Search
  • Follow NativePlanet
Share
» »മഴക്കാലത്ത് കര്‍ണ്ണാടകയിലേക്ക് പോകാം! ഈ കാഴ്ചകള്‍ കാത്തിരിക്കുന്നു

മഴക്കാലത്ത് കര്‍ണ്ണാടകയിലേക്ക് പോകാം! ഈ കാഴ്ചകള്‍ കാത്തിരിക്കുന്നു

മണ്‍സൂണിന്‍റെ വരവോടെ കര്‍ണ്ണാടകയിലെ വിനോദ സഞ്ചാരത്തിന് വീണ്ടും തു‌ടക്കമായിരിക്കുകയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ കൂര്‍ഗ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഹോട്ടലുകളും റിസോര്‍‌ട്ടുകളും വിനോദ സഞ്ചാരത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്. കൂര്‍ഗ് കൂടാതെ ചാമരാജ നഗറിലും സഞ്ചാരികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ എ‌ടുത്തു കളഞ്ഞിട്ടുണ്ട്. ഇവിടെ ഓഗസ്റ്റ് ഒന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം.
കണ്ണുകളെ കൊതിപ്പിക്കുന്ന കാഴ്ചകളുമായി ഈ ഓഗസ്റ്റ് മാസത്തില്‍ കര്‍ണ്ണാടകയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

മറവാന്തെ

മറവാന്തെ

കര്‍ണ്ണാടകയിലെ ഓഗസ്റ്റ് യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഇടമാണ് മറവാന്തെ. തെക്കന്‍ കാനറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ തീരപ്രദേശം ബീച്ച് പ്രേമികള്‍ക്ക് ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടമാകുമെന്നതില്‍ സംശയമില്ല. കന്യാബീച്ച് എന്നാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
റോഡിന്റെ ഒരുവശത്ത് സൗപർണ്ണിക നദിയും മറുവശത്ത് കടലുമുള്ള മാർവാന്തേയുടെ ദൃശ്യം മാത്രം മതി ഇവിടേക്ക് സഞ്ചാരികളെത്തുവാന്‍. ദേശീയപാത 66 ല്‍ പൻവേൽ-ഇടപ്പള്ളി ഹൈവേയിൽ ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍റെ തിരക്കില്‍ നിന്നും മാറി കിടക്കുന്ന ഇവിടേക്ക് ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുവാനും എളുപ്പമാണ്.
അറബിക്കടലിന് സമാന്തരമായാണ് സൗപർണ്ണിക നദി ഇതിലേ ഒഴുകുന്നത്. മാരസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തുകൂടി വളഞ്ഞൊഴുകി ഇതിനെ ഒരു ചെറിയ ദ്വീപാക്കി മാറ്റുകയാണ് സൗപർണ്ണിക ചെയ്യുന്നത്. പിന്നീട് ഇത് അറബിക്കടലിൽ ചേരുന്നു. കുഡ്രു എന്നാണ് ഈ ചെറിയ ദ്വീപ് അറിയപ്പെടുന്നത്. ഇവിടെ നിന്നും നോക്കിയാൽ അകലെ കുടജാദ്രി മലനിരകളുടെ ദൃശ്യവും മറ്റും കാണാം.

PC:Ppyoonus

ഹെബ്ബെ വെള്ളച്ചാട്ടം

ഹെബ്ബെ വെള്ളച്ചാട്ടം

കര്‍ണ്ണാടകയിലെ മറ്റൊരു ഓഫ്ബീറ്റ് കാഴ്ചയാണ് ഹെബ്ബെ വെള്ളച്ചാട്ടം. കെമ്മനഗുണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഹെബ്ബെ വെള്ളച്ചാട്ടം മനോഹരമായ ഒരു കാപ്പിത്തോട്ടത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് വെള്ളം താഴേയ്ക്കുവീഴുന്നത് ഇതില്‍ വലിയ വെള്ളച്ചാട്ടത്തെ ദൊഡ്ഡ ഹെബ്ബെയെന്നും ചെറുതിനെ ചിക്ക ഹെബ്ബെയെന്നുമാണ് പറയുന്നത്. കാടിനുള്ളില്‍ നിന്നും ഒഴുകിയെത്തുന്ന ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കർണ്ണാടകയിൽ കാടിനു നടുവിലൂടെ യാത്ര ചെയ്ത് ജീപ്പിൽ കയറി കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പോയാൽ മാത്രം കാണാൻ സാധിക്കുന്ന ഇ‌ടമാണിത്. ചിക്കമംഗളൂര്‍ ജില്ലയിലാണ് ഇവിടമുള്ളത്,
മൈസൂർ വോഡയാർ രാജാവായിരുന്ന കൃഷ്ണകാജ വോഡയാർ ലാമാന്റെ പ്രിയപ്പെട്ട വേൽക്കാല വസതി കെമ്മനഗുണ്ടിയായിരുന്നുവത്രെ .
PC:Ashwin Kumar

