Search
  • Follow NativePlanet
Share
» »അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!

അടിപൊളിയാക്കേണ്ടെ ഈ വർഷത്തെ യാത്രകൾ...എങ്കിലങ്ങു തുടങ്ങാം അല്ലേ...!!

ജനുവരിയിൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെടാം.

പുതിയ വർഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവർ കാണില്ല. ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ട യാത്രകളും കണ്ടു തീർക്കേണ്ട സ്ഥലങ്ങളും മനസ്സിൽ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാൻ ചെയ്തവരായിരിക്കും മിക്കവരും. എന്നാൽ പുതുവർഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാൻ പറ്റില്ലല്ലോ...ജനുവരിയിൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെടാം...

തണുത്തുറഞ്ഞ നദിയിലൂടെ നടക്കാൻ സൻസ്കാർ

തണുത്തുറഞ്ഞ നദിയിലൂടെ നടക്കാൻ സൻസ്കാർ

ജനുവരിയിലെ ഇന്ത്യയെ വേറെ ലെവലിൽ നിന്നും കാണാനും അറിയാനും എവിടെയാണ് പോകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. അത് സൻസ്കാറാണ്. യാത്രകളിൽ പുതിയ അനുഭവങ്ങൾ തേടുന്നവര്‌ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഈ സ്ഥലം കാശ്മീരിലാണ്. കനത്ത തണുപ്പിൽ ഒരു നദിയെ മുഴുവനായും മഞ്ഞുപാളിയാക്കുന്ന കാഴ്ചയാണ് ഈ സമയത്തെ ഇവിടുത്തെ ആകർഷണം.
യാത്ര അല്പം കടുപ്പമേറിയതാണെങ്കിലും മനസ്സും ധൈര്യവുമുണ്ടെങ്കിൽ കൂളായി പോയി വരാൻ സാധിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ ജനുവരിയിൽ തീര്‍ച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളിലൊന്ന് സന്‍സ്കാർ തന്നെയാണ്.
പാട്നിടോപ്പ്, ഫുത്കൽ മൊണാസ്ട്രി, പാനിഖാർ, സോങ്ഖുൽ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കേണ്ടത്.
ട്രെക്കിങ്ങി, പാരാഗ്ലൈഡിങ്ങ്,റിവർ റാഫ്ടിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങിയവയാണ് ഇവിടെ നടത്തുവാൻ പറ്റുന്ന കാര്യങ്ങൾ.

PC:Narender9

മഞ്ഞിലൂടെ പരപറക്കുവാൻ ഔലി

മഞ്ഞിലൂടെ പരപറക്കുവാൻ ഔലി

നാലുപാടും മഞ്ഞുമാത്രം നിറഞ്ഞു കിടക്കുന്ന ഒരിടത്തുകൂടം യാത്ര ചെയ്യണമെങ്കിൽ അതിനു പറ്റിയ നേരം ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കീയിങ്ങ് ഇടങ്ങളിലൊന്നായ ഔലിയെ മികച്ചതാക്കുന്നത് ഇവിടുത്തെ മഞ്ഞ് തന്നെയാണ്.
നന്ദാ ദേവി പർവ്വത നിരയുടെ മനോഹരമായ കാഴ്ചയും പ്രകൃതി ഒരുക്കിയിരിക്കുന്ന നിർമ്മിതികളും ഒക്കെ ഈ പ്രദേശത്തെ വിദേശികളുടെ വരെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു.
കവാനി ബുഗ്യാൽ, ത്രിശൂൽ പീക്ക്, രുദ്രപ്രയാഗ്, ജോഷി മഠ്, ചെനാബ് ലേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
സ്കീയിങ്ങ്, ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ പരീക്ഷിക്കാം.

