Search
  • Follow NativePlanet
Share
» »വാരിപ്പൂശിയ നിറങ്ങളും ആഘോഷങ്ങളും..നവരാത്രി ഒരാഘോഷമാക്കാം ഇവിടെ!!

വാരിപ്പൂശിയ നിറങ്ങളും ആഘോഷങ്ങളും..നവരാത്രി ഒരാഘോഷമാക്കാം ഇവിടെ!!

നവരാത്രി ആഘോഷങ്ങൾക്ക് രാജ്യം വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന പ്രാർഥനകളും പൂജകളും ഒക്കെയായി നാടും നഗരവും തിരക്കുകളിലാണ്. ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിലെത്തുന്ന ഈ നവരാത്രി കാലം നാടു കാണുവാൻ പറ്റിയ സമയം കൂടിയാണ്. ഓരോ നാട്ടിലെയും വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങള്‍ കണ്ടറിയുവാൻ പറ്റിയ സമയം. അതുകൊണ്ടു തന്നെ ഇത്തവണത്തെ യാത്രകൾ മൈസൂരിൽ മാത്രം ഒതുക്കേണ്ട. നവരാത്രി ആഘോഷങ്ങൾക്കു പേരുകേട്ട ഇന്ത്യയിലെ നഗരങ്ങൾ പരിചയപ്പെടാം...

 മൈസൂർ

മൈസൂർ

മലയാളികളുടെ നവരാത്രി ആഘോഷങ്ങൾ എല്ലായ്പ്പോഴും നടക്കുന്നത് മൈസൂരിലാണ്. ദസറ കാലത്ത് മൈസൂർ സന്ദർശിക്കുന്നത് തന്നെ പ്രത്യേക ഒരനുഭവമാണ്. പുലരുവോളം വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും കൊട്ടാരത്തിവെ കാഴ്ചകളും മാത്രമല്ല ഇവിടെയുള്ളത്. മേളകളും ദസറ കാലത്തെ പ്രദർശനങ്ങളും ഇവിടെ അറിയാം. ചാമുണ്ഡി ഹിൽസിലേക്കു പോകാൻ മറക്കരുത്.

PC:Kalyan Kumar

കുലശേഖരപട്ടണം

കുലശേഖരപട്ടണം

നവരാത്രി, ദസറ ആഘോഷങ്ങൾക്ക് ഏറെ പേരു കേട്ടതാണെങ്കിലും മലയാളികൾക്ക് തീരെ പരിചയമല്ലാത്ത ഇടമാണ് തമിഴ്നാട്ടിലെ കുലശേഖര പട്ടണം. തമിഴ്നാട്ടിൽ തൂത്തുക്കുടി തിരുച്ചെണ്ടൂരിന് സമീപം സ്ഥിതി ചെയ്യുന്ന കുലശേഖരപട്ടണം ദസറക്കാലത്ത് മാത്രമുണരുന്ന ഒരു നാടാണ്. കന്യാകുമാരി കാണാനെത്തുന്ന മലയാളികൾ ഇവിടെ വരെ യാത്ര നീട്ടാറുണ്ടെങ്കിലും ഇവിടം അത്ര പ്രശസ്തമല്ല. ദേവീദേവൻമാരുടെ വേഷത്തിലെത്തുന്ന ഭക്തരാണ് ഇവിടുത്തെ പ്രധാന കാഴ്ച.

മൂകാംബിക

മൂകാംബിക

നവരാത്രിയുടെ പുണ്യസമയത്ത് ഏറ്റവും അധികം മലയാളികൾ എത്തിച്ചേരുന്ന ക്ഷേത്രമാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. സരസ്വതി ദേവിയെ വിദ്യയുടെ ദേവിയായി ആരാധിക്കുന്ന ഇവിടം ഏറെ പ്രശസ്തമായ ക്ഷേത്രമാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇവിടെ ആദിപരാശക്തിയെയാണ് മൂകാംബിക ദേവിയായി ആരാധിക്കുന്നത്. നവരാത്രിക്കാലത്ത് ഇവിടെ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കാറുണ്ട്.

PC: Rojypala

ഡെൽഹി

ഡെൽഹി

ആഘോഷങ്ങളുടെ നാടായ ഡെൽഹിയിൽ നവരാത്രി കാലം എല്ലാം കൊണ്ടും സന്ദർശിക്കുവാൻ പറ്റിയ സമയമാണ്. വ്യത്യസ്ത നാടുകളിലെ നവരാത്രി ആഘോഷങ്ങൾ ഇവിടെ കാണാൻ കഴിയും.

PC: sheetal saini

വഡോധര

വഡോധര

വിവിധ നൃത്തരൂപങ്ങൾ കൊണ്ട് നവരാത്രിക്കാലം ആഘോഷമാക്കുന്ന നാടാണ് ഗുജറാത്തിലെ വഡോധര.മുഖങ്ങളിൽ നിറങ്ങൾ വാരിപ്പൂശി പ്രത്യേകമായ സംഗീതത്തിന്റെ അകമ്പടിയിൽ നടത്തുന്ന ഇവിടുത്തെ നൃത്തത്തിന് ആരാധകർ ഏറെയുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച ഗായകരുടെ താളത്തിനൊപ്പമാണ് നാടോടി കലാകാരൻമാർ നൃത്തം ചവിട്ടുന്നത്.

PC: Brian Glanz

മുംബൈ

മുംബൈ

ഗണേഷ് ചതുർഥി ആഘോഷങ്ങൾ കഴിഞ്ഞാൽ മുംബായിലെ അടുത്ത പ്രധാന ആഘോഷം നവരാത്രിയാണ്. വ്യത്യസ്ത സംസ്കാരങ്ങളിലും ആചാരങ്ങളിലും നിന്നും വന്ന ആളുകൾ ഒരേ മനസ്സോടെ നവരാത്രി ആഘോഷിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കച്ചേരികളും നൃത്ത പരിപാടികളും ഒക്കെ ഈ സമയത്തെ മാത്രം കാഴ്ചകളാണ്.

അഹ്മദാബാദ്

അഹ്മദാബാദ്

ഗുജറാത്തിന്റെ തനതായ ആഘോഷങ്ങള്‍ കാണാനും അറിയുവാനും പറ്റിയ ഇടമാണ് അഹ്മദാബാദ്. നവരാത്രിയുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിൽ ആർക്കു വേണമെങ്കിലും ഇവിടെ പങ്കെടുക്കാം.

ബാംഗ്ലൂർ

ബാംഗ്ലൂർ

മൈസൂർ കഴിഞ്ഞാൽ കർണ്ണാടകയിൽ ഏറ്റവും ആഘോഷമായി നവരാത്രി കൊണ്ടാടുന്ന ഇടമാണ് ബാംഗ്ലൂർ.വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് നിർമ്മിച്ച് നടത്തുന്ന ആഘോഷങ്ങളാണ് ഇതിൽ പ്രധാനം. ചെറിയ ചെറിയ സ്ഥലങ്ങളിൽ പോലും ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

അയ്യപ്പൻമാർ മാലയൂരുന്ന പള്ളി മുതൽ ഹനുമാന്റെ രൂപം കൊത്തിയ പള്ളിവരെ..അതിശയിപ്പിക്കുന്ന ആലപ്പുഴ

ഇത്തവണത്തെ ദസറ ആഘോഷം ഒന്നു മാറ്റിപ്പിടിക്കാം...മൈസൂർ വേണ്ട...പകരം പോകാനിതാ കുലശേഖരപട്ടണം..!!

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

PC: Moheen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X