ചിക്കബല്ലാപൂര്‍

ചിക്കബല്ലാപൂര്‍

കര്‍ണ്ണാടകയിലെ കുറേയേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ലയാണ് ചിക്കബല്ലാപൂര്‍. ബാംഗ്ലൂരില്‍ നിന്നും 57 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിക്കബെല്ലാപൂരിലാണ് നന്ദി ഹില്‍സും ബോഗ നന്ദീശ്വര ക്ഷേത്രവും വിവേകാനന്ദ വെള്ളച്ചാട്ടവുമെല്ലാം സ്ഥിതി ചെയ്യുന്നത്. പാറ കയറ്റത്തിനും പ്രകൃതിയെ അറിയുവാനുമെല്ലാം അവസരം തരുന്ന പ്രദേശമാണിത്. സ്കന്ദാഗിരി ഇതിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

മകലിദുര്‍ഗ

മകലിദുര്‍ഗ

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന മറ്റൊരിടമാണ് മകലിദുര്‍ഗ. മകലി ഹില്‍സ് ആണിവിടെ പ്രസിദ്ധമായിരിക്കുന്ന സ്ഥലം. പുരാതനമായ ഒരു ഒരു ശിവ ക്ഷേത്രമാണ് കുന്നിന്‍ മുകളില്‍ കാണുവാനുള്ളത്. മാര്‍ക്കണ്ഡേയ മുനി ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതു കൂടാതെ വേറെയും ക്ഷേത്രങ്ങളും മുന്തിരി തോ‌ട്ടങ്ങളുമെല്ലാം ഇവി‌ടെ കാണുവാനുണ്ട്. ബാംഗ്ലൂരില്‍ നിന്നും 60 കിലോമീറ്ററും ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 30 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
PC:Karthik Prabhu

മധുഗിരി

മധുഗിരി

ഏഷ്യയിലെ രണ്ടാമത്തെ ഏകശിലാ സ്തംഭമാണ് മധുഗിരി. മധുഗിരി കോട്ടയുടെ വടക്കുവശത്തായി ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്ന തേനീച്ച കൂടുകളാണ് മധുഗിരിക്ക് ഈ പേരു നല്കിയത്.
സമുദ്ര നിരപ്പില്‍ നിന്നും 39,30 അടി ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
കര്‍ണ്ണാടകയില്‍ ഒറ്റ ദിന യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടമാണ്. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. വിജയനഗര രാജാക്കന്മാര്‍ പണിത കോട്ടയാണ് ഇവിടുത്തെ കാഴ്ച. കുത്തനെയുള്ള പടികള്‍ കയറിയാല്‍ മാത്രമേ കോട്ടയിലെത്താന്‍ സാധിക്കൂ. മുകളിലേക്ക് കയറാന്‍ രണ്ടു മണിക്കൂറെടുക്കുമ്പോള്‍ 45 മിനിറ്റ് മാത്രം മതി തിരിച്ചിറങ്ങാന്‍. ഇവിടുത്തെ ജൈന ക്ഷേത്രങ്ങളും പ്രശസ്തമാണ്.

