Search
  • Follow NativePlanet
Share
» »അവധി ആഘോഷിക്കുവാന്‍ ഹിമാലയത്തിലേക്ക് പോകാം

അവധി ആഘോഷിക്കുവാന്‍ ഹിമാലയത്തിലേക്ക് പോകാം

അവധിക്കാല യാത്രകള്‍ പലയിടങ്ങളിലായി പ്ലാന്‍ ചെയ്തു പോകുമെങ്കിലും ഏറ്റവും മികച്ച ഇടത്തിന് ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അത് ഹിമാലയമാണ്. ശാന്തസുന്ദരമായ ദിവസങ്ങളും അതിമനോഹരങ്ങളായ കാഴ്ചകളും മനസ്സിനെ സംതൃപ്തമാക്കുന്ന കുറച്ചു ദിവസങ്ങളുമൊക്കെ വേണമെങ്കില്‍ ഒന്നും ആലോചിക്കാതെ ഹിമാലയം തിരഞ്ഞെടുക്കാം. സാഹസിക യാത്രയാണെങ്കിലും ബാക്ക്പാക്കിങ് ആണെങ്കിലും സുഹൃത്തുക്കളുമൊത്തുള്ള അ‌ടിപൊളി യാത്രയാണെങ്കിലും എന്തിനധികം ഹണിമൂണാണെങ്കില്‍ പോലും രണ്ടാമതൊന്ന് ആലോചിക്കാതെ ഹിമാലയം തിരഞ്ഞെടുക്കാം.
മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വത നിരകളും പൂത്തു നില്‍ക്കുന്ന താഴ്വരകളും പുരാതനമായ ആശ്രമങ്ങളും ആളുകള്‍ ഇനിയും കടന്നു ചെന്നി‌ട്ടില്ലാത്ത ഭൂമികളും ഒക്കെയായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുകയാണ് ഹിമാലയം. ഇതാ ഈ ഹിമാലയത്തില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്ന പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം...

കസോള്‍, ഹിമാചല്‍ പ്രദേശ്

കസോള്‍, ഹിമാചല്‍ പ്രദേശ്

ഹിമാലയത്തിലെ ഏറ്റവം മനോഹരമായ പ്രദേശം ഏതാണ് എന്നു ചോദിച്ചാല്‍ ഒരു സംശയവും കൂടാതെ പറയുവാന്‍ സാധിക്കുന്ന ഇടമാണ് ഹിമാചല്‍ പ്രദേശിലെ കസോള്‍. കുളു വാലിയില്‍ പാര്‍വ്വതി വാലിയോട് ചേര്‍ന്നു കിടക്കുന്ന കസോള്‍ ഹിമാചലിലെ ഏറ്റവും പ്രസിദ്ധമായ‌ ട്രക്കിങ് കേന്ദ്രം കൂടിയാണ്. ട്രക്കിങ് കൂടാതെ മനോഹരമായ കാഴ്ചകള്‍, വ്യൂ പോയിന്‍റുകള്‍, കൊതിപ്പിക്കുന്ന വ്യത്യസ്ത രുചികള്‍ തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. അധികം ആളുകളൊന്നും എത്തിച്ചേരാത്തതിനാല്‍ സമാധാനപരമായി അവധി ദിവസങ്ങള്‍ ഇവി‌ടെ ചിലവഴിക്കാം.

കസോളില്‍ ചെയ്യുവാന്‍

കസോളില്‍ ചെയ്യുവാന്‍


പാര്‍വ്വതി നദിതീരത്തെ ട്രക്കിങ്, ഖീര്‍ഗംഗയിലേക്കുള്ള യാത്രകള്‍, ഒളിഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കെത്തിക്കുന്ന ചരിത്ര ഇടങ്ങള്‍, പുരാതനങ്ങായ ക്ഷേത്രങ്ങള്‍, ഇസ്രയേലി ഭക്ഷണം തുടങ്ങിയവയാണ് ഇവി‌ടെ ആസ്വദിക്കുവാന്‍ പറ്റുന്ന കാര്യങ്ങള്‍

