Search
  • Follow NativePlanet
Share
» »ആഘോഷങ്ങള്‍ നിറഞ്ഞ, ഉറങ്ങാന്‍ അനുവദിക്കാത്ത ഇന്ത്യന്‍ നഗരങ്ങള്‍

ആഘോഷങ്ങള്‍ നിറഞ്ഞ, ഉറങ്ങാന്‍ അനുവദിക്കാത്ത ഇന്ത്യന്‍ നഗരങ്ങള്‍

യാത്രകളെ ഓര്‍മ്മകളായി മാത്രം കാണാതെ അടിപൊളി ആഘോഷമായി കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം..

By Elizabath

ഒരു ഗ്ലാസ് ചായയും ഒരു പുസ്തകവുമായി യാത്രകളും ഒഴിവ് ദിവസങ്ങളും ആസ്വദിക്കുന്ന ആളുകള്‍ ഒക്കെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമായി മാത്രം യാത്ര ചെയ്യുന്ന ഒട്ടനവധി ആളുകള്‍ക്കായാണ് ഇന്ന് നഗരങ്ങള്‍ കാത്തിരിക്കുന്നത്. യാത്രയെ തന്നെ ഒരാഘോഷമാക്കുന്ന ആളുകള്‍ക്ക് പോയിവരാന്‍ പറ്റിയ മികച്ച സ്ഥലങ്ങള്‍ നോക്കാം... യാത്രകളെ ഓര്‍മ്മകളായി മാത്രം കാണാതെ അടിപൊളി ആഘോഷമായി കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം..

ചലാല്‍, ഹിമാചല്‍ പ്രദേശ്

ചലാല്‍, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ കസോളിനു തൊട്ടടുത്തുള്ള സ്ഥലമാണ് ചലാല്‍. താഴ്വാരങ്ങഴളുടെയും കാഴ്ചകളുടെയും നാടായ ഇവിടം ആഘോഷങ്ങളുടെ നാടാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. സീസണനുസരിച്ച് ധാരാളം പാര്‍ട്ടികള്‍ ഇവിടെ നടക്കാറുണ്ട്.
താരതമ്യേന താമസ സൗകര്യം കുറഞ്ഞ ചിലവില്‍ കിട്ടുന്ന ഇവിടെ മ്യൂസിക് പാര്‍ട്ടികള്‍ക്കാണ് യുവാക്കള്‍ എത്തുന്നത്.

PC:Jan J George

വര്‍ക്കല, കേരള

വര്‍ക്കല, കേരള

ക്ലിഫിന് മുന്നിലായി സ്ഥിതി ചെയ്യുന്ന വര്‍ക്കല ബീച്ച് രുചിപ്രേമികളുടെയും സാഹസികരുടെയും ഇഷ്ടസ്ഥലങ്ങളിലൊന്നാണ്. പുറമേ പാര്‍ട്ടിയുടെ ബഹളങ്ങള്‍ കാണാനില്ലെങ്കിലും കഫേകളിലും കൂട്ടുകാര്‍ കൂടുന്നിടത്തുമെല്ലാം ആഘോഷങ്ങളാണ്. ഇവിടുത്തെ പല കഫേകളും പുലര്‍ച്ചെ അഞ്ച് മണി വരെ തുറന്നിരിക്കാറുണ്ട്.

PC: Flickr

ഷില്ലോങ്

ഷില്ലോങ്

റോക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഷില്ലോങ് ആഘോഷങ്ങളുടെ അവസാന വാക്കാണ്. പുലര്‍ച്ചെ വരെ തുറന്നിരിക്കുന്ന ഷോപ്പുകളും ആഘോഷങ്ങള്‍ക്കായി സമയം കാത്തരിക്കുന്ന ആളുകളും പറ്റിയ സൗഹൃദം ലഭിച്ചാല്‍ ആഘോഷം തുടങ്ങുന്ന ആളുകളുമൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്.

PC:Wikipedia

 പൂനെ

പൂനെ

ഇത്രയും കൂളായ ആളുകളുള്ള സ്ഥലമുണ്ടോ എന്നു സംശയിക്കും പൂനെയിലെത്തിയാല്‍.ആഘോഷങ്ങളും പാര്‍ട്ടികളും രാവേറെ ചെന്നാലും അവസാനിക്കാത്ത ഇവിടുത്തെ ഒരോ മിനിട്ടുകളും അടിപൊളിയായിരിക്കും എന്നതില്‍ സംശയമില്ല.
PC: Wikipedia

ഗോവ

ഗോവ

എന്തു തരത്തിലുള്ള ആഘോഷങ്ങളുമാകട്ടെ.. എല്ലാത്തിനും പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് ഗോവ. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എല്ലാം ഒരേപോലെ ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഗോവയിലുണ്ട്. ബീച്ചുകളില്‍ നിന്നും ബീച്ചുകളിലേക്കുള്ള യാത്രയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:Wikipedia

