Search
  • Follow NativePlanet
Share
» »ആന്ധ്രയുടെ ഊട്ടി അഥവാ അരാക്കുവാലി

ആന്ധ്രയുടെ ഊട്ടി അഥവാ അരാക്കുവാലി

കാപ്പിത്തോട്ടങ്ങളും മറ്റു കാഴ്ചകളും ഒക്കെയായി സന്ദർശകരുടെ മനം കവരുന്ന അരക്കു താഴ്വരയുടെ വിശേഷങ്ങൾ!!

ആളും ബഹളവും ഒഴിഞ്ഞ ഇടങ്ങൾ തേടി യാത്ര പോകുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ധാരാളം സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കോടമഞ്ഞും നൂൽവണ്ണത്തിൽ മഴയും ഒക്കെയായി ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുവാൻ തോന്നുന്ന ഇടങ്ങള്‌‍. ആ സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് ഒരു സംശയവും കൂടാതെ എടുത്തുവയ്ക്കുവാൻ പറ്റിയ സ്ഥലമാണ് അരാകു വാലി. ചുരങ്ങളിൽ നിന്നും ചുരങ്ങളിലേക്ക് കയറിയും ഇറങ്ങിയുമുള്ള യാത്രകളും കാപ്പിത്തോട്ടങ്ങളും മറ്റു കാഴ്ചകളും ഒക്കെയായി സന്ദർശകരുടെ മനം കവരുന്ന അരക്കു താഴ്വരയുടെ വിശേഷങ്ങൾ!!

ആന്ധ്രയുടെ ഊട്ടി

ആന്ധ്രയുടെ ഊട്ടി

ആന്ധ്രാ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന് എന്നറിയപ്പെടുന്ന സ്ഥലമാണ് അരാക്കു വാലി. പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവ് ചൂടിൽ നിന്നും മാറി തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. അനന്തഗിരി, സുൻകരിമേട്ടാ കാടുകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തനു ആന്ധ്രയുടെ ഊട്ടി എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ്.

PC:Manojz Kumar

കാപ്പിത്തോട്ടങ്ങൾ

കാപ്പിത്തോട്ടങ്ങൾ

അരാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ കാപ്പിത്തോട്ടങ്ങളാണ്. വിശാഖപട്ടണത്തു നിന്നും അരാക്കിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകർഷണവും ഇതുതന്നെയാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയുടെ ഇരുവശത്തുമുള്ള കാപ്പിത്തോട്ടങ്ങളും കാടുകളും കൂടാതെ കാപ്പിയുടെ നാൾ വഴികൾ അറിയുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഒരു കാപ്പി മ്യൂസിയവും കൂടി ഇവിടെയുണ്ട്. പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ് ഇവിടെ വ്യാപകമായ രീതിയിൽ കാപ്പികൃഷിക്ക് തുടക്കമാവുന്നത്.

അരാകു ട്രൈബൽ മ്യൂസിയം

അരാകു ട്രൈബൽ മ്യൂസിയം

പൂർവ്വഘട്ടത്തിലെ ഒരു കാലത്തിന്റെ ചരിത്രവു ഇവിടെ ജീവിച്ചിരുന്നവരുടെ കഥകളും ഒക്കെ പറഞ്ഞു തരുന്ന ഇടമാണ് അരാക്കു ട്രൈബൽ മ്യൂസിയം. കടന്നുവന്ന സംസ്കാരത്തിന്റെ നാശ്‍വഴികൾ അറിയുവാനും ചരിത്രത്തിന്റെ ഭാഗമായി മാറി കാലത്തിന്റെ കാഴ്ചകൾ കാണുവാനും താല്പര്യമുള്ളവർക്ക് ഇവിടം തീർച്ചയായും കണ്ടിരിക്കാവുന്ന സ്ഥലമാണ്. അരാക്കു ബസ് സ്റ്റേഷനിൽ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം അരാക്കിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും കൂടിയാണ്.
ഇവിടെയുണ്ടായിരുന്ന ആളുകളുടെ ചരിത്രം വളരെ കൃത്യമായി കാണിച്ചു തരുന്ന ഇടം കൂടിയാണിത്.

