Search
  • Follow NativePlanet
Share
» »ഒക്ടോബർ യാത്രയ്ക്കൊരുങ്ങിയോ...ഇതാ പോകേണ്ട ഇടങ്ങൾ

ഒക്ടോബർ യാത്രയ്ക്കൊരുങ്ങിയോ...ഇതാ പോകേണ്ട ഇടങ്ങൾ

ഒക്ടോബറിൽ സന്ദർശിക്കുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

മഴയുടെ കാർമേഘങ്ങളൊഴിഞ്ഞ് ആകാശം തെളിഞ്ഞു തുടങ്ങി. ഒക്ടോബറെന്നാൽ സഞ്ചാരികൾക്ക് യാത്രയുടെ നാളുകളാണ്. പൂട്ടിക്കെട്ടി വെച്ച ബാക്ക്പാക്കും എടുത്ത് എങ്ങോട്ടെന്നില്ലാതെ പോകുവാനുള്ള സമയം. ദസറയുടെയും മഹാത്മാ ഗാന്ധി ജയന്തിയുടെയും ഒക്കെ അവധികൾ വരുന്നത് യാത്രയുടെ സുഖം ഒന്നുകൂടി കൂട്ടും. അധികം ചൂടും തണുപ്പും ഒന്നുമില്ലാതെ കിടലൻ കാലാവസ്ഥയിൽ സ‍ഞ്ചരിക്കുവാൻ പറ്റിയ സമയം കൂടിയാണ് ഒക്ടോബർ. ഒക്ടോബറിൽ സന്ദർശിക്കുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

കല്ലുകൾ കഥയെഴുതിയ ഹംപി

കല്ലുകൾ കഥയെഴുതിയ ഹംപി

ഇന്ത്യയിലെ 32 യുനസ്കോ പൈതൃക സ്മാരകങ്ങളിൽ ഒന്നാണ് കർണ്ണാടകയിലെ ഹംപി. ചരിത്രത്തിന്റെ അങ്ങേത്തലയോളം യാത്ര ചെയ്യുവാൻ താല്പര്യമുള്ള സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണിന്ന് ഹംപി. പാറക്കെട്ടുകളിൽ ചരിത്രം ഒളിപ്പിച്ചിരിക്കുന്ന ഈ പൗരാണിക നഗരം കണ്ടു തീർക്കുവാൻ പറ്റിയ സമയം ഒക്ടോബർ മുതലാണ്. ചുറ്റിലും പാറക്കൂട്ടങ്ങളായതിനാൽ മിതമായ കാലാവസ്ഥയാണ് ഹംപി സന്ദർശനത്തിന് യോജിക്കുക.
വിറ്റാല ക്ഷേത്രം, ലോട്ടസ് മഹൽ, വിരൂപാക്ഷ ക്ഷേത്രം, സൊനാന ചത്വരം, ഹസാരെ രാമക്ഷേത്രം,ശശിവേലു ഗണേശ ക്ഷേത്രം, മാതംഗ ഹിൽസ്, ഹംപി മാർക്കറ്റ്, മങ്കി ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കേണ്ടത്.

പാഞ്ച്മഹർഹി, മധ്യപ്രദേശ്

പാഞ്ച്മഹർഹി, മധ്യപ്രദേശ്

മധ്യപ്രദേശിലെ ഏക ഹിൽ സ്റ്റേഷനാണ് പാഞ്ച മർഹി.സത്പുരയുടെ റാണി എന്നാണ് പാഞ്ചമര്‍ഹി അറിയപ്പെടുന്നത്. വനവാസക്കാലത്ത് പാണ്ഡവർമാർ ഇവിടെ വന്നിട്ടുണ്ട് എന്നാണ് വിശ്വാസം. പ്രകൃതിരമണീയമായ കാഴ്ചകളാണ് ഈ സ്ഥലത്തിൻറെ പ്രത്യേകത.

PC:Dinesh Valke

സിറോ , അരുണാചൽ പ്രദേശ്

സിറോ , അരുണാചൽ പ്രദേശ്

ഇനി ഒക്ടോബർ യാത്ര വടക്കു കിഴക്കൻ ഇന്ത്യയിലേക്കാണെങ്കിൽ ഒഴിച്ചു കൂടാനാവാത്ത ഇടമാണ് അരുണാചൽ പ്രദേശിലെ സീറോ വാലി. ആപ്താനി വിഭാഗത്തിലെ ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ഇവിടം ഒരു ഴസത്ത് മലകളാലും മറ്റു വശത്ത് പാടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുകയാണ്.

PC:Ashwani Kumar
https://commons.wikimedia.org/wiki/Category:Ziro,_Arunachal_Pradesh#/media/File:Paddy_fields_at_Ziro,_Arunachal_Pradesh.jpg

ഋഷികേശ്

ഋഷികേശ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശാണ് ഒക്ടോബർ യാത്രകളുടെ മറ്റൊരാകർഷണം. ഋഷികേശിൻരെ ഇരട്ട നഗരമായ ഹൈദരാബാദും ഈ യാത്രയിൽ പോകാൻ സാധിക്കുന്ന ഇടമാണ്. ആത്മീയ ഇന്ത്യയുടെ തലസ്ഥാനം കൂടിയാണിത്.
ബങ്കീ ജമ്പിനും റിവർ റാഫ്ടിങ്ങിനും ഒക്കെ പറ്റിയ ഇടമാണിത്.

