Search
  • Follow NativePlanet
Share
» »ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

എത്ര തവണ കയറിപ്പോയാലും തരിമ്പുപോലും മടുപ്പു തോന്നാത്ത വാഗമൺ മലയാളികളുടെ പ്രിയ സഞ്ചാര കേന്ദ്രമായി മാറിയിട്ട് പതിറ്റാണ്ടുകളായി. അങ്ങു കാസർകോഡു മുതൽ ഇങ്ങ് തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി താണ്ടി ഇവിടെയെത്തുന്നത്. ഏതു കാലാവസ്ഥയിലും മുഖംമിനുക്കി സുന്ദരിയായിരിക്കുന്ന ഇവിടെ പൈൻമരക്കാടും തങ്ങളുപാറയും മൊട്ടക്കുന്നും ഷൂട്ടിങ്ങ് പോയിന്‍റും ഒക്കെയായി ഒറ്റദിവസം കൊണ്ടു കണ്ടു തീർക്കുവാൻ പറ്റാത്ത കാഴ്ചകളാണുള്ളത്.

ഇത്തവണത്തെ വാഗമൺ യാത്രയിൽ പുതിയൊരു കാര്യം പരീക്ഷിച്ചാലോ.... മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പ്രവേശന ഫീസ് കൊടുത്തു മാത്രം കയറുവാൻ കഴിയുമ്പോഴും അവിടങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുന്ന ഇടങ്ങളും ധാരാളമുണ്ട്. ഇതാ വാഗമണ്ണിൽ ഒരുരൂപ പോലും മുടക്കാതെ തികച്ചും സൗജന്യമായി കാണുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

വാഗമൺ വ്യൂ പോയിന്‍റ്

വാഗമൺ വ്യൂ പോയിന്‍റ്

വാഗമണ്ണിലേക്കുള്ള കാഴ്ചകളുടെ തുടക്കം തന്നെ വാഗമൺ വ്യൂ പോയിന്‍റിൽ നിന്നുമാണ്. കോട്ടയത്തു നിന്നും തൊടുപുഴ ഭാഗത്തു നിന്നും വരുമ്പോള്‍ പാലാ-ഈരാറ്റുപേട്ട- തീക്കോയി റൂട്ടിലൂടെയാണ് വരേണ്ടത്. ഇവിടെ തീക്കോയി കഴിഞ്ഞ് റോഡിലൂടെ മുന്നോട്ട് പോരുമ്പോൾ എത്തിച്ചേരുന്നത് വാഗമണ്ണിന്റെ കവാടത്തിലേക്കാണ്. വാഗമൺ വ്യൂ പോയിന്റിൽ ഒന്നു വണ്ടി നിർത്തി, കാഴ്ചകൾ കാണാതെ മുന്നോട്ട് പോകരുത്. ഐസ്ക്രീം നുണഞ്ഞ്, താഴെ, മലമ്പാതകളിലൂടെ കയറ്റം കയറാതെ, കിതച്ചുവലിച്ചു വരുന്ന ബസുകളും, താഴെ താഴ്വാരങ്ങളും അവിടങ്ങളിലെ വീടുകളും പിന്നെ കാട്ടിലൂടെ വെള്ളിനൂൽ കണക്കേ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെ ഇവിടെ നിന്നും ആസ്വദിക്കുവാൻ പറ്റുന്ന കാര്യങ്ങളാണ്. ഇതല്ലെങ്കിൽ മാറിമാറിയെത്തുന്ന കോടമഞ്ഞ് ആസ്വദിക്കാം.

വാഗമൺ ലേക്ക്

വാഗമൺ ലേക്ക്

സിനിമകളിലൂടെയും ഫോട്ടോകളിലൂടെയും സഞ്ചാരികൾക്കു പരിചിതമായ ഇടമാണ് വാഗമൺ ലേക്ക്. വാഗമണ്ണിൽ ഏറ്റവും തിരക്കേറിയ ഇടം കൂടിയാണിത്. ഇവിടെ നിന്നു ഫോട്ടോ എടുക്കുവാനും ബോട്ടിങ്ങിനും തൂക്കുപാലത്തിലൂടെ നടക്കുവാനുമൊക്കെയായാണ് ആളുകൾ ഇവിടെ എത്തുന്നത്. ടീ ഗാർഡൻ ലേക്ക് എന്നും ഇതിനു പേരുണ്ട്.

