Search
  • Follow NativePlanet
Share
» »അത്ഭുതങ്ങള്‍ ഒളിപ്പിച്ച മണിപ്പൂര്‍

അത്ഭുതങ്ങള്‍ ഒളിപ്പിച്ച മണിപ്പൂര്‍

തീരാത്ത ആശ്ചര്യങ്ങള്‍ ഒളിപ്പിച്ച,ആര്‍ക്കു മുന്നിലും വെളിപ്പെട്ടിട്ടില്ലാത്ത മണിപ്പൂരിനെ കൂടുതല്‍ അറിയാം..

By Elizabath

ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. സഞ്ചാരികള്‍ ഏറെയൊന്നും കടന്നുചെന്നിട്ടില്ലാത്ത മണിപ്പൂര്‍ നിറയെ ആരും കാണാത്ത കാഴ്ചകളും അത്ഭുതങ്ങളുമാണുള്ളത്. പ്രാദേശികമായ സംസ്‌കാരങ്ങളിലും
ആചാരങ്ങളിലും തനിമ സൂക്ഷിക്കുന്ന മണിപ്പൂര്‍ നാട്ടുരാജ്യമായിരുന്നുവത്രെ.
തീരാത്ത ആശ്ചര്യങ്ങള്‍ ഒളിപ്പിച്ച,ആര്‍ക്കു മുന്നിലും വെളിപ്പെട്ടിട്ടില്ലാത്ത മണിപ്പൂരിനെ കൂടുതല്‍ അറിയാം..

കങ്‌ലാ പാലസ്

കങ്‌ലാ പാലസ്

മണിപ്പൂരിലെ രാജവംശത്തിന്റെ കൊട്ടാരമായ കങ്‌ലാ പാലസ് ഇവിടുത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരിടം കൂടിയാണ്. തലസ്ഥാനമായ ഇംഫാലില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രാജഭരണകാലത്ത് പ്രധാനപ്പെട്ട ഇടമായിരുന്നുവെങ്കിലും കലസ്ഥാനം മാറിയതോടെ ദുര്‍ബലമാവുകയാണുണ്ടായത്. ഇപ്പോള്‍ ഇതൊരു പുരാവസ്തു കേന്ദമാണ്.

PC: Adsoraning

മോയിറാങ്

മോയിറാങ്

മണിപ്പൂരിലെ ടൂറിസ്റ്റ് ടൗണ്‍ എന്നറിയപ്പെടുന്ന മോയിറാങ് ഇംഫാലില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ മ്യൂസിയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
കെയ്ബുല്‍ ലമാജോ ദേശീയോദ്യാനവും ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയതാണ്. പ്രാദേശികമായ ചരിത്രങ്ങളും മനോഹരങ്ങളായ ഭൂപ്രകൃതിയുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.
PC: Youtube

ലോക്താക് ലേക്ക്

ലോക്താക് ലേക്ക്

മോയിറാങില്‍ നിന്നും 8 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ലോക്താക് ലേക്ക് ഇവിടുത്തെ വലിയ ശുദ്ധജല തടാകങ്ങളിലൊന്നും മികച്ച ടൂറിസ്റ്റ് കേന്ദ്രവുമാണ്. തടാകത്തിനു മുകളില്‍ വളര്‍ന്നിരിക്കുന്ന പച്ചപ്പിന്റെ കാഴ്ചയാണ് ഏറ്റവും ആകര്‍ഷകം. ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണിത്.

മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍

മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍

സസ്യജന്തുജാലങ്ങളുടെ വൈവിധ്യമാര്‍ന്ന കാഴ്ചയാണ് മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. അപൂര്‍വ്വങ്ങളായ ധാരാളം ജീവികളും പക്ഷികളും ഇവിടെയുണ്ട്.
PC: SCooper4711

ശ്രീ ഗോവിന്ദജീ ക്ഷേത്രം

ശ്രീ ഗോവിന്ദജീ ക്ഷേത്രം

കൃഷ്ണന്റെ അവതാരമായ ഗോവിന്ദനു സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഗോവിന്ദജീ ക്ഷേത്രം ഇംഫാലിലെ തിരക്കേറിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇതിന്റെ നിര്‍മ്മാണ രീതി ഏറെ ആകര്‍ഷകമാണ്. 1846 ല്‍ മഹാരാജ നാരാ സിങാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