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഫ്രഞ്ച് സ്മരണകള്‍ ഉറങ്ങുന്ന പോണ്ടിച്ചേരിയില്‍ ആഘോഷം നടക്കുമോ എന്നു സംശയിക്കുന്നവരാണധികവും. ബീച്ചില്‍ പുസ്തകവും വായിച്ച് ഇരിക്കാന്‍ തോന്നിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണെങ്കിലും അടിച്ചുപൊളിക്കാന്‍ ധാരാളം സാധ്യതകള്‍ ഇവിടെയുമുണ്ട്. തരംഗംബാടി ദ്വീപും ബീച്ചും ഒക്കെ ഇവിടുത്തെ കിടിലന്‍ സ്ഥലങ്ങളാണ്.

PC:Wikipedia

ഹാവ്‌ലോക്ക് ദ്വീപ്, ആന്‍ഡമാന്‍

ഹാവ്‌ലോക്ക് ദ്വീപ്, ആന്‍ഡമാന്‍


പാര്‍ട്ടിയുടെ ആഘോഷങ്ങളിലോക്ക് കടക്കാതെ കതികച്ചും ഉത്തരവാദിത്തത്തോടെ അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണ് ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപുകള്‍. സ്‌കൂബാ ഡൈവിങ്ങിനു പ്രാധാന്യം നല്കുന്ന ഇവിടെ പ്രകൃതിയോട് ചേര്‍ന്നുള്ള ആഘോഷങ്ങള്‍ മാത്രമേ അനുവദിക്കാറുള്ളൂ.

PC:Flickr

മണാലി

മണാലി

യാത്രയെ സ്‌നേഹിക്കുന്നവരുടെ സ്വര്‍ഗ്ഗമാണ് മണാലി. ഏതു പ്രായത്തിലുള്ളവര്‍ക്കും എത്തിച്ചേര്‍ന്ന് ആഘോഷിക്കാന്‍ പറ്റിയ ഇവിടം സൂര്യാസ്തമയങ്ങള്‍ക്കും സൂര്യോദയങ്ങള്‍ക്കും പേരുകേട്ടയിടം കൂടിയാണ്. ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഇവിടം സഞ്ചാരികളുടെ ട്രാവല്‍ ഹബ്ബ് കൂടിയാണ്.

PC:Flickr

 ഗോകര്‍ണ

ഗോകര്‍ണ

രാത്രി പാര്‍ട്ടികളുടെയും സംഗീതത്തിന്റെയും യാത്രകളുടെയും ഇഷ്ടക്കാര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ഗോകര്‍ണ്ണ. രാത്രികളിലെ പാര്‍ട്ടികള്‍ക്ക് അല്പം വിലക്കുണ്ടെങ്കിലും ഇവിടുത്തെ പാര്‍ട്ടികള്‍ ആരെയും ആകര്‍ഷിക്കുന്ന ഒരനുഭവമായിരിക്കും.

PC:Flickr

നാസിക്

നാസിക്

രാത്രികളും പകലുകളും ഒരേപോലെ ആഘോഷമാക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് നാസിക്. വൈനിന്റെ തലസ്ഥാനമായ ഇവിടം രുചിപ്രേമികളെ ആകര്‍ഷിക്കുന്ന ഇടം കൂടിയാണ്.
PC: Flickr

ചണ്ഡിഗഡ്

ചണ്ഡിഗഡ്

കൂള്‍ ഗൈസിനായി പാര്‍ട്ടികള്‍ നടത്താന്‍ പറ്റിയ സ്ഥലമാണ് സൂപ്പര്‍ കൂള്‍ ചണ്ഡിഗഡ്. രാവേറെയുള്ള ആഘോഷങ്ങളും പകലിലും നിറഞ്ഞ് നില്‍ക്കുന്ന നിറങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Wikipedia

ദിയു

ദിയു

എഷ്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലുകളില്‍ ഒന്നായ ഫെസ്റ്റ് ഡി ഡിയൂ നടക്കുന്ന ഡിയുവാണ് പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും പറ്റിയ മറ്റൊരിടം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നടക്കുന്ന ഈ ആഘോഷമാണ് ഡിയുവിന്റെ പ്രത്യേകത.

PC:google

ജയ്പൂര്‍

ജയ്പൂര്‍

പിങ്ക് സിറ്റി ആഘോഷങ്ങളില്‍ മുങ്ങുന്ന സമയമാണ് ഇപ്പോള്‍. വര്‍ണ്ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷം ആരെയും ഇവിടേക്ക് ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല.

PC: Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X