PC:Navi8apr

ഭൂതകാലവും വർത്തമാനകാലവും ഒരുമിച്ച് തുറക്കുന്ന ഡെൽഹി

ഭൂതകാലവും വർത്തമാനകാലവും ഒരുമിച്ച് തുറക്കുന്ന ഡെൽഹി

ഒരു നാടിന്‌റെ പഴയയെയും പുതുമയെയും ഒരൊറ്റ വാതിലിലൂടെ കാണണമെങ്കിൽ അതിനു ഏറ്റവും യോജിക്കുന്ന സ്ഥലമാണ് ഡെൽഹി. ഡെൽഹി കാണുന്നുണ്ടെങ്കിൽ അത് ജനുവരിയിലായിരിക്കണമെന്നു മാത്രം.
ആഘോഷങ്ങളും അതിനെ നെഞ്ചോട് ചേർക്കുന്ന ആളുകളും വ്യത്യസ്ത സംസസ്കാരങ്ങളും അതിനു നടുവിൽ ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിൽ ജീവിക്കുന്ന ജനങ്ങളും കൂടിയാകുമ്പോൾ പൂർത്തിയാവുന്നത് ഒരു നാടിന്റെ ചരിത്രമാണ്.
രാജവംശങ്ങളുടെ കഥ പറയുന്ന കെട്ടിടങ്ങളും അതിനെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളും കെട്ടഴിയാത്ത കഥകളും ഒക്കെയുള്ള ഡെൽഹി ഒരൊറ്റ യാത്രയിലൂടെ രാജ്യത്തെ മൊത്തം അറിയുവാൻ സഹായിക്കുന്ന ഇടം കൂടിയാണ്.
ചരിത്ര സ്മാരകങ്ങൾ, കെട്ടിടങ്ങൾ, അക്ഷധാം ക്ഷേത്രം, ലോട്ടസ് ടെംപിൾ, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ.

ജനുവരിയിൽ ഇവിടെ എത്തിയാൽ മറക്കാതെ പങ്കെടുത്തേണ്ട ചടങ്ങാണ് റിപ്പബ്ലിക് ഡേ പരേഡ്. കൂടാതെ കരോൾ ബാഗിലെ ഷോപ്പിങ്ങ്, സരോജിനി നഗർ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കണം.

പിങ്കിന്റെ മറ്റൊരു വകഭേദവുമായി ജയ്പൂർ

പിങ്കിന്റെ മറ്റൊരു വകഭേദവുമായി ജയ്പൂർ

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരിന്റെ മറ്റൊരു നിറഭേദം കാണുവാൻ പറ്റിയ സമയമാണ് ജനുവരി. സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി ആഴത്തിൽ ജയ്പൂരിനെയും അതിന്റെ സംസ്കാരങ്ങളെയും പരിചയപ്പെടുവാൻ സാധിക്കുന്ന സമയമാണ് ജനുവരി. ജയ്പൂർ സാഹിത്യോത്സവമാണ് ഈ സമയത്ത് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന കാര്യം. കൂടാതെ എന്നത്തെയും പോലെ കോട്ടകളും കൊട്ടാരങ്ങളും എന്നും ഇവിടെ സഞ്ചാരികൾക്കായി തുറന്നു കിടക്കുകയും ചെയ്യും.
ഹവാ മഹൽ, ആമീർ കോട്ട, ജന്തർ മന്ദർ, ബിർള മന്ദിർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

മണലാരണ്യത്തിലെ മഞ്ഞിന്റെ കൂടാരം കാണാൻ കച്ച്

മണലാരണ്യത്തിലെ മഞ്ഞിന്റെ കൂടാരം കാണാൻ കച്ച്

മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന മരുഭൂമിയെന്നു ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഇടമാണ് ഗുജറാത്തിലെ റാൻ ഓഫ് കച്ച്. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന മഞ്ഞു പോയെ തോന്നിപ്പിക്കുന്ന ഉപ്പുപാടങ്ങളാൽ സമൃദ്ധമായ ഈ പ്രദേശം സഞ്ചാരികളുടെയും റൈഡേഴ്സിന്റെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.
നവംബർ മുതൽ മാർച്ച് വരെ നടക്കുന്ന റാൻ ഉത്സവാണ് ഇവിടുത്തെ ഏറ്റവും പ്രധാന പരിപാടി.

ദ്വീപിന്റെ മനോഹാരിതയുമായി ദിയു

ദ്വീപിന്റെ മനോഹാരിതയുമായി ദിയു

ഒരു കാലത്ത് പോർച്ചുഗീസുകാരുടെ പ്രധാന താവളങ്ങളിലൊന്നായിരുന്ന ദിയുവാണ് ജനുവരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരിടം. വട്ടംകറക്കുന്ന തിരക്കിൽ നിന്നും മാറി നിൽക്കുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം അത്ര പെട്ടന്ന് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പ്രദേശമല്ല.
ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് ഫെസ്റ്റിവലായ ഫെസ്റ്റ് ഡി ഡിയു നടക്കുന്ന ഇടം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്.
നഗോവ ബീച്ച്, ഷെൽ മ്യൂസിയം, ജലന്ധർ ഷ്രൈൻ, ഡിയു ഫോർട്ട് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.