ഗുല്‍മാര്‍ഗ്, കാശ്മീര്‍

ഗുല്‍മാര്‍ഗ്, കാശ്മീര്‍


സ്വര്‍ഗ്ഗസമാനമായ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും പേരുകേട്ട ഇടമാണ് ഗുല്‍മാര്‍ഗ്. കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹണിമൂണിനു വരുന്നവരും കുടുംബമായി യാത്രയ്ക്കു വരുന്നവരുമാണ് തിരഞ്ഞെടുക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2650 മീറ്റര്‍ ഉയരത്തില്‍ സില്‍വന്‍ മലനിരകള്‍ക്കിടയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കേന്ദ്രം, സ്കീയിങ് കേന്ദ്രം തുടങ്ങിയവയും ഇവിടെ കാണാം.

ഗുല്‍മാര്‍ഗ്ഗില്‍ കാണാം

ഗുല്‍മാര്‍ഗ്ഗില്‍ കാണാം

വേനല്‍ക്കാലത്തെ ട്രക്കിങ് കേന്ദ്രങ്ങള്‍, സ്കീയിങ്, ഗോള്‍ഫ് തുടങ്ങിയവയാണ് ഇവിടെ പരീക്ഷിക്കുവാന്‍ പറ്റിയ കാര്യങ്ങള്‍.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് ഗുല്‍മാര്‍ഗ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

നുബ്രാ വാലി, ലഡാക്ക്

നുബ്രാ വാലി, ലഡാക്ക്

ലഡാക്കിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് നുബ്രാ വാലി. അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളും കൊണ്ട് സഞ്ചാരികളെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ലഡാക്കിലെ പൂക്കളുടെ താഴ്വര എന്നും ലഡാക്കിന്‍റ ധാന്യപ്പുര എന്നും നുബ്രാ വാലി അറിയപ്പെടുന്നു. ഫലഭൂയിഷ്‌ടമായ മണ്ണാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ബുദ്ധമതത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ദിക്ഷിത് ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

നുബ്രാ വാലിയില്‍ ചെയ്യുവാന്‍

നുബ്രാ വാലിയില്‍ ചെയ്യുവാന്‍

ഹണ്ടര്‍ സാന്‍ഡ് ഡ്യൂന്‍സിലൂടെയുള്ള ഡെസേര്‍‌ട്ട് സഫാരി, ദിക്ഷിത് ആശ്രമ സന്ദര്‍ശനം, കര്‍ദുങ് ലായിലേക്കുള്ള യാത്ര തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് നുബ്രാ വാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

യുംതാങ് വാലി, സിക്കിം

യുംതാങ് വാലി, സിക്കിം

ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവൂം മനോഹരമായ പ്രദേശങ്ങളിലൊന്നാണ് യുംതാങ് വാലി. സിക്കിമിലെ പൂക്കളുടെ താവ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഓരോ സീസണിനനുസരിച്ച് ഭംഗി മാറിക്കൊണ്ടിരിക്കുന്ന ഇവിടം എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്.റോഡോഡെന്‍ഡ്രോണിന്‍റെ 24 തരം വ്യത്യസ്ത ഇനങ്ങള്‍ ഇവിടെ കാണാം.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പരവതാനി വിരിച്ചതുപോലെ റോഡോഡെന്‍ഡ്രോണ്‍ ഇവിടെ പൂക്കും. അതുകൊണ്ടു തന്നെ ഈ സമയങ്ങളില്‍ ഇവിടെ ശാന്തമായ ഒരു അന്തരീക്ഷമായിരിക്കും. ആ സമയങ്ങളില്‍ ശാന്തമായ അവധിക്കാലം ചിലവഴിക്കുവാനായി നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. സ്കീയിങ്ങും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Joginder Pathak

യുംതാങ്ങില്‍ ചെയ്യുവാന്‍

യുംതാങ്ങില്‍ ചെയ്യുവാന്‍

സ്നോ പോയിന്‍റിലേക്കുള്ള ‌ട്രക്കിങ്ങ്, പൂക്കളുടെ കാഴ്ചകള്‍, സ്കീയിങ്ങ്, ആശ്രമങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയുടെ സന്ദര്‍ശനം എന്നിവ ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങളാണ്.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് യുംതാങ് വാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