PC: Sangrambiswas

കുശാല്‍നഗര്‍

കുശാല്‍നഗര്‍

കര്‍ണ്ണാടകയുടെ പച്ചപ്പ് കണ്ടറിയുവാന്‍ പറ്റിയ ഇടമാണ് കുശാല്‍ നഗര്‍. മഴക്കാല യാത്രകളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന കുശാല്‍ നഗര്‍ കേരളത്തില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ പറ്റിയ ഇടമാണ്. കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കുശാല്‍ നഗര്‍ എന്തുകൊണ്ടും ഒരു യാത്രയ്ക്ക് പറ്റിയ ഇടമാണ്. കൂര്‍ഗിനൊപ്പം തന്നെ പ്രസിദ്ധമായിരിക്കുന്ന ഇവിടെ ക്ഷേത്രങ്ങള്‍, വൈല്‍ഡ് ലൈഫ് സാങ്ച്വറി, ആശ്രമം, വെള്ളച്ചാട്ടം തുടങ്ങിയവയാണ് കാണുവാനുള്ളത്.

PC:KshitizBathwal

കനക്പുര

കനക്പുര

കര്‍ണ്ണാടയിലെ മനോഹരമായ കാടും അതിനോടനുബന്ധിച്ചുള്ള കാഴ്ചകളും കാണുവാന്‍ പറ്റിയ സ്ഥലമാണ് കനകപുര.ബാംഗ്ലൂരില്‍ നിന്നുമുള്ള ചെറിയ യാത്രകള്‍ക്ക് എന്തുകൊണ്ടും യോജിച്ച ഇവിടം ബാംഗ്ലൂരുകാരുടെ പ്രദാന വീക്കെന്‍ഡ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. രാമനഗര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കനകപുര അര്‍കാവതി നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൊസൂരില്‍ നിന്നും 48 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC:commons.wikimedia

സകലേശ്പൂര്‍

സകലേശ്പൂര്‍

പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് സകലേശ്പൂര്‍. കാത്തി, തേയില തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രകൃതി സൗന്ദര്യവും മഴക്കാടുകളുമാണ് ഇവിടെ കാണുവാനുള്ളത്.
ഗ്രീന്‍ റൂട്ട് ട്രക്ക്, ക്ഷേത്രങ്ങള്‍, മന്‍ജരാബാദ് കോട്ട, അഗ്നി ഗുഡ്ഡാ ക്ഷേത്രം, ബിസ്ലേ വ്യൂ പോയിന്‍റ്, പാണ്ഡവര്‍ ഗുഡ്ഡാ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍.
PC:L. Shyamal

ദേവ്ബാഗ്

ദേവ്ബാഗ്

ഓഗസ്റ്റ് മാസത്തിലെ കര്‍ണ്ണാടക യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഇടമാണ് ദേവ്ബാഗ്. അതിമനോഹരമായ കാഴ്ചകളാണ് ഗേവ്ബാഗിന്‍റെ പ്രത്യേകത, വൃക്ഷങ്ങളും അതില്‍ ഭംഗി കണ്ടെത്തുന്ന പ്രകൃതിയും പര്‍വ്വത നിരകളുടെ പശ്ചാത്തല കാഴ്ചയും ദ്വീപിന്റെ ഭംഗിയും ഒക്കെയാണ് ഗേവ് ബാഗ് സ‍ഞ്ചാരികള്‍ക്കു നല്കുന്നത്.
ടാഗോര്‍ ബീച്ച്, ദേവ്ബാഗ് ലൈറ്റ് ഹൗസ്, സദാശിവഗഡ് കോട്ട, ഷെജ്ജേശ്വര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍

മാർവാന്തേ- സൗപർണ്ണിക നദി 'യു ടേൺ' എടുക്കുന്ന ബീച്ച്<br />മാർവാന്തേ- സൗപർണ്ണിക നദി 'യു ടേൺ' എടുക്കുന്ന ബീച്ച്

റിവേഴ്സ് വെള്ളച്ചാട്ടം മുതല്‍ ആനചാടിയ ആനയടിക്കുത്ത് വരെ...അറിയാം ഇന്ത്യയിലെ ഈ വെള്ളച്ചാട്ടങ്ങള്‍<br />റിവേഴ്സ് വെള്ളച്ചാട്ടം മുതല്‍ ആനചാടിയ ആനയടിക്കുത്ത് വരെ...അറിയാം ഇന്ത്യയിലെ ഈ വെള്ളച്ചാട്ടങ്ങള്‍

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!<br />ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

മഴയാത്ര ആസ്വദിക്കാം...അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍മഴയാത്ര ആസ്വദിക്കാം...അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍

Read more about: karnataka monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X