ദിഗാ, പശ്ചിമബംഗാൾ

ദിഗാ, പശ്ചിമബംഗാൾ

പശ്ചിമ ബംഗാളിലെ ഏറ്റവും മനോഹര ബീച്ച് എന്നറിയപ്പെടുന്ന സ്ഥലമാണ് ദിഗാ. കൊൽക്കത്തയിൽ നിന്നുമുള്ള യാത്രകൾക്ക് ഏറ്റവും യോജിച്ച ഇവിടം മഴക്കാലത്തും മഞ്ഞു കാലത്തും ഏറെ ഭംഗിയുള്ള ഇടമാണ്. ദിഗയുടെ ഭംഗി മുഴുവനായും അറിയണമെങ്കിൽ അതിനു പറ്റിയ സ്ഥലം ഒക്ടോബർ തന്നെയാണ്.
ബീച്ചുകളും അതിനെ ചുറ്റിപ്പറ്റിയുള്ള റിസോർട്ടുകളുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. പഴയ കടൽത്തീരവും പുതിയ കടൽത്തീരവുമാണ് ഇവിടെ കാണാനുള്ള കാഴ്ചകൾ.

വയനാട്

വയനാട്

വയനാടിന്റെ പഴയ സൗന്ദര്യമൊന്നും ഇപ്പോഴില്ലെങ്കിലും ഇന്നും മിക്കവരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് വയനാട്. കേരളത്തിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ പറ്റിയ ഇവിടം നിറയെ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. പൂക്കോട്ട് തടാകവും ചെമ്പ്ര മലയും മീൻമുട്ടി വെള്ളച്ചാട്ടവും നീലിമലയും ബാണാസുര സാഗറും ഒക്ക ഇവിടുത്തെ മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ്.

ഗണപതിഫൂലെ, മഹാരാഷ്ട്ര

ഗണപതിഫൂലെ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ അപൂർവ്വം ചില ബീച്ച് ടൗണുകളിൽ ഒന്നാണ് ഗണപതിഫൂലെ.. വെള്ളമണൽ നിറഞ്ഞ തീരങ്ങളും കോട്ടകളും ക്ഷേത്രങ്ങളും ഒക്കെയുള്ള ഇവിടം രാജ്യത്തെ മറ്റു ബീച്ചുകളെ വെച്ചുനോക്കുമ്പോൾ ഏറെ ശാന്തമായ ഒരിടമാണ്. ബഹളങ്ങളും തിരക്കുകളും ഒന്നുമില്ലാതെ സമാധാനമായി സമയം ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

PC:Debjeet20

ബീഹാറിലെ നളന്ദയും പാവാപുരിയും

ബീഹാറിലെ നളന്ദയും പാവാപുരിയും

പഴമയുടെയും ചരിത്രത്തിന്റെയും ശേഷിപ്പുകൾ തേടി അലയുന്നവർക്ക് പോകുവാൻ പറ്റിയ സ്ഥലമാണ് ബീഹാറിലെ നളന്ദയും പാവാപുരിയും. ഭാരതത്തിൽറെ സ്മ്പന്നമായ ഭൂതകാലത്തിൻറെ ശേഷിപ്പുകൾ കല്ലുകളിൽ അവശേഷിക്കുന്ന ഇവിടെയാണ് ലോകത്തിലെ ഏറ്റവും പഴയ സർവ്വകലാശാലയുടെ അവശിഷ്ടങ്ങളും ഉള്ളത്.
നളന്ദയിൽ നിന്നും 20 കിലോമീറ്റർ മാറിയാണ് പാവാപുരി സ്ഥിതി ചെയ്യുന്നത്. ജൈനമതത്തിൽ പെട്ടവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണിവിടം. ഇവിടെയാണ് മഹാവീരന്റെ അന്ത്യവിശ്രമസ്ഥലം സ്ഥിതി ചെയ്യുന്നതും.

PC:wikipedia

 വർക്കല

വർക്കല

നമ്മുടെ നാടിൻരെ പച്ചപ്പും ഹരിതാഭവും ഒക്കെ മതിയെന്നാണെങ്കിൽ അധികദൂരം ഒന്നും പോകേണ്ട. ഒക്ടോബറിലെ ട്രിപ്പ് വർക്കലയ്ക്കാവാംയ മനോഹരമായ ബീച്ചും ലൈറ്റ് ഹൗസും മലകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. ക്ഷേത്ര സന്ദർശനത്തിന് താല്പര്യമുള്ളവർക്കായി വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Kerala Tourism

ജോധ്പൂർ, രാജസ്ഥാൻ

ജോധ്പൂർ, രാജസ്ഥാൻ

രാജസ്ഥാന്റെ സാംസ്കാരിക പാരമ്പര്യം തേടിയുള്ള യാത്രയാണ് ഉദ്ദേശമെങ്കിൽ ജോധിപൂർ തിരഞ്ഞെടുക്കാം, മെഹ്രാൻഗഡ് കോട്ടയും നീലച്ചായം പൂശിയ ഭവനങ്ങളും താർ മരുഭൂമിയും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

തർകാർലി, മഹാരാഷ്ട്ര

തർകാർലി, മഹാരാഷ്ട്ര

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ മണൽപ്പരപ്പുകളും അധികം ആളുകൾ തേടിയെത്താത്ത കടൽത്തീരങ്ങളും ഒക്കെയുള്ള തർകാർലി മഹാരാഷ്ട്ര ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങളിലൊന്നാണ്. സ്കൂബാ ഡൈവിങ്ങിനു പറ്റിയ ഇടം കൂടിയാണിത്.

Read more about: hampi karnataka temples rishikesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X