Search
  • Follow NativePlanet
Share
» »ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!

ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!

ഇതാ ഈ ഫെബ്രുവരിയിൽ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടെയൊക്കെ പോകണമെന്നു നോക്കാം...

ജനുവരിയുടെ തണുപ്പു നടക്കാത്ത യാത്രാ പ്ലാനുമെല്ലാം മാറ്റിവെച്ച് പുതിയ യാത്രകളെക്കുറിച്ച് ആലോചിക്കുവാനുള്ള സമയമാണ് ഫെബ്രുവരി മാസം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആഘോഷങ്ങളും ഉത്സവങ്ങളും അരങ്ങേറുന്ന സമയം. ഇതൊന്നും കൂടാതെ പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട നാളായ വാലന്‍റൈൻസ് ദിനവും ഫെബ്രുവരിയിലാണ്. ഇങ്ങനെ യാത്ര ചെയ്യുവാൻ കാരണങ്ങള്‍ ഒരുപാടുണ്ട് ഫെബ്രുവരി മാസത്തിന്. ഇതാ ഈ ഫെബ്രുവരിയിൽ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടെയൊക്കെ പോകണമെന്നു നോക്കാം...

ഗോകർണ്ണ

ഗോകർണ്ണ

പേരിൽ ഒരു തീർഥാടന കേന്ദ്രം ഉണ്ടെങ്കിലും യാത്രകളെ ഒരാഘോഷമായി കണ്ട് നാടു ചുറ്റുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് കർണ്ണാടകയിലെ ഗോകർണ്ണ. തീർഥാടകർ ഇവിടെ പുരാതനമായ മഹാബലേശ്വർ ക്ഷേത്രം കാണുവാനെത്തുമ്പോൾ സഞ്ചാരികൾത്ത് പ്രിയം ഇവിടുത്തെ ബീച്ചുകളും ഒരു ബീച്ചിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയുമാണ്. ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ഈ ക്ഷേത്രം പുരാതനമായ ഒരു കാലത്തേക്ക് കൊണ്ടുപോകും. ഇത് കൂടാതെ മഹാഗണപതി ക്ഷേത്രവും ഇവിടെയുണ്ട്.
കുറഞ്ഞത് രണ്ടു മൂന്നു ദിവസമെങ്കിലും എടുത്ത് മാത്രമേ ഗോകർണ്ണ ട്രിപ്പിനായി വരാവൂ. രാത്രിയിൽ കടൽത്തീരത്തെ ഷാക്കുകളിലെ താമസവും പുലർച്ചെ തീരത്തെ സൂര്യോദയവും തെരുവുകളിലൂടെയുള്ള നടത്തവും മനസ്സും വയറും നിറയ്ക്കുന്ന അടിപൊളി ഭക്ഷണങ്ങളുമെല്ലാം ഇവിടെ ആസ്വദിക്കുവാനുള്ളതാണ്.
ഓം ബീച്ച്, കുഡ്ലെ ബീച്ച്, ഗോകർണ്ണാ മെയിൻ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, മിർജാൻ കോട്ട തുടങ്ങിയവയാണ് ഇവിടെ കാണേണ്ടുന്ന ഇടങ്ങൾ.

പുരി

പുരി

തീർത്തും ഓഫ്ബീറ്റായ ഇടങ്ങളിലൊന്നാണെങ്കിലും ഒഡീഷയിലെ പുരി ഫെബ്രുവരി മാസത്തിൽ സന്ദർശിക്കുവാൻ പറ്റിയ ഒരിടമാണ്. ഒഡീഷയുടെ ആത്മീയ തലസ്ഥാനം എന്നാണ് പുരി അറിയപ്പെടുന്നതു തന്നെ. ഹൈന്ദവ വിശ്വാസമനുസരിച്ച് ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രങ്ങളും കടൽത്തീരവും ഒക്കെ ഈ നാടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. ഒരിക്കൽ ഇവിടെയത്തി സമയം ചിലവഴിച്ചാല്‍ പിന്നീടൊരിക്കലും മറക്കുവാൻ പറ്റാത്ത അനുഭവമായിരിക്കും പുരി ഓരോ സഞ്ചാരിക്കും സമ്മാനിക്കുക. സഞ്ചാരികളേക്കാൾ അധികം ഇവിടെ എത്തിച്ചേരുക തീർഥാടകർ തന്നെയാണ്. അതിന്‍റെയൊരു തിരക്ക് സീസണില്ലാതെ ഇവിടെ അനുഭവപ്പെടുകയും ചെയ്യും.
ജഗനാഥ ക്ഷേത്രം,ഗുണ്ടിച്ച ക്ഷേത്രം, ഗോൾഡൻ ബീച്ച് തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