തങ്ങൾപാറ

തങ്ങൾപാറ

വാഗമണ്ണിൽ സൗജന്യമായി ആസ്വദിക്കുവാൻ കഴിയുന്ന മറ്റൊരു കാര്യമാണ് തങ്ങൾപാറയിലേക്കുള്ള കയറ്റവും ഇവിടെ നിന്നുള്ള കാഴ്ചകളും. കോലാഹലമേടിനു സമീപം സ്ഥിതി ചെയ്യുന്ന തങ്ങൾപാറ ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ വിശ്വാസികൾ മാത്രമല്ല ഇവിടേക്ക് എത്തിച്ചേരുന്നത്. വാഗമണ്ണിന്‍റെ കാഴ്ചകൾ തേടി എത്തുന്നവരുടെ ഒരു സ്ഥിരം സങ്കേതം കൂടിയാണ് തങ്ങളുപാറ. പാറകളും മൂന്നു മലകളും കയറിയിറങ്ങി ചെന്നാൽ കിട്ടുന്ന വാഗമണ്ണിന്‍റെ കാഴ്ച ഒരിക്കലും മറക്കുവാൻ പറ്റാത്ത അനുഭവങ്ങളിലൊന്നായിരിക്കും.

PC: Kerala Tourism

മുരുഗൻ ഹിൽ

മുരുഗൻ ഹിൽ

വാഗമണ്ണിലെ മറ്റൊരു പ്രധാന ഇടമാണ് മുരുഗൻ ഹിൽ. ഹൈന്ദവ വിശ്വാസികളുടെയ തീർഥാടന കേന്ദ്രമായി മാത്രമല്ല, വാഗമൺ കാഴ്ചകൾ കാണാനെത്തുന്നവർ തേടിപ്പിടിച്ചെത്തുന്ന ഒരിടം കൂടിയാണ് മുരുഗൻ ഹിൽ. ചെറിയൊരു ട്രക്ക് ചെയ്തുമാത്രം എത്തുവാൻ സാധിക്കുന്ന ഇവിടെ മലയുടെ മുകളിൽ ഒരു ചെറിയ മുരുകൻ ക്ഷേത്രം കാണാം. തികച്ചും ശാന്തവും ആത്മായവുമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്. അതിനു ചുറ്റുമായി ഒരു ചെറിയ കാവും കാളി ദേവീയുടെ പ്രതിഷ്ഠയും കാണാം. കുരിശുമലയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയവും സൂര്യാസ്തമയവും കാണുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്.

PC:Shijan Kaakkara

കുരിശുമല

കുരിശുമല

വാഗമണ്ണിൽ സൗജന്യമായി കാണുവാൻ പറ്റിയ വേറൊരു സ്ഥലമാണ് കുരിശുമല. കുരിശുമലയെന്നു കേൾക്കുമ്പോൾ ഒരു ക്രിസ്ത്യാൻ തീർഥാടന കേന്ദ്രമെന്നു കരുതി യാത്രാ പ്ലാനിൽ നിന്നും മാറ്റേണ്ട. വിശ്വാസികളല്ലാത്തവർക്കും പോയി കാണുവാനും ആസ്വദിക്കുവാനും പറ്റിയ കാഴ്ചകൾ ഇവിടെയുണ്ട്. കുരിശുമല ആശ്രമവും ഇവിടുത്തെ ഡയറി ഫാമും എല്ലാവരെയും ആകർഷിക്കുന്നു. പ്രകൃതി മനോഹരമായ കാഴ്ചകളും എപ്പോഴും വീശുന്ന ഇളംകാറ്റും പിന്നെ ഇടയ്ക്കിടെ തലകാണിക്കുവാനെത്തുന്ന കോടമഞ്ഞും ഇവിടെ കാണാം. തേയിലത്തോട്ടങ്ങളുടെ കാഴ്ചയും മുകളിൽ നിന്നു നോക്കുമ്പോഴുള്ള മുരുകൻ പാറയും ഇവിടുത്തെ കാഴ്ചകളുടെ കൂട്ടത്തിൽ ചേർത്തു വയ്ക്കാം. മുകളിലേക്ക് വീണ്ടും കയറിയാൽ പ്രമുഖ വാസ്തുശില്‍പിയായിരുന്ന ലാറി ബക്കര്‍ യൂറോപ്യൻ മാതൃകയിൽ നിർമ്മിച്ച ഒരു കെട്ടിടവും കാണാം.