മണാലി

മണാലി

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. സമുദ്ര നിരപ്പില്‍ നിന്നും 2050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കുളു വാലിയിലാണുള്ളത് ബിയാസ് നദിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഓരോ സഞ്ചാര പ്രേമിയുടേയും ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടം കൂടിയാണ്. ഹണിമൂണ്‍ സഞ്ചാര കേന്ദ്രം കൂടിയാണിത്. സോളാങ് വാലി, റോത്താങ് പാസ്, ഓള്‍ഡ് മണാലി തുടങ്ങിയ ഇടങ്ങളെല്ലാം ഇവിടെ നിന്നും എളുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന ഇടം കൂടിയാണ്.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് മണാലി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

തവാങ്

തവാങ്

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശിലെ തവാങ്. മനോഹരമായ കാഴ്ചകളും ആശ്രമങ്ങളും തടാകങ്ങളും ഒക്കെ ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നവയാണ്. നോര്‍ത്ത ഈസ്റ്റ് ഇന്ത്യയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം കൂടിയാണിത്. ഹിമാലയ്തതിലെ എണ്ണപ്പെട്ട ഇടം കൂടിയാണ് തവാങ്.

തവാങ്ങില്‍ ചെയ്യുവാന്‍

തവാങ്ങില്‍ ചെയ്യുവാന്‍


ആശ്രമങ്ങളിലെ സന്ദര്‍ശനം, സേലാ പാസിലൂടെയുള്ള യാത്ര, മാധുരി ത‌ടാകം, തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യാം.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് തവാങ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

കൗസാനി, ഉത്തരാഖണ്ഡ്

കൗസാനി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ കസൗനിയാണ് ഹിമാലയത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്ന്. സമുദ്ര നിരപ്പില്‍ നിന്നും 1890 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസൗനി ഹിമാലയ കാഴ്ചകള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. സിറ്റിയിലെ തിരക്കേറിയ ജീവിതത്തില്‍ നിന്നും പെട്ടന്നൊരു യാത്ര പോയി തിരികെ വരുവാന്‍ ഈ ഇടം തിരഞ്ഞെടുക്കാം.

കസൗനിയില്‍ ചെയ്യുവാന്‍

കസൗനിയില്‍ ചെയ്യുവാന്‍

കസൗനി ഗുഹകളുടെ സന്ദര്‍ശനം, സോമേശ്വര്‍ ക്ഷേത്ര ദര്‍ശനം, തേയിലത്തോട്ടങ്ങള്‍, തുടങ്ങിയവയാണ് ഇവി‌ടെ ചെയ്യുവാനും ആസ്വദിക്കുവാനുമുള്ള കാര്യങ്ങള്‍.
ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് കസൗനി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാബുദ്ധ ടാറ്റു മുതല്‍ ഹൈഹീല്‍ ചെരുപ്പ് വരെ.. വിചിത്രമായ യാത്ര നിയമങ്ങളിതാ

കാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാംകാരവന്‍ ടൂറിസത്തില്‍ പുതുമയുമായി കര്‍ണ്ണാടക, സഞ്ചാരികള്‍ക്ക് ധൈര്യമായി പോകാം

തടാകത്തില്‍ മുങ്ങിയ ക്ഷേത്രം, പുറത്തുകാണാം എട്ടുമാസം മാത്രംതടാകത്തില്‍ മുങ്ങിയ ക്ഷേത്രം, പുറത്തുകാണാം എട്ടുമാസം മാത്രം

തടാകത്തില്‍ മുങ്ങിയ ക്ഷേത്രം, പുറത്തുകാണാം എട്ടുമാസം മാത്രംതടാകത്തില്‍ മുങ്ങിയ ക്ഷേത്രം, പുറത്തുകാണാം എട്ടുമാസം മാത്രം

Read more about: himalaya travel tips uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X