PC:Rcrahul29

മാമല്ലപുരം

മാമല്ലപുരം

കല്ലുകളിൽ കഥയെഴുതിയ നാട്...മാമമല്ലപുരമെന്ന മഹാബലിപുരം. തമിഴ്നാട്ടിലെ ചരിത്ര സ്ഥാനങ്ങളിൽ തീർച്ചയായും പോയിരിക്കേണ്ട ഇവിടം സഞ്ചാരികളോട് സംവദിക്കുക കല്ലുകളിലൂടെയാണ്. നിർമ്മാണം പൂർത്തിയായതും അല്ലാത്തതുമായ ആയിരക്കണക്കിന് ശില്പങ്ങളും അവയുടെ പിന്നിലെ കഥകളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാഞ്ചീപുരം ഭരിച്ചിരുന്ന പല്ലവ രാജവംശത്തിന്റെ തുറമുഖമായിരുന്നു ഇവിടമെന്നാണ് ചരിത്ര കഥകൾ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ നഗരം കൂടിയായ മഹാബലിപുരം യുനസ്കോയുടെ പൈതൃക നഗരം എന്ന ബഹുമതിക്കും അർഹമാണ്. ഷോർ ടെമ്പിൾ, പഞ്ച രഥങ്ങൾ, കൃഷ്ണ മണ്ഡപം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

വാരണാസി

വാരണാസി

ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ വാരണാസിയും ഫെബ്രുവരി യാത്രയ്ക്ക് യോജിച്ച ഇടമാണ്. മുൻപ് പറഞ്ഞ ഗോകർണ്ണയെ പോലെ തന്നെ തീർഥാടകര്‍ക്കും സഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടം കൂടിയാണിത്. ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന ഇവിടം ശിവൻറെ വാസസ്ഥലമാണെന്നൊരു വിശ്വാസവും ഉണ്ട്. ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെയത്തി ഗംഗയിൽ സ്നാനം ചെയ്താൽ ഇതുവരെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മോചനം കിട്ടുമെന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ നടക്കുന്ന പൂജകളും ഗംഗാ ആരതിയും ഇവിടുത്തെ സവിശേഷമായ ആത്മീയ അന്തരീക്ഷവും ഒക്കെയാണ് തീർഥാടകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പുരാണങ്ങളോളം പഴക്കമുള്ള കാഴ്ചകളും കൽപ്പടവുകളും ആണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

 കൊടൈക്കനാൽ

കൊടൈക്കനാൽ

മലയാളികൾക്ക് എത്ര പോയാലും മടുക്കാത്ത കൊടൈക്കനാൽ ഫെബ്രുവരി യാത്രയിൽ ചേർക്കാൻ പറ്റിയ ഇടമാണ്. മലനിരകളും പുൽമേടുകളും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും ഒക്കെ ഈ പ്രദേശത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാക്കി മാറ്റുന്നു. ഇവിടുത്തെ കാടുകളിലൂടെയുള്ള ട്രക്കിങ്ങും മലനിരകളും കാഴ്ചകളും ഒക്കെ എന്നും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ഫെബ്രുവരി കൊടൈക്കനാലിന് ഒരു ഓഫ് സീസൺ ആണെങ്കിലും തിരക്കില്ലാതെ സമയം ചിലവഴിക്കുവാൻ സാധിക്കുമെന്നതിനാൽ ഈ സമയം ഇവിടേക്കുള്ള യാത്രയ്ക്ക് തിരഞ്ഞെടുക്കാം.

 ലുഥിയാന

ലുഥിയാന

വ്യത്യസ്തമായ ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരുപാട് ഇടങ്ങൾ ഇവിടെയുണ്ട്. അതിലൊന്നാണ് പഞ്ചാബിലെ ലുഥിയാന.ലോധി രാജവംശം സ്ഥാപിച്ച ഇവിടം രോമക്കുപ്പായങ്ങൾക്കും കോട്ടൻ ടീ ഷർട്ടുകൾക്കും പ്രസിദ്ധി നേടിന നഗരമാണ്. ഇന്ത്യയിലും വിദേശത്തു നിന്നും ബിസിനസ് ആളുകൾ എത്തിച്ചേരുന്ന മാക് ഓട്ടോ എക്സ്പോയാണ് ഫെബ്രുവരി മാസത്തിലെ ഇവിടുത്തെ പ്രധാന ആകർഷണം.
മഹാരാജാ രഞ്ജിത് സിംഗ് വാർ മ്യൂസിയം, പില്ലൗർ കോട്ട, ടൈഗർ സഫാരി, ക്ലോക് ടവർ, നെഹ്റു റോസ് ഗാർഡൻ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള സ്ഥലങ്ങൾ.