PC: kknila

സുക്കോ വാലി

സുക്കോ വാലി

സാസസിക പ്രേമികള്‍ക്കു മാത്രമായുള്ള സ്ഥലമാണ് മണിപ്പൂരിന്റെ സ്വന്തം സുകോ വാലി. ഇവിടുത്തെ ട്രക്കിങ്ങാണ് ഏറ്റവും ആകര്‍ഷകം. മണിപ്പൂര്‍ എന്‍ജിനീയറിങ് ആന്‍ഡ് മൗണ്ടനീറിങ് അസോസിയേഷന്റെ നതൃത്യത്തില്‍ സുക്കോ വാലിയെ അറിയാനായി 5 മണിക്കൂര്‍ നീളുന്ന ട്രക്കിങ് ഇവിടെ ലഭ്യമാണ്.
PC: GuruBidya

മണിപ്പൂരി ഡാന്‍ഡ്

മണിപ്പൂരി ഡാന്‍ഡ്

കണ്ണുകള്‍ക്കു വിരുന്നായ മണിപ്പൂരി ഡാന്‍ഡ് കാണുന്നവരെ കഴിഞ്ഞ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതി ഉളവാക്കുന്ന ഒന്നാണ്. രാധയുടെയുെം കൃഷ്ണന്റയും രാസലീലകളില്‍ നിന്നും പ്രദേദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച ഈ നൃത്തരൂപം മണിപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്തതാണ്.

PC: Matsukin

ഇമാ കെയ്‌ത്തെല്‍

ഇമാ കെയ്‌ത്തെല്‍

മണിപ്പൂരിലെ പ്രാചീന മാര്‍ക്കറ്റുകളിലൊന്നായ ഇമാ കെയ്‌ത്തെല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ മാത്രം നടത്തുന്ന ഒരു മാര്‍ക്കറ്റാണ്. 16-ാം നൂറ്റാണ്ടുമുതല്‍ പ്രവര്‍ത്തിക്കുന്ന ഈ മാര്‍ക്കറ്റില്‍ കുറഞ്ഞത് നാലായിരത്തോളം സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട്.

PC: OXLAEY.com

പോളോ കളി

പോളോ കളി

ലോകത്തെങ്ങും വ്യാപകമായ പോളോ കളിയുടെ ഉത്ഭവം മണിപ്പൂരില്‍ നിന്നാണെന്ന് അറിയുമോ..പുലു എന്നറിയപ്പെടുന്ന ഈ കളി മണിപ്പൂരിലെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്നതാണ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയത്താണ് അവര്‍ ഇത് പഠിക്കുന്നതും വ്യാപകമാക്കുന്നതും.

PC: Paul

ഏറ്റവും എരിവുള്ള മുളക്

ഏറ്റവും എരിവുള്ള മുളക്

ഗോസ്റ്റ് പെപ്പര്‍ എന്നും നാഗാ ജൊലോകിയ എന്നും ബൂട്ട് ജൊലോക്കിയ എന്നുമൊക്കെ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് മണിപ്പൂരിലാണ് കാണപ്പെടുന്നത്. അവരുടെ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമായ ഈ മുളക് വേവിച്ചാണ് വിഭവങ്ങളില്‍ ചേര്‍ക്കുന്നത്.

PC: Eli Christman

ഇംഫാല്‍ വാര്‍ സെമിത്തേരി

ഇംഫാല്‍ വാര്‍ സെമിത്തേരി

ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും വലിയ പോരാട്ടമായി കണക്കാക്കുന്നത് ഇംഫാല്‍ യുദ്ധമാണ്. ജപ്പാനീസ് ആര്‍മിയെ നേരിട്ട ഈ യുദ്ധത്തില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്കുള്ള ആദരമാണ് ഇംഫാല്‍ വാര്‍ സെമിത്തേരി

PC: Herojit th

 സ്റ്റോണ്‍ ഹെന്‍ജ്

സ്റ്റോണ്‍ ഹെന്‍ജ്

ഇംഗ്ലണ്ടിലെ സ്‌റ്റോണ്‍ ഹെന്‍ചുകളോട് സാദൃശ്യമുള്ള സ്റ്റോണ്‍ ഹെന്‍ജുകളുടെ ഒരു ശേഖരം മണിപ്പൂരിലും കാണുവാന്‍ സാധിക്കും. എന്നിരുന്നാലും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഇവിടം ഇപ്പോഴും ഒരു ഓഫ് ബീറ്റ് ഡെസ്റ്റിനേഷനാണ്.

PC: Boychou

Read more about: manipur national park north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X