വലിയ നോയമ്പ് കാലത്ത് കുരിശിന്റെ വഴിയിസൽ പങ്കെടുക്കുവാൻ നൂറു കണക്കിന് വിശ്വാസികളാണ് കുരിശുമലയിൽ എത്തുന്നത്.

PC:Shijan Kaakkara

മൊട്ടക്കുന്ന്

മൊട്ടക്കുന്ന്

വാഗമണ്ണിന്റെ മാറ്റിവയ്ക്കുവാൻ സാധിക്കാത്ത കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ഏക്കറുകളോളം പരന്നു കിടക്കുന്ന മൊട്ടക്കുന്നുകൾ. വെറും പുല്ല് മാത്രം തളിർത്തു നിൽക്കുന്ന ഇവിടെ കയറിയും ഇറങ്ങിയും കിടക്കുന്ന കുന്നുകളിലൂടെ നടന്നും ഫോട്ടോ എടുത്തും സമയം ചിലവഴിക്കാം. കുട്ടികളും കുടുംബവുമായുള്ള യാത്രയാണെങ്കിൽ ഭക്ഷണം കൊണ്ടുവന്ന് ഇവിടെയിരുന്ന് കഴിക്കുവാനും പ്ലാൻ ചെയ്യാം. സൗജന്യമാണ് ഇവിടേക്കുള്ള പ്രവേശനവും.

PC:Shankar s.

വാഗമൺ വെള്ളച്ചാട്ടം

വാഗമൺ വെള്ളച്ചാട്ടം

പാലൊഴുകുംപാറ വെള്ളച്ചാട്ടം എന്നാണ് യഥാർഥ പേരെങ്കിലും ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത് വാഗമൺ വെള്ളച്ചാട്ടം എന്നാണ്. ലോവർ പൈൻ ഫോറസ്റ്റിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഒക്ടോബർ അവസാനമാകുമ്പോഴേയ്ക്കും നിറഞ്ഞൊഴുകുന്ന ഇത് പക്ഷേ, അകലെ നിന്നു കാണുവാനേ സാധിക്കുകയുള്ളൂ.

PC: Sankar s.

 തേയിലത്തോട്ടങ്ങളിലെ നടത്തം

തേയിലത്തോട്ടങ്ങളിലെ നടത്തം

വാഗമണ്ണിലെത്തിയാൽ സഞ്ചാരികൾ ആദ്യം ചെയ്യുക ഇവിടുത്തെ തേയിലത്തോട്ടങ്ങളിലൂടെ ഇറങ്ങിനടക്കുകയാണ്. തേയിലത്തോട്ടത്തിൽ നിന്നും അതിനു മുകളിൽ കയറിയും ഫോട്ടോ എടുക്കുന്നവരുടെ കാഴ്ച വാഗമണ്ണിലെ സ്ഥിരം ഫ്രെയിമുകളിലൊന്നു കൂടിയാണ്. വാഗമണ്ണിൽ സൗജന്യമായി ചെയ്യുവാൻ പറ്റിയ കാര്യങ്ങളുടെ കൂടെ ഇതും മറക്കാതെ ഉൾപ്പെടുത്താം.

മഞ്ഞും മഴയും ഹരമായിട്ടുള്ളവരുടെ വാഗമണ്‍

കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം

കോവിലൂർ..കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more