ഖജുരാഹോ

ഖജുരാഹോ

കല്ലുകളിൽ സ്നേഹത്തിന്റെ കവിത രചിച്ച നാടാണ് ഖജുരാഹോ. കല്ലുകളിൽ പ്രണയവും സ്നേഹവും കാമവും ഒക്കെ നിറച്ച ശില്പങ്ങളാണ് ഖജുരാഹോയുടെ ആകർഷണം. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഖജുരാഹോയിലെ ക്ഷേത്രങ്ങൾ എന്നും സന്ദർകർക്കു മുന്നിൽ ഒരു വിസ്മയമാണ്. രതിശില്പങ്ങളാണ് ഇവിടെ കാണുവാനുള്ളത്. സിഇ 950 നും 1050 നും ഇടയിലാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഇവിടുത്തെ പ്രബല രാജവംശമായ ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മനാണ് ഇത് ഇവിടുത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. . ഇരുപത് ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായി 85 ക്ഷേത്രങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടും കൃത്യമായി സംരക്ഷിക്കപ്പെടാനില്ലാത്തതിനാലും ഇവയിൽ 20 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു.

കൊൽക്കത്ത

കൊൽക്കത്ത

സന്തോഷത്തിന്റെ നഗരം എന്നറിയപ്പെടുന്ന കൊൽക്കത്ത യാത്രകളെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ്. സിനിമകളിലൂടെ കണ്ടു മറന്ന തെരുവുകളും രുചികളും മധുരങ്ങളും വലിയ പാലങ്ങളും ഒക്കെയായി ഇവിടെ കണ്ടു തീർക്കുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. രബീന്ദ്രനാഥ ടാഗോറിനെപ്പോലെയുള്ള മഹാത്മാരായ എഴുത്തുകാരിൽ പലരും ജീവിച്ച ഭൂമി എന്ന നിലയിലും കൊൽക്കത്ത പ്രസിദ്ധമാണ്. ഇവിടുത്തെ രാത്രി ജീവിതവും ഹൗറ പാലത്തിലെ കാഴ്ചകളും ഒക്കെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകൾ.

ജോധ്പൂർ

ജോധ്പൂർ

നീലനഗരം എന്നറിയപ്പെടുന്ന ജോധ്പൂർ രാജസ്ഥാന്‍റെ പ്രത്യേകതകളെല്ലാം ഒത്തിണങ്ങിയ ഒരു നഗരമാണ്. വേൾഡ് സൂഫി സ്പിരിറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഫെബ്രുവരി മാസമാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സൂഫി സന്യാസിമാർ ആത്മാവിന്റെ ആഴങ്ങളില്‌ ഇറങ്ങിച്ചെന്ന് പാടുന്ന സൂഫി സംഗീതം മനസ്സിനെ മറ്റൊരു തലത്തിലേക്ക് തന്നെ നയിക്കും. ഇത് കൂടാതെ ഇവിടുത്തെ കൊട്ടാരങ്ങളും തടാകങ്ങളും സാധാരണക്കാരുടെ ജീവിതങ്ങളും ഒക്കെയാണ് ജോധ്പൂർ നഗരം സഞ്ചാരികൾക്കായി മാറ്റി വയ്ക്കുന്ന കാഴ്ചകൾ.

 സിക്കിം

സിക്കിം

തെക്കേ ഇന്ത്യയും വടക്കേ ഇന്ത്യയും കണ്ടുകഴിഞ്ഞെടങ്കിൽ യാത്ര വടക്കു കിഴക്കൻ ഇന്ത്യയിലേക്കും നീട്ടാ. അങ്ങനെയൊരു പ്ലാൻ ഉണ്ടെങ്കിൽ അധികം ആലോചിക്കാതെ സിക്കിം തിരഞ്ഞെടുക്കാം. പർവ്വതങ്ങൾ മുതൽ വെള്ളച്ചാട്ടങ്ങൾ വരെ നീണ്ടു നിൽക്കുന്ന മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഹണിമൂൺ ആഘോഷിക്കുന്നവര്‌‍ക്ക് അതിമനോഹരമായ ഒരു അനുഭവമായിരിക്കും സിക്കിം സമ്മാനിക്കുക. തടാകങ്ങളാണ് ഇവിടുത്തെ മറ്റൊരപ പ്രധാന കാഴ്ച.

കടലും കാടും കൊട്ടാരവും കണ്ട് കന്യാകുമാരിയിലേക്കൊരു യാത്രകടലും കാടും കൊട്ടാരവും കണ്ട് കന്യാകുമാരിയിലേക്കൊരു യാത്ര

വിദേശത്തേയ്ക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണംവിദേശത്തേയ്ക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X