Search
  • Follow NativePlanet
Share
» »ഗോരഖ്പൂരിലെ കാഴ്ചകൾ ഇതാണ്

ഗോരഖ്പൂരിലെ കാഴ്ചകൾ ഇതാണ്

സമ്പന്നമായ പൈതൃകവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആചാരങ്ങളും ഒക്കെയായി ആളുകളെ ആകർഷിക്കുന്ന നാടാണ് ഗോരഖ്പൂർ.

ഉത്തർപ്രദേശെന്നാല്‍ നമുക്ക് ഒരു തീർഥാടന കേന്ദ്രമാണ്. വാരണാസിയും മധുരയും വൃന്ദാവനും ഒക്കെയായി ധാരാളം തീർഥാടന കേന്ദ്രങ്ങൾ ഇവിടെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചകള്‍ സ‍ഞ്ചാരികൾക്ക് നല്കുന്ന സ്ഥലമാണ് ഖോരഖ്പൂർ. സമ്പന്നമായ പൈതൃകവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആചാരങ്ങളും ഒക്കെയായി ആളുകളെ ആകർഷിക്കുന്ന നാടാണ് ഗോരഖ്പൂർ. നേപ്പാളിന്‍റെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം പ്രത്യേകതകൾ ധാരാളമുള്ള സ്ഥലമാണ്. ഗോരഖ്പൂരിനെക്കുറിച്ച് കൂടുതലറിയാം...

ഗോരഖ്പൂർ എന്നാൽ

ഗോരഖ്പൂർ എന്നാൽ

ഗോരഖ്പൂരിന്റെ ചരിത്രത്തിലേക്ക് കടന്നു പോവുകയാണെങ്കിൽ എത്തിച്ചേരുക പുരാണങ്ങളിലാണ്. ഗോരക്ഷാപുരം എന്ന വാക്കിൽ നിന്നുമാണ് ഗോരഖ്പൂർ വരുന്നത്. നാഥ് സംപ്രദായത്തിലെ പ്രധാനിയായിരുന്ന ഗോരക്ഷാനാഥിൽ നിന്നുമാണ് പേരു വന്നത് എന്നാണ കരുതപ്പെടുന്നത്.

PC:Wittystef

വെള്ളപ്പൊക്കത്തിൻറെ നാട്

വെള്ളപ്പൊക്കത്തിൻറെ നാട്

ഉത്തർപ്രദേശിൽ ഏറ്റവും അധികം വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിലൊന്നായാണ് ഗോരഖ്പൂരിനെ കണക്കാക്കുന്നത്. കഴിഞ്ഞ ഒരു 100 വർഷത്തെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന സമ.ത്തിന്റെ ആവൃത്തി വളരെ കുറഞ്ഞിരിക്കുന്നു എന്നു കാണാം. മൂന്നു നാലു വർഷത്തിലൊരിക്കൽ ഇവിടെ കനത്ത വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്.

PC:Wittystef

ഗോരഖ്നാഥ് ക്ഷേത്രം

ഗോരഖ്നാഥ് ക്ഷേത്രം

ഗോരഖ്പൂരിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടുത്തെ ഗോരഖ്നാഥ് ക്ഷേത്രം. നാഥ് സംപ്രദായിയുടെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്ന ഈ ക്ഷേത്രം ഗോരഖ്നാഥിനാണ് സമർപ്പിച്ചിരിക്കുന്നത്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ ഗോരഖ്നാഥുമായി ബന്ധപ്പെച്ച പല കാര്യങ്ങളും സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാടടികൾ, കസേര, അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ കാണാം. മകരസംക്രന്തി നാളിലാണ് ഇവിടെ കൂടുതലും വിശ്വാസികൾ എത്തുന്നത്.

PC: Nirjal stha

ആർക്കിയോളജിക്കൽ മ്യൂസിയം

ആർക്കിയോളജിക്കൽ മ്യൂസിയം

ഇന്നത്തെ ഗോരഖ്പൂർ എങ്ങനെയാണ് ഇന്നു കാണുന്ന രീതിയിലേക്ക് മാറിയത് എന്നറിയാനായി സന്ദർശിക്കേണ്ട ഒരിടമാണ് ഇവിടുത്തെ ആർക്കിയോളജിക്കൽ മ്യൂസിയം. ഗോരഖ്പൂരിന്റെ ചരിത്രം, സംസ്കാരം , ആചാരങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ പല രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ദീൻ ദയാൽ ഉപാദ്യായ് യൂണിവേഴ്സിറ്റി ഓഫ് ഗോരഖ്പൂരിന്ഡറെ ഇന്ത്യൻ ചരിത്ര വിഭാഗത്തിനാണ് ഇതിന്റെ സംരക്ഷണ ചുമതലയുള്ളത്.

ഗീതാ പ്രസ്

ഗീതാ പ്രസ്

ഹൈന്ദവ പുസ്കകങ്ങളും കൃതികളും ഒക്കെ ആദ്യമായി അച്ചടിച്ച, ലോകത്തിലെ ഏറ്റവും പഴക്കമുള്ള അച്ചടിശാല എന്ന ബഹുമതിയ്ക്ക് അർഹമാണ് ഗോരഖ്പൂരിലെ ഗീതാ പ്രസ്. 1923 ൽ ജയ ദയാൽ ഗോയഡ്കയാണ് ഇത് സ്ഥാപിച്ചത്. ഹിന്ദൂയിസം പ്രചരിപ്പിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിന്ഡറെ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്നത്. രാമായമം, മഹാഭാരതം, ഗീത ഉൾപ്പെടെയുള്ള നിരവധി കൃതികൾ അതിന്റെ വ്യാഖ്യാനങ്ങളോടു കൂടി ചേർത്ത് അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റെയിൽവേ മ്യൂസിയം

റെയിൽവേ മ്യൂസിയം

ഗോരഖ്പൂരിലെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ റെയിൽവേ മ്യൂസിയം. ലണ്ടനിൽ നിന്നും കപ്പലിൽ ഇന്ത്യയിലെത്തിച്ച ലോഡ് ലോറൻസിന്റെ സ്റ്റീം എൻജിനാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർൽണം. ഫോട്ടോ ഗാലറി, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവയും ഇവിടുത്തെ ആകർഷണങ്ങളാണ്.

നെഹ്റു പാർക്ക്

നെഹ്റു പാർക്ക്

ഗോരഖ്പൂരിൽ ലാൽഡിഗ്ഗിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പാർക്കാണ് നെഹ്റു പാർക്ക്,. പച്ചപ്പിന്റെ നടുവിൽ വ്യത്യസ്ത നിറങ്ങളിലൂള്ള ഫൗണ്ടെയ്നുകളും മറ്റുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഒരു നിർമ്മിതിയാണ് പാർക്കിന്റേത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X