PC:Pinakpani

ചാപാറൈ വെള്ളച്ചാട്ടം

ചാപാറൈ വെള്ളച്ചാട്ടം

കനത്ത കാടിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണെങ്കിലും അരാക്കിലെത്തിയാൽ വിട്ടു പോകരുതാത്ത കാഴ്ചകളിൽ ഒന്നാണ് ചാപാറൈ വെള്ളച്ചാട്ടം. അരാക്കിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ ഭംഗി അത്രയധികം പ്രശസ്തമാണ്. ദുംറിഗുഡ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇത് പരേഡു എന്ന പേരായ സ്ഥലത്തേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Arkadeep Meta

അനന്തഗിരി

അനന്തഗിരി

വിശാഖപട്ടണത്തിനും അനന്തഗിരിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് അനന്തഗിരി. ഇവിടുത്തെ പ്രദാന ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ഇത് വിശാഥപ്പട്ടണം അഥവാ വിസാഗിൽ നിന്നും 85 കിലോമീറ്റർ അകലെയാണുള്ളത്. ആന്ധ്രയിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നു കൂടിയായ ഇവിടം ധാരാളം രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന അനന്തഗിരി കാടുകൾക്കു സമീപമാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 1168 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം വാരാന്ത്യകവാടം എന്ന നിലയിൽ സന്ദർശിക്കുവാൻ പറ്റിയ ഇടമാണ്. കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.

PC:Arkadeepmeta

പാദ്മാപുരം ബോട്ടാണിക്കൽ ഗാർഡൻ

പാദ്മാപുരം ബോട്ടാണിക്കൽ ഗാർഡൻ

അരാക്കു റോഡിൽ കാണുന്ന മറ്റൊരു പ്രധാന കാഴ്ചയാണ് പാദ്മാപുരം ബോട്ടാണിക്കൽ ഗാർഡൻ.രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് സൈനികർക്ക് പച്ചക്കറികൾ വിതരണം ചെയ്തിരുന്ന ഇടം എന്ന നിലയിലാണ് ഇവിടം ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്. ഇവിടുത്തം ഹോർട്ടികൾച്ചർ നഴ്സറിയിൽ എല്ലാ തരത്തിലുമുള്ള വൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും ശേഖരവും കാണാൻ സാധിക്കും. സന്ദർശകരെ കൂടുതൽ ആകര്‍ഷിക്കുവാനായി ഗാർഡന്റെ ഉള്ളിലൂടെ ഒരു ടേയ് ട്രെയിനും ഒരുക്കിയിട്ടുണ്ട്.

PC:Bhaskaranaidu

ഗലികൊണ്ട വ്യൂ പോയന്‍റ്

ഗലികൊണ്ട വ്യൂ പോയന്‍റ്

അരാക്കിന്റെ സൗന്ദര്യം ഒറ്റയടിക്കു കാണമങ്കിൽ പോകാൻ പറ്റിയ ഇടമാണ് ഗലികൊണ്ട വ്യൂ പോയന്‍റ്. അതിരില്ലാതെ കിടക്കുന്ന പർവ്വത നിരകളും പച്ചപ്പും ഒക്കെയാണ് ഇവിടുത്തെ പ്രത്യേക കാഴ്ചകൾ.

PC:Raj

 താലിമട വെള്ളച്ചാട്ടം

താലിമട വെള്ളച്ചാട്ടം

അരാക്കിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വെള്ളച്ചാട്ടമാണ് താലിമട വെള്ളച്ചാട്ടം. അനന്തഗിരി ഗ്രാമത്തിൽ നിന്നും കാണാൻ സാധിക്കുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം അനന്തഗിരി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. ഏകദേശം 100 അടിയിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലങ്ങളിലാണ് ഏറ്റവും മനോഹരമാവുന്നത്. അരാക്കിനും അനന്തഗിരിക്കും ഇടയിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്.

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട് സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

PC:IM3847

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X