തെരുവു ഭക്ഷണത്തിന്റെ രുചിയറിയാൻ ഹൈദരാബാദ്

തെരുവു ഭക്ഷണത്തിന്റെ രുചിയറിയാൻ ഹൈദരാബാദ്

ഭക്ഷണ പ്രേമികൾ ഒരു യാത്ര നടത്തിലായാൽ അതിൽ ഒത്തുകൂടുവാന്‌ പറ്റിയ ഒരിയമാണ് ഹൈദരാബാദ്. കാലങ്ങളായി കൈമാറി വരുന്ന രാജകീയ രുചികളും തെരുവു രുചികളും ഒക്കെയായി ആരെയും ഒരു കറങ്ങിനടത്തത്തിന് പ്രേരിപ്പിക്കുന്ന സ്ഥലമാണ് ഹൈദരാബാദ്. അധികം ചൂടും അധികം തണുപ്പും അനുഭവപ്പെടാത്ത ജവുനരി മാസമാണ് ഇവിടം സന്ദർശിക്കുവാൻ കൂടുതൽ യോജിച്ച സമയം.
ചാർമിനാർ, ഗോൽകോണ്ട കോട്ട, മെക്കാ മസ്ജിദ്,റാമോജി ഫിലിം സിറ്റി,ഹുസൈൻ സാഗർ തടാകം തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കുവാനുള്ള സ്ഥലങ്ങള്‍.

പ്രകൃതിയുടെ മടിത്തട്ടിലിരിക്കുവാൻ സിർപൂർ

പ്രകൃതിയുടെ മടിത്തട്ടിലിരിക്കുവാൻ സിർപൂർ

പ്രകൃതിയോട് മുഴുവനായും ചേർന്ന് ഒരു യാത്ര നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഛത്തീസ്ഗഡിലെ സിർപൂരിലേക്ക് പോകാം. ചരിത്ര സ്മാരകങ്ങളും ഭൂപ്രക‍ൃതിയും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ ഒരു പ്രദേശമാണിത്.
ജനുവരിയിൽ ഇവിടെ സന്ദർശിച്ചാൽ സിർപൂർ നാഷണൽ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ സാധിക്കും എന്നതാണ് ആകർഷണം.
ഉർജാ പാർക്ക്, ഇസ്കോൺ ക്ഷേത്രം, മഡ്കു ദ്വീപ്, നന്ദാവൻ ഗാർഡൻ, തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാൻ പറ്റിയ ഇടങ്ങൾ.
ബീച്ച് ക്യാംപിങ്ങ്, ക്ഷേത്ര ദർശനം, വ്യൂ പോയിന്‍റുകളിൽ നിന്നുള്ള കാഴ്ച തുടങ്ങിയ കാര്യങ്ങൾ ഇവിടെ ആസ്വദിക്കുവാൻ സാധിക്കും.
PC:Ms Sarah Welch
https://en.wikipedia.org/wiki/Sirpur,_Chhattisgarh#/media/File:River_Mahanadi_view_from_8th_century_temple,_Sirpur_monuments_Chhattisgarh.jpg

ജീവിക്കുന്ന വേരുകളുടെ കഥ പറയുന്ന ദവാക്കി

ജീവിക്കുന്ന വേരുകളുടെ കഥ പറയുന്ന ദവാക്കി

മഴ ദൈവങ്ങൾ കാക്കുന്ന മേഘാലയയുടെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ജീവിക്കുന്ന വേരുകളുടെ കാഴ്ച. വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലവും വ്യത്യസ്തമായ നോർത്ത് ഈസ്റ്റ് കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.
ബാരാപാനി, ചിറാപുഞ്ചി,എലഫന്റ് ഫാൾസ്, നോഹ്കലിക ഫാൾസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ഇനിയെങ്കിലും അറിയണം കന്യാകുമാരിയുടെ ഈ രഹസ്യങ്ങൾഇനിയെങ്കിലും അറിയണം കന്യാകുമാരിയുടെ ഈ രഹസ്യങ്ങൾ

ഈ ലോകം ഇനി എത്ര നാൾ? ഈ ക്ഷേത്രം കള്ളം പറയുമോ?ഈ ലോകം ഇനി എത്ര നാൾ? ഈ ക്ഷേത്രം കള്ളം പറയുമോ?

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

PC:Himanshu Tyagi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X