത്രം മാലൂരിന്റെ പ്രത്യേകതയാണ്. ശരിക്കുള്ള തിപുപ്പതി ക്ഷേത്രത്തിന്‍രെ മിനിയേച്ചര്‍ രൂപമാണിവിടെയുള്ളത്.

PC:wiki.nurserylive.

ശിവഗംഗ

ശിവഗംഗ

ശിവലിംഗത്തില്‍ നിന്ന് ഗംഗ ഒഴുകി വരുന്നത് പോലെയാണ ശിവഗംഗയുടെ ആകൃതി. അതുകൊണ്ട് തന്നെയാണ് ഈ സ്ഥലം ശിവഗംഗ എന്നറിയപ്പെടുന്നത്. ട്രെക്കിംഗ്, പര്‍വ്വതാരോഹണം എന്നിവ കൊണ്ട് പ്രശസ്തമാണ് ശിവഗംഗ. ബാംഗ്ലൂരില്‍ നിന്ന് ഒരു ഡ്രൈവ് എടുത്താല്‍ എന്തുകൊണ്ടും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലാമാണിത്. നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

PC:Sreejithk2000

ശിവനസമുദ്ര

ശിവനസമുദ്ര

മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ശിവനസമുദ്ര. ശിവനസമുദ്രം എന്നര്‍ത്ഥം ശിവന്റെ കടല്‍ എന്നാണ്. ഗഗനചുക്കിന്റെയും ബരാച്ചുക്കിന്റെയും ഇരട്ട വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. ബാംഗ്ലൂരില്‍ നിന്നും 134 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC: Hareey3

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബാംഗ്ലൂരിലെ വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സ്ഥലമാണ് നന്ദി ഹില്‍സ്. ആനന്ദഗിരി അഥവാ സന്തോഷത്തിന്റെ താഴ്‌വര എന്നാണ് നന്ദി ഹില്‍സ് അറിയപ്പെടുന്നത്. മനോഹരമായ ഒരു പ്രകൃതിദൃശ്യമാണ് ഇവിടുത്തെ പ്രത്യേകത. ബാംഗ്ലൂരില്‍ നിന്ന് 61.1 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.
. സൂര്യാസ്തമയും സൂര്യോദയവും കാണാനാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.

PC: Yasmeen syeda

അവലാബേട്ട

അവലാബേട്ട

ബാംഗ്ലൂരില്‍ നിന്ന് 92.4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അവലാബേട്ട വളരെക്കുറച്ച് ആളുകള്‍ മാത്രം എത്തുന്ന ഒരിടമാണ്. മനോഹരമായ മലഞ്ചെരുവുകളും കുളവും ക്ഷേത്രവും ചുറ്റുമുള്ള കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്കാ ആകര്‍ഷിക്കുന്നത്.

PC: Norbert Kaiser

ബേലൂര്‍

ബേലൂര്‍

ബേലൂര്‍ കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പുരാതന ക്ഷേത്രങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, മനോഹര പൂന്തോട്ടങ്ങള്‍ തുടങ്ങി കാഴ്ചകള്‍ ആണ് ബേലൂരിന്റെ പ്രത്യേകത. ഹൊയ്‌സാല രാജവംശത്തിന്റെ പ്രാചീന തലസ്ഥാനമായിരുന്ന ഇവിടം ബാംഗ്ലൂരില്‍ നിന്ന് 220.5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Dayanandashetty beloor

ഹലേബിഡു

ഹലേബിഡു

ബേലൂരിലെ ഇരട്ട പട്ടണമാണ് ഹലേബിഡു. ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമായതു കൊണ്ട് തന്നെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. വിഷ്ണുവര്‍ദ്ധനരാജാവിന്റെ പത്‌നിയായ ശാന്താലദേവിയുടെ കാലത്താണ് ഈ കൊത്തുപണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.

PC:Anks.manuja

മന്ദാരഗിരി കുന്നുകള്‍

മന്ദാരഗിരി കുന്നുകള്‍

ബാംഗ്ലൂരില്‍ നിന്ന് വെറും 60 കിലോമീറ്റര്‍ ദൂരത്തിലാണ് മന്ദാരഗിരി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. മലിനമാകാത്ത ഒരു സ്ഥലമാണ് മന്ദാരഗിരി. കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഇവിടം തിരക്കുകളില്‍ ഇതുവരെയും പെട്ടിട്ടില്ലാത്ത കുന്നാണ്.

PC:Youtube

 ശ്രവണബലഗോള

ശ്രവണബലഗോള

ജൈന തീര്‍ഥാടന കേന്ദ്രമായ ശ്രാവണബലെഗോള വാസ്തുശില്‍പ്പകലെയും ശില്‍പ്പചാരുത മഹിമയെയും ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ഏക ഗോമതേശ്വര പ്രതിമ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ജൈന വിശ്വാസപ്രകാരം 'ബാഹുബലി' എന്ന പേരിലും ഇത് അറിയപ്പെടുന്നു.

PC:Dineshkannambadi

മെല്‍ക്കോട്ടെ

മെല്‍ക്കോട്ടെ

മൈസൂര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയും ബാംഗ്ലൂരില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയുമാണ് മെല്‍ക്കോട്ടെ സ്ഥിതി ചെയ്യുന്നത്. ചരിത്രസ്മാരകങ്ങളില്‍ നിന്ന് മനോഹരമായി നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഗൊറോറിനടുത്താണ്. ഏറ്റവും പ്രശസ്തമായവ ചേലൂ നാരായണ ക്ഷേത്രവും യോഗ നരസിംഹ ക്ഷേത്രവുമാണ് യാഡുഗിരി മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്നു. മെല്‍ക്കോട്ടെ വന്യജീവി സങ്കേതം സന്ദര്‍ശിക്കാവുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്. നിരവധി മൃഗങ്ങളോടൊപ്പം ഈ വന്യജീവി സങ്കേതത്തില്‍ 200 ലധികം ഇനം പക്ഷികള്‍ ഇവിടെയുണ്ട്. പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഇവിടം.

PC:HPNadig

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X